28 Nov, 2025
1 min read

അഖിൽ സത്യൻ- നിവിൻ പോളി ചിത്രം ‘സർവം മായ’ റിലീസ് തിയതി പ്രഖ്യാപിച്ചു; ക്രിസ്മസ് റിലീസായി ഡിസംബർ 25-ന് ചിത്രം തിയേറ്ററുകളിലേക്ക്.

മലയാളികളുടെ പ്രിയങ്കരനായ യുവതാരം നിവിൻ പോളിയും ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലൂടെ മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കൈയടി നേടിയ സംവിധായകൻ അഖിൽ സത്യനും ഒന്നിക്കുമ്പോൾ ആ പ്രതീക്ഷകൾക്ക് ഇരട്ടി മധുരമാണ് ഉണ്ടാവുന്നത്. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രമായ, ഫാന്റസി ഹൊറർ കോമഡി ജോണറിൽ ഒരുങ്ങുന്ന ‘സർവ്വംമായ’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ വർഷത്തെ ക്രിസ്മസ് ദിനത്തിൽ, ഡിസംബർ 25-ന്, ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും.   ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങിയതോടെ ആരാധകരുടെ ആവേശം വാനോളമുയർന്നിരിക്കുകയാണ്. പ്രേക്ഷകർ കാണാൻ […]

1 min read

നിവിൻ പോളിയുടെ ഫാന്‍റസി കോമഡി ചിത്രം ‘സർവ്വം മായ’ ; ടീസർ നാളെ പുറത്തിറങ്ങും

സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ സംവിധാനം നിർവ്വഹിക്കുന്ന പുതിയ ചിത്രമാണ് ‘സർവ്വം മായ’. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹൊറർ കോമഡി ജോണറിൽ എത്തുന്ന സിനിമയാണ് ‘സർവ്വം മായ’. വലിയ പ്രതീക്ഷകളാണ് നിവിൻ ആരാധകർക്ക് ഈ ചിത്രത്തിൻ്റെ മേൽ ഉള്ളത്. ഇപ്പോഴിതാ ചിത്രത്തിൻ്റെ ടീസർ പുറത്തുവിടാൻ ഒരുങ്ങുകയാണ് അണിയറ പ്രവർത്തകർ. ടീസർ നാളെ പുറത്തിറങ്ങുമെന്ന് അറിയിച്ചു കൊണ്ടുള്ള പോസ്റ്റർ പുറത്തു വിട്ടു. ചിത്രം ഡിസംബർ 25 ന് ക്രിസ്മസ് […]

1 min read

സർവ്വം മായ ഓണം പോസ്റ്റർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ

നിവിൻ പോളി- അഖിൽ സത്യൻ കൂട്ടുകെട്ടിലെത്തുന്ന പുതിയ ചിത്രമാണ് ‘സർവ്വം മായ. ഓണം പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. പാച്ചുവും അത്ഭുത വിളക്കും’ എന്ന ചിത്രത്തിന് ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സർവ്വം മായ.പ്രീതി മുകുന്ദൻ, റിയ ഷിബു എന്നിവരാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്. അജു വർ​ഗീസ്, ജനാർദ്ദനൻ, അൽത്താഫ് സലിം, വിനീത്, രഘുനാഥ് പാലേരി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജസ്റ്റിൻ പ്രഭാകരൻ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കുന്നത്. ഫയർ ഫ്ലൈ ഫിലിംസിന്റെ ബാനറിൽ […]

1 min read

മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും?; സൂചന നൽകി അഖിൽ സത്യൻ

മോഹൻലാൽ – സത്യൻ അന്തിക്കാട് കൂട്ടുകെട്ട് മലയാളികളുടെ ഇഷ്ട കോമ്പോയാണ്. മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം തന്നെ ഇവിടെ വളരെയേറെ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുകയാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സത്യൻ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അഖിൽ സത്യനാണ് മോഹൻലാൽ- സത്യൻ അന്തിക്കാട് ടീം വീണ്ടും ഒന്നിക്കുന്നുവെന്ന സൂചന നൽകിയത്. ഇൻസ്റ്റഗ്രാമിലൂടെ മോഹൻലാലും സത്യൻ അന്തിക്കാടും വനിതാ ഫിലിം അവാർഡ് വേദിയിൽ നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് അഖിൽ ഇക്കാര്യം […]

1 min read

അഭിനയ സിംഹങ്ങൾ നേർക്കുനേർ…. ഇന്ത്യൻ സിനിമാലോകം അനൂപ് സത്യന്റെ ചിത്രത്തിനായി കാത്തിരിക്കുന്നു

ഇന്ത്യൻ സിനിമയിലെ മഹാ നടന്മാരായ രണ്ടു പേർ ഒന്നിച്ച് ഒരേ സിനിമയിലെത്തുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിലും സിനിമാ മേഖലയിലും ചർച്ചയാവുകയാണ്. അഭിനയ ചക്രവർത്തിമാരായ മോഹൻലാലും നസറുദ്ദീൻ ഷായുമാണ് സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒന്നിക്കുന്നത്. ചിത്രത്തിനെ പറ്റി കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല എങ്കിലും മോഹൻലാലും നസറുദ്ദീൻ ഷായും ഒന്നിക്കുന്നതിനാൽ ഈ ചിത്രം ഇന്ത്യൻ സിനിമാ ലോകം തന്നെ ഉറ്റുനോക്കുന്നതാണ്. ഇത് ആദ്യമായല്ല നസറുദ്ദീന്‍ ഷാ ഒരു മലയാള നടനൊപ്പം […]

1 min read

മോഹന്‍ലാലിനെ നായകനാക്കി അനൂപ് സത്യന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നു ഒരു വമ്പന്‍ സിനിമ

മലയാളത്തിലെ പ്രമുഖ സംവിധായകനാണ് സത്യന്‍ അന്തിക്കാട്. നിരവധി നല്ല നല്ല സിനിമകളാണ് സത്യന്‍ അന്തിക്കാട് മലയാളികള്‍ക്ക് സമ്മാനിച്ചത്. രേഖ സിനി ആര്‍ട്സിന്റെ സഹസംവിധായകനായാണ് അദ്ദേഹം ആദ്യം മലയാള സിനിമയില്‍ എത്തിത്. ഒരു മികച്ച ഗാനരചയിതാവ് എന്ന നിലയിലായിരുന്നു അദ്ദേഹത്തെ അറിയപ്പെടാന്‍ തുടങ്ങിയത്. കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കും അദ്ദേഹത്തിന്റെ മിക്ക സിനിമകളും. ജയറാം, മീരജാസ്മിന്‍ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി അദ്ദേഹം ഒടുവില്‍ സംവിധാനം ചെയ്ത മകള്‍ എന്ന സിനിമയും കുടുംബ ബന്ധങ്ങളെ ആസ്പദമാക്കി ചിത്രീകരിച്ചതാണ്. സത്യന്‍ […]