News Block
“ഫഹദ് അടുത്ത സൂപ്പർസ്റ്റാർ; പ്രണവ് നേഴ്സറി കുട്ടിയെ പോലെ” : കൊല്ലം തുളസിയുടെ ഓരോ അഭിപ്രായങ്ങൾ
മലയാള സിനിമ – ടെലിവിഷൻ മേഖലകളിലെ അറിയപ്പെടുന്ന അഭിനേതാക്കളിൽ പേരുകേട്ട വ്യക്തിയാണ് കെ . കെ തുളസീധരൻ നായർ എന്ന കൊല്ലം തുളസി. സിനിമ മേഖലയിലും പുറത്തും തുളസീധരൻ നായർ എന്ന പേരിനു പകരം കൊല്ലം തുളസി എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. സ്‌കൂൾ കാലഘട്ടം മുതൽ നാടക അഭിനയത്തിൽ കഴിവ് തെളിയിച്ച തുളസി 1979 -ൽ ഹരികുമാറിൻ്റെ “ആമ്പൽപ്പൂവ്” എന്ന സിനിമയിലൂടെയാണ് സിനിമാ രംഗത്തേയ്ക്ക് കാൽ വെപ്പ് നടത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 200- […]
യോദ്ധ സിനിമയിലെ അശോകേട്ടന്റെ സ്വന്തം വിക്രുവിനെ ഓർമ്മയുണ്ടോ?; യോദ്ധയിലെ വിശേഷങ്ങൾ പങ്കുവച്ചു വിനീത് അനിൽ
1992 സംഗീത് ശിവൻ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് സിനിമയാണ് യോദ്ധ. മോഹൻലാൽ, ജഗതി ശ്രീകുമാർ, മധൂ മാസ്റ്റർ സിദ്ധാർത്ഥ് തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴും മലയാളികളുടെ മനസ്സിൽ യോദ്ധ എന്ന സിനിമയും അതിലെ കഥാപാത്രങ്ങളായ അപ്പുക്കുട്ടനും അശോകനുമെല്ലാം മായാതെ നിൽക്കുന്നുണ്ട്. യോദ്ധയിലെ വിക്രു എന്ന കഥാപാത്രത്തെയും ആരാധകർ മറക്കാൻ സാധ്യതയില്ല. ശത്രുവായ അപ്പുക്കുട്ടനെ അശോകൻ മലർത്തിയടിക്കുമ്പോൾ പൂർണ്ണ പിന്തുണ നൽകി എപ്പോഴും കൂടെ നിൽക്കുന്ന താരമാണ് വിക്രു. മാസ്റ്റർ വിനീതാണ് ആ കഥാപാത്രത്തെ […]
‘അപ്പുവിന്റെ ഓർമ്മകൾക്ക് മരണമില്ല’; പുനീത് രാജ്‌കുമാറിന്റെ അവസാനത്തെ സിനിമ ‘ജെയിംസ്’ വരവേറ്റ് സിനിമാലോകം
ബാലതാരമായി അരങ്ങേറ്റം കുറിച്ച് കന്നഡ സിനിമാ ലോകത്തിന്റെ മാത്രമല്ല ഇന്ത്യയിലെ തന്നെ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളായി മാറിയ നടനാണ് പുനീത് രാജ്കുമാര്‍. കന്നഡ സിനിമാ ലോകത്തെ ആഘോഷമായിരുന്നു പുനീത് രാജ്കുമാര്‍. ഇതിഹാസ നടന്‍ രാജ്കുമാറിന്റെ മകന്‍ എന്ന നിലയില്‍ ആദ്യം പ്രേക്ഷകരുടെ അരുമയായിരുന്നു പുനീത്. അങ്ങനെയിരിക്കിയാണ് നാല്‍പത്തിയാറാം വയസ്സില്‍ അദ്ദേഹത്തിനെ മരണം തട്ടിയെടുത്തത്. കന്നഡ ചിത്രങ്ങളുടെ സൂപ്പര്‍ഹിറ്റ് നായകനായി നിറഞ്ഞു നില്‍ക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ മരണം. കന്നഡ സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ച ഒന്നായിരുന്നു അദ്ദേഹത്തിന്റെ മരണവാര്‍ത്ത. ഇപ്പോഴും […]
“ബിഗ് ബിയിലെ ആ ഒരു സീൻ.. ശെരിക്കും work professionalism എന്തെന്ന് മമ്മൂക്ക പഠിപ്പിച്ചു”;. ജിനു ജോസഫ് വെളിപ്പെടുത്തുന്നു
മമ്മൂട്ടി- അമല്‍ നീരദ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രമാണ് ഭീഷ്മപര്‍വ്വം. തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്ത് രണ്ടാം വാരവും നിറഞ്ഞ സദസ്സില്‍ മുന്നേറുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഭീഷ്മപര്‍വ്വം റിലീസ് ചെയ്ത് ഒരാഴ്ച്ചക്കുള്ളില്‍ ആഗോളബോക്‌സ് ഓഫീസ് കളക്ഷനില്‍ കോടികളാണ് നോടിയത്. ചിത്രം 75കോടി ക്ലബിലും ഇടം പിടിച്ചിരുന്നു. 14 വര്‍ഷത്തിന് മുന്നേ മമ്മൂട്ടി- അമല്‍ നീരദ് കൂട്ടുകെട്ടില്‍ പിറന്ന ചിത്രമായിരുന്നു ബിഗ് ബി. ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരമായിരുന്നു ജിനു ജോസഫ്. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷവും […]
ദിലീപുള്ളത്‌കൊണ്ട് സിനിമ ചെയ്യാന്‍ കുഞ്ചാക്കോ ബോബന്‍ വിസമ്മതിച്ചു ; അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് തുളസി ദാസ്
മലയാള സിനിമയിലെ പ്രമുഖ സംവിധായകരുടെ പട്ടികയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ സംവിധായകനാണ് തുളസിദാസ്. 90കളില്‍ തിയേറ്ററുകളില്‍ പൊട്ടിച്ചിരിയുടെ മാലപ്പടക്കം കൊളുത്തിയ സംവിധായകരില്‍ ഒരാളാണ് തുളസിദാസ്. പികെ ജോസഫ് എന്ന സംവിധായകന്റെ കീഴില്‍ ആണ് സിനിമാ സംവിധാനത്തെക്കുറിച്ച് പഠിച്ചത്. 1989ലാണ് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. 33 മലയാള സിനിമകളും ഒരു തമിഴ് സിനിമയും അദ്ദേഹം സംവിധാനം ചെയ്തു. മിമിക്സ് പരേഡ്, മിന്നാമിനുങ്ങിനും മിന്നുകെട്ട്, കൗതുക വാര്‍ത്തകള്‍, കാസര്‍കോട് ഖാദര്‍ ഭായ്, കുങ്കുമച്ചെപ്പ്, ഏഴരപ്പൊന്നാന, ചാഞ്ചാട്ടം, സൂര്യപുത്രന്‍, […]
നെയ്യാറ്റിന്‍കര ഗോപന്റെ പൂണ്ടുവിളയാട്ടം ഇനി ആമസോണിൽ; ഒടിടി റിലീസ് തിയതി പുറത്തുവിട്ടു
കൊവിഡ് മൂന്നാം തരംഗത്തിന് പിന്നാലെ തിയേറ്ററുകളെ ആവേശത്തിലാക്കിയ ചിത്രമായിരുന്നു മോഹന്‍ലാലിന്റെ ആറാട്ട് എന്ന ചിത്രം. ഫെബ്രുവരി 18ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ആദ്യ ദിവസങ്ങളില്‍ മികച്ച ഓപ്പണിംഗ് കളക്ഷന്‍ നേടിയിരുന്നു. എന്റര്‍ടെയ്ന്‍മെന്റ് വെബ്‌സൈറ്റ് ആയ പിങ്ക് വില്ലയുടെ കണക്ക് പ്രകാരം ആറാട്ട് കേരളത്തിലെ തിയറ്ററുകളില്‍ നിന്നു മാത്രം ആദ്യദിനം നേടിയത് ഏകദേശം 3.50 കോടിയാണ്. ആഗോള തലത്തില്‍ 2700 സ്‌ക്രീനുകളിലാണ് റിലീസ് നടന്നത്. ജിസിസി ഉള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളില്‍ റിലീസിനു പിന്നാലെ പ്രദര്‍ശനങ്ങള്‍ കൂട്ടിയ സാഹചര്യവുമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. […]
കുറവുകളെ ഭാഗ്യമായി കണ്ടതാണ് ജീവിതത്തിലെ ഏറ്റവും വലിയ വിജയം; സംസ്ഥാന പുരസ്കാരം ലഭിച്ചതിനെ കുറിച്ച് നടൻ ജോബി പറയുന്നു
മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് ജോബി. ശാരീരികമായ കുറവുകളെ കാര്യമാക്കാതെ ജീവിതത്തിൽ വിജയത്തിൻ്റെ പടികൾ ചവിട്ടിക്കയറിയ താരം. പലരും കളിയാക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തപ്പോഴും ജോബി തോറ്റു കൊടുക്കാൻ തയ്യാറായിരുന്നില്ല. തൻ്റെ സ്വപ്നങ്ങൾക്ക് താരം നിരന്തരം ചിറകു നൽകി. ഒടുവിൽ കേരളക്കര ഒന്നാകെ അറിയുന്ന താരമാവുകയും മികച്ച നടനുള്ള സംസ്ഥാന അവാർഡ് വരെ സ്വന്തമാക്കുകയും ചെയ്തു. ഉയരക്കുറവ് ഒരു ഭാഗ്യമായി കരുതുന്നെന്നും, അതുകൊണ്ടാണ് തനിക്ക് ജീവിത വിജയം കൈവരിക്കാൻ കഴിഞ്ഞതെന്നും താരം തന്നെ തുറന്നു പറയുന്നു. […]
ലാലേട്ടനോടൊപ്പം ഉള്ള യാത്രയും ചോക്ലേറ്റ് ഗിഫ്റ്റും മറക്കാനാകില്ല എന്ന് മീരാ അനിൽ
അവതാരകയായും നടിയായും നമ്മള്‍ മലയാളികള്‍ക്ക് സുപരിചിതയാണ് മീര അനില്‍. വര്‍ഷങ്ങളായി കോമഡി സ്റ്റാര്‍സ് പരിപാടിയിലെ അവതാരക ആയി നമ്മുടെ സ്വീകരണ മുറിയിലെ മുഖമായി തന്നെ മീര മാറി കഴിഞ്ഞു. താരത്തിന്റെ വിവാഹ വിശേഷങ്ങള്‍ മാധ്യമങ്ങളും ആരാധകരും ഏറെ ആഘോഷമാക്കിയിരുന്നു. സിവില്‍ എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയെങ്കിലും അവതാരകയായി തിളങ്ങി നില്‍ക്കുകയാണ് മീര അനില്‍. അവതരണ ശൈലിയാണ് മീരയെ പ്രേക്ഷകരുടെ ഇടയില്‍ പ്രിയങ്കരിയാക്കിയതും. മീരയുടെ ഹോബി എന്തെന്നു ചോദിച്ചാല്‍ ഉത്തരം ഒന്നേ ഉള്ളൂ യാത്രകള്‍. ”മനസ്സ് വല്ലാതെ ബോറടിക്കുമ്പോള്‍ യാത്ര നല്‍കുന്ന […]
“35 വർഷം.. 400ലധികം സിനിമകൾ.. ശശി ആശാനും ഒലിവർ ട്വിസ്റ്റിനും നന്ദി..”: ഇന്ദ്രൻസിന് ജന്മദിന ആശംസകൾ നേർന്ന് വിജയ് ബാബു
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഇന്ദ്രൻസ്. ഇന്ന് ഇന്ദ്രൻസ് അറുപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുകയാണ്. വർഷങ്ങളായി സിനിമ മേഖലയിൽ സജീവമായ താരം നിരവധി കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്. ആദ്യകാലങ്ങളിൽ ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് താരം തിളങ്ങിയത്. എന്നാൽ പിന്നീട് സ്വഭാവ നടനും തനിക്ക് വഴങ്ങുമെന്ന് ഇന്ദൻസ് തെളിയിച്ചു. വസ്ത്രാലങ്കാര രംഗത്തുനിന്നാണ് ഇന്ദ്രൻസ് അഭിനയത്തിലേക്ക് കടന്നു വന്നത്. വളരെ മെലിഞ്ഞ ശരീര പ്രകൃതി തന്നെയാണ് താരത്തെ കൂടുതൽ പ്രേക്ഷക ശ്രദ്ധേയനാക്കി മാറ്റിയത്. അഭിനേതാവിനു പുറമേ നല്ലൊരു മനുഷ്യൻ കൂടിയാണ് ഇന്ദ്രൻസ് എന്ന […]
‘ദ കാശ്മീർ ഫയൽസ്’ കാണാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് ഹാഫ് ഡേ ലീവ്; വിവാദമായി അസാം സർക്കാറിന്റെ വിചിത്ര പ്രഖ്യാപനം
വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത സിനിമയാണ് ‘ദ കാശ്മീർ ഫയൽസ്’. മാർച്ച് 11 ന് തീയേറ്ററുകളിലെത്തിയ സിനിമയെ കുറിച്ച് ഇന്ത്യമുഴുവൻ പല തരത്തിലുള്ള ചർച്ചകൾ നടന്നുവരികയാണ്. അഞ്ചരലക്ഷത്തോളം കാശ്മീരി പണ്ഡിറ്റുകൾ 1990ൽ പലായനം ചെയ്ത കഥയാണ് സിനിമയിൽ പറയുന്നത്. അനുപം ഖേർ, ദർശൻ കുമാർ, മിഥുൻ ചക്രവർത്തി, പല്ലവി ജോഷി എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ സിനിമയ്ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് അസം സർക്കാർ. അസ്സമിലെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ജീവനക്കാർക്ക് സിനിമ […]