12 Nov, 2025
1 min read

“ഇവിടെ പണിമുടക്ക് നടത്തും, പണിമുടക്കിൽ പാവങ്ങളുടെ ഓട്ടോയുടെ കാറ്റ് അഴിച്ച് വിടും, ഒരുത്തനും ചോദിക്കില്ല. കാരണം ഇത് കേരളം അല്ലേ രാജുവേട്ടാ”; ജനഗണമന ട്രെയിലറിനെതിരെ രൂക്ഷ വിമർശനവുമായി പ്രേക്ഷക

പൃഥ്വിരാജ് നായകനായെത്തുന്ന പുതിയ സിനിമയായ ജനഗണമനയുടെ ട്രെയിലർ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ട്രെയിലറിന് പ്രേക്ഷകരുടെ ഇടയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ക്യൂൻ എന്ന സിനിമയ്ക്ക് ശേഷം ഡിജോ ജോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ജനഗണമന. ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയുടെ ട്രെയിലർ സാധാരണ ട്രെയിലറുകളിൽ നിന്ന് വ്യത്യസ്തമായിരുന്നു. നാലു മിനിറ്റോളം ദൈർഘ്യമുള്ള ഒരു രംഗമാണ് ട്രെയിലറിൽ കാണിച്ചിരിക്കുന്നത്. ആദ്യത്തെ മൂന്നര മിനിട്ടോളം സ്ലോ പേസിലാണ് ട്രെയിലർ മുന്നോട്ടു […]

1 min read

“എമ്പുരാന്‍ ഒരു സാധാരണ സിനിമ മാത്രം”; സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ വെളിപ്പെടുത്തുന്നു

ലൂസിഫറിന്റെ രണ്ടാഭാഗം എമ്പുരാന്‍ എന്ന ചിത്രത്തിനായി ആകാംഷയോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. മാര്‍ച്ച് 28നായിരുന്നു മോഹന്‍ലാല്‍ – പൃഥ്വിരാജ് – മുരളി ഗോപി കൂട്ടുകെട്ടിലൊരുങ്ങിയ ‘ലൂസിഫര്‍’ തീയേറ്ററുകളിലെത്തിയതിന്റെ മൂന്നാം വാര്‍ഷികം. പൃഥ്വിരാജും മുരളി ഗോപിയും ഫെയ്‌സ്ബുക്കില്‍ എമ്പുരാന്‍ ഉടന്‍ എത്തുമെന്നും അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം പൃഥ്വിരാജ് പങ്കുവെച്ചിരുന്ന പോസ്റ്റില്‍ ‘നിങ്ങള്‍ ഏറ്റവും ഉന്നതിയിലായിരിക്കുന്ന നിമിഷത്തില്‍ ജാഗ്രത പാലിക്കൂ, അപ്പോഴാണ് ചെകുത്താന്‍ നിങ്ങളെ തേടി വരുന്നത്’ എന്നാണ് പൃഥ്വി കുറിച്ചിരുന്നത്. എമ്പുരാന്‍ ചിത്രത്തിന്റെ തിരകഥാകൃത്ത് മുരളി ഗോപിയും ഒരു […]

1 min read

സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയനായ സന്തോഷ്‌ വർക്കിയുടെ പിതാവ് അന്തരിച്ചു; ആശ്വാസവാക്കുകളുമായി പ്രേക്ഷകസമൂഹം

‘ലാലേട്ടൻ ആറാടുകയാണ്’… സമീപകാലത്തായി എല്ലാ മലയാളികളെയും, സിനിമ ആരാധകരെയും ഏറെയധികം ചിരിപ്പിക്കുകയും ,ചിന്തിപ്പിക്കുകയും ചെയ്‌ത വാക്കുകളിൽ ഒന്നാണ്. നിരവധി ട്രോളുകളാലും, ഇമോജികളാലും, ആ മുഖം വളരെപ്പെട്ടെന്നായിരുന്നു സമൂഹ മാധ്യമങ്ങളിൽ പരിചിതമായി തീർന്നത്. ഒരു സിനിമ ഹിറ്റ് ആവുന്നതിനേക്കാൾ ഏതെങ്കിലും ഡയലോഗ് ഹിറ്റായോ എന്ന് ചോദിച്ചാൽ അതിൻ്റെ തിയേറ്ററിന് പുറത്ത് നിന്ന് ഒരാൾ ഇരു കൈയും ഉയർത്തി പറയും അതിന് ഒരേയൊരു അവകാശി താനാണെന്ന്. അത്തരത്തിൽ പറയാൻ സാധിക്കുന്ന ഒരു മനുഷ്യനേയുള്ളു. സന്തോഷ് വർക്കി എന്നാണ് അദ്ദേഹത്തിൻ്റെ പേര്. […]

1 min read

“തനിയ്ക്ക് ലഭിക്കേണ്ട കഥാപാത്രം ചാക്കോച്ചന് ലഭിച്ചപ്പോൾ സങ്കടം തോന്നി” ; സത്യത്തിൽ എൻ്റെ സിനിമയായിരുന്നു ‘അനിയത്തി പ്രാവ്’ എന്ന് നടൻ കൃഷ്ണ

‘തില്ലാന തില്ലാന’ എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ വ്യക്തിയാണ് നടൻ കൃഷ്ണ. എന്നാൽ സിനിമയിൽ ശോഭിക്കാൻ തനിയ്ക്ക് സാധിച്ചില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം സിനിമയുമായി ബന്ധപ്പെട്ട് താരം പങ്കുവെച്ച ഒരു വെളിപ്പെടുത്തലാണിപ്പോൾ ശ്രദ്ധേയമായി മാറുന്നത്. അനിയത്തിപ്രാവ് എന്ന സിനിമയിൽ കുഞ്ചാക്കോ ബോബന് പകരം തനിയ്ക്ക് ആയിരുന്നു അവസരം ലഭിച്ചതെന്നും, എന്നാൽ അദ്ദേഹം സിനിമയിൽ വന്ന് 25 വർഷങ്ങൾ ആഘോഷിച്ചപ്പോൾ തനിയ്ക്ക് സങ്കടം തോന്നിയെന്നാണ് കൃഷ്ണ പറയുന്നത്. കൃഷ്ണയുടെ വാക്കുകൾ ഇങ്ങനെ … […]

1 min read

“ഡാൻസ് റോളുകളും, ഹാസ്യ റോളുകളും, റൊമാൻ്റിക്ക് സീനുകളും, ആക്ഷൻ രംഗങ്ങളും, നെഗറ്റീവ് റോളുകളും തന്മയത്തോടെ രംഗത്ത് അവതരിപ്പിക്കാൻ ഒരു പക്ഷേ ലാലേട്ടന് വെല്ലുവിളിക്കാൻ പോന്ന താരം ഇന്ത്യൻ സിനിമയിൽ ഉലകനായകൻ കമൽ മാത്രമായിരിക്കും..” ; ആരാധകന്റെ കുറിപ്പ് വൈറലാകുന്നു..

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. നിരവധി സിനിമകളിലൂടെ അഭ്രപാളിയിൽ മോഹൻലാൽ എന്ന നടന വിസ്മയം തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. പല സിനിമകളിലും പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ കഴിഞ്ഞ താരമാണ് മോഹൻലാൽ. എന്നാൽ അടുത്തിടെ താരത്തിന്റേതായി പുറത്തിറങ്ങിയ പല സിനിമകളും ആരാധകർക്ക് വേണ്ടത്ര ആസ്വദിക്കാൻ കഴിഞ്ഞില്ല. എന്നാൽ മോഹൻലാൽ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് തന്നെയാണ് അദ്ദേഹത്തിൻ്റെ ആരാധകർ തീർച്ചപെടുത്തുന്നത്. ഇപ്പോഴിതാ ഫേസ്ബുക്കിൽ കുറിച്ച ഒരു മോഹൻലാൽ ആരാധകൻ്റെ പോസ്റ്റാണ് വൈറലായി മാറുന്നത്. ഡാൻസ് റോളുകളും, ഹാസ്യ റോളുകളും, റൊമാൻ്റിക്ക് സീനുകളും, […]

1 min read

‘ഗംഭീര പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് ഉള്ള സിനിമ ചെയ്യാൻ പോകുന്നു’ എന്ന് ‘ആറാട്ട്’ സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ

മാടമ്പി, ഗ്രാന്‍ഡ് മാസ്റ്റര്‍, വില്ലന്‍, കോടതി സമക്ഷം ബാലന്‍ വക്കീല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമാ രംഗത്ത് സാന്നിധ്യം അറിയിച്ച സംവിധായകനാണ് ബി ഉണ്ണികൃഷ്ണന്‍. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ആറാട്ട്. മാര്‍ച്ച് 18ന് റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. മോഹന്‍ലാലിന്റെ മാസ് ആക്ഷന്‍ ചിത്രമായിരുന്നു ആറാട്ട്. 2017 ല്‍ പുറത്ത് വന്ന വില്ലന് ശേഷമാണ് ആറാട്ടിലൂടെ മോഹന്‍ലാല്‍- ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്. ഇപ്പോഴിതാ ബി ഉണ്ണികൃഷണന്‍ നല്‍കിയ ഒരു അഭിമുഖമാണ് […]

1 min read

‘വിഷു ബമ്പറായി 12th മാൻ എത്തും!!’; ദൃശ്യം സീരീസിന് ശേഷം മോഹൻലാൽ – ജീത്തു ജോസഫ് ടീമിന്റെ മാസ്സ് ത്രില്ലർ സിനിമ

വന്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു ദൃശ്യം 2. ദൃശ്യം എന്ന ചിത്രം തീര്‍ത്ത വിസ്മയകരമായ വിജയത്തിന്റെ അലയൊലികള്‍ ഇന്നും അവസാനിച്ചിട്ടില്ല. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ദൃശ്യ 2വിനു ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ട്വല്‍ത്ത് മാന്‍. സ്വന്തം തിരക്കഥയിലല്ലാതെ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദ്യ മോഹന്‍ലാല്‍ ചിത്രവുമാണ് ട്വല്‍ത്ത് മാന്‍. നവാഗതനായ കെ ആര്‍ കൃഷ്ണകുമാര്‍ ആണ് ചിത്രത്തിന്റെ രചന […]

1 min read

‘100 അല്ല.. 115 കോടി ക്ലബ്‌ ആദ്യമായി തുറന്നു മമ്മൂട്ടി!!’; മോളിവുഡിലെ ഏറ്റവും വലിയ പണം വാരി പടങ്ങളിൽ ഒന്നായി മെഗാസ്റ്റാറിന്റെ ‘ഭീഷ്മ പർവ്വം’

മമ്മൂട്ടി – അമല്‍ നീരദ് കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രം ഭീഷ്മ പര്‍വ്വം അനുദിനം കൂടുതൽ റെക്കോർഡുകൾ സ്വന്തമാക്കി മുന്നേറുകയാണ്. ഇന്നലെ രാവിലെ മുതൽ ഭീഷ്മപർവ്വം 100 കോടി ക്ലബ്ബില്‍ എന്നതായിരുന്നു ശ്രദ്ധേയമായ വാർത്ത. അതേസമയം തിയേറ്ററുകളിൽ നിന്നും, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളില്‍ നിന്നും ലോകത്തൊന്നാകെ ഭീഷ്മ പർവ്വം സ്വന്തമാക്കിയിരിക്കുന്നത് 115 കോടിയാണ്.  50 കോടി, 100 കോടി എന്നതിൽ നിന്നും വളരെ ചരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ഇത്രയും വലിയൊരു നേട്ടം ചിത്രത്തിന് സ്വന്തമാക്കാൻ സാധിച്ചതിൽ […]

1 min read

“സിനിമയിലെ പ്രതിസന്ധികൾ എനിയ്ക്ക് മനസിലാകും. ഈ ഘട്ടങ്ങളിലൂടെയൊക്കെ ഞാനും കടന്ന് പോയിട്ടുണ്ട്” : മോഹൻലാൽ

മോഹൻലാൽ സംവിധായകനായി എത്തുന്ന ആദ്യ സിനിമയാണ് ബറോസ്. സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താരം. കോവിഡ് പ്രതിസന്ധികൾക്കിടയിൽ അകപ്പെട്ട് ഷൂട്ടിങ്ങും,മറ്റ് കാര്യങ്ങളും പ്രതിസന്ധിയിലായിരുന്നു.  എന്നാൽ കോവിഡ് മാറിയതോടെ ഷൂട്ടിങ്ങ് വീണ്ടും ആരംഭിച്ചിരിക്കുകയാണ്. തൻ്റെ ഏറ്റവും വലിയ ആഗ്രഹമായ സിനിമ ബറോസിനെ മികച്ചതാക്കുവാനുള്ള ആഹോരാത്ര പ്രയത്നത്തിലാണ് താരം. ഇന്ത്യൻ സിനിമയിലെ തന്നെ മികച്ചൊരു താര നിരയും മോഹൻലാലിനൊപ്പമുണ്ട്. സംവിധായകൻ്റെ കുപ്പായം അണിയുന്നതിനൊപ്പം സിനിമയിലെ ബറോസ് എന്ന മുഖ്യകഥാപാത്രത്തെയും അവതരിപ്പിക്കുന്നത് മോഹൻലാലാണ്.  അഭിനയവും, സംവിധാനവും ഒരുമിച്ച് കൊണ്ടുപോവാൻ കഴിയുന്നതിൻ്റെ സന്തോഷത്തിലാണ് താരം.  […]

1 min read

‘ആ കണ്ണുകളിൽ ഡെവിളിനെ കണ്ട് ഞാൻ വിറങ്ങലിച്ചു പോയി, ആകെ ഞാൻ കണ്ടത് എന്നെയും എൻ്റെ പാപങ്ങളെയുമാണ്’; രോമാഞ്ചം കൊള്ളിക്കുന്ന അപ്ഡേറ്റുമായി മുരളി ഗോപി

മോഹന്‍ലാല്‍, പൃഥ്വിരാജ്, മുരളി ഗോപി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഹിറ്റ് ചിത്രമായിരുന്നു ‘ലൂസിഫര്‍’. 2019 മാര്‍ച്ച് 28നായിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. അന്നുവരെയുണ്ടായ എല്ലാ മലയാള സിനിമകളുടേയും എല്ലാ ബോക്സ് ഓഫീസ് കളക്ഷനുകളേയും തകര്‍ത്ത് ആദ്യമായി 200 കോടി സ്വന്തമാക്കിയ ചിത്രമായിരുന്നു ലൂസിഫര്‍. ഈ ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം ലൂസിഫറിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന് പൃഥ്വിരാജ് പ്രഖ്യാപിച്ചിരുന്നു. മുരളി ഗോപിയും ചിത്രത്തെ കുറിച്ചുള്ള അപ്ഡേറ്റ്സ് പങ്കുവെക്കാറുണ്ടായിരുന്നു. എമ്പുരാന്‍ എന്നാണ് രണ്ടാം ഭാഗത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ […]