News Block
കൊച്ചിയെ ഇളക്കിമറിച്ച് താര രാജാവ് മോഹൻലാൽ; IFFK കൊച്ചി ഉദ്ഘടനം ഗംഭീരമാക്കി
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഏപ്രില്‍ ഒന്നു മുതല്‍ അഞ്ച് വരെ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കമായി. ഇനി അഞ്ച് നാള് മലയാളം മുതല്‍ ലോകം വരെ നീളുന്ന സിനിമാക്കാലമാണ് കൊച്ചിക്കാര്‍ക്ക്. സരിത തിയേറ്ററില്‍വെച്ച് മലയാളികളുടെ താര രാജാവ് മോഹന്‍ലാല്‍ ആണ് മേള ഉദ്ഘാടനം ചെയ്തത്. കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്ര മേളയായ ഐ.എഫ്.എഫ്.കെ.യുടെ പ്രാദേശിക പതിപ്പാണ് കൊച്ചിയില്‍ നടത്തുന്നത്. ഐ.എഫ്.എഫ്.കെ.യില്‍ പ്രദര്‍ശിപ്പിച്ച 68 സിനിമകള്‍ കൊച്ചിയിലെ മേളയിലും ഉണ്ടാകും. മലയാള സിനിമയെ ലോകനിലവാരത്തിലേക്ക് […]
“മമ്മൂക്കയ്ക്കല്ല.. എനിയ്ക്കാണ് മമ്മൂക്കയെ വെച്ച് സിനിമ ചെയ്യാൻ ആഗ്രഹം” : പൃഥ്വിരാജ് സുകുമാരൻ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പൃഥ്വിരാജ്. നടനെന്ന നിലയിലും സംവിധായകൻ എന്ന നിലയിലും അദ്ദേഹം തൻ്റെ കഴിവ് ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞു. പലപ്പോഴും സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളുമായി അദ്ദേഹം പ്രേക്ഷർക്ക് മുൻപിൽ എത്തുമ്പോൾ മികച്ച സ്വീകാര്യതയാണ് എല്ലാവരിൽ നിന്നും ലഭിക്കാറുള്ളത്. അഭിപ്രായങ്ങളും, നിലപടുകളും മറയില്ലാതെ തുറന്നു പറയുന്ന താരം സിനിമ മേഖലയിലും തൻ്റെ വ്യത്യസ്ത തരത്തിലുള്ള പരീക്ഷണങ്ങൾ നടത്തിനോക്കാറുണ്ട്. അത്തരത്തിൽ നടത്തിയ വലിയൊരു പരീക്ഷണം വൻ വിജയമായി തീരുകയായിരുന്നു മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം […]
‘വഴിയോരക്കാഴ്ചകളിലെ’ ആന്റണി, ഹാസ്യം, വീരം, പ്രണയം, വില്ലനിസം, നിഷ്കളങ്കത, ക്രൗര്യം….. അങ്ങിനെ ഹീറോയിസത്തിന് വേണ്ട എല്ലാ വിധ ചേരുവകളും ചേരുംപടി ചേർത്ത കഥാപാത്രം
മോഹൻലാൽ ഇതുവരെ വേഷമിട്ട സിനിമകളിലും, അഭിനയിച്ച കഥാപാത്രങ്ങളിലും തൻ്റെ അഭിനയത്തെ മികവുറ്റതാക്കി മാറ്റിയ നിരവധി സിനിമകളുണ്ട്. എന്നാൽ അദ്ദേഹത്തിൻ്റെ അഭിനയശേഷിയുടെ എല്ലാവിധ ഡയമെൻഷനുകളും ഉൾക്കൊണ്ട് കൊണ്ട് സൃഷ്ടിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു തമ്പി കണ്ണന്താനത്തിൻ്റെ ‘വഴിയോരക്കാഴ്ചകളിലെ’ ആന്റണി എന്ന കഥാപാത്രം. ഹാസ്യം, വീരം, പ്രണയം, വില്ലനിസം, നിഷ്കളങ്കത, ക്രൗര്യം തുടങ്ങി ഒരു ഹീറോയിസത്തിന് വേണ്ടത് എന്തോ അങ്ങനെ എല്ലാം ഇണക്കി ചേർത്തുകൊണ്ടാണ് ഡെന്നീസ് ജോസഫ് ആ കഥാപാത്രത്തെ സൃഷ്ടിച്ചത്. എന്നാൽ വേണ്ട രീതിയിൽ സിനിമാ ആസ്വാദകരുടെ ഇടയിൽ ആ […]
മാര്‍ച്ചില്‍ തീയറ്ററുകള്‍ പിടിച്ചടക്കിയത് മമ്മൂട്ടിയുടെ മൈക്കളപ്പന്‍; റെക്കോര്‍ഡ് കളക്ഷനുമായി മുന്നില്‍ ഭീഷ്മപര്‍വ്വം
വളരെ ശ്രദ്ധേയമായ നിരവധി ചിത്രങ്ങളാണ് മാര്‍ച്ച് മാസത്തില്‍ റിലീസ് ചെയ്തത്. കോവിഡിന്റെ വലിയൊരു ഇടവേളയ്ക്ക് ശേഷം തീയറ്ററുകളില്‍ സിനിമ എത്തിയതിനൊപ്പം വലിയ പ്രേക്ഷക പിന്തുണ ഓരോ ചിത്രത്തിനും ലഭിക്കുകയും ചെയ്ത മാസമാണ് മാര്‍ച്ച്. അമല്‍നീരദിന്റെ മമ്മൂട്ടി ചിത്രമായ ഭീഷ്മ പര്‍വ്വമാണ് ഈ മാസത്തെ ഹൈലൈറ്റ്. പ്രതീക്ഷയ്ക്കും അപ്പുറമുള്ള വിജയമാണ് ചിത്രം സമ്മാനിച്ചത്. 18 കോടി രൂപയാണ് ഭീഷ്മ പര്‍വ്വത്തിന്റെ ആകെ ചെലവ്. 90 കോടിയിലധികമാണ് നിലവില്‍ ചിത്രം നേടിയിരിക്കുന്ന കളക്ഷന്‍. മാത്രമല്ല, ആവേശം ഒട്ടും ചോരാതെ ചിത്രത്തിന്റെ പ്രദര്‍ശനം […]
മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത സിനിമകൾ സമ്മാനിച്ച ‘ജോൺപോളിൻ്റെ’ ഇപ്പോഴത്തെ ജീവിതം : ഐസിയുവിൽ കഴിയുന്ന അദ്ദേഹത്തിന് സഹായ അഭ്യർത്ഥനയുമായി ഒരു പറ്റം സുഹൃത്തുക്കൾ
മലയാള ചലച്ചിത്ര രംഗത്ത് അറിയപ്പെടുന്ന നിരവധി തിരക്കഥാകൃത്തുകളുണ്ട്. അവരിൽ പ്രസിദ്ധനായ വ്യക്തിയാണ് തിരക്കഥാകൃത്തും നിർമ്മാതാവുമായ ജോൺപോൾ. ജോൺപോൾ പുതുശ്ശേരി എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. 1980 – കളുടെ ആരംഭത്തിൽ മലയാളത്തിലെ പേരുകേട്ട നിരവധി സംവിധായകരുമായി ചേർന്ന് നിന്ന് പ്രവർത്തിച്ച് അദ്ദേഹം നൂറിലേറേ ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. ചാമരം, ഓർമക്കായ്, യാത്ര എന്നീ മികച്ച ചിത്രങ്ങൾ അദ്ദേഹത്തിൻ്റെ തിരക്കഥയിൽ പിറന്നവയാണ്. മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകരുമായി ചേർന്ന് നിന്ന് പ്രവർത്തിക്കുവാനുള്ള അവസരവും ഈ കാലയളവിനുള്ളിൽ അദ്ദേഹത്തിന് ലഭിച്ചു. ഓർമയ്ക്കായ്, […]
ഡീഗ്രേഡിങിനെ പേടിയില്ല, എമ്പുരാന് സ്ക്രിപ്റ്റ് പൂര്‍ത്തിയായി; മറുപടി പറഞ്ഞ് പൃഥ്വിരാജ്
ലൂസിഫറിലൂടെ പുതിയൊരു ഹിറ്റ് മെയ്ക്കിംഗ് കൂട്ടുകെട്ടാണ് മലയാളം സിനിമയ്ക്ക് കിട്ടിയത്, മോഹന്‍ലാല്‍-മുരളീഗോപി-പൃഥ്വിരാജ്. പൃഥ്വിരാജ് നടനില്‍ നിന്ന് സംവിധായകന് എന്ന വലിയ ഉത്തരവാദിത്വത്തിലേയ്ക്ക് എത്തിയ സിനിമകൂടിയായിരുന്നു ലൂസിഫര്‍. ലാലേട്ടന്റെ മരണമാസ്സ് പെര്‍ഫോര്‍മന്‍സാണ് തീയറ്ററുകളില്‍ ആരാധകര്‍ കണ്ടത്. ഇപ്പോഴിതാ ലൂസിഫറിന്റെ രണ്ടാം പതിപ്പായ എമ്പുരാനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തെക്കുറിച്ച് പൃഥ്വിരാജ് നടത്തിയ ഏറ്റവും ഒടുവിലത്തെ പരാമര്‍ശമാണ് ഇപ്പോഴത്തെ ചര്‍ച്ച. എമ്പുരാന് ചെറിയ ചിത്രമാണ് എന്ന് പറയുന്നത് ലാലേട്ടന് സിനിമകള്‍ക്ക് വന്നുകൊണ്ടിരിക്കുന്ന ഡീഗ്രേഡിങ് കൊണ്ടാണോ എന്ന ചോദ്യത്തിന്, ഇത് ശരിക്കും […]
“കഴിഞ്ഞ അഞ്ച് വർഷക്കാലം കൊണ്ട് ഭാവനയുടെ വലിയ ആരാധകനായി” : പൃഥ്വിരാജ് സുകുമാരൻ തുറന്നുപറയുന്നു
മലയാളത്തിലും തെന്നിന്ത്യന്‍ ലോകത്തും ഒരുപോലെ ആരാധകരുള്ള താരമാണ് നടി ഭാവന. 2002 ല്‍ കമല്‍ സംവിധാനം ചെയ്ത നമ്മള് എന്ന ചിത്രത്തിലൂടെയാണ് ഭാവന വെള്ളിത്തിരയില്‍ എത്തുന്നത്. പരിമളം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ഭാവന. മലയാളത്തിനോടൊപ്പം തമിഴ്, തെലുങ്ക്, കന്ന ഭാഷകളിലും നടി സജീവമായിരുന്നു. വിവാഹത്തിന് ശേഷം മലയാള സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയും കന്നഡയില്‍ സജീവമാവുകയുമായിരുന്നു. കന്നഡ സിനിമാ നിര്‍മ്മാതാവ് നവീനെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. 2017-ല്‍ പുറത്തിറങ്ങിയ ‘ആദം […]
‘കൊച്ചിയിലാണെൽ വരും.. തിരുവനന്തപുരത്തേക്ക് ഒന്നിനും വരാൻ താൽപര്യമില്ലാ..’; സ്വദേശം തിരുവനന്തപുരത്ത് വച്ച് നടന്ന IFFKയിൽ നടൻ മോഹൻലാൽ പങ്കെടുക്കാതിരുന്നതിന് വിമർശനം
കേരളത്തിന്റെ 26-ാമത് രാജ്യാന്തര ചലച്ചിത്ര മേള മാര്‍ച്ച് 18ന് തിരുവനന്തപുരത്ത് വെച്ചായിരുന്നു തുടക്കം കുറിച്ചത്. 15 സ്ക്രീനുകളിലായി 173 ചിത്രങ്ങളാണ് ഇത്തവണത്തെ മേളയില്‍ പ്രദര്‍ശിപ്പിച്ചത്. പ്രമുഖ ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപ് ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി. ഭാവന, രഞ്ജിത്ത്, വെട്രിമാരന്, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങി സിനിമാ മേഖലയിലുള്ള പല പ്രമുഖ താരങ്ങളും ചലച്ചിത്ര മേളയുടെ ഭാഗമായിരുന്നു. ഉദ്ഘാടന വേദിയില്‍ ഭാവന എത്തിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. അപ്രതീക്ഷിതമായാണ് ചലച്ചിത്ര അക്കാദമി ചെയര്മാന് ഭാവനയെ ക്ഷണിച്ചത്. കേരള […]
“ഭീഷ്മ പർവ്വത്തിനും , കുറുപ്പിനും , ഹൃദയത്തിനും ഇത്രയേറേ ഷെയർ കിട്ടിയത് എന്തുകൊണ്ട്?” :ഒടിടി – തിയേറ്റർ റിലീസുകളെക്കുറിച്ച് പൃഥിരാജ് സുകുമാരന്റെ നിലപാട്
തിയേറ്റർ റിലീസും, ഒടിടി റിലീസുമായി ബന്ധപ്പെട്ടുള്ള തൻ്റെ നിലപട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടൻ പൃഥ്വിരാജ്. കോവിഡ് പ്രതിസന്ധിയിലാണ് സിനിമകൾ ഒടിടിയിൽ റിലീസ് ചെയ്യുന്നതെന്നാണ് എല്ലാവരുടെയും ധാരണ,എന്നാൽ അത് തെറ്റായ ചിന്താഗതി ആണെന്ന് ഒരു മുഖ്യധാര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി. “ഒടിടി പ്ലാറ്റ്ഫോം വഴി മാത്രം സിനിമകൾ റിലീസാകുന്ന സാഹചര്യം ഇവിടെ ഉണ്ടാകുമെന്ന് താൻ മുൻപേ പറഞ്ഞിട്ടുണ്ട്. അത് കോവിഡ് മഹാമാരി വരുന്നതിന് മുൻപേയാണ്. ആയ സമയത്ത് എലാവരും കൂടെ എന്നെ പിടിച്ച് നോസ്ട്രാഡമസ് ആക്കി […]
“ആൾമാറാട്ടത്തിലൂടെ ആളുകളെ പറ്റിക്കുന്നയാളാണ് മോഹൻലാൽ”; അനുഭവം തുറന്നുപറഞ്ഞു സംവിധായകൻ സത്യൻ അന്തിക്കാട്
മലയാളി പ്രേക്ഷകര്‍ക്ക് മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് സത്യന് അന്തിക്കാട്. മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സംവിധായകനാണ് സത്യന് അന്തിക്കാട്. ജീവിതത്തിലുണ്ടാകുന്ന പല വിഷമഘട്ടങ്ങളേയും നര്‍മ്മത്തിലൂടെ അവതരിപ്പിക്കാന്‍ കഴിയുന്ന ഒരു പ്രത്യേകത കൂടി അദ്ദേഹത്തിന് ഉണ്ട്. സംവിധാനത്തിനുപുറമേ കുറേ സിനിമകള്‍ക്ക് അദ്ദേഹം കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിട്ടുണ്ട്. ഗാനരചനാരംഗത്തും സത്യന് അന്തിക്കാട് തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്. സിനിമാപ്രേമികളുടെ ശ്രദ്ധ ക്ഷണിക്കുന്ന സംവിധായകന്- നടന് കൂട്ടുകെട്ടാണ് സത്യന് അന്തിക്കാട്- മോഹന്‍ലാല്‍. ‘നാടോടിക്കാറ്റ്’, ‘പട്ടണപ്രവേശം’, ‘ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്’ […]