12 Nov, 2025
1 min read

“ഞാൻ പറഞ്ഞിട്ടാണ് നീ സിനിമയിൽ വന്നത് എന്ന് ഒരിക്കലും മമ്മൂക്ക പറയില്ലല്ലോ” : നടൻ സാദിഖ്‌ മനസുതുറക്കുന്നു

മലയാളികള്‍ക്ക് പ്രിയങ്കരനായ ഒരു നടനാണ് സാദിഖ്. 35 വര്‍ഷത്തിലേറെയായി സാദിഖ് മലയാള സിനിമാ രംഗത്ത് സജീവമാണ്. സുദീര്‍ഘമായ അഭിനയ ജീവിതത്തില്‍ ഒരു വിധത്തിലുമുള്ള റെഡ് മാര്‍ക്കും വീഴ്ത്താത്ത നടന്മാരില്‍ ഒരാളുകൂടിയാണ് അദ്ദേഹം. വില്ലന്‍ വേഷങ്ങളും സ്വഭാവ നടനായുമെല്ലാം 500ല്‍ അധികം സിനിമകളുടെ ഭാഗമായിട്ടുള്ള താരമാണ് സാദിഖ്. സിനിമാ രംഗത്തേക്ക് എത്തുന്നതിന് മുന്നേ നാടകകലാകാരനായിരുന്നു അദ്ദേഹം. 1986ല്‍ ഉപ്പ് എന്ന സിനിമയിലൂടെയാണ് അദ്ദേഹം അഭിനയജീവിതം ആരംഭിച്ചത്. ജേസി സംവിധാനം ചെയ്ത മോഹപ്പക്ഷികള്‍ എന്ന സീരിയലിലെ അഭിനയം അദ്ദേഹത്തെ ശ്രദ്ധേയനാക്കി. […]

1 min read

“പൃഥ്വിരാജ് നായരായതുകൊണ്ട് ഡ്രഗ് മാഫിയയുമായി ബന്ധപ്പെട്ട് ഒരു ചോദ്യവും എവിടെയും കേട്ടില്ല” : ഹരീഷ് പേരടി രംഗത്ത്

സമൂഹ മാധ്യങ്ങളിൽ വ്യത്യസ്ത വിഷയങ്ങളിൽ തൻ്റെ അഭിപ്രായം യാതൊരു വിധ മറയുമില്ലാതെ വെട്ടി തുറന്നു പറയുന്ന വ്യക്തിയാണ് നടൻ ഹരീഷ് പേരടി. ജനാധിപത്യത്തിൻ്റെ നാലാം തൂണെന്ന് വിശേഷിപ്പിക്കുന്ന മാധ്യമങ്ങൾക്ക് നേരേ ശക്തമായ വിമർശനം ഉയർത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് താരം. വിമർശനം ഉന്നയിക്കുന്നത് മലയാള സിനിമയിലെ ഒരു സൂപ്പർ താരത്തിന് നേരേ എന്തുകൊണ്ട് നിങ്ങൾ ക്യാമറ ചലിപ്പിക്കുവാനും, ചോദ്യങ്ങൾ ചോദിക്കുവാനും തയ്യാറാകുന്നില്ലെന്ന് ചോദിച്ചു കൊണ്ടാണ്.  തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഈ കാര്യം വ്യക്തമാക്കിയത്. വിനായകൻ ദളിതനായതുകൊണ്ട് അയാളെ അപമാനിച്ച […]

1 min read

‘നടൻ ദിലീപിന്റെ രഹസ്യ സൂക്ഷിപ്പുകാരിയായ മാഡം ആര്? ഒരു പ്രശസ്ത തിരക്കഥാകൃത്തിന്റെ മുൻ ഭാര്യയോ?’ : ചുരുളഴിച്ച് ബൈജു കൊട്ടാരക്കര

2017 ഫെബ്രുവരിയില്‍ 17നായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം നടന്നത്. കേരളത്തെ പിടിച്ചുകുലുക്കിയ, ഏറെ പ്രചാരം നേടിയ സംഭവമായിരുന്നു അത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് നടി ആക്രമിക്കപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ ആക്രമിക്കാനെത്തിയവര്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ക്വട്ടേഷന്‍ സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് ആദ്യം കരുതിയ കേസില്‍ പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ അറസ്റ്റിലായി.പിന്നീട് അന്വേഷണം പുരോഗമിക്കവെ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ബന്ധമുണ്ടും ദിലീപിനെ അറസ്റ്റ് ചെയ്യുകയും മൂന്ന് മാസത്തെ ജയില്‍ ജീവിതത്തിന് ശേഷം […]

1 min read

“മോഹന്‍ലാലിന്റെ എല്ലാ സിനിമകളും എക്കാലവും സർഗ്ഗ വസന്തങ്ങളാണ്” ; കുറിപ്പ് #viral

മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. വില്ലനായും ചിരിപ്പിക്കുന്ന നായകനായും, തിളങ്ങി നില്‍ക്കുന്ന മോഹന്‍ലാലിന്റെ പ്രയാണം മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലെ വില്ലന്‍ നരേന്ദ്രന്‍ എന്ന കഥാപാത്രത്തിലൂടെയാണ്. പിന്നീട് മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരുനൂറ് കഥാപാത്രങ്ങളായിരുന്നു മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്കായി നല്‍കിയത്. അതില്‍ ഇന്ദുചൂഢനും ജഗന്നാഥനും , നീലകണ്ഠനും, ജയകൃഷ്ണനും, ലൂസിഫറും, ഓടിയനും ഒക്കെയും എടുത്തുപറയേണ്ട വിസ്മയങ്ങള്‍ തന്നെയാണ്. ഇപ്പോഴിതാ ഒരു പ്രമുഖ പേജില്‍ മോഹന്‍ലാലിനെകുറിച്ച് പറഞ്ഞിരിക്കുന്ന വാക്കുകളാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. കാലോചിതങ്ങളയ മാറ്റങ്ങളുടെ […]

1 min read

‘മമ്മൂക്കയുടേയും ലാലേട്ടന്റേയും മികച്ച പ്രകടനങ്ങൾ നമ്മളെല്ലാം കാണാനിരിക്കുന്നതേയുള്ളൂ’ : പൃഥ്വിരാജ് സുകുമാരൻ

ഇന്നലെ വരെ നമ്മൾ കണ്ട് പരിചയിച്ച  മമ്മൂക്കയായിരിക്കില്ല ഇനി മുതൽ നമ്മൾ കാണാനിരിക്കുന്നതെന്ന് മുൻപേ നടൻ പൃഥ്വിരാജ് സൂചിപ്പിച്ചിരുന്നു. പൃഥ്വിരാജ് പറഞ്ഞതു പോലെ ഭീഷ്മ പർവ്വവും, നൻപകൽ നേരത്ത് മയക്കവും, പുഴുവും ഉൾപ്പടെയുള്ള മമ്മൂട്ടിയുടെ വന്നതും വരാനിരിക്കുന്നതുമായ ചിത്രങ്ങളിളെല്ലാം അത്തരത്തിലൊരു വ്യത്യാസം പ്രകടമായിരുന്നു.  എന്തുകൊണ്ടാണ് മമ്മൂക്കയെക്കുറിച്ച് ഇത്തരത്തിലൊരു അഭിപ്രായം നടത്താൻ കാരണമെന്ന ചോദ്യത്തിന് മറുപടി നൽകി രംഗത്തെത്തിയിരിക്കുകയാണ് പൃഥ്വിരാജ്.  ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുടേയും, മോഹൻലാലിൻ്റെയും വരാനിരിക്കുന്ന സിനിമകളിലെ മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം തുറന്ന് പറഞ്ഞത്. […]

1 min read

മലയാള സിനിമയിലെ അഭിനയ പ്രതിഭയ്ക്ക് വിട : മുതിർന്ന നടൻ ‘കൈനകരി തങ്കരാജ്’ വിടവാങ്ങി

പ്രശസ്ത ചലച്ചിത്ര – നാടക നടൻ കൈനകരി തങ്കരാജ് (77) വിടവാങ്ങി.  കൊല്ലം കേരളപുരം വേളം കോണോത്ത് സ്വദേശിയാണ് ഇദ്ദേഹം. പ്രശസ്ത നാടക കലാകാരൻ കൃഷ്ണൻ കുട്ടി ഭാഗവതരുടെ മകൻ കൂടിയാണ് കൈനകരി തങ്കരാജ്. പതിനായിരത്തിലേറേ വേദികളിൽ പ്രധാന വേഷങ്ങളിൽ തിമിർത്ത് അഭിനയിച്ച അപൂർവ്വം നാടക നടന്മാരിൽ ഒരാളായ തങ്കരാജ് കെഎസ്ആർടിസിയിലേയും, കയർ ബോർഡിലേയും ജോലി ഉപേക്ഷിച്ച് അഭിനയ ജീവിതത്തിലേയ്ക്ക് കടന്നു വരികയായിരുന്നു. ഇടയ്ക്ക് വെച്ച് നാടകങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിൽ കലയെ കൈവിടാതെ സിനിമയിലേയ്ക്ക് പ്രേവേശിക്കുകയിരുന്നു. […]

1 min read

‘ഷൈൻ ടോം ചാക്കോ ബീസ്റ്റിലെ മെയിൻ വില്ലനോ..?’ ; ട്രെയിലറിൽ തന്റെ ഭാഗം പോസ്റ്റ്‌ ചെയ്ത് സൂചന നൽകി ഷൈൻ ടോം ചാക്കോ

വിജയ് ആരാധകര്‍ ഏറെ ആകാംഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ്. ഏപ്രില്‍ 13നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ബീസ്റ്റുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന എല്ലാ അപ്‌ഡേറ്റുകളും സോഷ്യല്‍ മീഡിയകളിലും വാര്‍ത്തകളിലും ഇടം പിടിക്കാറുണ്ട്. ചിത്രത്തിലെ ഗാനങ്ങള്‍ക്കെല്ലാം വന്‍ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഇപ്പോഴിതാ ബീസ്റ്റിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. കോമഡി ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആയ ചിത്രം പ്രേക്ഷകര്‍ക്കൊരു വിരുന്ന് തന്നെയാകുമെന്ന് ട്രെയിലര്‍ ഉറപ്പുനല്‍കുന്നത്. മാസ്സും ആക്ഷനും എല്ലാം ഒത്തുചേര്‍ന്ന ട്രെയ്‌ലര്‍ ഇതിനോടകം തരംഗം തീര്‍ത്തു കഴിഞ്ഞു. റിലീസ് ചെയ്ത് […]

1 min read

‘മമ്മൂട്ടി അങ്കിൾ.. ഒന്ന് കാണാന്‍ വരുവോ.. നാളെ എൻ്റെ ബേർത്ത്ഡേയാണ്..’ ; ആശുപത്രി കിടക്കയില്‍ തൻ്റെ കുട്ടി ആരാധികയെ കാണാനെത്തി മമ്മൂട്ടി ; വീഡിയോ വൈറല്‍

മമ്മൂക്കയെ തനിയ്ക്ക് കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ച തൻ്റെ കുട്ടി ആരാധികയെ കാണാനെത്തി താരം. ആശുപത്രി കിടക്കയിൽ കിടന്നുകൊണ്ട് ” മമ്മൂട്ടി അങ്കിൾ നാളെ എൻ്റെ ബർത്ത്ഡേയാണ്.  എന്നെ ഒന്ന് കാണാൻ വരവോ, ഞാൻ അങ്കിളിൻ്റെ ഫാനാണെന്നാണ് കുട്ടി വീഡിയോയിൽ പറയുന്നത്.  വീഡിയോ കണ്ട ഉടനെ തന്നെ താരം കുഞ്ഞിനെ കാണുന്നതിനായി ആശുപത്രിയിൽ എത്തുകയിരുന്നു.  കുട്ടിയെ കാണാൻ മമ്മൂട്ടി ആശുപത്രിൽ എത്തിയ വീഡിയോയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ” കുട്ടികൾ എന്തേലും ആഗ്രഹം പറഞ്ഞു കഴിഞ്ഞാൽ അതങ്ങ് സാധിച്ചു […]

1 min read

2010-ന് ശേഷമുള്ള ദശാബ്ദത്തിൽ നടൻ മമ്മൂട്ടി തകർത്താടിയ മികച്ച 5 കഥാപാത്രങ്ങൾ.. സിനിമകൾ..

പതിറ്റാണ്ടുകളായി മലയാളസിനിമയിലെ മഹാസാന്നിധ്യമായി നിലകൊള്ളുന്ന നടനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. കരിയറിന്റെ ഓരോ ഘട്ടത്തിലും അത്ഭുതപ്പെടുത്തുന്ന പാഠപുസ്തകമാകുകയായിരുന്നു അദ്ദേഹം. മമ്മൂട്ടിയുടെ കരിയര്‍ എടുക്കുമ്പോള്‍ തന്നെ നമുക്ക് കാണാന്‍ സാധിക്കും അദ്ദേഹം ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ഇന്നോളം ചെയ്തിട്ടുണ്ട്. ഒരുപാട് നല്ല സംവിധായകരുടെ കൂടെയും എഴുത്തുകാരുടേയും കൂടെ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുള്ള നടനാണ് മമ്മൂട്ടി. അദ്ദേഹം സിനിമയില്‍ വന്നത് മുതല്‍ ഇന്നോളം എത്രയോ മറക്കാനാവാത്ത കഥാപാത്രങ്ങള്‍ സമ്മാനിച്ചു. 2010ന് ശേഷം മമ്മൂട്ടി ചെയ്ത മികച്ച കഥാപാത്രങ്ങള്‍ ഏതെല്ലാമെന്ന് നമുക്ക് നോക്കാം. […]

1 min read

‘മമ്മൂട്ടി സിനിമ ആദ്യമായി 100 കോടി ക്ലബ്ബിൽ!!’ ; അഭിനന്ദനം അറിയിച്ച യുവാവിനെ തെറി വിളിച്ച് മമ്മൂട്ടി ഫാൻസ്‌!! ; അശ്വന്ത് കോക്കിന്റെ വീഡിയോ വൈറൽ

ഏതൊരു പുതിയ ചിത്രം റിലീസ് ആവുമ്പോഴും സിനിമയെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്താൻ രണ്ട് തരത്തിലുള്ള ആളുകളാണ് നമ്മുക്ക് ചുറ്റുമുള്ളത്. ഒന്ന് സിനിമ കണ്ട് പൂർണമായി മനസിലാക്കിയതിന് ശേഷം അതിനെക്കുറിച്ച് വിലയിരുത്തുന്നവർ. മറ്റൊരു വിഭാഗം … ഊഹാപോഹങ്ങളിൽ നിന്നും, കേട്ടറിവുകളിൽ നിന്നും മാത്രം സിനിമയെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്തുന്നവർ. പലപ്പോഴും പുതിയ സിനിമകൾ ഇറങ്ങുമ്പോൾ ഇത്തരക്കാരുടെ അഭിപ്രായം കേട്ട് അമളി പറ്റുന്നവരും, എന്നാൽ നല്ല റിവ്യൂകളെ അടിസ്ഥാനമാക്കി സിനിമകണ്ട് മികച്ചതെന്ന് അവകാശവാദം ഉന്നയിക്കുന്നവരും ഈ കൂട്ടത്തിലുണ്ട്. പറഞ്ഞുവരുന്നത് മമ്മൂട്ടിയുടെ […]