News Block
കേരളത്തിൽ പ്രവാസികൾ നേരിട്ട പ്രശ്നങ്ങളും ട്രേഡ് യൂണിയൻ പ്രശ്നങ്ങളും എല്ലാം ചർച്ച ചെയ്ത സിനിമ വരവേല്പിന് 33 വയസ്സ്!!
സത്യന്‍ അന്തിക്കാട് – മോഹന്‍ലാല്‍ – ശ്രീനിവാസന്‍ കൂട്ടുകെട്ട് ഒന്നിച്ച സിനിമയാണ് വരവേല്‍പ്പ്. മുരളി, രേവതി, തിലകന്‍, ഇന്നസെന്റ്, ജഗദീഷ്, മാമുക്കോയ എന്നിവരായിരുന്നു മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിച്ചത്. ഇന്ന് ചിത്രം റിലീസ് ചെയ്ത 33 വര്‍ഷം പിന്നിടുകയാണ്. തൊഴിലാളി യൂണിയന്‍ സംസ്‌കാരത്തെ ആക്ഷേപഹാസ്യത്തിലൂടെ വിമര്‍ശിച്ച ചിത്രം ശ്രീനിവാസന്റെ എക്കാലത്തെയും മികച്ച തിരക്കഥകളില്‍ ഒന്ന് തന്നെയാണെന്നതില്‍ സംശയമില്ല. സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ ആറാമത്തെ സിനിമയായിരുന്നു വരവേല്‍പ്പ്. മുരളി ആയുളള മോഹന്‍ലാലിന്റെ പ്രകടനം സിനിമയുടെ ഏറ്റവും വലിയ ഹൈലറ്റ് […]
നടന്‍ ഇന്ദ്രന്‍സിന്റെ അമ്മ ഗോമതി നിര്യാതയായി ; സംസ്‌കാര ചടങ്ങുകള്‍ ഉച്ചയ്ക്ക് ശാന്തി കവാടത്തില്‍
മലയാള സിനിമയിലേക്ക് കോസ്റ്റിയൂം ഡിസൈനറായി പിന്നീട് നടനായി മാറിയ വ്യക്തിയാണ് ഇന്ദ്രന്‍സ്. അദ്ദേഹത്തിന്റെ അമ്മ ഗോമതി അന്തരിച്ചു. വ്യാഴാഴ്ച്ച പുലര്‍ച്ചെ ആയിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍ വെച്ചാണ് നടത്തുക. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു അന്ത്യം. നിരവധിപേരാണ് അദ്ദേഹത്തിന്റെ അമ്മയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് എത്തുന്നത്. കുറച്ചു നാളുകളായി സുഖമില്ലാതെ കിടപ്പിലായിരുന്നു ഇന്ദ്രന്‍സിന്റെ അമ്മ. മരിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് ഓര്‍മ്മയെല്ലാം പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നുവെന്ന് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ പറയുന്നു. ബുധനാഴ്ച […]
ശ്രീനിവാസൻ വെന്റിലേറ്ററില്‍ ; ആരോഗ്യ നിലയിൽ നേരിയ പുരോഗതിയെന്ന് അധികൃതർ
മലയാള സിനിമയിലെ നടനും, സംവിധായകനുമായ ശ്രീനിവാസനെ ഗുരുതരാവസ്ഥയിൽ ഇന്നലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളേത്തുടര്‍ന്ന് അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ അതിതീവ്ര പരിചരണ വിഭാഗത്തിലായിരുന്നു അദ്ദേഹം. എന്നാൽ ആരോഗ്യനിലയിൽ നേരിയ പുരോഗതി കണ്ടെത്തിയതായും, നിലവിൽ മരുന്നുകളോട് പ്രതികരിക്കുന്നതായി ഡോക്ടർമാർ അറിയിച്ചു. കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ട സാഹചര്യത്തിൽ മാർച്ച് – 30 നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയില്‍ ട്രിപ്പിള്‍ വെസ്സല്‍ ഡിസീസ് (ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടല്‍) കണ്ടെത്തുകയായിരുന്നു. മരുന്നുകൾ നൽകിയ സാഹചര്യത്തിൽ അദ്ദേഹം […]
‘മമ്മൂക്കയെ നായകനാക്കി അരിവാൾ ചുറ്റിക നക്ഷത്രം, കുഞ്ഞാലി മരക്കാർ..’ : അമൽ നീരദ് വെളിപ്പെപടുത്തുന്നു
ഭീഷ്മപര്‍വ്വവും മൈക്കിളപ്പയും ഇപ്പോള്‍ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ വലിയൊരു ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ്. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബിഗ് ബിയ്ക്ക് തിയേറ്ററുകളില്‍ ഓളം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പന്നീട് ബിലാലും പിളളരും സോഷ്യല്‍ മീഡിയ ഭരിക്കുകയായിരുന്നു. അമല്‍ നീരദ് ചിത്രങ്ങളുടെ ഒരു പ്രത്യേകത ആതാണ്. നൂറു കോടി ക്ലബിലും ഭീഷ്മ പര്‍വ്വം ഇടം നേടി. തിയേറ്ററില്‍ നിന്നും, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളില്‍ നിന്നുമായി ആകെ 115 കോടിയാണ് ഭീഷ്മ പര്‍വ്വം നേടിയിരിക്കുന്നത്. ഇപ്പോഴിതാ അമല്‍ നീരദ് മാധ്യമം ആഴ്ച്ചപ്പതിപ്പിന് നല്‍കിയ […]
മോഹൻലാലിനെ തോൽപ്പിച്ച് മികച്ച നടനുള്ള അവാർഡ് വിജയ് നേടി ; വില്ലനായത് രാഷ്ട്രീയകളി
1997 – ൽ തമിഴ്നാട് സ്‌റ്റേറ്റ് അവാർഡ് പ്രഖ്യാപിച്ചുപ്പോൾ മികച്ച നടനുള്ള അംഗീകാരം തേടിയെത്തിയത് നടൻ വിജയെയായിരുന്നു. ‘കാതൽക്ക് മര്യാദേയ്’ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു അവാർഡ് ലഭിച്ചത്. ചിത്രം അനിയത്തി പ്രാവിൻ്റെ റീമേക്ക് ആയിരുന്നു. അനിയത്തി പ്രാവും കാതലിക് മര്യാദേയും ഒരു മോശം സിനിമയല്ല. എന്നാൽ അവാർഡ് ലഭിക്കാൻ മാത്രം ഒരു നല്ല സിനിമയാണോ ? അതാണ് ചോദ്യം. വേണമെങ്കിൽ ഇങ്ങനെ പറയാം ആ സമയത്ത് വിജയ്യുടെ കൂടെ അഭിനയിച്ച വേറേ കിടിലം നായകൻമാർ വേറേയില്ല. അന്ന് […]
‘RED CHILLIES’-ന് ശേഷം ഷാജി കൈലാസ് – മോഹൻലാൽ ടീം വീണ്ടും!! ; ‘ALONE’ ഉടനെത്തും
മലയാളത്തിന്റെ ഹിറ്റ് സംവിധായകനാണ് ഷാജി കൈലാസ്. ആക്ഷന്‍ ത്രില്ലര്‍ ചിത്രങ്ങളാണ് കൂടുതലും ഷാജി കൈലാസ് ചെയ്തിരിക്കുന്നത്. 1990 ല്‍ ന്യൂസ് എന്ന ലോ ബജറ്റ് ചിത്രവുമായിട്ടണ് ഷാജി മലയാള സിനിമയിലേക്ക് എത്തിയത്. പിന്നീട് കമ്മീഷണര്‍, ഏകലവ്യന്‍, നരസിംഹം, ആറാം തമ്പുരാന്‍, FIR എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് അദ്ദേഹം ഒരുക്കിയത്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരോടൊപ്പം ചെയ്ത സിനിമകള്‍ വന്‍ വിജയമായിരുന്നു. ദി കിംഗ്, വല്യേട്ടന്‍, ആറാം തമ്പുരാന്‍ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. മലയാള സിനിമയില്‍ ഒരുകാലത്ത് നിറഞ്ഞുനിന്നിരുന്ന നായികമാരില്‍ […]
“അച്ഛൻ ഒരാളെക്കുറിച്ച് നല്ലത് പറയാൻ ഏറെ പ്രയാസമാണ്, എന്നാൽ ദുൽഖറിനെക്കുറിച്ച് അച്ഛൻ പറഞ്ഞ വാക്കുകൾ എന്നെ അമ്പരപ്പെടുത്തി” : ഷോബി തിലകൻ വെളിപ്പെടുത്തുന്നു
ദുൽഖർ സൽമാൻ്റെ സിനിമാ ജീവിതത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് അൻവർ റഷീദിൻ്റെ സംവിധാനാത്തിൽ പിറന്ന ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രം. ഫൈസി എന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തിൽ ദുൽഖർ അവതരിപ്പിച്ചത്. ഫൈസിയുടെ ജീവിതത്തിൽ സംഭവിക്കുന്ന സംഭവവികാസങ്ങളെ ഭംഗിയായി അവതരിപ്പിച്ച ദുൽഖറിൻ്റെ കഥാപാത്രം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ദേശീയ പുരസ്‌കാരങ്ങൾ ഒന്നല്ല മൂന്നെണ്ണം ചിത്രത്തെ തേടിയെത്തി. മലയാള സിനിമയിലെ അഭിനയ കുലപതി തിലകനോടപ്പം അഭിനയിക്കുവാൻ ദുൽഖറിന് അവസരം നേടിക്കൊടുത്ത ചിത്രം കൂടിയായിരുന്നു ‘ഉസ്താദ് ഹോട്ടൽ’. ഉസ്താദ് ഹോട്ടലിലെ ദുല്‍ഖറിൻ്റെ […]
ചെറിയ വേഷങ്ങളില്‍ നിന്നും വലിയ റോളുകളിലേയ്ക്ക്..!! ജാന്‍ എ മന്നിലൂടെ മനം കവര്‍ന്ന ‘സജീദ് പട്ടാളം’ പൃഥ്വിരാജ് ചിത്രം ജന ഗണ മനയിലും മികച്ച വേഷത്തിൽ..
ജാന്‍ എ മന്‍ എന്ന ചിത്രത്തിലെ കേക്ക് ഡെലിവറി ബോയ് ആയി തിളങ്ങിയ സജീദ് തികച്ചും വ്യത്യസ്തമായ വേഷത്തിലാണ് തന്റെ ഏറ്റവും പുതിയ ചിത്രമായ സൗദി വെള്ളക്കയില്‍ എത്തുന്നത്. ജാന്‍ എ മന്നില്‍ പ്രേക്ഷകരെ ചിരിപ്പിച്ച ഡെലിവറി ബോയ് ആയി എത്തിയ അദ്ദേഹം വളരെ സീരിയസായ, ഒരുപാട് അഭിനയ സാധ്യതകളുള്ള ഒരു കഥാപാത്രമായാണ് പുതിയ ചിത്രത്തില്‍ എത്തുന്നത് എന്ന സൂചനകളാണ് പോസ്റ്റര്‍ നല്‍കുന്നത്. കള, കനകം കാമിനി കലഹം തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ ചെറിയ വേഷങ്ങളാണ് അദ്ദേഹം […]
ചെറുപ്പം മുതല്‍ മനസ്സിലുള്ള നായകന്‍, മെസ്സേജുകള്‍ അയച്ച് താന്‍ വെറുപ്പിച്ചിരുന്നു; മമ്മൂട്ടിയോടുള്ള ആരാധനയെക്കുറിച്ച് പുഴുവിന്റെ സംവിധായിക
മമ്മൂട്ടിയും പാര്‍വ്വതി തിരുവോത്തും ആദ്യമായി ഒന്നിയ്ക്കുന്ന ചിത്രമാണ് പുഴു. നവാഗതയായ റത്തീന പി ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത ഒരു വേഷമാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. ചിത്രത്തെക്കുറിച്ചും മമ്മൂട്ടിയുടെ കാസ്റ്റിംഗിനെക്കുറിച്ചും മനസ്സു തുറന്നിരിക്കുകയാണ് ഇപ്പോള്‍ ചിത്രത്തിന്റെ സംവിധായകയായ റത്തീന. താനൊരു കട്ട മമ്മൂക്ക ഫാനാണെന്നും വളെര ചെറുപ്പം മുതല്‍ തന്നെ തന്റെ നായകനായി മനസ്സില്‍ കണ്ടിരുന്നത് മമ്മൂക്കയെ ആണെന്നുമാണ് റത്തീന പറയുന്നത്. […]
‘ലാത്തി’ എടുത്ത് വിശാല്‍..!!; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് വിശാലിന്റെ പ്രിയ സുഹൃത്ത് പൃഥ്വിരാജ് സുകുമാരൻ
ആക്ഷന്‍ ഹീറോ വിശാല്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലാത്തി. വിശാലിന്റെ കരിയറിലെ 32ാമത്തെ ചിത്രമാണ് ലാത്തി. ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടപ്പോള്‍ വന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. സോഷ്യല്‍ മീഡിയകളിലും ആരാധകരിലും വന്‍ ആഘോഷമായിരുന്നു. ചിത്രത്തിന്റെ റിലീസിനായാണ് ആരാധകരും സിനിമാ പ്രേമികളും ഒന്നടങ്കം കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മലയാളത്തിന്റെ പ്രിയ താരം പൃഥ്വിരാജാണ് പുറത്തുവിട്ടിരിക്കുന്നത്. വിശാലും പൃഥ്വിരാജും നല്ല സുഹൃത്തുക്കളാണ്. അതുകൊണ്ട് പൃഥ്വിരാജ് തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കും പുറത്തുവിട്ടത്. വിശാല്‍ ലാത്തിയുമായി തിരിഞ്ഞുനില്‍ക്കുന്ന […]