13 Nov, 2025
1 min read

പ്രിയദര്‍ശന്റെ സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ നിന്നും മോഹന്‍ലാല്‍ പിന്മാറാന്‍ കാരണം മുടി?

ഇന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം ഉള്ള സംവിധായകരില്‍ ഒരാളാണ് പ്രിയദര്‍ശന്‍. മോഹന്‍ലാലിനെ നായകനാക്കി നിരവധി സൂപ്പര്‍ഹിറ്റുകള്‍ പ്രിയദര്‍ശന്‍ ഒരുക്കിയിട്ടുണ്ട്. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കോംബോ മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, എന്നിഷ്ടം നിന്നിഷ്ടം, താളവട്ടം, ചെപ്പ്, ബോയിങ് ബോയിങ്, ചിത്രം, മുകുന്ദേട്ടാ സുമിത്ര വിളക്കുന്നു, തേന്‍മാവിന്‍ കൊമ്പത്ത് ആര്യന്‍, അഭിമന്യു, കിലുക്കം, ചന്ദ്രലേഖ, വന്ദനം, മിന്നാരം, മിഥുനം, കാക്കക്കുയില്‍, ഒപ്പം, തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളാണ് ഈ കൂട്ടുകെട്ട് മലയാളത്തിന് സമ്മാനിച്ചിട്ടുള്ളത്. എന്നാല്‍ ടൊറണ്ടോ അന്താരാഷ്ട്ര […]

1 min read

അടുത്ത സിനിമ ഉടനെ ചെയ്യുമോ എന്നറിയില്ല, ആയുസ്സുണ്ടെങ്കില്‍ തൊണ്ണൂറ് വയസുവരെ അഭിനയിക്കണമെന്നും മീര ജാസ്മിന്‍

മലയാളികളുടെ പ്രിയ താരമാണ് മീര ജാസ്മിന്‍. സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ മീര ആറ് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തിലൊരുങ്ങുന്ന മകള്‍ എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും മലയാള സിനിമയിലേക്ക് തിരികെയെത്തുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷമുള്ള മീര ജാസ്മിന്റെ മടങ്ങി വരവ് ആഘോഷമാക്കാനൊരുങ്ങുകയാണ് ആരാധകര്‍. മടങ്ങി വരവില്‍ ഇന്‍സ്റ്റഗ്രാമിലും താരം വരവറിയിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഗ്ലാമറസ് ഫൊട്ടോഷൂട്ട് ചിത്രങ്ങള്‍ മീര ഷെയര്‍ ചെയ്യാറുണ്ട്. ഇപ്പോഴിതാ മീര ജാസ്മിന്റെ ഒരു […]

1 min read

‘മോഹൻലാൽ ചെയ്ത ആ വേഷങ്ങൾ മമ്മൂട്ടി ചെയ്‌താൽ നന്നായേനെ..’ ; താര രാജാക്കന്മാർ ഗംഭീരമാക്കിയ കഥാപാത്രങ്ങൾ പരസ്പരം വെച്ച് മാറിയാൽ??

മലയാളസിനിമയിൽ എന്നും ശക്തമായ കുറെ നല്ല കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുള്ള താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. സിനിമാ മേഖലയിൽ നിന്ന് ഒഴിച്ചുകൂടാനാകാത്ത രണ്ട് താരരാജാക്കന്മാർ എന്ന് തന്നെയാണ് ഇവരെ വിശേഷിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഈ താരങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾക്ക് എന്നും സമൂഹമാധ്യമങ്ങളിൽ യാതൊരു പഞ്ഞവും ഉണ്ടാകാറില്ല. മികച്ച ചർച്ചകളും അഭിപ്രായങ്ങളും നിരൂപണങ്ങളും ഈ താരരാജാക്കന്മാരുടെ ചിത്രങ്ങളെയും കഥാപാത്രങ്ങളെയും ചുറ്റിപ്പറ്റി പലപ്പോഴും ഉണ്ടാകാറുണ്ട്. ഇങ്ങനെയുള്ള സാഹചര്യത്തിൽ പലപ്പോഴും കഥാപാത്രങ്ങൾ തമ്മിൽ വെച്ച് മാറിയാൽ ഉണ്ടാകുന്ന സവിശേഷതകളെ പറ്റി ആരാധകർ സംസാരിക്കാറുണ്ട്. മോഹൻലാലിന്റെ […]

1 min read

‘അച്ഛൻ ബസ് ഡ്രൈവർ ആയിരുന്നു.. അന്ന് ആകെ കൈയ്യിലുണ്ടായിരുന്നത് വെറും 300 രൂപ..’ ; സിനിമയെ വെല്ലും യഷിന്റെ ജീവിതകഥ

ഇന്ത്യന്‍ സിനിമയ്ക്ക് പുതിയൊരു മുഖം നല്‍കിയ ചിത്രമാണ് ‘കെജിഎഫ്’. 2018-ല്‍ റിലീസായ ഈ പീരിയഡ് ആക്ഷന്‍ ചിത്രം വന്‍ പ്രേക്ഷക സ്വീകാര്യതയാണ് നേടിയത്. ഈ ചിത്രത്തിലൂടെ യാഷ് എന്ന നടന് പുതിയൊരു മേല്‍വിലാസവും ലഭിച്ചു. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമ പ്രേക്ഷകര്‍ കഴിഞ്ഞ 3 വര്‍ഷമായി കാത്തിരുന്ന ‘കെജിഎഫ് ചാപ്റ്റര്‍ 2’ എന്ന ചിത്രം റിലീസ് ചെയ്തിരിക്കുകയാണ്. പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ യഷിന്റെ ജീവിത കഥ ഒരു സിനിമാക്കഥ പോലെയെന്ന് വേണമെങ്കില്‍ പറയാം. ചെറുപ്പം മുതലേ നടനാകാനായിരുന്നു യാഷിന്റെ […]

1 min read

സ്പോര്‍ട്സിനെക്കുറിച്ചും യുവാക്കളെക്കുറിച്ചും വലിയ കാഴ്ചപ്പാടുള്ള മുഖ്യമന്ത്രിയാണ് യോഗിയെന്ന് സുരേഷ് റെയ്ന

ലഖ്നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ സുരേഷ് റെയ്ന. സന്ദര്‍ശനത്തിനു ശേഷം അദ്ദേഹമൊത്തുള്ള ഒരു ചിത്രവും റെയ്ന ട്വീറ്റ് ചെയ്തു. സ്പോര്‍ട്നെക്കുറിച്ചും സംസ്ഥാനത്തെ വികസനത്തെക്കുറിച്ചും വലിയ കാഴ്ചപ്പാടുള്ളയാളാണ് യോഗിയെന്നായിരുന്നു റെയ്നയുടെ ട്വീറ്റ്. ‘ബഹുമാനപ്പെട്ട യു.പി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സ്‌പോര്‍ട്‌സിനെ കുറിച്ചും യുവജനങ്ങളെ കുറിച്ചും സംസ്ഥാനത്തിന്റെ വികസന പദ്ധതികളെ കുറിച്ചുമുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ സാധിച്ചത് വലിയ കാര്യമായി കരുതുന്നു. അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനായി ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. അദ്ദേഹത്തിന്റെ […]

1 min read

‘മമ്മൂട്ടി ജീവിച്ച കാലഘട്ടത്തില്‍ ജീവിക്കാന്‍ ആയത് പുണ്യം’ ; മമ്മൂക്കയൊടൊപ്പമുള്ള സൗഹൃദം വിസ്മയമെന്നും മോഹന്‍ലാല്‍

മലയാളി പ്രേക്ഷകരുടെ അഭിമാന താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. പകരം വെക്കാനാവാത്തെ അതുല്യ പ്രതിഭകളാണ് രണ്ട്‌പേരും. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും പുറത്തിറങ്ങുന്ന സിനിമകളെല്ലാം തന്നെ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ടവയാണ്. മെഗാസ്റ്റാറിന്റെയും കംപ്ലീറ്റ് ആക്ടറിന്റെയും സിനിമകളെല്ലാം ആരാധകര്‍ തിയ്യേറ്ററുകളില്‍ ആഘോഷമാക്കാറുണ്ട്. നിരവധി സിനിമകള്‍ ഇരുവരും തുടക്കത്തില്‍ ചെയ്തിരുന്നു. ഇരുവരും ഒന്നിക്കുന്ന സിനിമകളെല്ലാം തന്നെ മലയാളത്തില്‍ തരംഗമാകാറുമുണ്ട്. ഏകദേശം 55 ചിത്രങ്ങളില്‍ ഇരുവരും ഒപ്പം അഭിനയിച്ചിട്ടുണ്ട്. ഊതിക്കാച്ചിയ പൊന്ന് മുതല്‍ കടല്‍ കടന്നൊരു മാത്തുകുട്ടി വരെയുള്ള സിനിമകള്‍. പടയോട്ടം സിനിമയില്‍ അഭിനയിക്കാന്‍ എത്തുമ്പോഴാണ് […]

1 min read

“ഇളയരാജയ്ക്ക് ഭാരതരത്ന നല്‍കണം, രാജ്യസഭയിലേയ്ക്ക് നാമനിര്‍ദേശം ചെയ്യണം” എന്ന ആവശ്യവുമായി തമിഴ്നാട് ബിജെപി പ്രവർത്തകർ രംഗത്ത്

പ്രശസ്ത സംഗീത സംവിധയകൻ ഇളയരാജയ്ക്ക് ഭാരതരത്ന നൽകണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് ബി.ജെ.പി തമിഴ്നാട് ഘടകം രംഗത്തെത്തി. ഇളയരാജ എന്ന വ്യക്തിയ്ക്ക് രാജ്യത്തെ തന്നെ ഏറ്റവും വലിയ ബഹുമതികളിൽ ഒന്നായ ഭാരതരത്ന നൽകേണ്ടത് അത്യാവശ്യമാണെന്നാണ് മിഴ്നാട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പറഞ്ഞത്. രാജ്യസഭയിലേയ്ക്ക് നാമനിർേദശം നടത്തുമ്പോൾ അതിനായി തീരുമാനിച്ചിരിക്കുന്ന 12 ആളുകളുടെ പേരിൽ ഇളയരാജയെയും രാഷ്ട്രപതി ഉൾപ്പെടുത്തുകയാണെങ്കിൽ അത് അദ്ദേഹത്തിന് നൽകുന്ന ആദരവും, അംഗീകാരവുമാണെന്ന് അണ്ണാമലൈ കൂട്ടിച്ചേർത്തു. ഇളയരാജ എന്ന വ്യക്തി ബിജെപിയുടെ അംഗമല്ലെന്നും തമിഴ്നാടിൻ്റെ മൊത്തം […]

1 min read

“ദിലീപിനും, കാവ്യയ്‌ക്കുമെതിരെ മുൻ ഭർത്താവ് നിഷാൽ രംഗത്ത്” : പല്ലിശേരി വെളിപ്പെടുത്തുന്നു

നടിയെ ആക്രമിച്ച കേസ് റിപ്പോർട്ട് ചെയ്തത് മുതൽ നടൻ ദിലീപിൻ്റെ വ്യകതി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് വിവാദ പരാമർശങ്ങൾ നടത്തി രംഗത്തെത്തിയ വ്യക്തിയാണ് സിനിമ ലേഖകനായ പല്ലിശ്ശേരി. കേസ് ഇപ്പോൾ നിർണായക ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. തൻ്റെ യൂട്യൂബ് വഴി പങ്കുവെച്ചിരിക്കുന്ന വിവാദ വീഡിയോയിലൂടെയാണ് വീണ്ടും പല്ലിശ്ശേരി പ്രത്യക്ഷപെട്ടിരിക്കുന്നത് . ദിലീപിനും, ഭാര്യ കാവ്യയ്ക്കും നേരേ കാവ്യയുടെ മുൻ ഭർത്താവ്‌ രംഗത്തെത്തുന്നു എന്ന തരത്തിലാണ് പുതിയ വെളിപ്പെടുത്തലുമായി പല്ലിശ്ശേരി എത്തിയിരിക്കുന്നത്. പല്ലിശ്ശേരി പറയുന്നത് ഇങ്ങനെ : നടിയെ […]

1 min read

ഇവരില്‍ ആര് കീഴടക്കും? ആര് കീഴടങ്ങും? ബോക്സ്‌ ഓഫീസ് അങ്കത്തിനൊരുങ്ങി ‘സിബിഐ 5 ദ ബ്രെയിൻ’ഉം ‘ജനഗണമന’യും

ഏപ്രില്‍, അവസാനം മെയ് ആദ്യം നിരവധി ചിത്രങ്ങളാണ് തിയേറ്ററുകളില്‍ എത്തുന്നത്. മമ്മൂട്ടിയുടെ സിബിഐ 5 ദ് ബ്രെയിന്‍, പ്രിഥ്വിരാജ് ചിത്രമായ ജന ഗണ മന, വിജയ് സേതുപതി ചിത്രമായ കാതുവാക്കിലെ രണ്ടു കാതല്‍, പിന്നാലെ ജയറാം നായകനായ സത്യന്‍ അന്തിക്കാട് ചിത്രം മകളും, നിഖില വിമലിന്റെ ജോ&ജോയും തിയേറ്ററുകളില്‍ എത്തുന്നുണ്ട്. എന്നാല്‍, മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ സിബിഐ 5 ദ് ബ്രെയിന്‍. 4 തവണയും സേതുരാമയ്യരെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച […]

1 min read

സിനിമയ്ക്കായി സെറ്റിട്ട വീടുകൾ മത്സ്യത്തൊഴിലാളികൾക്ക് സമ്മാനിച്ച് നടൻ സൂര്യ

തെന്നിന്ത്യന്‍ സിനിമാലോകത്തെ മുന്‍നിര നടനാണ് സൂര്യ. കേരളത്തിലും വലിയ ആരാധകരുള്ള സൂര്യ, നടി ജ്യോതികയുമായിട്ടുള്ള വിവാഹം കഴിഞ്ഞ് രണ്ട് മക്കള്‍ക്കൊപ്പം സന്തോഷത്തോടെ കഴിയുകയാണ്. പെര്‍ഫെക്റ്റ് മാന്‍ എന്നാണ് സൂര്യയെ വിശേഷിപ്പിക്കുന്നത്. താരത്തിന്റെ ഭൂരിഭാഗം ചിത്രങ്ങളും കേരളത്തിലും വന്‍ ഹിറ്റാവാറുണ്ട്. സൂര്യയെ നായകാനാക്കി ജ്ഞാനവേലിന്റെ സംവിധാനത്തിലൊരുങ്ങിയ ജയ്ഭീം വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പാര്‍വതി അമ്മാളിന്റെ ജീവിതമാണ് ജയ്ഭീമില്‍ കാണിക്കുന്നത്. താരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും കയ്യടി നേടാറുണ്ട്. യാഥാര്‍ത്ഥ രാജാക്കണ്ണിന്റെ ഭാര്യ പാര്‍വതി അമ്മാളിന് സഹായവുമായി സൂര്യ എത്തിയതെല്ലാം […]