
News Block
Fullwidth Featured
‘ആ നന്മ മനസിലാക്കാൻ പറ്റാത്ത മാക്രിപറ്റങ്ങളോട് എന്താണ് പറയേണ്ടത്?’ : അതിശക്തമായി പ്രതികരിച്ച് സുരേഷ് ഗോപി
മലയാളി പ്രേക്ഷകരുടെ പ്രിയ താരവും രാജ്യസഭാ എംപിയുമാണ് സുരേഷ് ഗോപി. ബിജെപി നേതാവ് കൂടിയായ അദ്ദേഹം കഴിഞ്ഞ ലോക്സഭ നിയമസഭ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിരുന്നു. ഒരു നടനെന്നതില്‍ ഉപരി മികച്ച ഒരു പൊതുപ്രവര്‍ത്തകന്‍ കൂടിയാണ് അദ്ദേഹം. രാഷ്ട്രീയവും കുടുംബവും സിനമയും ഒന്നിച്ച് കൊണ്ട് പോകുന്ന ആളാണ് സുരേഷ് ഗോപി. തന്റെ മുന്നില്‍ സഹായം അഭ്യര്‍ത്ഥിച്ച് കൈനീട്ടി വരുന്നനരെയൊന്നും അദ്ദേഹം വെറുംകയ്യോടെ മടക്കി വിടാറില്ല. ശരിയെന്ന് തോന്നുന്നത് എവിടെയാണെങ്കിലും തുറന്ന് പറയുന്ന സുരേഷ് ഗോപിയ്ക്ക് നിരവധി വിമര്‍ശനങ്ങളും നേരിടേണ്ടി വരാറുണ്ട്. […]
അട്ടപ്പാടിയിലെ 20 ആദിവാസി വിദ്യാര്‍ത്ഥികളുടെ 15 വര്‍ഷത്തെ വിദ്യാഭ്യാസ ചുമതല ഏറ്റെടുത്ത് മോഹന്‍ലാല്‍
മലയാളികളുടെ പ്രിയ നടന്‍, മലയാളത്തിന്റെ നടന വിസ്മയം, താരരാജാവ് വിശേഷണങ്ങള്‍ ഒരുപാടുള്ള താരമാണ് മോഹന്‍ലാല്‍. പലപ്പോഴും ഭാഷയുടെ അതിര്‍ വരമ്പുകള്‍ ഭേദിച്ച് മോഹന്‍ലാല്‍ എന്ന നടന്‍ അവതരിപ്പിച്ച നിരവധി കഥാപാത്രങ്ങള്‍ ഇന്നും ആരാധകരുടെ മനസില്‍ മായാതെ കാത്തുസൂക്ഷിക്കുന്നുണ്ട്. അച്ഛനായും, ഏട്ടനായും, കാമുകനായും, മകനായും മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നമ്മുടെ സ്വന്തം ലാലേട്ടന്‍. ഇതെല്ലാമാണ് മോഹന്‍ലാല്‍ എന്ന നടനെ മറ്റു നടന്മാരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. ഇപ്പോഴിതാ മറ്റൊരു പ്രഖ്യാപനവുമായാണ് മോഹന്‍ലാല്‍ ആരാധകരുടെ മുന്നില്‍ എത്തിയിരിക്കുന്നത്. അട്ടപ്പാടിയിലെ ഇരുപതു ആദിവാസി […]
‘അജിത്തും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്നു’ ; ബോണി കപൂര്‍ പ്രൊഡക്ഷനില്‍ എച്ച് വിനോദ് മാസ്സ് സിനിമ വരുന്നു
നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത സംവിധായകനാണ് എച്ച് വിനോദ്. അജിത്തായിരുന്നു ഈ ചിത്രങ്ങളില്‍ നായകനായെത്തിയത്. അതുകൊണ്ട് തന്നെ ഇരുവരും ഒന്നിക്കുന്ന അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എച്ച് വിനോദും അജിത്തും ഒന്നിക്കുന്ന പുതിയ ചിത്രം ഇനിയും പേരിട്ടിട്ടില്ലാത്ത എകെ61 ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ ആകാംഷ ഇരട്ടിയായിരിക്കുയാണ്. ‘എകെ 61’ എന്ന് താല്ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം അജിത്തിന്റെ 61മത്തെ സിനിമയാണ്. നെഗറ്റീവ് ഷേഡുള്ള ഒരു കഥാപാത്രത്തെയാണ് അജിത്ത് അവതരിപ്പിക്കുന്നതെന്നാണ് […]
15 കോടി അഡ്വാൻസ് ബുക്കിങ്!! ദളപതി വിജയ്യുടെ ബീസ്റ്റിന് എവിടേയും ടിക്കറ്റ് കിട്ടാനില്ല
വിജയ് ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ്. തിയേറ്ററുകളിലെത്താന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കി നില്‍ക്കുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ വന്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് ബീസ്റ്റ്. ചിത്രത്തിന്റെതായി പുറത്തുവരുന്ന എല്ലാ വാര്‍ത്തകളും സോഷ്യല്‍ മീഡിയകളിലും വാര്‍ത്തകളിലും ഇടം പിടിക്കാറുമുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലറിന് വന്‍ പ്രേക്ഷക പിന്തുണയായിരുന്നു ലഭിച്ചത്. ട്രെയിലറില്‍ മാസ് ലുക്കില്‍ എത്തുന്ന വിജയിയും പ്രേക്ഷകര്‍ക്ക് വലിയ ആവേശമാണ് നല്‍കുന്നത്. ചിത്രം മികച്ച ഒരു എന്റര്‍ടെയിന്‍മെന്റാകും എന്ന കാര്യത്തില്‍ വലിയ പ്രതീക്ഷയിലാണ് ആരാധകര്‍. നഗരത്തിലെ […]
‘ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് നടന്മാരിൽ മോഹൻലാലും’ : എൻ. എസ് മാധവന്റെ ലിസ്റ്റ് ഇങ്ങനെ
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. മലയാള സിനിമാ ബോക്‌സ്ഓഫീസിന്റെ ഒരേ ഒരു രാജാവ് എന്നും മോഹന്‍ലാലിനെ പലരും വിശേഷിപ്പിക്കാറുണ്ട്. ഇതുവരെ മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകള്‍ അദ്ദേഹത്തിന്റെ പേരിലാണ് ഉള്ളത്. വില്ലനായി കടന്നുവന്ന് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ കൂടുകൂട്ടിയ അസാമാന്യ പ്രതിഭയാണ് മോഹന്‍ലാല്‍. അഭിനയ ജീവിതത്തിന്റെ നാള്‍വഴികളില്‍ രണ്ട് തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്രം പുരസ്‌കാരങ്ങള്‍ താരത്തിനെ തേടി വന്നിരുന്നു. നാല് പതിറ്റാണ്ടിലേറെയായി തുടരുന്ന അഭിനയജീവിതത്തില്‍ മോഹന്‍ലാല്‍ എന്ന നടന്‍ സ്വാര്‍ത്ഥകമാക്കിയ വേഷങ്ങള്‍ അനവധിയാണ്. […]
‘#Me Too എന്താ പലഹാരം ആണോ കഴിച്ചു നോക്കി അഭിപ്രായം പറയാന്‍’ ; വിനായകന്റെ പരാമര്‍ശത്തില്‍ ഷൈന്‍ ടോം ചാക്കോ
നവമാധ്യമങ്ങളിലെ ഹാഷ് ടാഗ് ക്യാംപെയിനുകളിലൂടെ വിപ്ലവങ്ങള്‍ സൃഷ്ടിക്കുന്ന കാലത്താണ് മീ ടൂ ക്യാംപെയ്ന്‍ തരംഗമായി മാറിയത്. മീ ടൂ ക്യാംപെയ്‌നിന്റെ അലയൊലികള്‍ ബോളിവുഡ് സിനിമാലോകത്തേക്കും മോളിവുഡിലേക്കും വീശുകയാണ് ഇപ്പോഴും. നിരവധി മലയാള സിനിമാ താരങ്ങള്‍ക്കെതിരെ മീടൂ ആരോപണം ഉയര്‍ന്നിരുന്നു. ഈ അടുത്ത് നവ്യ നായര്‍ കേന്ദ്രകഥാപാത്രമാകുന്ന ഒരുത്തീ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെ നടന്‍ വിനായകന്‍ മീ ടൂവിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ നിന്നും മറ്റുമായി കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മീടൂ എന്താണെന്ന് തനിക്ക് അറിയില്ലെന്നും […]
മമ്മൂട്ടിയെ മെഗാസ്റ്റാറാക്കി തിരിച്ചുകൊണ്ടുവന്ന ജോഷി സമ്മാനിച്ച മികച്ച സിനിമകൾ
പ്രേക്ഷകര്‍ക്ക് മികച്ച ഒരുപിടി സിനിമ ഒരുക്കിയ സംവിധായകനാണ് ജോഷി. മോഹന്‍ലാല്‍, മമ്മൂട്ടി, തുടങ്ങിയ സൂപ്പര്‍ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നിര്‍മ്മിച്ച ചിത്രങ്ങളെല്ലാംവലിയ വിജയമായിരുന്നു. മമ്മൂട്ടിയെ സൂപ്പര്‍ താരം എന്ന നിലയിലെ വളര്‍ച്ചയ്ക്കും ആ സ്ഥാനത്തിലെ അതിജീവനത്തിനും സമയാസമയങ്ങളില്‍ അവശ്യംവേണ്ട ഹിറ്റുകള്‍ ഒരുക്കിയ ഒരു സംവിധായകന്‍ കൂടിയായിരുന്നു അദ്ദേഹം. മമ്മൂട്ടിയെന്ന നടന്‍ തുടര്‍ച്ചയായ പരാജയങ്ങളിലൂടെ തിരശീലയ്ക്ക് പിന്നിലേക്ക് പോകാനൊരുങ്ങിയ സമയത്ത് അദ്ദേഹത്തിന്റെ കരിയറിലേക്ക് എത്തിയ സിനിമയായിരുന്നു ജോഷി സംവിധാനം ചെയ്ത ന്യൂഡല്‍ഹി എന്ന സിനിമ. പരാജയത്തിന്റെ പടുകുഴിയില്‍ നിന്ന് […]
“ജനപ്രീതിയിൽ ഒന്നാമത് മോഹൻലാൽ തന്നെ!!”; തൊട്ടുപിന്നാലെ ഇടംനേടിയ നായകന്മാർ ഇവരൊക്കെ
മലയാളസിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള നടൻമാരുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ മീഡിയ കൺസൾട്ടിംഗ് സ്ഥാപനമായ ഓർമാക്‌സ് മീഡിയ. ഇവരുടെ കണക്കനുസരിച്ച് ജനപ്രീതിയിൽ ഒന്നാം സ്ഥാനത്ത് മോഹൻലാലും രണ്ടാമത് മമ്മൂട്ടിയും ആണ് ഇടം നേടിയിരിക്കുന്നത്. പിന്നാലെ മൂന്നാമത്തെയും നാലാമത്തെയും സംസ്ഥാനങ്ങളിലായി ഫഗത് ഫാസിലും ടോവിനോയും നിലയുറപ്പിച്ചിരിക്കുന്നു. ഈവർഷം ജനുവരിയിലെ ട്രെൻഡുകൾ അനുസരിച്ചുള്ള പട്ടികയാണ് ഓർമാക്‌സ് പുറത്തുവിട്ടിരിക്കുന്നത്. മോഹൻലാൽ, മമ്മൂട്ടി, ഫഹദ് ഫാസിൽ, ടോവിനോ എന്നിവർക്ക് പുറമേ പൃഥ്വിരാജ് സുകുമാരൻ, ദുൽഖർ സൽമാൻ, ദിലീപ്, ആസിഫ് അലി, നിവിൻപോളി, ഷെയിൻ നിഗം […]
പ്രതീക്ഷയ്ക്ക് വകയുള്ള ഇനിവരുന്ന മൂന്ന് മോഹൻലാൽ സിനിമകൾ ഏതെന്നറിയാം
മലയാളി സിനിമ പ്രേമികൾക്ക് എന്നും ആവേശത്തിന്റെ കൊടുമുടി തന്നെയാണ് മോഹൻലാൽ ചിത്രങ്ങൾ. ഇതിനോടകം പുറത്തിറങ്ങിയ താര രാജാവിന്റെ ചിത്രങ്ങളൊക്കെ വൻ ആഘോഷമാക്കി തന്നെയാണ് ആരാധകർ തിയേറ്ററിലെത്തിച്ചിട്ടുള്ളത്. ആറാട്ട്, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്നി ചിത്രങ്ങളാണ് ഏറ്റവുമൊടുവിലായി മോഹൻലാലിൻറെ പുറത്തിറങ്ങിയവ. ഈ സിനിമകൾ രണ്ടു ചിത്രവും വൻ പ്രതികരണം തന്നെയാണ് ആരാധകരുടെ ഭാഗത്തുനിന്നും നേടിയെടുത്തത്. അതുകൊണ്ടുതന്നെ ഈ വർഷം മോഹൻലാലിൻറെ പുതിയ ചിത്രങ്ങളുടെ ഏതിന്റെയെങ്കിലും റിലീസ് ഉണ്ടോ എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. ഏതാണ്ട് മൂന്ന് ചിത്രങ്ങളാണ് ഇത്തവണ മോഹൻലാലിൻറെ […]
‘മക്കൾ സെൽവൻ വിജയ് സേതുപതി കംപ്ലീറ്റ് ആക്ടർ മോഹൻലാലിനൊപ്പം’
തമിഴ് മക്കൾ ആരാധനയോടെ കൂടി മക്കൾ സെൽവൻ എന്ന പേരിട്ട് വിളിക്കുന്ന താരമാണ് വിജയ് സേതുപതി. ആരാധകരോടും സഹപ്രവർത്തകരോടും ഉള്ള അദ്ദേഹത്തിൻറെ പെരുമാറ്റവും സ്നേഹവും ഒരു പരിധിയിലധികം ഈ പേര് നേടിയെടുക്കുന്നതിന് കാരണം ആക്കിയിട്ടുണ്ട്. ഇന്ന് മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവെച്ച തമിഴിലെ മുൻനിര നായകന്മാർക്കൊപ്പം തിളങ്ങിനിൽക്കുന്ന താരം പഴയകാല ജീവിതത്തെ പറ്റി പല സന്ദർഭങ്ങളിലും വ്യക്തമാക്കിയിട്ടുമുണ്ട്. ഒരുപാട് ജോലികൾ ചെയ്തിട്ടുള്ള താരം ഒരിക്കൽ ഡബ്ബിങ് ആർട്ടിസ്റ്റായി ജോലി നോക്കേണ്ടി വന്നിട്ടുണ്ട് എന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ മോഹൻലാലിനെ വളരെയധികം […]