13 Nov, 2025
1 min read

“അന്യഭാഷ സിനിമ പ്രവര്‍ത്തകര്‍ മമ്മൂക്കയെ ആദരവോടെ കാണുന്നു..” : കാരണസഹിതം വ്യക്തമാക്കി നടൻ ഹരീഷ് പേരടി

മലയാള നാടക, ചലച്ചിത്ര, ടെലിവിഷന്‍ അഭിനേതാവായ ഹരീഷ് പേരടി ‘കായംകുളം കൊച്ചുണ്ണി’ എന്ന ടെലിവിഷന്‍ സീരിയലിലൂടെ മിനിസ്‌ക്രിനില്‍ എത്തിയ താരമാണ്. സ്‌കൂള്‍ കാലത്ത് തന്നെ നാടകങ്ങളില്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹം പത്തൊമ്പതാം വയസ്സില്‍ ആകാശവാണിയില്‍ നാടക ആര്‍ട്ടിസ്റ്റായി. ജയപ്രകാശ് കൂളൂരിന്റെ കീഴില്‍ നാടകം അഭ്യസിച്ച ഹരീഷ് പേരടി തെരുവു നാടകങ്ങളിലും അഭിനയിച്ചിരുന്നു. കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലെ അദ്ദേഹത്തിന്റെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. അതിനു ശേഷം ഇരുനൂറോളം പരമ്പരകള്‍ ചെയ്തു. സിബി മലയിലിന്റെ ‘ആയിരത്തിലൊരുവന്‍’ എന്ന […]

1 min read

‘ROMANJIFICATION UNLIMITED!?’ ; ട്വിസ്റ്റ്‌ കണ്ട് സസ്പെൻസ് അടിച്ചോ പ്രേക്ഷകർ?! ; പ്രേക്ഷകർ പറയട്ടെ

പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കാതെ സ്‌ക്രീനിൽ നിറഞ്ഞാടി ‘സേതുരാമയ്യർ’. അയ്യരുടെ അഞ്ചാം വരവും ഗംഭീരമായെന്നാണ് പ്രേക്ഷക പ്രതികരണം. കെ. മധുവിൻ്റെ സംവിധാനത്തില്‍ ‘സിബിഐ 5: ദ ബ്രെയിൻ’ എന്ന മമ്മൂട്ടി സൂപ്പർ ഹിറ്റ് ചിത്രം ഇന്ന് പ്രദര്‍ശനത്തിനെത്തിയപ്പോൾ സിബിഐ സീരിസിലെ ഏറ്റവും മികച്ചതും, വ്യത്യസ്തവും, അതേസമയം കഥയുടെ മൂല്യവും, അംശവും ഒട്ടും തന്നെ ചോർന്നു പോകാത്ത തരത്തിലാണ്  അണിയറ പ്രവർത്തകർ സേതുരാമയ്യരെ പ്രേക്ഷർക്ക് മുൻപിൽ അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തിന് അകത്തും, പുറത്തും മമ്മൂട്ടി ആരാധകർ ഒന്നാകെ ചിത്രത്തിന് വലിയ സ്വീകരണമാണ് […]

1 min read

ഷൂ നക്കിയ ആ ഒരു ഷോട്ട് കഴിഞ്ഞ് മോഹന്‍ലാലിനെ കെട്ടിപിടിച്ചു കരഞ്ഞ് അമരിഷ് പുരി പറഞ്ഞ വാക്കുകൾ ഇങ്ങനെ

മലയാളത്തിലെ ജനപ്രിയ ചലച്ചിത്ര സംവിധായകനാണ് പ്രിയദര്‍ശന്‍. നിരവധി നായകന്മാരുമായി സിനിമ ചെയ്തിരുന്നെങ്കിലും മോഹന്‍ലാലും പ്രിയദര്‍ശനും തമ്മിലുള്ള സിനിമകള്‍ ഇന്നും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവയാണ്. നല്ല നല്ല ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച ഹിറ്റ് കോംമ്പോയാണ് ഇരുവരും. മലയാളികള്‍ ഇഷ്ടപ്പെടുന്ന ഒരു കൂട്ട്‌കെട്ട്. ചിത്രം, മിന്നാരം, താളവട്ടം, മിഥുനം, വന്ദനം, തേന്മാവിന്‍കൊമ്പത്ത്, കിലുക്കം, ബോയിംഗ് ബോയിംഗ് തുടങ്ങി നിരവധി സിനിമകളാണ് പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കുട്ടുകെട്ടില്‍ ഉണ്ടായിരിക്കുന്നത്. പ്രിയദര്‍ശന്‍ -മോഹന്‍ലാല്‍ എന്നീ രണ്ട് പേരുകള്‍ പറയുമ്പോള്‍ തന്നെ നമ്മുടെ മനസില്‍ ആദ്യം […]

1 min read

“ഇന്ത്യന്‍ സിനിമയുടെ പവറാണ് മമ്മൂക്ക” : ആവേശത്തോടെ മമ്മൂട്ടിയെ കുറിച്ച് കോട്ടയം രമേശ്‌

മലയാളീ പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതനാണ് കോട്ടയം രമേശ്. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ‘ഞങ്ങളുടെ കൊച്ചു ഡോക്ടര്‍’ എന്ന സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. ചിത്രത്തില്‍ സുകുമാരന്‍ അവതരിപ്പിക്കുന്ന ഡോക്ടര്‍ എന്ന കഥാപാത്രത്തെ ചോദ്യം ചെയ്യാന്‍ വരുന്ന ഉദ്യോഗസ്ഥന്റെ വേഷമായിരുന്നു രമേഷിന് ലഭിച്ചിരുന്നത്. പിന്നീട് അങ്ങോട്ട് നിരവധി സിനിമകളിലും, സീരിയലുകളിലും അഭിനയത്തിന്റെ മികവ് കാട്ടി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടി. ഉപ്പും മുളകും എന്ന ഹാസ്യ പരമ്പരയില്‍ അച്ഛന്‍ വേഷത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ഒരു നടനാണ് കോട്ടയം രമേശ്. […]

1 min read

‘എനിക്ക് ഒരു സ്‌ക്രിപ്റ്റ് ഇഷ്ടപ്പെട്ടാല്‍ അത് സിനിമയാക്കാന്‍ വേറൊരാളുടെ സഹായം ആവശ്യമില്ല’! പൃഥ്വിരാജ്

മലയാളികളുടെ യുവ നടന്‍, അഭിനയം കൊണ്ടും നിലപാടുകള്‍ കൊണ്ടും മറ്റു നടന്മാരില്‍ നിന്നും വ്യത്യസ്തന്‍. താരദമ്പതികളായ സുകുമാരന്റെയും മല്ലിക സുകുമാരന്റെയും മകനായ പൃഥ്വിരാജ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച അന്ന് മുതല്‍ തന്നെ മലയാള സിനിമയില്‍ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. മലയാളം, തമിഴ്, ഹിന്ദി സിനിമകളിലെ അഭിനയത്തോടൊപ്പം, പിന്നണിഗായകനായും സിനിമാ നിര്‍മ്മാതാവായും സംവിധായകനായും താരം അറിപ്പെടുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന സിനിമയിലൂടെയാണ് പൃഥ്വിരാജ് മലയാളികളുടെ മനസ് കീഴടക്കിയത്. സ്റ്റോപ്പ് വയലന്‍സ്, സ്വപ്നക്കൂട്, ക്ലാസ്‌മേറ്റ്സ് വര്‍ഗ്ഗം, വാസ്തവം, […]

1 min read

വീണ്ടും വരുന്നു ‘സുല്‍ത്താന്‍’! ‘ചന്ത 2’ സ്ഥിരീകരിച്ച് നടൻ ബാബു ആന്റണി ; പ്രതാപകാലത്തിലേക്ക്

ഒരു കാലത്ത് ആക്ഷന്‍ സിനിമകളിലൂടെ മലയാളികളുടെ കൈയ്യടി നേടിയ താരമാണ് ബാബു ആന്റണി. നായകനായും സഹനടനായുമൊക്ക മലയാള ചിത്രത്തില്‍ തിളങ്ങിയ താരം ആരാധകരുടെ ആവേശമായിരുന്നു. അദ്ദേഹത്തിന്റെ പല സിനിമകളും തിയ്യേറ്ററുകളില്‍ ഓളമുണ്ടാക്കിയവയാണ്. അതില്‍ പ്രധാന ചിത്രം ചന്തയാണ്. ആ സിനിമയിലൂടെ സുല്‍ത്താന്‍ എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് സമ്മാനിച്ചു. ഇപ്പോഴിതാ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായിട്ടാണ് ബാബു ആന്റണി രംഗത്ത് എത്തിയിരിക്കുന്നത്. സിനിമ പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്കിപ്പുറം ചന്തയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സുല്‍ത്താന്‍ തിരിച്ചുവരുന്നതായും ചന്ത എന്ന […]

1 min read

“പഴയ സേതുരാമയ്യരേക്കാളും ഗ്ലാമറാണ് പുതിയ സേതുരാമയ്യർ” : അഖിൽ ജോർജ് തുറന്നുപറയുന്നു

ഒരു സിനിമയെ സംബന്ധിച്ചിടത്തോളം എതാണ് ഏറ്റവും പ്രധാനപ്പെട്ട മേഖലയെന്നു ചോദിച്ചാൽ എല്ലാ മേഖലയും ഒന്നിനൊന്ന് മികച്ചതാണ്.  അവയിൽ പ്രധാനപ്പെട്ടതാണ് ഛായാഗ്രഹണം. നിരവധി ചെറുപ്പക്കാർ ഇന്ന് ലക്ഷ്യം വെക്കുന്ന ഒരു മേഖലകൂടിയാണ് ഇത്.  ചെറുപ്പക്കാരായ ഛായാഗ്രാഹകരിൽ ശ്രദ്ധേയനായ വ്യകതിയാണ്‌ അഖിൽ ജോർജ്.  ‘പ്രീസ്റ്റ്’ എന്ന സിനിമയ്ക്ക് ശേഷം അദ്ദേഹം ചായാഗ്രഹണം നിർവഹിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘സിബിഐ 5 ദി ബ്രെയിൻ’. പ്രീസ്റ്റ് എന്ന ചിത്രത്തിലെ അഖിലിൻ്റെ ചായാഗ്രഹണ മികവും, വ്യത്യസ്തതയുമാണ് അദ്ദേഹത്തെ സിബിഐ 5 – ൽ എത്തിച്ചത്. […]

1 min read

ബോക്സ് ഓഫീസ് കളക്ഷൻ തകർത്തു തരിപ്പണമാക്കാൻ വരിവരിയായി മോഹൻലാൽ ചിത്രങ്ങൾ വരാൻ പോകുന്നു

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരം എന്ന് വിശേഷിപ്പിക്കുന്ന താരമാണ് മോഹൻലാൽ. മോഹൻലാലിൻറെ പകർന്നാട്ടം എന്നും പ്രേക്ഷകനെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന ഒന്ന് തന്നെയാണ്. താരങ്ങളടക്കം പലപ്പോഴും മോഹൻലാലിനെ പ്രശംസിച്ചു കൊണ്ട് രംഗത്ത് എത്താറുമുണ്ട്. സമൂഹമാധ്യമങ്ങളിൽ അടക്കം സജീവമായ താര രാജാവിൻറെ വിശേഷങ്ങളൊക്കെയും വളരെ പെട്ടെന്ന് തന്നെയാണ് ആരാധകർക്കിടയിൽ ചർച്ചാവിഷയമായി മാറുന്നത്. മോഹൻലാൽ അഭിനയിച്ച പ്രേക്ഷകരുടെ മുന്നിൽ എത്തിയ ആദ്യത്തെ ചിത്രം 1980 ൽ പുറത്തിറങ്ങിയ മഞ്ഞിൽവിരിഞ്ഞപൂക്കൾ ആയിരുന്നു. ആദ്യ ചിത്രം പുറത്തിറങ്ങുമ്പോൾ 20 വയസ്സ് മാത്രമായിരുന്നു താരത്തിന് പ്രായം. […]

1 min read

‘എന്റെ സെറ്റു പോലെ ലാലേട്ടന്റെ സെറ്റും ഭയങ്കര ഡെമോക്രാറ്റിക് ആണ്, യൂണിറ്റ് ബോയ് ആണെങ്കിലും പ്രൊഡക്ഷന്‍ ബോയ് ആണെങ്കിലും മോണിറ്ററിന്റെ പിറകില്‍ വന്ന് ഷോട്ട് കാണാം’: പൃഥ്വിരാജ്

മോഹന്‍ലാലിന്റേയും തന്റെയും സിനിമാ സെറ്റ് ഒരു പോലെ തന്നെയെന്ന് പൃഥ്വിരാജ്. ഭയങ്കര ഡെമോക്രാറ്റിക്കാണ് ലാലേട്ടന്റെ സെറ്റെന്നായിരുന്നു പൃഥ്വിയുടെ കമന്റ്. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി ഇങ്ങനെ പറഞ്ഞത്. ലൂസിഫറിന്റെ ഡയരക്ടറോട് രാജൂ ഒന്ന് വന്ന് ഈ ഷോട്ട് നോക്കൂ എന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നോ എന്ന ചോദ്യത്തിനായിരുന്നു പൃഥ്വിരാജിന്റെ മറുപടി. ‘ലാലേട്ടന്റെ സെറ്റ് എനിക്ക് എന്റെ സെറ്റ് പോലെ തന്നെയാണ് തോന്നിയത്. ഭയങ്കര ഡെമോക്രാറ്റിക്കാണ്. ഞാന്‍ ഡയരക്ട് ചെയ്യുന്ന ഒരു സിനിമയുടെ സെറ്റില്‍ നിങ്ങള്‍ വരികയാണെങ്കില്‍ ആ […]

1 min read

ഭരതന്‍ സംവിധാനം ചെയ്ത താഴ്‌വാരത്തിലെ എല്ലാവരേയും ഞെട്ടിച്ച വില്ലന്‍ ഇനി ഓര്‍മ ; നടന്‍ സലിം അഹമ്മദ് ഘൗസ് അന്തരിച്ചു

സിനിമാ, നാടക നടനും നാടക സംവിധായകനുമായ സലിം അഹമ്മദ് ഘൗസ് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ഹൃദയാഘാതത്തെത്തുടര്‍ന്ന് മുംബയിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി മുപ്പതോളം ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. എടിയുടെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായ താഴ്വാരം എന്ന സിനിമയില്‍ പ്രതിനായക വേഷം ചെയ്ത അതുല്യനായ നടനാണ് സലിം. 1952 ചെന്നൈയില്‍ ആണ് സലിം അഹമ്മദ് ഘൗസ് ജനിച്ചത്. ചെന്നൈയില്‍ ജനിച്ച സലിം ക്രൈസ്റ്റ് സ്‌കൂളിലും പ്രസിഡന്‍സ് കോളേജിലുമാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. […]