
News Block
Fullwidth Featured
“ഇടതു വശത്തെ ഫോട്ടോയിൽ കാണുന്നത് നിൻ്റെ തന്ത, വലത് വശത്ത് കാണുന്നത് എൻ്റെ തന്ത” : അച്ഛനെ അപമാനിച്ചവന് വായടപ്പിയ്ക്കും മറുപടി കൊടുത്ത് മകൻ ഗോകുൽ സുരേഷ്
മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് സുരേഷ് ഗോപി. 1986 – ൽ പുറത്തിറങ്ങിയ രാജാവിൻ്റെ മകൻ എന്ന ചിത്രത്തിലെ വില്ലൻ വേഷമാണ് സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി മാറുന്നത്. അതിനു മുൻപ് 1965- ൽ ഓടയിൽ നിന്ന് എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചിരുന്നു അദ്ദേഹത്തിൻ്റെ തുടക്കം. പിന്നീട് നിരവധി സിനിമകളിൽ വില്ലൻ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തു വന്നു. വില്ലൻ കഥാപാത്രത്തേക്കാളെല്ലാം കമ്മീഷണർ എന്ന ചിത്രത്തിലെ പ്രകടനത്തോടെയായിരുന്നു സൂപ്പർ താരനിരയിലേയ്ക്ക് ഉയർന്നത്. കളിയാട്ടം എന്ന […]
“ഭരണകൂടത്തിന് നേരേ ചോദ്യമുന്നയിക്കുന്നവർ രാജ്യദ്രോഹിയാകുന്ന കാലത്ത് ‘ജന ഗണ മന’ സിനിമ തന്നെ മികച്ച ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്” : രശ്മിത രാമചന്ദ്രന്‍
സുരാജ് വെഞ്ഞാറമൂട്, പൃഥ്വിരാജ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജന ഗണ മന ഇന്നലെ റിലീസ് ചെയ്തു. ചിത്രം റിലീസായി കേവലം ഒരു ദിവസം പിന്നിടുമ്പോൾ മികച്ച പ്രതികരണമാണ് ഇതിനോടകം തന്നെ ലഭിക്കുന്നത്. നിരവധി പേർ സിനിമയെ അനുകൂലിച്ചും, വിയോജിച്ചും രംഗത്തെത്തുമ്പോൾ മികച്ച രാഷ്ട്രീയം സംസാരിക്കുന്ന സിനിമയാണ് ജന ഗണ മന – യെന്ന് അഭിപ്രായപ്പെ ടുകയാണ് കേരളത്തിലെ തന്നെ പ്രഗൽഭ അഭിഭാഷകയും, കേരള ഹൈക്കോടതി പ്ലീഡറുമായ അഡ്വ. രശ്മിത രാമചന്ദ്രന്‍. […]
ഒടിടിയിൽ താരയുദ്ധം!! ഏറ്റുമുട്ടാൻ മെഗാസ്റ്റാറും കംപ്ലീറ്റ് ആക്ടറും!! ഒരേസമയം ‘പുഴു’വും ‘ട്വൽത്ത് മാൻ’ഉം സ്ട്രീമിങിന് ഒരുങ്ങുന്നു
തിയേറ്ററുകളിൽ നിരവധി സിനിമകൾ മെയ് മാസം റിലീസാവാനിരിക്കെ ഒടിടി പ്ലാറ്റ്ഫോം വഴിയും സിനിമകൾക്കുവേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ. മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയുടേയും ,മോഹൻലാലിൻ്റെയും സിനിമകൾ തിയേറ്റർ വഴിയും അതോടൊപ്പം ഒടിടി പ്ലാറ്റ്ഫോമിലൂടെയും മെയ് മാസം പ്രേക്ഷകരിലേയ്‌ക്കെത്തും. അത്തരത്തിൽ ഒടിടി പ്ലാറ്റ്ഫോമുകൾ വഴി പ്രദർശനത്തിനെത്തുന്ന ചിത്രങ്ങളും, തിയതിയും ഏതൊക്കെയെന്ന് നോക്കാം. മമ്മൂട്ടി നായകനായി എത്തുന്ന ‘പുഴു’ എന്ന ചിത്രമാണ് ഒടിടി വഴി ആദ്യം പ്രേക്ഷകരിലേയ്ക്ക് എത്തുക. യുവ സംവിധായക രത്തീന പി. ടി. ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് […]
മലയാള സിനിമയെ താങ്ങി നിർത്തിയ നാല് തൂണുകൾ.. അവരുടെ സിനിമകൾ.. 16 വർഷങ്ങൾക്ക് ശേഷം ഒരേ സമയം റിലീസ് ചെയ്യാൻ ഒരുങ്ങുന്നു..
മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നിവർ ഒരുകാലത്ത് മലയാള സിനിമയ്ക്ക് പകരം വെക്കാനില്ലാത്ത മുഖങ്ങളായി മാറിയ നടന്മാരാണ്. ഒടിടി പ്ലാറ്റ്‌ഫോം വഴിയാണ് മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 12th മാൻ റിലീസ് ചെയ്യുന്നതെങ്കിലും ചിത്രത്തിൻ്റെ ടീസർ പുറത്തു വന്നതോടു കൂടെ ഏതാണ്ട് ഒരു കാര്യം വ്യകതമായി. വർഷങ്ങൾക്ക് ശേഷവും ഈ നാല് നടന്മാരുടെ ചിത്രങ്ങളും ഏകദേശം ഒരേ സമയം ഒന്നിന് പിന്നാലെ ഒന്നായി റിലീസ് ചെയ്യാൻ പോവുകയാണ്. വർഷങ്ങളക്ക് മുൻപ് […]
‘ഇന്ത്യ ഒരാളുടേയും തന്തയുടെ വകയല്ല’!! ; ‘ജന ഗണ മന’യിലെ രാഷ്ട്രീയം പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നു.. സിനിമ സൂപ്പർ ഹിറ്റ്
പൃഥ്വിരാജിനേയും, സുരാജ് വെഞ്ഞാറമൂടിനേയും മുഖ്യ കഥാപാത്രമാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ‘ജന ഗണ മന’ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രം റിലീസ് ചെയ്ത് ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. കഴിഞ്ഞ വർഷം ജനുവരിയിൽ പുറത്തിറങ്ങിയ ജന ഗണ മന – യുടെ ടീസർ വലിയ ശ്രദ്ധ നേടിയിരുന്നു. ശ്രദ്ധ നേടിയതോടൊപ്പം തന്നെ പല തരത്തിലുള്ള വിമർശനങ്ങളും ചിത്രത്തിന് നേരേ ഉയർന്നിരുന്നു. ‘ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറേ’ ഇതെന്ന […]
ലോകസിനിമാ പ്രേക്ഷകരെ രോമാഞ്ചം കൊള്ളിച്ച DON’T BREATH പോലെ 12TH MAN ത്രില്ലടിപ്പിക്കുമോ? ; റിലീസ് ഉടൻ
ദൃശ്യം 2ന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് ട്വല്‍ത്ത് മാന്‍. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം കൂടിയാണ് ട്വല്‍ത്ത് മാന്‍. ദൃശ്യവും അതിന്റെ രണ്ടാംഭാഗവുമെല്ലാം പ്രേക്ഷകര്‍ മുള്‍മുനയില്‍ ഇരുന്ന് കണ്ട ചിത്രങ്ങളായത്‌കൊണ്ട് തന്നെ പ്രേക്ഷകരില്‍ ആകാംഷ കൂടുതലാണ്. മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയും ഏറുകയാണ്. എന്തു ദുരൂഹതയാകും മോഹന്‍ലാല്‍ ചിത്രത്തില്‍ മറനീക്കി പുറത്തുവരികയെന്ന ആകാംക്ഷയിലാണ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മികച്ച പ്രതികരണമാണ് […]
‘മലയാള സിനിമയിലെ സകല കലാ വല്ലഭനാണ് മമ്മൂക്ക’ ; അനുഭവം പറഞ്ഞ് നടന്‍ മുകേഷ്
മലയാള സിനിമയിലെ പ്രമുഖ നടനാണ് മുകേഷ്. പ്രശസ്ത നാടക നടനും, നാടക സംവിധായകനുമായ ഒ മാധവന്റെ മകന്‍ കൂടിയായ മുകേഷ് ബലൂണ്‍ എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. പിന്നീടങ്ങോട്ട് നിരവധി ഹാസ്യചിത്രങ്ങളില്‍ അഭിനയിച്ചു. സിദ്ദിക്ക് ലാല്‍ സംവിധാനം ചെയ്ത റാംജിറാവ് സ്പീക്കിങ് എന്ന സിനിമയിലെ അദ്ദേഹത്തിന്റെ അഭിനയം മികച്ചതായിരുന്നു. തുടര്‍ന്ന് മുകേഷ് നായകനായ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രം കേരളത്തിലെ പ്രേക്ഷകര്‍ വന്‍ കൈയ്യടിയോടെ സ്വീകരിച്ചു. ഇതിന്റെ തുടര്‍ച്ചയായി ടൂ ഹരിഹര്‍ നഗര്‍, ഇന്‍ ഗോസ്റ്റ് […]
‘എമ്പുരാൻ’ ആരംഭിക്കാൻ പോകുന്നു ; 2023 മോഹൻലാൽ വർഷം ; മുരളി ഗോപിയുമായി ചർച്ച ഉടൻ എന്ന് പൃഥ്വിരാജ്
സിനിമ ആസ്വാദകർ ഒന്നാകെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന എമ്പുരാൻ. മോഹൻലാലിനെ നായകനാക്കി 2019 – ല്‍ പുറത്തിറങ്ങിയ ‘ലൂസിഫര്‍’ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. മുരളി ഗോപി തിരക്കഥ എഴുതുന്ന ചിത്രത്തിൻ്റെ നിർമാതാവ് ആന്റണി പെരുമ്പാവൂരാണ്. എമ്പുരാൻ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംങ്ങ് 2023 -ല്‍ തുടങ്ങുമെന്നും, ചിത്രത്തിൻ്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മുരളി ഗോപിയുമായി വീണ്ടും സംസാരിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം വ്യക്തമാക്കിയത്. […]
13 ദിവസം കൊണ്ട് ഏരീസ് പ്ലെക്സിൽ 1 കോടി കൊയ്ത് കെജിഎഫ് ചാപ്റ്റർ – 2
ഇന്ത്യൻ ബോക്സോ ഓഫീസിലെ തന്നെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ പട്ടികയിലേയ്ക്ക് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നിലയുറപ്പിച്ച ചിത്രമാണ് യഷ് നായകനായി എത്തിയ പ്രശാന്ത് നീല്‍ ചിത്രമായ കെജിഎഫ് ചാപ്റ്റര്‍ 2. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രം ആദ്യത്തെ രണ്ട് ദിവസങ്ങളിൽ മാത്രമായി നേടിയ ആഗോള ഗ്രോസ് 240 കോടി രൂപയാണ്. റിലീസായി ദിവസങ്ങൾക്കുളിൽ തന്നെ ചിത്രത്തിന് മികച്ച പ്രതികരണം പ്രേക്ഷകരിൽ നിന്നും ലഭിച്ചത് അണിയറ പ്രവർത്തകരുടെ പ്രതീക്ഷയ്ക്ക് വലിയ സ്ഥാനം നൽകിയിരുന്നു. വലിയ നേട്ടത്തിലേയ്ക്ക് ചിത്രം കുതിക്കുമ്പോൾ റെക്കോര്‍ഡ് […]
‘ഏറ്റവും ഇഷ്ടമുള്ള നടി ഉര്‍വശി, അവരുടെ മലയാളം സിനിമകൾ എല്ലാം കണ്ടിട്ടുണ്ട്’ ; സുധ കൊങ്കാര
തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്തും തിരക്കഥാകൃത്തുമായി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയതാണ് സുധ കൊങ്കാര പ്രസാദ്. ഇരുതി സുട്രു, സൂരറൈ പോട്ര് എന്നീ ചിത്രങ്ങളിലൂടെയായിരുന്നു ആരാധകരെ നേടിയെടുത്തത്. മണി രത്നത്തിന്റെ അസിസ്റ്റര്‍ ഡയറക്ടറായാണ് സുധ സിനിമാ അരങ്ങേറ്റം കുറിച്ചത്. ഏഴ് സിനിമകള്‍ ഇതുവരെ സംവിധാനം ചെയ്തിട്ടുണ്ട്. ഇരുദി സുട്രു എന്ന തമിഴ് സിനിമക്ക് (ഹിന്ദിയില്‍ സലാ ഖദൂസ്) മികച്ച സംവിധായകനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചിരുന്നു . ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ ഗുരുവും […]