News Block
Fullwidth Featured
”ഏറ്റവും സ്‌റ്റൈലിഷ് സൂപ്പര്‍സ്റ്റാര്‍ മമ്മൂക്കയാണ്, ഒരു സംവിധായകന്റെ സ്വപ്നം ആണ് അതുപോലൊരു ആക്ടറെ കയ്യില്‍ കിട്ടുകയെന്നത് ” ; പൃഥ്വിരാജ് സുകുമാരന്‍ പറയുന്നു
തീരാമോഹത്തോടെ കൗമാരക്കാരനില്‍ നിന്നും മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായി മാറിയ താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ഏറ്റെടുക്കുന്ന വേഷങ്ങളോട് മമമ്മൂട്ടി കാണിക്കുന്ന ആത്മാര്‍ത്ഥത ഏത് മേഖലയുലുള്ളവര്‍ക്കും കണ്ട് പഠിക്കാവുന്നതാണ്. നടനായി ഉയരങ്ങള്‍ കീഴടക്കെ തന്നെ സംവിധായകനായും വലിയ വിജയമൊരുക്കാന്‍ സാധിച്ചിട്ടുള്ള താരമാണ് മലയാളികളുടെ സ്വന്തം പൃഥ്വിരാജ് സുകുമാരന്‍. ഇപ്പോഴിതാ പൃഥ്വി മമ്മൂട്ടിയെക്കുറിച്ചുള്ള അഭിപ്രായം പറഞ്ഞ പഴയ ഒരു വീഡിയോ ആണ് വൈറലാവുന്നത്. ഏറ്റവും സ്‌റ്റൈലിഷ് സൂപ്പര്‍സ്റ്റാറാണ് മമ്മൂക്കയെന്നും അദ്ദേഹത്തിന്റെ വീട്ടില്‍ പോയാല്‍ മമ്മൂക്കയാണ് നമുക്ക് ഭക്ഷണം വിളമ്പി തരാറുള്ളതെന്നും പൃഥ്വിരാജ് […]
‘മോഹന്‍ലാല്‍ ആയതുകൊണ്ട് മാത്രമാണ് ദശരഥത്തിന്റെ ക്ലൈമാക്‌സ് ആ ഒരു സ്‌മൈൽ റിയാക്ഷനില്‍ അവസാനിച്ചത്’ എന്ന് സിബി മലയില്‍
പ്രശസ്ത സിനിമ സംവിധായകനാണ് സിബി മലയില്‍. 1980 കളിലാണ് അദ്ദേഹം ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്നത്. ആദ്യമായി അദ്ദേഹം ഫാസില്‍, പ്രിയദര്‍ശന്‍, ജിജോ തുടങ്ങി മലയാളത്തില്‍ അറിയപ്പെടുന്ന സംവിധായകരുടെ കീഴില്‍ സഹായിയായി പ്രവര്‍ത്തിച്ചു. പിന്നീട് സിബി മലയിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രമാണ് ദൂരെ ദൂരെ ഒരു കൂടു കൂട്ടാം. അതില്‍ ശ്രീനിവാസന്‍, മോഹന്‍ലാല്‍, നെടുമുടി വേണു, മോനക തുടങ്ങിയവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീട് ലോഹിദാസിന്റെ തിരക്കഥയില്‍ നിരവധി ചിത്രങ്ങളാണ് സിബി മലയില്‍ സംവിധാനം ചെയ്തത്. തനിയാവര്‍ത്തനം, […]
“ഞാൻ കുഴച്ച് വെച്ച ഭക്ഷണം ഒരു മടിയും കൂടാതെ മോഹന്‍ലാല്‍ കഴിച്ചു” ; അനുഭവം ഓര്‍ത്തെടുത്ത് മനോജ് കെ ജയന്‍
മികച്ച നടനും, ഗായകനുമാണ് മനോജ് കെ ജയന്‍. ചില സിനിമകള്‍ക്ക് വേണ്ടി അദ്ദേഹം പാട്ടുകള്‍ പാടിയിട്ടുണ്ട്. എന്റെ സോണിയ എന്ന സിനിമയില്‍ വളരെ ചെറിയ ഒരു വേഷം ചെയ്തുകൊണ്ടായിരുന്നു മനോജ് കെ ജയന്‍ അഭിനയരംഗത്ത് തുടക്കം കുറിച്ചത്. അലി അക്ബര്‍ സംവിധാനം ചെയ്ത ‘മാമലകള്‍ക്കപ്പുറത്ത്’ എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ രാണ്ടാമത്തെ സിനിമ. അതില്‍ അദ്ദേഹം പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചെങ്കിലും ചില കാരണങ്ങള്‍ കൊണ്ട് റിലീസ് ആയില്ല. പിന്നീട് പെരുന്തച്ചന്‍, സര്‍ഗ്ഗം, എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ഈ രണ്ടു സിനിമകളാണ് […]
ആര്‍.ജെ ബാലാജി പറഞ്ഞത് ശരിയല്ലേ? ഊർവശി ഒരു നടിപ്പ് രാക്ഷസി തന്നെ..
മലയാളികളുടെ എക്കാലത്തെയും ഏറ്റവും പ്രിയപ്പെട്ട നടിയാണ് ഉർവശി. സാധാരണ ഒരു റൊമാന്റിക് നായിക എന്നതിലുപരി വാശിയും തന്റെടവുമുള്ള നായികയായും, അസൂയയും കുശുമ്പും ഉള്ള നായികയായും, സങ്കടവും നിസ്സഹായയായ നായിക ആയും വരെ ഉർവശി വെള്ളിത്തിരയിൽ തിളങ്ങിയിട്ടുണ്ട്. ഈ കാലയളവ് കൊണ്ട് തന്നെ മലയാളത്തിലെ എല്ലാ സൂപ്പർതാരങ്ങളുടെ കൂടെയും നായികയായും സഹ നടിയായും ഉർവശി അഭിനയിച്ചുകഴിഞ്ഞു. തനിക്ക് കിട്ടുന്ന എല്ലാ കഥാപാത്രങ്ങളെയും തന്മയത്വത്തോടെ അഭിനയിച്ച ഫലിപ്പിച്ച മികച്ചതാക്കാൻ ഉർവശിക്ക് പ്രത്യേക കഴിവുണ്ട്. ശ്രീനിവാസനൊപ്പം എത്തിയ തലയണമന്ത്രത്തിലെ കഥാപാത്രവും, പൊന്മുട്ടയിടുന്ന […]
”റാം ഒരുക്കാനുദ്ദേശിക്കുന്നത് ഹോളിവുഡ് ആക്ഷന്‍ ചിത്രങ്ങളുടെ പാറ്റേണില്‍” ; വെളിപ്പെടുത്തി ജീത്തു ജോസഫ്
ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുകെട്ട് ഒന്നിയ്ക്കുന്നുവെന്ന് പറഞ്ഞാല്‍ തന്നെ പ്രേക്ഷകര്‍ക്ക് അതൊരു ആഘോഷമാണ്. ഇരുവരും ഒന്നിച്ചിട്ടുള്ള ചിത്രങ്ങളെല്ലാം തന്നെ വന്‍ ഹിറ്റായിരുന്നു. മോഹന്‍ലാല്‍ നായകനായെത്തിയ ദൃശ്യം എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ്. ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ട്വല്‍ത്ത് മാന്‍ എന്ന ചിത്രത്തിനും മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ലഭിച്ചത്. ഇതിന്‌ശേഷം പ്രേക്ഷകരും ആരാധകരും ഉറ്റു നോക്കുന്നത് റാം എന്ന ചിത്രത്തിലേക്കാണ്. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ട്വല്‍ത്ത് മാനിന് മുന്നേ പ്രഖ്യാപിച്ച ചിത്രമായിരന്നു റാം. വലിയ കാന്‍വാസില്‍ […]
മോളിവുഡിൽ പൃഥ്വിരാജ് യൂണിവേഴ്സ് ആരംഭിക്കുന്നു! ; ടൈസണിൽ സൂപ്പർ റോളുകളിൽ സൂപ്പർമെഗാതാരങ്ങൾ?
കെജിഎഫ് എന്ന പാൻ ഇന്ത്യൻ ചിത്രം വമ്പൻ ഹിറ്റായതോടെ സിനിമയുടെ മലയാളം പതിപ്പ് വിതരണാവകാശം ഏറ്റെടുത്ത പൃഥ്വിരാജിനോട് ആരാധകൻ ഒരു ചോദ്യം ചോദിച്ചിരുന്നു. നമുക്കും ഇതുപോലുള്ള സിനിമകൾ ഉണ്ടാകുമോ എന്ന്. അന്ന് പൃഥ്വിരാജ് പറഞ്ഞ മറുപടി മലയാളത്തിനും ബാഹുബലിയും കെജിഎഫുമൊക്കെ ഉണ്ടാകും എന്നാണ്. ആ പറഞ്ഞത് പൃഥ്വിരാജ് ആയതുകൊണ്ട് എല്ലാവരും അത് വിശ്വസിക്കുകയും ഏറ്റെടുക്കുകയും ചെയ്തു. അന്ന് പറഞ്ഞ വാക്ക് അദ്ദേഹം നിറവേറ്റാൻ ഒരുങ്ങുന്നു എന്ന് സൂചിപ്പിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹിറ്റ് ചിത്രങ്ങളായ ലൂസിഫറിനും ബ്രോ […]
ഇന്ത്യൻ സിനിമ കീഴടക്കുവാൻ ടൈസണുമായി പൃഥ്വിരാജ്!
മലയാളികളുടെ പ്രിയപ്പെട്ട യുവ നടനാണ് പൃഥ്വിരാജ് സുകുമാരൻ. എന്നാൽ പൃഥ്വിരാജിനെ നടനെ മാത്രമല്ല സംവിധായകനെയും ഇപ്പോൾ മലയാള സിനിമാ ആസ്വാദകർ ആരാധിക്കുന്നുണ്ട്. മലയാള സിനിമയുടെ നടന വിസ്മയം മോഹൻലാൽ കേന്ദ്രകഥാപാത്രമായി എത്തി മുരളിഗോപി തിരക്കഥ രചിച്ച ലൂസിഫർ എന്ന സിനിമയിലൂടെയാണ് സംവിധാനരംഗത്തേക്ക് പ്രിഥ്വിരാജ് അരങ്ങേറിയത്. വളരെ മികച്ച പ്രതികരണമായിരുന്നു താരത്തിൻ്റെ ആദ്യ സിനിമയ്ക്ക് ലഭിച്ചത്. അത്രയ്ക്കും അതി ഗംഭീരമായിരുന്നു താരത്തിൻറെ ആദ്യ സിനിമ. ആദ്യ സിനിമ തന്നെ 200 കോടി ക്ലബ്ബിൽ കയറ്റാൻ പൃഥ്വിരാജിന് സാധിച്ചു. പിന്നീട് […]
മാസ്സ് പോലീസ് വേഷത്തില്‍ വീണ്ടും മമ്മൂട്ടി ; കരിയറിലെ ഏറ്റവും വലിയ ബിഗ്ബജറ്റ് ചിത്രം ഒരുങ്ങുന്നു
പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസം, മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തി എന്നെല്ലാമാണ് മമ്മൂട്ടിയെ പലരും വിശേഷിപ്പിക്കുന്നത്. മലയാള സിനിമയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ആകാനുള്ള പൗരഷവും ശരീരവുമെല്ലാം മമ്മൂട്ടിക്ക് തന്നെയാണ് എന്ന് പറയുന്നതില്‍ ഒരു തെറ്റുമില്ല. 1982ലാണ് മമ്മൂട്ടി ആദ്യമായി കാക്കി അണിയുന്നത്. കെജി ജോര്‍ജ് സംവിധാനം യവനികയില്‍. ജേക്കബ് ഈറലി എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് തുടക്കം. പിന്നീട് നിരവധി ചിത്രങ്ങളില്‍ അദ്ദേഹം പോലീസ് ഉദ്യോഗസ്ഥനായി മികച്ച അഭിനയം കാഴ്ചവെച്ച് പ്രേക്ഷകരുടെ കയ്യടികള്‍ നേടുകയുണ്ടായി. ഇപ്പോഴിതാ പോലീസ് […]
അലി ഇമ്രാൻ വീണ്ടും! സിബിഐ സീരീസ് പോലെ ‘മൂന്നാം മുറ’ സീരീസ് ആരംഭിക്കാൻ പദ്ധതിയിട്ട് കെ. മധു
കുറ്റാന്വേഷണ സിനിമകള്‍ ചെയ്ത് ശ്രദ്ധേയനായ ഒരു സംവിധായകനാണ് കെ മധു. 1986 ല്‍ പുറത്തിറങ്ങിയ മലരും കിളിയുമാണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം. ഇരുപതാം നൂറ്റാണ്ട് ഉള്‍പ്പെടെ 25ലേറെ സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. മമ്മൂട്ടിയെ നായകനാക്കി മധു സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രമാണ് സിബിഐ സീരീസ്. മമ്മൂട്ടി-കെ മധു കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിബിഐ സിനിമകളെല്ലാം പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചവയാണ്. സിബിഐ പരമ്പരയിലെ ഏറ്റവും പുതിയ ചിത്രമായിരുന്നു സിബിഐ 5 ദ് ബ്രെയിന്‍. മറ്റെല്ലാ സിബിഐ […]
സിബിഐ 5ലെ തെറ്റുകൾ ചൂണ്ടിക്കാണിച്ച് എൻ എസ് മാധവൻ: സിനിമ തന്നെ തെറ്റല്ലേ എന്ന് ആരാധകർ!
സിനിമയെ ഡൗൺഗ്രേഡ് ചെയ്യാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്ന് സംവിധായകനായ മധു നേരത്തെ ആരോപിച്ചിരുന്നു. മലയാള സിനിമയുടെ എക്കാലത്തെയും മികച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമകളിൽ ഒന്നാണ് സിബിഐ സീരീസ്. കെ മധുവാണ് സിബിഐ 5 സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന് തിരക്കഥ രചിച്ചത് എസ് എൻ സ്വാമി തന്നെയായിരുന്നു. ചിത്രത്തിന് വമ്പൻ പ്രതീക്ഷകളാണ് ആരാധകർ നൽകിയതെങ്കിലും റിലീസിന് ശേഷം ആരാധകരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ സിനിമക്ക് ആയില്ല. സിബിഐ സീരീസിലെ മമ്മൂട്ടിയുടെ കൂടെയുള്ള മുഖ്യകഥാപാത്രങ്ങൾ ആയ ചാക്കോയും വിക്രമും സിബിഐ 5ൽ […]