News Block
Fullwidth Featured
അമ്മ മീറ്റിംഗിലെ വിജയ് ബാബുവിന്റെ ‘മാസ്സ് എൻട്രി’ ക്കെതിരെ ക്ഷുഭിതനായി മോഹൻലാൽ
താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ദിനംപ്രതി ചർച്ചയായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി താരങ്ങൾ പരസ്പരം പല ആരോപണങ്ങൾ ഉന്നയിക്കുകയും അത് വാർത്തകളിൽ ഇടം പിടിക്കുകയും ചെയ്തിരുന്നു. സംഘടനയുടെ ഉത്തരവാദിത്തപ്പെട്ടവർ തന്നെ സംഘടനയെ തകർക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിലേർപ്പെടുകയും പരാമർശങ്ങൾ നടത്തുകയും ചെയ്യുന്നു എനിങ്ങനെയുള്ള വിമർശനങ്ങളാണ് ഉയർന്നുവരുന്നത്. ഈ അടുത്തിടെ കഴിഞ്ഞ ജനറൽ ബോഡി മീറ്റിംഗിൽ പീഡന കേസിൽ കുറ്റാരോപിതനായ നടൻ വിജയ് ബാബു പങ്കെടുത്തത് വളരെ വലിയ ചർച്ചകൾക്ക് വഴി തിരിച്ചിരുന്നു. മാത്രമല്ല അദ്ദേഹം യോഗത്തിലെത്തിയ വീഡിയോ “മാസ്സ് […]
പാന്‍ ഇന്ത്യന്‍ സിനിമയില്‍ നായകന്മാരായി മാത്യു തോമസും നസ്‌ലിന്‍ ഗഫൂറും എത്തുന്നു
മലയാളത്തിലെ യുവ താരങ്ങളില്‍ ശ്രദ്ധേയരായ രണ്ട് പേരാണ് മാത്യു തോമസും, നസ്ലിനും. ഗിരീഷ് എഡി സംവിധാനം ചെയ്ത ‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവരായി മാറിയ താരങ്ങളാണ് ഇരുവരും. 2019ല്‍ പുറത്തിറങ്ങിയ ‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന ചിത്രത്തിലൂടെയാണ് മാത്യു തോമസ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട്, കൗമാര പ്രണയകഥ പറഞ്ഞ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയില്‍ ജയ്‌സണ്‍ എന്ന കഥാപാത്രത്തതെ മാത്യു അവതരിപ്പിച്ചു. എന്നാല്‍ ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന സിനിമയിലൂടെയാണ് നസ്ലിന്‍ […]
‘ ബറോസ് ‘ തനിക്ക് കിട്ടിയ പുരസ്കാരം; മോഹൻലാൽ പാൻ വേൾഡ് ചിത്രത്തിന്റെ സംവിധായകനെന്ന് കോമൾ ശർമ്മ
പ്രഖ്യാപനം തൊട്ട് ചിത്രത്തിന്റെ ഓരോ അപ്ഡേഷൻസ് പുറത്ത് വരുമ്പോഴും ഏറെ ചർച്ചയാകുന്ന സിനിമയാണ് ബറോസ്. മഹാനടൻ മോഹൻലാൽ സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകത തന്നെയാണ് ഈ ചിത്രത്തിന് അത്രയും പ്രാധാന്യം നൽകുന്ന ഘടകം. സന്തോഷ് ശിവൻ അടക്കം സിനിമാലോകത്തെ പ്രമുഖർ ഈ സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നു എന്നതും വളരെയധികം പ്രതീക്ഷ തരുന്ന ഒന്നാണ്. നടനെന്ന മോഹൻലാലിനെ വർഷങ്ങളായി മലയാളികൾക്ക് അറിയാവുന്നതാണ്. ആദ്യമായി സംവിധായകനെന്ന മോഹൻലാലിനെ പരിചയപ്പെടാൻ ഒരുങ്ങുമ്പോൾ വളരെയധികം ആകാംക്ഷയിലാണ് പ്രേക്ഷകർ. ഇപ്പോൾ സംവിധായകനായ മോഹൻലാലിനൊപ്പമുള്ള ചിത്രീകരണ […]
ഞെട്ടിക്കാൻ മാസ് ത്രില്ലറുമായി ബി. ഉണ്ണികൃഷ്ണന്‍ എത്തുന്നു ; നായകന്‍ മമ്മൂട്ടി ; ഷൂട്ട് ഉടൻ ആരംഭിക്കുന്നു
മലയാള സിനിമാ സംവിധായകനും, തിരക്കഥാകൃത്തുമാണ് ബി ഉണ്ണികൃഷ്ണന്‍. ജലമര്‍മ്മരം എന്ന ചിത്രത്തിന് തിരക്കഥ രചിച്ചു കൊണ്ടാണ് ബി ഉണ്ണികൃഷ്ണന്‍ മലയാള സിനിമ രംഗത്തേക്ക് പ്രവേശിക്കുന്നത്. ആ വര്‍ഷത്തെ മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തിനും ബി ഉണ്ണികൃഷ്ണന്‍ അര്‍ഹനായി. പിന്നീട് കവര്‍ സ്റ്റോറി എന്ന ത്രില്ലര്‍ സിനിമയ്ക്ക് വേണ്ടി അദ്ദേഹം തിരക്കഥ എഴുതി. തുടര്‍ന്ന് ഏഷ്യാനെറ്റ് 2004 ല്‍ സംപ്രേഷണം ചെയ്ത ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്ന കുറ്റാന്വേഷണ സീരിയലിനും ബി ഉണ്ണികൃഷ്ണന്‍ തിരക്കഥ രചിച്ചു. അങ്ങനെ […]
ലൂസിഫറും വിക്രവും തമ്മിൽ ഇങ്ങനെ ഒരു ബന്ധമുണ്ട്.. ഞെട്ടി ആരാധകർ
മലയാള സിനിമയുടെ എല്ലാ മേഖലകളിലും തന്റെ കയ്യൊപ്പ് ചാർത്താൻ സാധിച്ച നടനും സംവിധായകനും ഗായകനും ആണ് പൃഥ്വിരാജ് സുകുമാരൻ തന്റെ സംവിധാന വൈഭവം ആദ്യ ചിത്രത്തിലൂടെ തന്നെ ആരാധകർക്ക് മുന്നിലേക്ക് എത്തിക്കുവാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ സിനിമയുടെ പ്രമോഷൻ ഭാഗമായി നൽകിയ അഭിമുഖത്തിൽ താരം ഏറെ അഭിമാനത്തോടെ താൻ വിക്രം എന്ന സിനിമ കണ്ടു എന്ന് തുറന്നു പറയുകയാണ്. കമൽ ഹാസൻ- ലോക്ഷ് കനകരാജ് ടീമിന്റെ ചിത്രമായ വിക്രം കണ്ടപ്പോൾ തനിക്ക് ഏറെ […]
‘മമ്മൂക്കയുമായി സിനിമ ചെയ്യാന്‍ താല്‍പര്യമുണ്ട്, അദ്ദേഹത്തിന് പറ്റിയ ഒരു സ്‌ക്രിപ്റ്റ് കിട്ടിയാല്‍ കാറുമെടുത്ത് ഉടന്‍ മമ്മൂക്കയുടെ വീട്ടില്‍ പോകും’; പൃഥ്വിരാജ്
പൃഥ്വിരാജിനെ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കടുവ. വലിയ രീതിയിലുള്ള പ്രമോഷനാണ് ചിത്രത്തിനായി പൃഥ്വിരാജും സംഘവും നടത്തി വരുന്നത്. ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായി നടന്ന ഒരു അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. എന്തുകൊണ്ട് മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യുന്നില്ല എന്ന ചോദ്യത്തിന് ഉത്തരം പറയുകയാണ് പൃഥ്വിരാജ്. തനിക്ക് മമ്മൂക്കയുമായി സിനിമ ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും, എന്നാല്‍ അതിനുവേണ്ട തിരക്കഥ കിട്ടിയിട്ടില്ലെന്നുമാണ് പൃഥ്വിരാജ് പറയുന്നത്. മമ്മൂക്കയ്ക്ക് പറ്റിയ ഒരു സ്‌ക്രിപ്റ്റ് കിട്ടിയാല്‍ […]
‘മോഹൻലാലിന്റെ ഭീഷ്മർ വീണ്ടും’ ; ഇതിഹാസം ലോഹിതദാസിന്റെ ആ വലിയ സ്വപ്നം യാഥാർത്ഥ്യമാകുമോ?
മലയാള സിനിമാ ലോകം കണ്ട ഏറ്റവും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നാണ് മോഹൻലാൽ ലോഹിതദാസ് ചിത്രങ്ങൾ. മോഹൻലാൽ എന്ന മഹാ നടന്റെ ഏറ്റവും മികച്ച സിനിമകളുടെ എല്ലാം തൂലികയ്ക്ക് പിന്നിൽ ലോഹിതദാസ് എന്ന വ്യക്തി ഉണ്ടായിരുന്നു. കിരീടം, കന്മദം, ദശരഥം, ഭരതം, കമലദളം തുടങ്ങിയ അനശ്വര സിനിമകൾ തന്നെ ഇതിന് ഉദാഹരണങ്ങളാണ്. ലോഹിതദാസിന് ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു മോഹൻലാലിനെ നായകനാക്കിയുള്ള ഭീഷ്മർ എന്ന സിനിമ. ലോഹിതദാസിന്റെ മകനായ വിജയ് ശങ്കര്‍ ആണ് ഇക്കാര്യം വീണ്ടും തുറന്നു പറഞ്ഞിരിക്കുന്നത് […]
‘മനഃപൂർവം കാളി ദേവിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു’ ; രാഹുൽ ഈശ്വർ
ലീന മണിമേഖല പരസ്യമായി ഹിന്ദു ദേവതയായ കാളിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു എന്ന് ആരോപിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റ് രാഹുൽ ഈശ്വർ. കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങളിലൂടെ സിഗരറ്റ് വലിക്കുന്ന ‘കാളി’യുടെ പോസ്റ്റര്‍ വൈറലായത്. രാഹുൽ ഈശ്വർ എൻഐയോട് ഹൈന്ദവ മതവികാരത്തെ വ്രണപ്പെടുത്താന്‍ ലീന മണിമേഖല ശ്രമിക്കുകയാണ് എന്ന് പറഞ്ഞിരിക്കുന്നത് ആയി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. ഈ ഒരൊറ്റ കാര്യം കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. ലീന മണിമേഖല ഹിന്ദുത്വ വിഭാഗത്തിനെതിരെ മനപ്പൂർവം […]
“മമ്മൂട്ടിയെ ആണോ മോഹന്‍ലാലിനെ ആണോ കൂടുതല്‍ ഇഷ്ടം?” : മറുപടി നല്‍കി നിഖില വിമല്‍
മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടനടിയാണ് നിഖില വിമല്‍. സന്ത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ട് എത്തിയാണ് നിഖില മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ജയറാം നായകനായ ചിത്രത്തില്‍ അദ്ദേഹത്തിന്റെ അനുജത്തിയുടെ വേഷമാണ് നിഖില അവതരിപ്പിച്ചത്. ഭാഗ്യദേവത എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്ത് എത്തിയ നിഖില ലവ് 24ഃ7 എന്ന സിനിമയിലൂടെയാണ് നായികയായി എത്തിയത്. പിന്നീട് നിഖില വെട്രിവേല്‍ എന്ന തമിഴ് ചിത്രത്തില്‍ ശശികുമാറിന്റെ നായികയായി എത്തി. വീണ്ടും കിടാരി എന്ന ചിത്രത്തില്‍ ശശികുമാറിനൊപ്പം […]
‘മമ്മൂട്ടിയും മോഹന്‍ലാലും അഭിനയത്തില്‍ മാജിക് കാണിക്കുന്നവരാണ്’, മമ്മൂട്ടി സാര്‍ സെറ്റില്‍ അല്പം സീരിയസാണെന്ന് നടി ആന്‍ഡ്രിയ
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ തെന്നിന്ത്യന്‍ താരമാണ് ആന്‍ഡ്രിയ ജെര്‍മിയ. പിന്നണി ഗായികയായി സിനിമയില്‍ എത്തിയ ആന്‍ഡ്രിയ പിന്നീട് അഭിനയ രംഗത്ത് വഴി മാറുകയായിരുന്നു. അന്നയും റസൂലും എന്ന സിനിമയിലൂടെയാണ് ആന്‍ഡ്രിയ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ലണ്ടന്‍ ബ്രിഡ്ജ്, ഫയര്‍മാന്‍ എന്നീ മലയാള സിനിമകളിലും താരം അഭിനയിച്ചു. പൊതുവെ മലയാള സിനിമാ രംഗത്തെ കുറിച്ച് നല്ല അഭിപ്രായങ്ങളാണ് ആന്‍ഡ്രിയ സോഷ്യല്‍ മീഡിയയില്‍ കൂടിയും മറ്റും തുറന്നു പറയാറുള്ളത്. ഇപ്പോള്‍ മലയാളത്തിലെ താരരാജാക്കന്മാരായ മോഹന്‍ലാലിനെ കുറിച്ചും മമ്മൂട്ടിയെ […]