News Block
Fullwidth Featured
“ആ മൂന്ന് ഫ്ലോപ്പ് സിനിമകൾ കാരണമാണ് സിനിമയിൽ നിന്നും മാറി നിൽക്കേണ്ടി വന്നത്” : ഷാജി കൈലാസ് മനസുതുറക്കുന്നു
മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട മാസ് ത്രില്ലർ സിനിമകൾ സംവിധാനം ചെയ്ത ഷാജി കൈലാസ് എന്തു കൊണ്ടാണ് സിനിമാ മേഖലയിൽ നിന്നും വിട്ടു നിന്നത് എന്നതിനെക്കുറിച്ച് ഇപ്പോൾ തുറന്നു പറയുകയാണ്. താൻ ഒരിക്കലും ഒരു സ്ക്രിപ്റ്റ് റൈറ്റർ അല്ല എന്നും മാസ് സിനിമകളോട് എപ്പോഴും വല്ലാത്ത ഒരു ആവേശം ഉണ്ട് അതു കൊണ്ടു തന്നെ താൻ നിർമ്മിക്കുന്ന ഓരോ കഥാപാത്രങ്ങളും അങ്ങനെയുള്ള ആയിരിക്കണം എന്ന ആഗ്രഹവും ഉള്ള ആളാണ് ഷാജി കൈലാസ്. അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിലെ ഓരോ കഥാപാത്രങ്ങളും […]
‘ആ വാക്കുകളിൽ സ്ത്രീവിരുദ്ധത കാണരുത്’: നരസിംഹത്തിലെ ഡയലോഗിനെക്കുറിച്ച് ഷാജി കൈലാസ്
മലയാളികളുടെ എക്കാലത്തെയും ഏറ്റവും ഇഷ്ടപ്പെട്ട ചിത്രമാണ് നരസിംഹം. ഷാജി കൈലാസിന്റെ പകരം വയ്ക്കാനില്ലാത്ത സംവിധാന മികവിൽ തിളങ്ങിയ സിനിമയിലെ പോ മോനെ ദിനേശാ അടക്കമുള്ള ഡയലോഗുകൾ ഇന്നും മലയാളികൾ തങ്ങളുടെ നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്നു എന്ന് പറഞ്ഞാൽ അതിൽ ഒരു തെറ്റും ഇല്ല. എന്നാൽ ഇപ്പോൾ പൊളിറ്റിക്കൽ കറക്റ്റ്ൻസ് എന്ന വാക്ക് നരസിംഹം സിനിമയെ കൂടി പിടികൂടി ഇരിക്കുകയാണ്.‘വെള്ള മടിച്ച് കോണ്‍ തിരിഞ്ഞ് പാതിരാക്ക് വീട്ടില്‍ വന്ന് കയറുമ്പോള്‍..’ എന്ന് തുടങ്ങുന്ന ലാലേട്ടൻ നായികയുടെ പറയുന്ന ഡയലോഗിന് […]
അവധിക്കാലം ആഘോഷിക്കാന്‍ കുടുംബസമേതം ലണ്ടനില്‍ എത്തി മമ്മൂട്ടി
അവധിക്കാലം ആഘോഷിക്കാന്‍ കുടുംബസമേതം ലണ്ടനില്‍ എത്തിയിരിക്കുകയാണ് മമ്മൂട്ടി. ഇതോടെ മമ്മൂട്ടിയുടേയും കുടുംബത്തിന്റേയും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. മമ്മൂട്ടി, ഭാര്യ സുല്‍ഫത്ത്, ദുല്‍ഖര്‍, മകള്‍ മറിയം എന്നിവരെ ചിത്രത്തില്‍ കാണാം. ദുല്‍ഖറിന്റെ ഫാന്‍ ഗ്രൂപ്പുകളിലാണ് ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലണ്ടന്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ചിത്രങ്ങളാണിതെന്നാണ് റിപ്പോര്‍ട്ട്. പാന്റും ഷര്‍ട്ടും ധരിച്ച് ഒരു കിടിലന്‍ ലുക്കിലാണ് മമ്മൂട്ടി ഉള്ളത്. അതേസമയം, മമ്മൂട്ടി അഭിനയിച്ചു കൊണ്ടിരിക്കുന്ന റോഷാക്കിന്റെ ഷൂട്ടിങ് കഴിഞ്ഞ ആഴ്ചയാണ് കഴിഞ്ഞത്. അടുത്ത ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതിനു മുന്നേയുള്ള യാത്രയാണ് […]
വര്‍ഷങ്ങള്‍ക്ക് ശേഷം അച്ഛനും മകനും വീണ്ടും ഒന്നിക്കുന്നു ; ഫഹദ് ഫാസില്‍ ചിത്രം ‘മലയന്‍കുഞ്ഞ്’ തിയേറ്ററുകളിലേക്ക്
മലയന്‍കുഞ്ഞ് ആദ്യ സിനിമ പരാജയപ്പെട്ടെങ്കിലും നീണ്ട വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഗംഭീര തിരിച്ചുവരവ് നടത്തി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് ഫഹദ് ഫാസില്‍. നാച്ചുറല്‍ ആക്ടിങ് കൊണ്ടാണ് സിനിമാ പ്രേമികളുടെ പ്രിയതാരമായി മാറിയത്. മഹേഷിന്റെ പ്രതികാരത്തിലെ മഹേഷും, ഞാന്‍ പ്രകാശനിലെ പ്രകാശനും, കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മിയും, ട്രാന്‍സിലെ വിജു പ്രസാദുമടക്കം, മാലിക്കിലെ ആലിക്കയും അടക്കം ഫഹദ് ജീവന്‍ നല്‍കിയ കഥാപാത്രങ്ങള്‍ മലയാള സിനിമയില്‍ വ്യത്യസ്തത പുലര്‍ത്തുന്നവയാണ്. ഫഹദിന്റെ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലയന്‍കുഞ്ഞ്. […]
‘തെറ്റ് ചൂണ്ടിക്കാട്ടുന്ന പ്രേക്ഷകരുടെ ബുദ്ധിയെപ്പോലും പലരും ചോദ്യം ചെയ്യാറുണ്ട്, അവിടെയാണ് പൃഥ്വിരാജ് വേറിട്ടുനിന്നത്’ ; വൈറലായി കുറിപ്പ്
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവയ്ക്ക് മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. അതേസമയം സിനിമയില്‍ ഭിന്നശേഷിക്കാരായ കുട്ടികളെക്കുറിച്ച് നായക കഥാപാത്രം പറയുന്ന സംഭാഷണം സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഭിന്നശേഷിക്കാരെയും ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളെയും വേദനിപ്പിക്കുന്ന തരത്തിലും അവഹേളിക്കുന്ന രീതിയിലുമുള്ള സംഭാഷണമായിരുന്നു അത്. സംഭവം വിവാദമായതോടെ സംവിധായകന് ഷാജി കൈലാസും നായകനായെത്തിയ പൃഥ്വിരാജ് സുകുമാരനും തെറ്റ് സമ്മതിച്ചും മാപ്പ് ചോദിച്ചും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തെക്കുറിച്ചും പൃഥ്വിരാജ് മാപ്പ് പറഞ്ഞത് മഹത്തരമായകാര്യമാണെന്നും കുറിച്ച് ഫെയ്സ്ബുക്കില്‍ […]
ഫാൻസ് അസോസിയേഷൻ സ്റ്റേറ്റ് കമ്മിറ്റി ഉള്ള ആദ്യ ബിഗ്‌ബോസ് താരമായി റോബിൻ രാധാകൃഷ്ണൻ.
ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയ താരം എന്ന ബഹുമതി റോബിൻ രാധാകൃഷ്ണൻ സ്വന്തമാക്കിയിരിക്കുകയാണ്. കേരളത്തിൽ മാത്രമല്ല കേരളത്തിനകത്തും പുറത്തുമായി നിരവധി ആരാധകരാണ് താരത്തെ സപ്പോർട്ട് ചെയ്തുകൊണ്ട് രംഗത്തെത്തിയത്. മോഹൻലാൽ സിനിമയിലെ ഡയലോഗ് പോലെ എന്തുകൊണ്ടോ ആളുകൾക്ക് റോബിൻ രാധാകൃഷ്ണനെ വലിയ ഇഷ്ടമാണ്. ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തിറങ്ങുന്ന സമയത്ത് താരത്തെ കാണാനെത്തിയ ആരാധകരുടെ എണ്ണം കണ്ടാൽ തന്നെ റോബിന് എത്രത്തോളം ആരാധക പിന്തുണയുണ്ട് എന്ന് ഏവർക്കും മനസ്സിലാക്കാവുന്നതാണ്. […]
‘മമ്മൂക്ക ചില്‍ ആണ്, അദ്ദേഹത്തിനോട് സംസാരിക്കുമ്പോള്‍ നമ്മുടെ സുഹൃത്തുക്കളോട് സംസാരിക്കുന്ന പോലെ തോന്നും’ ; ദീപ്തി സതി
മോഡലിങ്ങില്‍ നിന്ന് അഭിനയരംഗത്തേക്ക് എത്തുകയും മലയാളി പ്രേക്ഷകരുടെ മനം കവരുകയും ചെയ്ത നടിയാണ് ദീപ്തി സതി. മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനായ ലാല്‍ ജോസിന്റെ നീന എന്ന സിനിമയിലൂടെയാണ് താരം സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയില്‍ അഭിനയിക്കുകയും മലയാളികളുടെ മനസില്‍ ഇടം നേടുകയും ചെയ്തു. മലയാളത്തിന് പുറമേ അന്യ ഭാഷ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. മലയാളം സംസാരിക്കാന്‍ ഏറെക്കുറെ പഠിക്കുകയും അഭിമുഖങ്ങളില്‍ എത്തുമ്പോള്‍ മലയാളത്തില്‍ സംസാരിക്കാനും ശ്രമിക്കാറുണ്ട്. […]
‘എമ്പുരാൻ’ പാർട്ട് – 3 ഉണ്ടാകും! ലൂസിഫറിനേക്കാളും വിശാലമായ ലോകമായിരിക്കും ‘എമ്പുരാൻ’ ; ആരാധകർക്കും പ്രതീക്ഷകളേറെ
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് അണിയിച്ചൊരുക്കുന്ന എമ്പുരാൻ എന്ന ചിത്രത്തിലെ സ്ക്രിപ്റ്റ് പൂർത്തീകരിച്ചു എന്ന വാർത്ത ആരാധകർ തികഞ്ഞ സന്തോഷത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. മലയാള സിനിമാ ലോകത്തിന് ഇതുവരെ ലഭിച്ച ഏറ്റവും വലിയ സർപ്രൈസ് തന്നെയായിരിക്കും എമ്പുരാൻ എന്ന സിനിമ. ഇതുവരെ ലഭിക്കാത്ത ഒരു എക്സ്പോഷർ ഈ സിനിമയിലൂടെ മലയാള സിനിമാ ലോകത്തിന് ആഗോള മാർക്കറ്റിൽ ലഭിക്കും എന്ന പ്രതീക്ഷയിലാണ് ഏവരും. മോഹൻലാൽ എന്ന നടന്റെ സിനിമകൾ ഹൈപ്പ് മീറ്റ് ചെയ്യാൻ ഈ ഒരൊറ്റ പ്രൊജക്റ്റ് കൊണ്ട് സാധിക്കട്ടെ എന്നതാണ് […]
നരസിംഹത്തിലെ നന്ദ ഗോപാൽ മാരാറായി മമ്മൂട്ടി എത്തിയതിന് പിന്നിൽ.. പിന്നാമ്പുറകഥ ഇങ്ങനെ
മലയാളത്തിലെ അഭിമാനമായ സംവിധായകരിൽ ഒരാളാണ് ഷാജി കൈലാസ്. അദ്ദേഹത്തിന്റെ ഓരോ സിനിമയിലും എന്തെങ്കിലും ഒരു വ്യത്യസ്തത കൊണ്ട് വരാൻ അദ്ദേഹം ശ്രമിക്കാറുണ്ട്. അത് കൊണ്ട് തന്നെ ഷാജി കൈലാസിന്റെ സിനിമ തിയേറ്ററിൽ എത്തുമ്പോൾ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷ തന്നെയാണ് ഏറ്റവും ഒടുവിലായി പ്രിത്വിരാജിനെ നായകനാക്കി ഷാജി കൈലാസ് അണിയിച്ചൊരുക്കിയ കടുവ ആണ് തിയേറ്ററിൽ എത്തിയത്. ചിത്രത്തിന് മികച്ച അഭിപ്രായം തന്നെയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സിനിമയെ കുറിച്ചുള്ള ചില ചർച്ചകൾ ഇപ്പോൾ സമൂഹമാധ്യമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം ഇപ്പോൾ […]
‘അമ്മപ്പുഴയുടെ കൈകളിൽ’.. എന്ന പാട്ടിനൊപ്പം ലാലേട്ടന്റെ ദൃശ്യങ്ങളിലൂടെ തൊമ്മൻകുഞ്ഞ് എന്ന സ്ഥലവും ലോകമാകെ വൈറൽ
കുത്തിയൊലിക്കുന്ന മലവെള്ളപ്പാച്ചിലിൽ നിഷ്പ്രയാസം ചങ്ങാടം തുഴഞ്ഞു പോകുന്ന മോഹൻലാലിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ കുട്ടികൾ വലിയ ചർച്ചയായിരുന്നു. തൊമ്മൻകുത്തിലെ കുത്തിയൊലിക്കുന്ന മലവെള്ളത്തിൽ മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ ലാലേട്ടൻ നിഷ്പ്രയാസം ചങ്ങാടം വലിക്കുന്നത് ലോകമെമ്പാടും വൈറലാണ്. ഇപ്പോഴിതാ ലാലേട്ടന്റെ കൂടെ അഭിനയിക്കാൻ അവസരം ലഭിച്ചത് ആഹ്ലാദത്തിലാണ് തൊമ്മൻകുത്ത് നിവാസികൾ. പ്രിയദർശന്റെ ഏറ്റവും പുതിയ സിനിമയായ ഓളവും തീരവും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആവശ്യത്തിനായി ആണ് മോഹൻലാലും സംഘവും തൊമ്മൻകുത്ത് ചപ്പാത്തിനു സമീപം എത്തിയിട്ട് ഇപ്പോഴിതാ സിനിമയുടെ ഷൂട്ടിങ്ങിൽ […]