19 Mar, 2026

News Block

1 min read

ഭാവനയുടെ അസാമാന്യ സ്വാഗും റഹ്‌മാന്റെ പവർ പാക്ക്ഡ് ആക്ഷനും; ‘അനോമി’ ട്രെയിലർ പുറത്തിറങ്ങി

മലയാളികളുടെ പ്രിയ നടി ഭാവനയുടെയും സ്റ്റൈലിഷ് താരം റഹ്‌മാന്റെയും തകർപ്പൻ പ്രകടനവുമായി എത്തുന്ന ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ‘അനോമി’യുടെ (Anomie)…
1 min read

അന്ന് പ്രിയദര്‍ശന് 13 വയസ്സും മോഹന്‍ലാലിന് 10 വയസ്സും.. ‘ഓളവും തീരവും’ ഒരുപാട് പ്രത്യേകതകളുള്ള സിനിമ

പി.എന്‍. മേനോന്‍ സംവിധാനം ചെയ്ത ഓളവും തീരവും 1969ല്‍ പുറത്തിറങ്ങിയപ്പോള്‍ ഇന്നത്തെ പ്രശസ്ത സംവിധായകനായ പ്രിയദര്‍ശന് അന്ന് 13 വയസ്സും മലയാളികളുടെ സ്വന്തം മോഹന്‍ലാലിന് 10 വയസ്സും ആയിരുന്നു. ഓളവും തീരത്തിന്റെ തിരക്കഥ വായിച്ച് പ്രിയദര്‍ശന്‍ അന്ന് പ്രാര്‍ഥിച്ചു എനിക്ക് ഇതുപോലൊരു സിനിമയെടുക്കാന്‍ സാധിക്കണേ…! അതേ പ്രാര്‍ത്ഥന പോലെ തന്നെ അരനൂറ്റാണ്ടിനു ശേഷം ആ ആഗ്രഹം സഫലമാവുകയാണ്. നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി അമ്പത് മിനിറ്റില്‍ ഒരുക്കുന്ന ഓളവും തീരവും ഷൂട്ടിംഗ് കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. പ്രിയദര്‍ശനെ ഒരു സംവിധായകനാകാന്‍ […]

1 min read

‘സോഷ്യല്‍ മീഡിയയില്‍ വരുന്ന വിമര്‍ശനങ്ങളെ ഒരു പ്രശ്‌നമായി കാണാറില്ല’; മോഹന്‍ലാല്‍

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. സിനിമാ താരങ്ങളില്‍ പോലും നിരവധി ആരാധകര്‍ ഉള്ള മഹാനടന്‍. അദ്ദേഹത്തെ എന്ത് വിശേഷിപ്പിക്കണമെന്ന് അറിയില്ല, ഇന്ത്യയൊട്ടാകെ ആരാധകര്‍ ഉള്ള, പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചിലേറ്റിയ നടനവിസ്മയം. 42 വര്‍ഷത്തോളമായി മലയാള സിനിമയിലും, മറ്റ് ഭാഷകളിലും നിറസാന്നിധ്യമായി നില്‍ക്കുന്ന മലയാളികളുടെ സ്വന്തം ലാലേട്ടന്‍ ഇതിനോടകം തന്നെ 360ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ‘തിരനോട്ടം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. എന്നാല്‍ ചില പ്രശ്‌നങ്ങള്‍ കാരണം ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് മോഹന്‍ലാല്‍ അഭിനയിച്ച്, പ്രേക്ഷകരുടെ മുന്നിലെത്തിയ […]

1 min read

‘എന്റെ ഫേവറേറ്റ് ആക്ടറാണ് ലാലേട്ടന്‍; അദ്ദേഹത്തെ ഒരു അത്ഭുതമായി തോന്നിയത് അപ്പോഴാണ്’ ; ഗീതു മോഹന്‍ദാസ്

മലയാളത്തിലെ പ്രമുഖ ചലച്ചിത്ര നടിയും, സംവിധായികയുമാണ് ഗീതു മോഹന്‍ദാസ്. മലയാള സിനിമയ്ക്ക് ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ഗീതു മോഹന്‍ദാസ് സമ്മാനിച്ചിട്ടുണ്ട്. 1986ല്‍ പുറത്തിറങ്ങിയ ‘ഒന്ന് മുതല്‍ പൂജ്യം വരെ’ എന്ന ചിത്രത്തിലാണ് ഗീതു മോഹന്‍ദാസ് ആദ്യമായി അഭിനയിച്ചത്. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് മോഹന്‍ലാല്‍ ആയിരുന്നു. തുടര്‍ന്ന് ‘എന്‍ ബൊമ്മകുട്ടി അമ്മക്ക്’എന്ന തമിഴ് സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീട് തെങ്കാശ്ശിപ്പട്ടനം, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, വാല്‍കണ്ണാടി, തുടക്കം, നമ്മള്‍ തമ്മില്‍ തുടങ്ങി നിരവധി ചിത്രത്തില്‍ ഗീതു […]

1 min read

‘ലാലേട്ടനെയല്ലാതെ മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല’; നിവിന്‍ പോളി പറയുന്നു

മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച നടനാണ് നിവിന്‍ പോളി. ആ ചിത്രത്തിലൂടെ തന്നെ നിവിന്‍ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടുകയും ചെയ്തു. ആ ചിത്രത്തിന് ശേഷം ചലച്ചിത്ര രംഗത്തു നിന്നും നിരവധി അവസരങ്ങള്‍ നിവിന് ലഭിച്ചു. പിന്നീട് ട്രാഫിക്, സെവന്‍സ് എന്നീ ചിത്രങ്ങളിലും നിവിന്‍ അഭിനയിച്ചു. അതിനു ശേഷം പുറത്തിറങ്ങിയ തട്ടത്തില്‍ മറയത്ത് എന്ന സിനിമയിലൂടെ നിവിന്‍ കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടി. അതേ വര്‍ഷം തന്നെ സ്പാനിഷ് മസാല, […]

1 min read

മോഹന്‍ലാല്‍ – ജീത്തു ജോസഫ് ടീം ഒന്നിക്കുന്ന ‘റാം’ ; ഓഗസ്റ്റില്‍ ഷൂട്ടിംഗ് വീണ്ടും തുടങ്ങുന്നു

ദൃശ്യത്തിനു ശേഷം മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീമിന്റേതായി പുറത്തുവരേണ്ടിയിരുന്നു റാം. ചിത്രത്തിന്റെ ഇന്ത്യന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാകാനിരിക്കെയായിരുന്നു കോവിഡ് വ്യാപനവും ലോക്ക്ഡൗണും വന്നത്. അങ്ങനെ ചിത്രീകരണം മുടങ്ങിപോവുകയായിരുന്നു. വന്‍ ക്യാന്‍വാസില്‍ ഒരുക്കുന്ന ചിത്രമാണ് റാം. വിദേശത്തെ ലൊക്കേഷനുകളെല്ലാം കണ്ട് ഫിക്‌സാക്കി വീണ്ടും ചിത്രീകരണത്തിനുള്ള തുടക്കങ്ങള്‍ ആരംഭിച്ചു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് പകുതിയോടെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ‘റാം’ എന്ന സിനിമയുടെ ചിത്രീകരണം ഓഗസ്റ്റ് പകുതിയോടെ ആരംഭിക്കുമെന്ന് ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളൈയാണ് ട്വീറ്റ് ചെയ്തത്. രണ്ട് മാസം […]

1 min read

“മകന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനമായിരിക്കും മലയൻകുഞ്ഞ്” – മനസ്സ് തുറന്നു അച്ഛൻ ഫാസിൽ

നവാഗതനായ സജിമോൻ ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ്  മലയൻകുഞ്ഞ്. സിനിമയുടെ ട്രെയ്‌ലർ, മേക്കിങ് വീഡിയോകൾ എല്ലാം വളരെ പെട്ടെന്ന് തന്നെയാണ് ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടിയത്.  പാട്ടുകളെല്ലാം ആരാധകർ ഇരുകൈയും നീട്ടി തന്നെയാണ് സ്വീകരിച്ചത്. 30വർഷങ്ങൾക്ക് ശേഷം എ ആർ റഹ്മാൻ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ‘മലയൻകുഞ്ഞ് എന്ന സിനിമയെ കുറിച്ചുള്ള തന്റെ പ്രതീക്ഷകളും ആത്മാർത്ഥതയും തുറന്നുപറയുകയാണ് സിനിമയുടെ നിർമാതാവായ ഫാസിൽ. ഫഹദ് ഫാസിലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും […]

1 min read

‘അഭിനയത്തിലെന്നപോലെ ഫൈറ്റ് രംഗങ്ങളിലും മോഹന്‍ലാല്‍ ഒരു മജീഷ്യനാണ് ‘ ; നടന്‍ ബാല

വര്‍ഷങ്ങളായി മലയാള സിനിമയില്‍ സജീവമായ നടനാണ് ബാല. ജന്മം കൊണ്ട് തമിഴനെങ്കിലും മലയാളത്തിലാണ് ബാലയുടെ കൂടുതല്‍ ചിത്രങ്ങളും പുറത്തിറങ്ങിയിരിക്കുന്നത്. ഒരു മലയാളചിത്രം സംവിധാനം ചെയ്യുകയും ചെയ്തു. ‘അന്‍പ്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. കളഭം ആണ് ആദ്യ മലയാള ചിത്രം. പിന്നീട് മമ്മൂട്ടിയോടൊപ്പം ബിഗ് ബി എന്ന ചിത്രത്തില്‍ അഭിനയിക്കുകയും പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങുകയുമായിരുന്നു. മുഖം, അലക്‌സാണ്ടര്‍ ദി ഗ്രേറ്റ്, ഹീറോ, വീരം തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു. ഒരുപാട് താരങ്ങളുടെ […]

1 min read

ഇത് ലജ്ജാകരം! ഓണ്‍ലൈന്‍ റമ്മിയുടെ പരസ്യങ്ങളില്‍ നിന്ന് സെലിബ്രിറ്റികള്‍ പിന്മാറണം; കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ

സിനിമ നടന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ മേഖലകളില്‍ വളരെ പ്രശസ്തനായ ഒരാളാണ് കെബി ഗണേഷ് കുമാര്‍. മലയാള സിനിമയില്‍ നായകനായും, വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്തും പ്രേക്ഷക ശ്രദ്ധ നേടിയ ഗണേഷ് രാഷ്ട്രീയത്തിലേക്ക് തിരിയുകയും പത്തനാപുരം നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എ ആവുകയും ചെയ്തു. ഇപ്പോഴിതാ, ഗായകരായ റിമി ടോമി, വിജയ് യേശുദാസ്, നടന്‍ ലാല്‍ തുടങ്ങിയവര്‍ക്കെതിരെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഗണേഷ് കുമാര്‍. ഓണ്‍ലൈന്‍ റമ്മി പരസ്യങ്ങളില്‍ അഭിനയിക്കുന്നതില്‍ നിന്ന് ഇവര്‍ പിന്മാറണമെന്നും, റിമി ടോമി, വിജയ് യേശുദാസ് […]

1 min read

ഏറ്റവും ഇഷ്ടപ്പെട്ട ആക്ടര്‍ ആര് ? വളരെ ബുദ്ധിപരമായി മറുപടി പറഞ്ഞ് കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍

മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ വില്ലനായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് പിന്നീട് വില്ലന്‍ വേഷങ്ങളില്‍നിന്ന് സഹനായകനിലേക്കും, നായകസ്ഥാനത്തേക്കും തുടര്‍ന്നങ്ങോട്ട് സൂപ്പര്‍താര പദവിയിലേക്കുമെത്തിയ മലയാള സിനിമയുടെ താരരാജാവാണ് മോഹന്‍ലാല്‍. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ മോഹന്‍ലാല്‍ മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്കു, കന്നഡ തുടങ്ങിയ അന്യഭാഷാചിത്രങ്ങളിലും തന്റെ പ്രതിഭ രേഖപ്പെടുത്തി. വര്‍ഷങ്ങള്‍ അനവധി പിന്നിട്ടിട്ടും മോഹന്‍ലാല്‍ എന്ന താരത്തിന്റെ താരമൂല്യത്തിന് ഒട്ടും കുറവ് വന്നിട്ടില്ല. ലോകമെമ്പാടുമായി നിരവധി ആരാധകരുളള സൂപ്പര്‍ […]

1 min read

ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് മെഗാമാസ് എന്‍ട്രി നടത്തി മമ്മൂട്ടി ; പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആരംഭിച്ചു

മോഹന്‍ലാല്‍ നായകനായെത്തിയ ആറാട്ടിനു ശേഷം ബി ഉണ്ണികൃഷ്ണന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ജൂലൈ 10നായിരുന്നു ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ നടന്നത്. പൂയംകുട്ടിയിലാണ് ഇനിയും പേരിട്ടിട്ടില്ലാത്ത സിനിമയുടെ ചിത്രീകരണം നടക്കുന്നത്. വണ്ടിപെരിയാറും ചിത്രത്തിന്റെ ലൊക്കേഷനാണ്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം മമ്മൂട്ടി ചിത്രീകരണത്തിനായി ലൊക്കേഷനില്‍ എത്തിയതിന്റെ വീഡിയോയും ചിത്രങ്ങളുമാണ് വൈറലാവുന്നത്. ചിത്രത്തില്‍ പോലീസുകാരനായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. പോലീസ് വേഷത്തിലെത്തുന്നുവെന്നത്‌കൊണ്ട് തന്നെ ആരാധകര്‍ വന്‍ ആകാംഷയോടെയാണ് ചിത്രത്തെ നോക്കിക്കാണുന്നത്. ചിത്രത്തിന്റേതായി പുറത്തുവരുന്ന വാര്‍ത്തകളെല്ലാം […]