News Block
Fullwidth Featured
‘മമ്മൂട്ടി അഭിനയത്തിന്റെ പാഠപുസ്തകം, മമ്മൂട്ടിക്ക് മുകളില്‍ മറ്റൊരു നടനെയും ചിന്തിക്കാന്‍ പോലും കഴിയില്ല’ ; കുറിപ്പ് വൈറലാവുന്നു
മലയാള സിനിമയുടെ മെഗാസ്റ്റാര്‍ എന്ന പേരിലാണ് മമ്മൂട്ടി അറിയപ്പെടുന്നത്. പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസമെന്നും അദ്ദേഹത്തിനെ വിശേഷിപ്പിക്കാറുണ്ട്. ഒരു നടന്‍ എങ്ങനെ ആയിരിക്കണം എന്ന് മലയാള സിനിമയില്‍ എന്ന് മാത്രമല്ല ഇന്ത്യന്‍ സിനിമയില്‍ തന്നെ പലരും ഉദാഹരണമായി ചൂണ്ടിക്കാട്ടുന്ന വ്യക്തിയാണ് മമ്മൂട്ടി. മമ്മൂട്ടിക്ക് ചെയ്യാന്‍ പറ്റാതെപോയ നിരവധി ചിത്രങ്ങള്‍ അഭിനയിച്ച് പല നടന്മാരും സൂപ്പര്‍ സ്റ്റാറുകള്‍ ആയിട്ടുണ്ട്. മോഹന്‍ലാല്‍ മുതല്‍ സുരേഷ് ഗോപി, മുരളി അങ്ങനെ പലരും ഉണ്ട്. ചമ്പക്കുളം തച്ചന്‍, ഏകലവ്യന്‍ എന്നീ […]
“ദുല്‍ഖര്‍ ഉണ്ടാക്കിയ പാതയിലൂടെയാണ് ഇന്ന് ഞാന്‍ നടക്കുന്നത്” :പൃഥ്വിരാജ് സുകുമാരൻ
വലിയ സിനിമകള്‍ വലിയ രീതിയില്‍ തന്നെ ഓരോ നാട്ടിലും നേരിട്ടുതന്നെ പോയി പ്രമോഷന്‍ നടത്തുന്നതാണ് ഇന്നത്തെ പുതിയ രീതി. പല ഭാഷകളിലായി ഒരുക്കുന്ന മലയാള സിനിമയുടെ പുതിയ റിലീസ് രീതിയെ കുറിച്ച് നടന്‍ പൃഥ്വിരാജിനോട് ചോദിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ച ഉത്തരമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചായാകുന്നത്.”സത്യത്തില്‍ ഇത്തരം റിലീസും ഇത്തരത്തിലുള്ള പ്രചാരണ പരിപാടികളും തുടക്കം കുറിച്ചത് താനല്ലെന്നും കുറുപ്പ് എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാനാണ് ഈ സാധ്യത മലയാള സിനിമയ്ക്ക് തുറന്നു കാണിച്ചു തന്നനെന്നും പൃഥ്വിരാജ് പറയുന്നു. ചിത്രത്തിനുവേണ്ടി […]
ഇപ്പോള്‍ മൂളാന്‍ തോന്നുന്നത് ശുദ്ധസംഗീതമല്ല.. നഞ്ചിയമ്മയുടെ കലക്കാത്ത ചന്ദനമരമാണ്.. വിമര്‍ശകര്‍ക്കെതിരെ കുറിപ്പ്
‘ഉള്‍ക്കാട്ടില്‍ എവിടെയോ പഴുത്ത ഒരു ഫലത്തിനെ സച്ചിയിങ്ങനെ പറിച്ചെടുത്ത് ലോകത്തിന്റെ മുന്നിലേക്ക് പ്രദര്‍ശിപ്പിക്കുകയായിരുന്നു’…. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നഞ്ചിയമ്മയെ തേടിയെത്തിയിരിക്കുന്നു എന്ന വാര്‍ത്ത പുറത്ത് വന്നതിന് ശേഷം സംവിധായകനും എഴുത്തുകാരനുമായ രഞ്ജിത്ത് പറഞ്ഞ വാക്കുകളാണിത്. ആ ഒറ്റ വരിയില്‍ തന്നെ എല്ലാമുണ്ടായിരുന്നു. നഞ്ചിയമ്മയെക്കുറിച്ചും, അവരെ കണ്ടെത്തിയ ആളെക്കുറിച്ചും. നഞ്ചിയമ്മയെ വിശേഷിപ്പിക്കാന്‍ ഇതിനുമപ്പുറം മറ്റ് വാക്കുകള്‍ ഉണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ ആ അവാര്‍ഡ് ദഹിക്കാത്ത ചിലരും സമൂഹത്തില്‍ ഉണ്ട്. നഞ്ചിയമ്മയ്ക്ക് പുരസ്‌ക്കാരം ലഭിച്ചെങ്കിലും മലയാള സിനിമാ ഗാനലോകത്ത് […]
”എന്റെ മോനാടാ… ” മകന്‍ ഗോകുല്‍ സുരേഷില്‍ അഭിമാനം തോന്നിയ നിമിഷം പങ്കുവെച്ച് അച്ഛന്‍ സുരേഷ് ഗോപി
ചടുലമായ നായക വേഷങ്ങള്‍ മലയാള സിനിമയ്ക്ക് നല്‍കിയ താരമാണ് സുരേഷ് ഗോപി. രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ സജീവമായതോടെ സിനിമയില്‍ നിന്ന് ഇടവേള എടുത്തിരുന്നു. ഇപ്പോഴിതാ വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ്. അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ പലപ്പോഴും ട്രോളുകള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെക്കാറുണ്ട്. ചിലപ്പോഴെല്ലാം അതെല്ലാം അതിര് വിട്ട് പോകാറുമുണ്ട്. കുറച്ച്‌നാള്‍മുന്‍പ് അത്തരത്തില്‍ സുരേഷ് ഗോപിയെ കളിയാക്കികൊണ്ടുള്ള ഒരു ട്രോളിന് മകന്‍ ഗോകുല്‍ സുരേഷ് മറുപടി നല്‍കിയത് വളരെ വൈറലായിരുന്നു. ഒരു ഭാഗത്ത് നടന്‍ സുരേഷ് ഗോപിയുടെ ഫോട്ടോയും മറുഭാഗത്ത് എഡിറ്റ് ചെയ്ത സിംഹവാലന്‍ കുരങ്ങിന്റെ […]
‘ബാഴ്‌സലോണയില്‍ പോയി ഊബര്‍ ടാക്‌സി ഓടിച്ച് ജീവിക്കണം’ ; തന്റെ റിട്ടയര്‍മെന്റ് പ്ലാനുകളെപറ്റി പറഞ്ഞ് ഫഹദ് ഫാസില്‍
നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം ഫഹദ് ഫാസില്‍ നായകനായത്തിയ മലയന്‍കുഞ്ഞ് കഴിഞ്ഞ ദിവസമാണ് പ്രദര്‍ശനത്തിനെത്തിയത്. എ.ആര്‍ റഹ്മാന്റെ സംഗീത സംവിധാനം, ഫാസിലിന്റെ നിര്‍മാണം എന്നിങ്ങനെ ഒട്ടേറെ പ്രത്യേകതകളോടെയാണ് ചിത്രം പുറത്തിറങ്ങിയത്. മികച്ച പ്രതികരണങ്ങള്‍ നേടി ചിത്രം തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളെല്ലാം മികച്ച രീതിയില്‍ നടക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കരിക്ക് ഫ്‌ലിക്കിന് നല്‍കിയ അഭിമുഖമാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. തന്റെ റിട്ടയര്‍മെന്റ് പ്ലാനുകളെകുറിച്ച് അഭിമുഖത്തില്‍ ഫഹദ് പറയുന്നുണ്ട്. ബാഴ്‌സലോണയില്‍പോയി ഊബര്‍ […]
പൃഥ്വിരാജിന്റെ ‘കാപ്പ’ യില്‍ നിന്ന് മഞ്ജു വാര്യര്‍ പിന്മാറി, കാരണം അജിത് സിനിമ? ; പകരം അപര്‍ണ്ണ ബാലമുരളി
ഷാജി കൈലാസിന്റെ സംവിധാനത്തില്‍ യുവ നടന്‍ പൃഥ്വിരാജ് നായകനാകുന്ന ചിത്രം ‘കാപ്പ’ യില്‍ നിന്ന് മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ പിന്മാറി. തമിഴകത്തിന്റെ തല അജിത് നായകനാകുന്ന പുതിയ തമിഴ് ചിത്രത്തിന്റെ തിരക്കുകള്‍ മൂലമാണ് പൃഥ്വിരാജ് ചിത്രത്തില്‍ നിന്നും മഞ്ജു വാര്യര്‍ പിന്മാറിയത്. ഈ വിവരം മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ‘കാപ്പ’ യില്‍ കോട്ട മധുവായാണ് പൃഥ്വിരാജ് എത്തുന്നത്. 2021 ജൂണില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാന്‍ ഇരിക്കുകയായിരുന്നു. എന്നാല്‍ കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് […]
‘നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള ദേശിയ അവാര്‍ഡ് കൊടുത്തത് ശരിയായില്ല’ : ലിനു ലാല്‍!
‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ‘കളക്കാത്ത സന്ദനമേറം… പൂത്തിരിക്കും പൂപറിക്കാ പോകിലാമോ…’ എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംനേടിയ നഞ്ചിയമ്മയെ തേടിയെത്തിയത് ദേശിയ പുരസ്‌കാരം. മലയാളികളടക്കം ഏവരും അത് ആഘോഷമാക്കിയപ്പോള്‍ പുരസ്‌കാരം നഞ്ചിയമ്മക്ക് നല്‍കിയതില്‍ പരാതിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംഗീതജ്ഞന്‍ ലിനുലാല്‍. സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവര്‍ക്ക് നഞ്ചിയമ്മക്ക് അവാര്‍ഡ് നല്‍കിയത് അപമാനമായി തോന്നിയെന്നാണ് ലിനു ലാല്‍ പറയുന്നത്. തന്റെ ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. മൂന്നും നാലും വയസ് മുതല്‍ സംഗീതം പഠിച്ച് അവരുടെ ജീവിതം […]
‘ഫൈറ്റും ഡാന്‍സുമില്ലാതെ അഭിനയം മാത്രം ചെയ്യണമെന്ന് വിജയ്ക്ക് ആഗ്രഹമുണ്ട്, പക്ഷേ ഫാന്‍സിനെ ഭയമാണ് ‘ ; വെളിപ്പെടുത്തലുമായി ഫാസില്‍
തമിഴ് നടന്‍ വിജയിയെ മുന്‍നിര നായകന്മാരില്‍ ഒരാള്‍ ആക്കിയതില്‍ മലയാളി സംവിധായകനായ ഫാസിലിനും വലിയൊരു പങ്കുണ്ട്. തമിഴ്നാട്ടില്‍ വിജയിയെ അറിയപ്പെടുന്ന സിനിമാ നടനായി മാറ്റിയ സിനിമയായിരുന്നു കാതലുക്ക് മരിയാതെ. ഈ ചിത്രം സംവിധാനം ചെയ്തത് ഫാസില്‍ ആണ്. അനിയത്തി പ്രാവിന്റെ തമിഴ് റീമേക്ക് ആയിരുന്നു കാതലുക്ക് മരിയാതെ എന്ന ചിത്രം. ഈ ചിത്രത്തിന്റെ വിജയം താരത്തിന്റെ കരിയറില്‍ തന്നെ വലിയ രീതിയില്‍ മാറ്റങ്ങളുണ്ടാക്കി. ഇപ്പോഴിതാ വിജയ്‌യെക്കുറിച്ച് ഫാസില്‍ പറഞ്ഞ് വാക്കുകളാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. ഫൈറ്റും ഡാന്‍സും […]
“മമ്മൂട്ടിയും കമലഹാസനും പുതിയ തലമുറയിലെ താരങ്ങളെ സിനിമയിൽ അഭിനയിപ്പിക്കുന്നു… എന്നാൽ മോഹൻലാൽ അങ്ങനെ അല്ല”… ഫാസിൽ പറയുന്നു
ഫഹദ് ഫാസിൽ എന്ന നടൻ മലയാള സിനിമയുടെ അഭിമാനമായി മാറി കൊണ്ടിരിക്കുകയാണ്. ഫഹദ് അഭിനയിക്കുന്ന സിനിമകളെ ക്കുറിച്ചും അഭിനയ മികവിനെ കുറിച്ചും മറ്റുള്ള ഇൻഡസ്ട്രിയിൽ നിന്നും നിരവധി ആളുകളാണ് മികച്ച അഭിപ്രായം പറഞ്ഞു കൊണ്ട് രംഗത്തെത്തുന്നത്. ഉലക നായകനായ കമൽ ഹാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഏറ്റവും പുതിയ ചിത്രമായ വിക്രം എന്ന സിനിമയിലെ ഫഹദ് ഫാസിലിന്റെ കഥാപാത്രത്തിന് മികച്ച അഭിപ്രായം തന്നെയാണ് ലഭിച്ചത്. കമലഹാസനെ പോലെ ഒരു വ്യക്തി സ്വന്തം സിനിമയിൽ പുതുമുഖ താരങ്ങൾക്ക് കൂടുതൽ […]
‘ഞാന്‍ ലാലേട്ടന്‍ ഫാന്‍, അദ്ദേഹത്തിന്റെ ഓരോ പ്രവര്‍ത്തി കാണുമ്പോഴും ആരാധന കൂടി വരും’; പൃഥ്വിരാജ്
മലയാള സിനിമയിലെ ഒരു പ്രധാന നടനാണ് പൃഥ്വിരാജ്. തന്റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്ന പൃഥ്വിയെ അഹങ്കാരിയെന്നും, ജാഡക്കാരനെന്നുമൊക്കെയാണ് മലയാളികള്‍ വിളിക്കാറുള്ളത്. അഭിനേതാക്കളുടെ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന പൃഥ്വിരാജ് ഗായകനെന്ന നിലയിലും, സംവിധായകനെന്ന നിലയിലും, നിര്‍മ്മാതാവ് എന്ന നിലയിലും പ്രശസ്തനാണ്. മികച്ച കഥാപാത്രങ്ങളും, മികച്ച സിനിമയും സമ്മാനിച്ച പൃഥ്വിക്ക് ആരാധകരും ഏറെയാണ്. അദ്ദേഹത്തിന്റെ കുറവുകള്‍ എണ്ണി പറയുമ്പോഴും പൃഥ്വിരാജിന്റെ ചിത്രങ്ങള്‍ വിജയിക്കുമ്പോള്‍ ആരാധകര്‍ അത് ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ, പൃഥ്വിരാജ് മലയാളത്തിന്റെ താരരാജാവായ മോഹന്‍ലാലിനെ കുറിച്ച് സംസാരിക്കകയാണ്. പൃഥ്വിരാജിന്റെ നല്ലൊരു […]