News Block
Fullwidth Featured
ആദ്യ ദിനം ഞെട്ടിക്കുന്ന കളക്ഷന്‍ റിപ്പോര്‍ട്ട്, ‘പാപ്പന്‍’ ബോക്സ് ഓഫീസില്‍ കത്തികേറുന്നു…! ആദ്യ ദിന റിപ്പോര്‍ട്ട് പുറത്ത്
മലയാള സിനിമയിലെ ഇന്നുള്ളതില്‍ ഏറ്റവും സീനിയര്‍ സംവിധായകരിലൊരാളായ ജോഷി സംവിധാനം ചെയ്ത പാപ്പന്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. സുരേഷ് ഗോപിയാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ചെത്തുന്ന സിനിമ എന്ന പ്രത്യേകത കൊണ്ട് തന്നെ സിനിമ പ്രഖ്യാപന വേളയില്‍ തന്നെ ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സിനിമ കണ്ടിറങ്ങിയവരില്‍ കൂടുതലും പാപ്പന്‍ സൂപ്പര്‍ ത്രില്ലര്‍ ചിത്രമെന്നാണ് പറയുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ റിപ്പാര്‍ട്ടാണ് സോഷ്യല്‍ […]
ബറോസില്‍ മോഹന്‍ലാലിനൊപ്പം പ്രണവ് ? ; സൈനിംഗ് ഓഫ് ചിത്രം ചര്‍ച്ചയാകുന്നു
മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രമാണ് ബറോസ്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24നായിരുന്നു. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. ചിത്രത്തിന്റെ പ്രഖ്യാപന സമയം മുതല്‍ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്‌ഡേറ്റുകളെല്ലാം തന്നെ സോഷ്യല്‍ മീഡിയകളില്‍ ഏറെ ശ്രദ്ധ നേടാറുണ്ട്. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോസും സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഇപ്പോഴിതാ […]
മതഭ്രാന്തമാര്‍ മാത്രമാണ് അങ്ങനെയൊക്കെ ചിന്തിക്കുകയുള്ളൂ’ ; തുറന്നടിച്ച് സുരേഷ് ഗോപി
രാഷ്ട്രീയത്തില്‍ സജീവമായത് കൊണ്ട് അതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ നടൻ സുരേഷ് ഗോപിക്ക് നേരെ ഉണ്ടാകാറുണ്ട്. രാഷ്ട്രീയം സിനിമയെ ബാധിക്കുമോ എന്ന പേടിയുണ്ടോ എന്ന ചോദ്യത്തിന് സുരേഷ് ഗോപി പറഞ്ഞ മറുപടിയാണിപ്പോള്‍ ശ്രദ്ധേയമാവുന്നത്. ആളുകള്‍ എന്റെ സിനിമ കാണില്ലെന്നതൊക്കെ വികലമായ വിചാരങ്ങളാണ്. മതഭ്രാന്തമാര്‍ മാത്രമാണ് അങ്ങനെയൊക്കെ ചിന്തിക്കുകയുള്ളൂ. നിങ്ങള്‍ മലപ്പുറത്തേക്ക് പോയി നോക്കൂ, ആരൊക്കെയാണ് എന്റെ സിനിമ കാണാന്‍ വരുന്നതെന്ന് കാണാലോ എന്നും തനിക്ക് വരുന്ന മെസേജുകള്‍ നോക്കിയാല്‍ അത് അറിയാന്‍ പറ്റുമെന്നും സുരേഷ് ഗോപി പറഞ്ഞു. അതുകൊണ്ട് […]
‘ജയേട്ടാ എന്നെ ഓര്‍മ്മയുണ്ടോ?’ജയസൂര്യയെ കണ്ട് ഓടിവന്ന് കെട്ടിപ്പിടിച്ച് ആരാധകന്‍! കണ്ണു നിറഞ്ഞ് സരിതയും
മലയാളികളുടെ ഇഷ്ടനടനാണ് ജയസൂര്യ. താരജാഡകളൊന്നുമില്ലാത്ത സിംപിള്‍ ആയൊരു നടനാണ് അദ്ദേഹം. മിമിക്രിയില്‍ നിന്നും അഭിനയ രംഗത്ത് എത്തിയ താരം നിരവധി നല്ല നല്ല കഥാപാത്രങ്ങളെയാണ് മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ളത്. ഇടയ്ക്ക് ആരാധര്‍ക്കിടയിലേക്ക് ഇറങ്ങുന്ന താരത്തിന്റെ വീഡിയോ വൈറലാകാറുണ്ട്. നടനെന്നതിലുപരി ജയസൂര്യയെ ആരാധകര്‍ ഇഷ്ടപ്പെടുന്നതിന് മറ്റൊരു കാരണവും ഉണ്ട്. താരജാഡകളൊന്നുമില്ലാത്ത, മനുഷ്യസ്നേഹിയായ വ്യക്തിയെന്ന നിലയിലാണ് അദ്ദേഹത്തെ ആരാധകര്‍ നോക്കിക്കാണുന്നത്. അത്തരത്തില്‍ ഉള്ളൊരു വീഡിയോയാണഅ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഭാര്യ സരിയയോടൊപ്പം കല്‍പ്പാത്തിയിലൂടെ യാത്ര ചെയ്യുമ്പോള്‍ ജയസൂര്യയെ ഒരു കുട്ടി […]
മോഹന്‍ലാലും, മമ്മൂട്ടിയും നന്നായി സ്റ്റണ്ട് ചെയ്യും; എന്നാല്‍ തന്നെ അത്ഭുതപ്പെടുത്തിയത് ഈ യുവ നടനാണ്! മാഫിയ ശശി
സിനിമയില്‍ നടന്‍ ആകാന്‍ ആഗ്രഹിച്ച് പിന്നീട് ഫൈറ്റ് മാസ്റ്ററായി മാറിയ ഒരാളാണ് പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ മാഫിയ ശശി. മലയാള സിനിമയില്‍ ഒട്ടുമിക്ക ആര്‍ട്ടിസ്റ്റുകള്‍ക്കും വേണ്ടി മാഫിയ ശശി സംഘടന രംഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയിലെ സംഘടന രംഗങ്ങള്‍ക്ക് മികച്ച സ്റ്റണ്ടിനുള്ള പുരസ്‌കാരവും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. അദ്ദേഹം 1982 മുതല്‍ സിനിമയില്‍ ഉണ്ടെങ്കിലും ദേശീയ തലത്തില്‍ ഒരു അംഗീകാരം മാഫിയ ശശിയെ തേടിയെത്തുന്നത് 2022ലാണ്. 68മത് ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച ആക്ഷന്‍ […]
പാപ്പനായി മമ്മൂട്ടി ആയിരുന്നുവെങ്കിൽ!? ; സുരേഷ് ഗോപി പറയുന്നു
മലയാള സിനിമയിലെ ആക്ഷൻ സൂപ്പർസ്റ്റാർ സുരേഷ് ഗോപി നായകനായ ‘പാപ്പൻ’ എന്ന സിനിമ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. ആർ. ജെ. ഷാനിന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത ചിത്രമാണ് പാപ്പൻ. മികച്ച പ്രതികരണങ്ങളാണ് ഇപ്പോൾ ഈ സിനിമയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപി പോലീസ് വേഷത്തിൽ എത്തുന്ന ഒരു ത്രില്ലർ ചിത്രമാണ് പാപ്പൻ. സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രേത്യേകതയും ഈ സിനിമയ്ക്കുണ്ട്. അച്ഛൻ – മകൻ കോമ്പോയ്ക്കു […]
മമ്മൂട്ടിക്ക് ഈ വര്‍ഷം രണ്ട് പോലീസ് സിനിമകള്‍ ; നവാഗത സംവിധായകന് കൈകൊടുത്ത് മമ്മൂട്ടി
അരനൂറ്റാണ്ട് പിന്നിട്ട അഭിനയ ജീവിതത്തില്‍ വേറിട്ട കഥാപാത്രങ്ങളാല്‍ ജനമനസുകളെ വിസ്മയിപ്പിച്ച മഹാനടനാണ് മമ്മൂട്ടി. കഥാപാത്രങ്ങളെ പൂര്‍ണമായി ഉള്‍ക്കൊണ്ട് അഭിനയിക്കുന്ന മെത്തേഡ് ആക്ടര്‍മാരില്‍ മമ്മൂട്ടിക്ക് തന്റെതെന്ന സ്ഥാനമുണ്ട്. മലയാള സിനിമയില്‍ പോലീസ് റോള്‍ ഏറ്റവും മികച്ചത് ആയി ചേരുന്ന നടന്‍ ഉണ്ടെങ്കില്‍ അത് മമ്മൂട്ടി ആണ്. കാരണം മമ്മൂട്ടി അഭിനയിച്ച ഇന്‍സ്പെക്ടര്‍ ബലറാം മുതല്‍ ഉണ്ടയിലെ മണി സാര്‍ വരെ വ്യത്യസ്തത നിറഞ്ഞതായിരുന്നു. വന്‍ താരനിരയുമായി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി പോലീസ് വേഷത്തിലാണ് എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ […]
“പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്!” : പോളണ്ടിൽ അച്ഛന്റെ ഡയലോഗ് ഉള്ള ബനിയനിട്ട് മകൻ : വിനീത് ശ്രീനിവാസന്റെ പോസ്റ്റ്
മലയാളികൾ തങ്ങളുടെ വ്യക്തി ജീവിതത്തിൽ ധാരാളം വാക്കുകൾ ഉപയോഗിക്കുന്നുണ്ട്. ആ കൂട്ടത്തിൽ ചില സിനിമ ഡയലോഗുകൾ ഉണ്ട് എന്ന് പറഞ്ഞാൽ അത് യാഥാർഥ്യമാണ്. കാരണം നമ്മുടെ നിത്യ ജീവിതത്തിൽ നാം ഉപയോഗിക്കുന്ന പല ഡയലോഗുകളും സിനിമയിൽ നിന്നു കിട്ടിയവ തന്നെയാണ്. അത്തരത്തിലുള്ള ഒരു ഡയലോഗ് ആണ് 1991 പുറത്തിറങ്ങിയ സന്ദേശം എന്ന സിനിമയിലെ “പോളണ്ടിനെ പറ്റി നീ ഒരക്ഷരം ഇനി മിണ്ടരുത്” എന്ന ഡയലോഗ്. ശ്രീനിവാസൻ തിരക്കഥയൊരുക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിലെ ഹിറ്റ് ഡയലോഗ് […]
‘ഇത് ത്രില്ലര്‍ പടങ്ങളിലെ പുതു ചരിത്രം, ജോഷി ചതിച്ചില്ല… പാപ്പന്‍ കിടു’ ; പ്രേക്ഷക പ്രതികരണങ്ങള്‍
ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രം പാപ്പന്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. എബ്രഹാം മാത്യു മാത്തന്‍ എന്ന കഥാപാത്രത്തെയാണ് മലയാളത്തിന്റെ ആക്ഷന്‍ ഹീറോ പാപ്പനില്‍ അവതരിപ്പിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് കൂട്ടുകെട്ടായ സുരേഷ് ഗോപി- ജോഷി ടീം ആയതുകൊണ്ട് തന്നെ പ്രേക്ഷകര്‍ ഏറെ ആകാംഷയിലുമായിരുന്നു. ആ പ്രതീക്ഷകളെല്ലാം നിറവേറ്റുന്ന ഒരു ചിത്രമാണ് ‘പാപ്പന്‍’ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് വരുന്ന പ്രതികരണങ്ങള്‍. ‘പാപ്പന്‍’ മികച്ച ഒരു ഫാമിലി ത്രില്ലര്‍ ആണെന്നാണ് പ്രതികരണങ്ങള്‍. […]
‘ആ മഹാനടൻ ചെയ്ത ഗംഭീര വേഷത്തിലേക്ക് അല്ലു അർജുൻ ആദ്യം നിര്‍ദ്ദേശിച്ചിരുന്നത് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ!’ ; സംവിധായകന്‍ തുറന്നുപറയുന്നു
പ്രശസ്ത തെലുങ്ക് നടനാണ് അല്ലു അര്‍ജുന്‍. തെലുങ്ക് നടനാണെങ്കില്‍ കൂടിയും മലയളത്തിലും നിരവധി ആരാധകര്‍ ഉള്ള താരമാണ് അല്ലു അര്‍ജുന്‍. വിവി വിനായകിന്റെ സംവിധാനത്തില്‍ 2011ല്‍ പുറത്തിറങ്ങിയ ഒരു ബ്രഹ്മാണ്ഡ ചിത്രമാണ് ബദ്രിനാഥ്. ചിത്രത്തില്‍ അല്ലു അര്‍ജുനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഗീത ആര്‍ട്സിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചത് അല്ലു അരവിന്ദാണ്. ചിത്രം തിയേറ്ററില്‍ എത്തിയ ആദ്യ ദിനം തന്നെ ചിത്രം 6.5 കോടി സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ, ഒരു പ്രമുഖ തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തെക്കുറിച്ച് […]