News Block
Fullwidth Featured
വന്‍ കുതിപ്പില്‍ പാപ്പന്‍! സുരേഷ് ഗോപി ചിത്രം ഒരാഴ്ച കൊണ്ട് കേരളത്തില്‍ നിന്ന് നേടിയത് 17.85 കോടി
സുരേഷ് ഗോപി -ജോഷി കൂട്ടുകെട്ടില്‍ ഒരുങ്ങിയ പാപ്പന്‍ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും വന്‍ വിജയകുതിപ്പ്. കേരളത്തില്‍ നിന്നു മാത്രം കോടികളുടെ കലക്ഷനാണ് ചിത്രം വാരിക്കൂട്ടുന്നത്. ഇതിനോടകം ഈ വര്‍ഷത്തെ ഏറ്റവും അധികം കലക്ഷന്‍ നേടിയ ടോപ് ഫൈവ് മലയാള ചിത്രങ്ങളുടെ പട്ടികയില്‍ പാപ്പന്‍ ഇടം നേടി കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. അതേസമയം, കേരളത്തില്‍ റിലീസ് ചെയ്ത ഇരുന്നൂറ്റിഅന്‍പതിലധികം തിയേറ്ററുകളിലും ചിത്രം ഹൗസ്ഫുള്‍ ഷോകളുമായി രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഓഗസ്റ്റ് 5 മുതല്‍ ചിത്രം കേരളത്തിനു പുറത്തും പ്രദര്‍ശനത്തിനെത്തുന്നു. കൂടാതെ, […]
‘സീതാ രാമം’ ആദ്യ ഷോ കണ്ട് കണ്ണു നിറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍! സൂപ്പര്‍ ഹിറ്റെന്ന് ആരാധകരും
ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്രകഥാപാത്രമായി എത്തിയ ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് സീതാ രാമം. ചിത്രം തിയേറ്ററില്‍ എത്തിയതോടെ മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്. ഹനു രാഘവപ്പുഡിയാണ് ചിത്രം സംവിധാനം ചെയ്തത്. റൊമാന്റിക് ഡ്രാമ ചിത്രമായ സീതാ രാമത്തില്‍ കശ്മീരില്‍ സേവനത്തിലുള്ള ഒരു സൈനികോദ്യോഗസ്ഥനാണ് ദുല്‍ഖര്‍ ചിത്രത്തില്‍ എത്തുന്നത്. ലഫ്റ്റനന്റ് റാം എന്നാണ് കഥാപാത്രത്തിന്റെ പേര്. നായികയായി എത്തുന്നത് മൃണാള്‍ ഥാക്കൂര്‍ ആണ്. അവരെ കൂടാതെ, രശ്മിക മന്ദാനയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അതേസമയം, […]
‘ആകാശദൂത്’ കണ്ട് കരയാത്ത മലയാളികളുണ്ടെന്ന് പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ല – ഔസേപ്പച്ചന്‍
സിബി മലയില്‍ സംവിധാനം ചെയ്ത് 1993 ല്‍ തിയേറ്ററില്‍ എത്തിയ ചിത്രമായിരുന്നു ആകാശദൂത്. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടത് ആയിരുന്നു. 1993-ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും ഈ സിനിമ സ്വന്തമാക്കിയിരുന്നു. മുരളി, മാധവി ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, എന്‍എഫ് വര്‍ഗ്ഗീസ്, ബിന്ധു പണിക്കര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. അതുപോലെ, ചിത്രത്തില്‍ ശ്രദ്ധിക്കപ്പെട്ട നാല് ബാലതാരങ്ങളും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ആകാശദൂത് എന്ന സിനിമയെ കുറിച്ച് […]
‘ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു; ദയവ് ചെയ്ത് എന്റെ സിനിമ ബഹിഷ്കരിക്കരുതെന്ന്’ ആമീർഖാൻ
ഇന്ത്യൻ സിനിമ ലോകത്തിന് മൂന്ന് ഖാൻമാരാണ് ഉള്ളത്. ഷാറൂക് ഖാൻ, സൽമാൻ ഖാൻ, ആമീർ ഖാൻ. ബോളിവുഡ് ഭരിക്കുന്ന നായകന്മാരുടെ കൂട്ടത്തിൽ ശക്തനായ ഒരാളാണ് ആമിർഖാൻ. അദ്ദേഹം ഇട്ട റെക്കോർഡുകൾ ഒക്കെ ബോളിവുഡ് സിനിമ ലോകത്തെ എന്നും പ്രൗഢിയിൽ നിലനിർത്തുന്നതാണ്. ഇപ്പോൾ നാല് വർഷത്തെ ഇടവേളക്കു ശേഷം വീണ്ടും തീയേറ്ററുകളിലേക്കു ഒരു ചിത്രവുമായി വരികയാണ് ആമിർ ഖാൻ. 1994 ൽ റിലീസ് ചെയ്ത, ടോം ഹാങ്ക്സിന്റെ ക്ലാസിക് ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംബിന്റെ ഹിന്ദി റീമേക്കായ ലാല്‍ […]
മമ്മൂട്ടി – ലിജോ ജോസ് കൂട്ടുകെട്ടിലെ ‘നൻപകൽ നേരത്ത് മയക്കത്തിന്റെ’ പ്രേക്ഷകർ കാത്തിരുന്ന അപ്ഡേറ്റ്..
മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചില ചിത്രങ്ങൾ ഉണ്ട് അത്തരത്തിൽ മമ്മൂട്ടി ആരാധകരും സിനിമ സ്നേഹികളും ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രത്തിന്റെ അപ്ഡേഷനുകൾ ആണ് സോഷ്യൽ മീഡിയ ഒന്നാകെ ഇപ്പോൾ വൈറൽ ആയി മാറുന്നത്. മെഗാ സ്റ്റാർ മമ്മൂട്ടിയും മലയാള ചലച്ചിത്ര ലോകത്തിന്റെ അഭിമാന സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിന്റെ ടീസർ ഇന്ന് എത്തും. ലോക നിദ്രാ ദിനത്തോട് അനുബന്ധിച്ച് ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് ആണ് ടീസർ പുറത്ത് […]
‘താന്‍ ഏത് മൂഡില്‍ ഇരുന്നാലും അച്ഛന്റെ ഏതെങ്കിലും ഒരു പടം കാണാനുണ്ടാകും’ , അതില്‍ ഏറ്റവും കൂടുതല്‍ തവണ കണ്ട സിനിമയെ കുറിച്ച് തുറന്നു പറഞ്ഞ് കല്യാണി പ്രിയദര്‍ശന്‍
യുവനടിമാര്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടി കൊണ്ടിരിക്കുന്ന നടിയാണ് കല്യാണി പ്രിയദര്‍ശന്‍. വരനെ ആവശ്യമുണ്ട്, മരക്കാര്‍, ബ്രോ ഡാഡി, ഹൃദയം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച് ഇതിനോടകം തന്നെ നിരവധി ആരാധകരെ സ്വന്തമാക്കി. അതുപോലെ, ചുരുങ്ങിയ കാലം കൊണ്ടാണ് കല്യാണി ആരാധകരുടെ ഇഷ്ടനടിയായി മാറിയത്. അത്‌പോലെ, വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പുറത്തുവന്ന ഹൃദയത്തിലെ കല്യാണിയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഖാലിദ് റഹ്മാന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനായി എത്തുന്ന തല്ലുമാലയാണ് കല്യാണിയുടെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. ചിത്രത്തിന്റെ […]
‘സുരേഷ് ഗോപിക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ കുറച്ചു കഷ്ടപ്പെട്ടു’ ; ഷമ്മി തിലകൻ വെളിപ്പെടുത്തുന്നു
ആർ. ജെ. ഷാനിന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ് ‘പാപ്പൻ’. ആക്ഷൻ സൂപ്പർസ്റ്റാർ സുരേഷ് ഗോപി നായകനായ ചിത്രം ഇപ്പോൾ മികച്ച പ്രതികരണങ്ങളോടെയാണ് തിയറ്ററുകളിൽ പ്രദർശനം തുടരുന്നത്. സുരേഷ് ഗോപിയുടെ ഈ വമ്പൻ തിരിച്ചുവരവ് പ്രേക്ഷകർ വലിയ ആഘോഷത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. ഗോകുൽ സുരേഷ്, നൈല ഉഷ, കനിഹ, ആശാ ശരത്, നിതാ പിള്ള, ഷമ്മി തിലകൻ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം തുടങ്ങിയ താരനിരയാണ് ഈ ചിത്രത്തിൽ ഒന്നിച്ചിരിക്കുന്നത്. ചിത്രത്തിലെ ഒരു പ്രധാന […]
കസേര വേണ്ട, തൊഴിലാളികള്‍ക്കൊപ്പം നിലത്തിരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്ത് മെഗാസ്റ്റാര്‍ മമ്മൂട്ടി, വീഡിയോ വൈറല്‍
മലയാളികളുടെ പ്രിയ നടനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. കഴിഞ്ഞ ദിവസം മമ്മൂട്ടി ഉദ്ഘാടനം ചെയ്ത ഹരിപ്പാടിലെ വസ്ത്രശാലയിലെ തൊഴിലാളികള്‍ക്കൊപ്പം നിലത്തിരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന മമ്മൂട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഹരിപ്പാട് പുതുതായി ആരംഭിച്ച വസ്ത്രവില്‍പന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയതിനിടെയായിരുന്നു സംഭവം. മമ്മൂട്ടിയോടൊപ്പം ഫോട്ടോ എടുക്കാന്‍ കാത്തിരുന്ന ജീവനക്കാരെ ഒന്നടങ്കം അമ്പരപ്പിച്ചുകൊണ്ടാണ് അദ്ദേഹം അവര്‍ക്കൊപ്പം നിലത്തിരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. അതേസമയം, അദ്ദേഹത്തിന് ഇരിക്കാന്‍ ഒരുക്കിയ ഇരിപ്പിടം ഉപേക്ഷിച്ചാണ് താരം നിലത്തിരുന്നത്. മമ്മൂട്ടിയുടെ ഈ വിഡിയോ വളരെ […]
‘ദുൽഖർ സൽമാൻ രാജ്യത്തിലെ ഏറ്റവും സുന്ദരന്മാരായ നടന്മാരിൽ ഒരാൾ’ ; സൗത്ത് ഇന്ത്യൻ സൂപ്പർസ്റ്റാർ പ്രഭാസ് പറയുന്നു
ഹനു രാഘവപുടിയുടെ സംവിധാനത്തിൽ ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ സിനിമയാണ് ‘സീതാരാമം’. തെലുങ്ക് തമിഴ് മലയാളം എന്നീ ഭാഷകളിൽ റിലീസിന് ഒരുങ്ങുന്ന ഒരു ബഹുഭാഷാ ചിത്രമാണ് സീതാരാമം. 1965 നടന്ന ഇൻഡോ – പാക്ക് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നടന്ന കഥയാണ് ഈ സിനിമ പറയുന്നത്. ദുൽഖർ ഈ സിനിമയിൽ ലെഫ്റ്റനന്റ് റാം എന്ന പട്ടാളക്കാരനായാണ് അഭിനയിക്കുന്നത്. നായികയായി എത്തുന്നത് മൃണാൾ താക്കൂറാണ്. സീതാരാമം ഒരു ഹിസ്റ്റോറിക്കൽ ഫിക്ഷനും അതേസമയം ഒരു പ്രണയകഥയുമാണെന്ന് ചിത്രത്തിന്റെ സംവിധായകൻ ഹനു രാഘവപുടി […]
ഹിറ്റോട് ഹിറ്റ്! ഒന്‍പത് ദിവസം കൊണ്ട് ഒരു കോടി കാഴ്ചക്കാര്‍; തുടര്‍ച്ചയായി യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമത്; ചാക്കോച്ചന്റെ ‘ദേവദൂതര്‍ പാടി’ ചരിത്രം കുറിക്കുന്നു
സോഷ്യല്‍ മീഡിയയില്‍ തരംഗമായി കൊണ്ടിരിക്കുന്ന ‘ദേവദൂതര്‍ പാടി’ എന്ന പാട്ടിന്റെ റീമിക്‌സ് യൂട്യൂബില്‍ ഒന്‍പത് ദിവസം കൊണ്ട് കണ്ടത് ഒരു കോടി ജനങ്ങള്‍. വന്‍ ഹിറ്റായ പാട്ട് തുടര്‍ച്ചയായി യൂട്യൂബ് ട്രെന്‍ഡിംഗിലും ഒന്നാംസ്ഥാനത്താണ്. പാട്ടിനൊപ്പമുള്ള കുഞ്ചാക്കോ ബോബന്റെ നൃത്ത ചുവടുകളും വൈറലായിരിക്കുകയാണ്. നിരവധി പേരാണ് പാട്ടിനൊപ്പം ചുവട് വെച്ച കുഞ്ചോക്കോ ബോബനെ അനുകരിച്ച് സോഷ്യല്‍ മീഡിയയിലും മറ്റും പോസ്റ്റുകള്‍ ഇടുന്നത്. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലാണ് […]