18 Nov, 2025

News Block

1 min read

“നടിപ്പ് ചക്രവർത്തി എന്ന് തന്നെ വിളിക്കും, അത് അഭിനയിച്ചു ഫലിപ്പിക്കാൻ ചില്ലറ കഴിവൊന്നും പോരാ” ; കാന്താ’യെയും ദുൽഖറിനെയും പ്രശംസിച്ച് ചന്തു സലിംകുമാർ

സെൽവമണി സെൽവരാജ് സംവിധാനം ചെയ്ത ദുൽഖർ സൽമാൻ ചിത്രം ‘കാന്താ’യെയും ചിത്രത്തിലെ ദുൽഖറിന്റെ പ്രകടനത്തെയും പ്രശംസിച്ച് ചന്തു സലിം കുമാർ.…
1 min read

ദൃശ്യത്തിന്റെ റെക്കോർഡ് തവിടുപൊടിയാക്കാൻ ഈ കൂട്ടുകെട്ടിനു സാധിക്കും. പൂർവാധികം ശക്തിയോടെ റാം പുണരാരംഭിച്ച് ജീത്തു ജോസഫ്

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട കൂട്ടുകെട്ടാണ് മോഹൻലാൽ -ജീത്തു ജോസഫ്. ഇരുവരും ഒന്നിച്ച് മലയാള സിനിമയ്ക്ക് സമ്മാനിച്ച ചിത്രങ്ങളെല്ലാം ഹിറ്റുകൾ മാത്രമാണ്.  മോഹൻലാലിന്റെ കരിയറിലെ മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവെച്ച സിനിമകളുടെ സംവിധാനം അണിയറക്ക് പിന്നിൽ ജിത്തു ജോസഫ് എന്ന സംവിധായകന്റെ കരവിരുതുകൾ ഉണ്ട്. ഇരുവരുടെയും കോമ്പോ എന്നും മലയാളികൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ചത് മാത്രമാണ് നാം കണ്ടിട്ടുള്ളത്. ഇപ്പോഴിതാ മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന സിനിമയുടെ ഷൂട്ടിംഗ് കൊച്ചിയിൽ പുനരാരംഭിച്ചു എന്ന […]

1 min read

‘ഓര്‍മ്മ വെച്ച ശേഷം 21മത്തെ വയസ്സിലാണ് താന്‍ ആദ്യമായി മമ്മൂട്ടിയെ നേരിട്ടു കണ്ടത്, അന്ന് ആറ് മണിക്കൂര്‍ മമ്മൂക്ക എന്റെയൊപ്പം ഇരുന്നു, തനിക്ക് ഭക്ഷണം വിളമ്പി തന്നു; നടന്നത് സ്വപ്നമാണോയെന്ന് തോന്നിപ്പോയി’; ഗോകുല്‍ സുരേഷ്

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ ആദ്യമായി കണ്ട അനുഭവം തുറന്നു പറഞ്ഞ് നടനും സുരേഷ് ഗോപിയുടെ മകനുമായ ഗോകുല്‍ സുരേഷ്. താന്‍ ചെറുതായിരിക്കുമ്പോള്‍ അച്ഛന്റെ കൂടെ മമ്മൂട്ടി സാറും മോഹന്‍ലാല്‍ സാറുമൊക്കെ പങ്കെടുത്ത ചടങ്ങില്‍ പോയിട്ടുണ്ടെങ്കിലും ഓര്‍മ്മ വെച്ച ശേഷം ഇരുപത്തിയൊന്നാമത്തെ വയസ്സിലാണ് താന്‍ ആദ്യമായി മമ്മൂട്ടിയെ നേരിട്ടു കണ്ടതെന്ന് പറയുകയാണ് ഗോകുല്‍ സുരേഷ്. സിനിമയുടെ അനുഗ്രഹം വാങ്ങാനായിട്ടാണ് താന്‍ മമ്മൂക്കയുടെ അടുത്ത് പോയതെന്നും, മമ്മൂക്ക തന്നോടൊപ്പം ആറ് മണിക്കൂറോളം നേരം ഇരുന്ന് സംസാരിച്ചെന്നും ഗോകുല്‍ പറയുന്നു. അതുപോലെ, […]

1 min read

‘മലയാള സിനിമയിലെ ജാതി – മത വെറി അതിജീവിച്ചത് മമ്മൂട്ടി’ ; ബിഷപ്പ് ഡോ. ഗീവർഗീസ് മാർ കൂറിലോസ്

ഏതൊരു മേഖലയിലെയും വിഷയങ്ങളെക്കുറിച്ച് തന്റേതായ ഉറച്ച നിലപാടുകൾ വ്യക്തമാക്കുന്ന ആളാണ് ബിഷപ്പ് ഡോ. ഗീവർഗീസ് മാർ കൂറിലോസ്. സാമൂഹ്യവിരുദ്ധമായി പൊതുസമൂഹത്തിൽ നടക്കുന്ന കാര്യങ്ങളെ എതിർക്കുകയും അവ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ബിഷപ്പ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നത്. ഇഷ്ട നായകനായ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുമ്പോഴാണ് ഇദ്ദേഹം സിനിമ മേഖലയിൽ നടക്കുന്ന വേർതിരിവുകളെ ചൂണ്ടിക്കാട്ടിയത്.ജാതി, മതം, രാഷ്ട്രീയം എന്നിവയുടെ പേരിൽ സിനിമ മേഖലകളിൽ ഒരുപാട് വേർതിരിവുകൾ നടക്കുന്നുണ്ട് എന്ന് ബിഷപ്പ് […]

1 min read

‘മമ്മൂട്ടിയെ കൊണ്ടു നിര്‍ത്തിയാല്‍ തന്നെ ഒരു ഉത്സവമാണ്’ ; മാസ് ഡയറക്ടര്‍ ഷാജി കൈലാസ് വെളിപ്പെടുന്നു

മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്ന കഥാപാത്രമാണ് മമ്മൂട്ടി ഷാജി കൈലാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങി ദി കിംഗിലെ മമ്മൂട്ടിയുടെ കളക്ടര്‍ കഥാപാത്രം. തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്സായി തീയറ്റര്‍ നിറഞ്ഞുനിന്ന മമ്മൂട്ടിയെ പ്രേക്ഷകര്‍ നിറഞ്ഞ കൈയടികളോടെയാണ് ഇന്നും എതിരേല്‍ക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ സ്‌റ്റൈലിനും മാനറിസങ്ങള്‍ക്കും തന്നെ ഇപ്പോഴും ആരാധകരുണ്ട്. ചിത്രത്തിലെ ഡയലോഗുകള്‍ പോലും ആരാധകര്‍ക്ക് കാണാപ്പാഠമാണ്. മാക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം. അലി നിര്‍മ്മിച്ച ചിത്രം 1995-ല്‍ ആയിരുന്നു പ്രദര്‍ശനത്തിനെത്തിയത്. രഞ്ജി പണിക്കര്‍ തിരക്കഥ രചിച്ച ദി കിംഗ് അന്ന് തീയറ്ററുകള്‍ […]

1 min read

“സഹ ജീവികളോടുള്ള സ്നേഹം കണക്കിലെടുക്കുകയാണെങ്കിൽ മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി”: ഷമ്മി തിലകൻ

പാപ്പൻ സിനിമയിലെ മികച്ച പ്രകടനം കൊണ്ട് ഷമ്മി തിലകൻ വീണ്ടും ആരാധക മനസ്സ് കീഴടക്കി കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സുരേഷ് ഗോപിയെ കുറിച്ച് ഷമ്മി തിലകൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയ ഒന്നാകെ വൈറലായി മാറുന്നത്. സഹ ജീവികളോടുള്ള സ്നേഹം കണക്കിലെടുക്കുകയാണെങ്കിൽ മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി തന്നെയാണെന്ന്  ഷമ്മി തിലകൻ  തുറന്നു പറയുന്നു. പറഞ്ഞ വാക്കുകൾ എപ്പോഴും ഓർത്തു വയ്ക്കുന്ന പ്രകൃതക്കാരനാണ് സുരേഷ് ഗോപി അത് തമാശ ആയാലും സീരിയസ് ആയാലും അദ്ദേഹം അവ […]

1 min read

‘മമ്മൂട്ടിയെ കണ്ട എനിക്ക് മറ്റുള്ളവരെ ഒന്നുമായി തോന്നുന്നില്ല, മമ്മൂക്കയാണ് ഞാന്‍ കണ്ടതില്‍വെച്ച് ഏറ്റവും വലിയ സൂപ്പര്‍സ്റ്റാര്‍’; അനൂപ് മേനോന്‍

മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് അനൂപ് മേനോന്‍. നടന്‍ എന്ന നിലയില്‍ മാത്രമല്ല സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ അനൂപ് മേനോന്‍ പ്രതിഭ തെളിയിച്ചിട്ടുണ്ട്. അവതാരകനായും സീരിയല്‍ താരമായും കയ്യടി നേടിയ ശേഷമാണ് അനൂപ് സിനിമാ രംഗത്തേക്ക് എത്തുന്നത്. നിരവധി ഹിറ്റ് സീരിയലുകളില്‍ പ്രധാന കഥാപാത്രമായെത്തിയ അനൂപ് മേനോന്‍ അക്കാലത്ത് മിനിസ്‌ക്രീനിലെ തിളങ്ങുന്ന താരമായിരുന്നു. കാട്ടുചെമ്പകം എന്ന സിനിമയിലൂടെയാണ് അനൂപ് മേനോന്‍ സിനിമയിലെത്തുന്നത്. ഇപ്പോഴിതാ അനൂപ് മേനോന്റെ പഴയ ഒരു അഭിമുഖമാണ് സോഷ്യല്‍മീഡിയകളില്‍ […]

1 min read

‘മോഹൻലാലിനേക്കാൾ മമ്മൂട്ടിയോടാണ് കൂടുതലിഷ്ടം’ ; കാരണം വ്യക്തമാക്കി ബിഷപ്പ് ഡോ. ഗീവർഗീസ് മാർ കൂറിലോസ്

മമ്മൂട്ടി സിനിമയിൽ എത്തിയിട്ട് 51 വർഷം തികഞ്ഞിരിക്കുകയാണ്. ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന സിനിമയിലൂടെയായിരുന്നു മമ്മൂട്ടിയുടെ തുടക്കം. 1971 ഓഗസ്റ്റാറിന് റിലീസ് ചെയ്ത ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റ് ആണ് ഇദ്ദേഹം എത്തിയത്. സത്യൻ മാസ്റ്ററും പ്രേംനസീറും ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞ നിന്നിരുന്ന നായകന്മാരാണ്. ഇന്നും അവരുടെ ഓർമ്മകൾ മലയാള മനസ്സുകളിൽ മായാതെ നിൽക്കുന്നുണ്ട്. ജൂനിയർ ആർട്ടിസ്റ്റായിട്ടാണെങ്കിലും ഇവർക്ക് പകരക്കാരൻ എന്നപോലെ മലയാള സിനിമയിൽ വന്ന വ്യക്തിയാണ് മമ്മൂട്ടി. അന്ന് നായകന്മാരുടെ നിരയിൽ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന നടന്മാരായിരുന്നു […]

1 min read

“നാടോടിക്കാറ്റിന്റെ നാലാംഭാഗം പ്രണവിനെയും എന്നെയും വെച്ച് സംവിധാനം ചെയ്യാൻ ഒരിക്കലും സാധിക്കില്ല”: വിനീത് ശ്രീനിവാസൻ

മലയാളികളെ എപ്പോഴും ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന ചിത്രമാണ് നാടോടിക്കാറ്റ്. ഇപ്പോഴിതാ ശ്രീനിവാസൻ നാടോടിക്കാറ്റിന്റെ നാലാം ഭാഗം എഴുതിവെച്ചിട്ടുണ്ട് എന്ന് തുറന്നു പറയുകയാണ് വിനീത് ശ്രീനിവാസൻ. കൂടാതെ ചിത്രം തന്നെയും പ്രണവ് മോഹൻ ലാലിനെയും വച്ച് സംവിധാനം ചെയ്യാൻ തനിക്ക് ധൈര്യമില്ല എന്നും വിനീത് പറയുന്നു. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ ആയ ദാസനോടും  വിജയനോടും മലയാളികൾക്ക് വല്ലാത്ത ഒരു ഇഷ്ടമുണ്ട്. ഏതു കാലഘട്ടത്തിലും മലയാളികൾക്ക് അംഗീകരിക്കാൻ കഴിയുന്ന കഥാപാത്രങ്ങളാണ് ദാസനും വിജയനും എന്ന പ്രത്യേകതയുണ്ട്. നാടോടിക്കാറ്റ് വലിയ വിജയം ആയതിനു ശേഷം […]

1 min read

“ശ്രീനിവാസന് എപ്പോൾ വയ്യാണ്ടായാലും മമ്മൂട്ടി ആശുപത്രിയിൽ എത്തും” : മനോജ് രാം സിങ്

സിനിമ മേഖല എപ്പോഴും അത്ഭുതങ്ങളുടെ ലോകമാണ്. അവിടെ താരങ്ങൾ സിനിമയ്ക്ക് പുറത്തുള്ള സൗഹൃദങ്ങൾ എപ്പോഴും കാത്തു സൂക്ഷികാറുണ്ട്. സോഷ്യൽ മീഡിയയിലൂടെ ചെറുതും വലുതുമായ താരങ്ങളുടെ സൗഹൃദങ്ങൾ പങ്കു വെക്കുന്ന നിമിഷങ്ങൾ പെട്ടെന്നു തന്നെ വൈറലായി മാറാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം മോഹൻലാലും ശ്രീനിവാസനും ഒരുമിച്ച് നിൽക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഒന്നാകെ വൈറലായി മാറിയിരുന്നു. മഴവിൽ മനോരമയുടെ അവാർഡ് നൈറ്റിൽ ആണ് ഇരുവരും ഒന്നിച്ച് എത്തിയത്. അസുഖ ബാധിതനായി ശ്രീനിവാസൻ തന്റെ അസുഖങ്ങളെ മറികടന്ന് അവാർഡ് വേദിയെ […]

1 min read

ഓരോ 2-3 ദിവസങ്ങളിലും 5 കോടി വീതം കൂടികൊണ്ടേയിരിക്കുന്നു..! ‘പാപ്പന്‍’ അതിവേഗം ’50 കോടി ക്ലബ്ബിലേക്ക് കുതിക്കുന്നു…!

ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ ഭേദിച്ച് ജോഷി-സുരേഷ് ഗോപി ടീമിന്റെ പാപ്പന്‍ കുതിക്കുകയാണ്. ലോകമെമ്പാടും ഹൗസ്ഫുള്‍ ഷോകളുമായി പാപ്പന്‍ സൂപ്പര്‍ ഹിറ്റില്‍ നിന്ന് മെഗാ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റിലേക്കാണ് കുതിക്കുന്നത്. ജൂലൈ 29നാണ് മലയാള സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരുന്ന പാപ്പന്‍ റിലീസ് ചെയ്തത്. നീണ്ട കാലത്തിന് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ച ചിത്രം ആദ്യ ആഴ്ച പിന്നിട്ടപ്പോള്‍ തന്നെ മെഗാഹിറ്റായിരുന്നു. കോവിഡിന് ശേഷം മലയാള സിനിമാ വ്യവസായത്തിന് വലിയ തോതിലുള്ള ആശ്വാസമാണ് പാപ്പന്‍ നല്‍കുന്നത്. റിലീസ് […]