18 Nov, 2025

News Block

1 min read

“നടിപ്പ് ചക്രവർത്തി എന്ന് തന്നെ വിളിക്കും, അത് അഭിനയിച്ചു ഫലിപ്പിക്കാൻ ചില്ലറ കഴിവൊന്നും പോരാ” ; കാന്താ’യെയും ദുൽഖറിനെയും പ്രശംസിച്ച് ചന്തു സലിംകുമാർ

സെൽവമണി സെൽവരാജ് സംവിധാനം ചെയ്ത ദുൽഖർ സൽമാൻ ചിത്രം ‘കാന്താ’യെയും ചിത്രത്തിലെ ദുൽഖറിന്റെ പ്രകടനത്തെയും പ്രശംസിച്ച് ചന്തു സലിം കുമാർ.…
1 min read

“ഓടിച്ചിട്ട് ഇടിച്ചോ ഞാൻ ഷൂട്ട്‌ ചെയ്യാം എന്ന് ക്യാമറമാൻ പറഞ്ഞു, ഒന്നും നോക്കണ്ട നല്ല ചാമ്പ് ചാമ്പിക്കോ എന്ന് ജിത്തു ജോസഫും പറഞ്ഞു” : ഷാജോൺ തുറന്നുപറയുന്നു

പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട ഒരു ചിത്രമാണ് ദൃശ്യം എന്ന ചിത്രം. കലാഭവൻ ഷാജോൺ എന്ന നടന്റെ കരിയറിൽ വളരെയധികം വഴിത്തിരിവ് സൃഷ്ടിച്ച ഒരു ചിത്രം കൂടിയായിരുന്നു ദൃശ്യം. ദൃശ്യത്തിലെ സഹദേവൻ എന്ന പോലീസ് കഥാപാത്രത്തിലൂടെയാണ് വില്ലൻ കഥാപാത്രങ്ങളിലേക്ക് ഒരു തുടക്കം കുറിക്കുന്നത്. അത് വരെ അധികമാരും വലിയതോതിൽ ശ്രദ്ധിച്ചിരുന്നില്ല ഷാജോൺ എന്ന നടനെ എന്നതാണ് സത്യം. എന്നാൽ അതിനുശേഷം മികച്ച രീതിയിൽ അഭിനയിക്കാൻ അറിയാമെന്നും ഏതു കഥാപാത്രവും തന്റെ കയ്യിൽ ഭദ്രം ആണെന്നും കാണിച്ചു തരികയായിരുന്നു ഷാജോൺ. […]

1 min read

സൂപ്പർ ഹിറ്റ് ചിത്രം പ്രമാണിക്ക് ശേഷം ബി. ഉണ്ണികൃഷ്ണൻ – മമ്മൂട്ടി കൂട്ടുകെട്ട്! മെഗാസ്റ്റാർ ത്രില്ലർ പോലീസ് ചിത്രം ഷൂട്ടിംഗ് പുരോഗമിക്കുന്നു

ഈ വർഷം ഒട്ടനവധി ചിത്രങ്ങളാണ് മെഗാസ്റ്റാർ മമ്മൂട്ടി നായകനായി പുറത്തിറങ്ങാൻ ഒരുങ്ങുന്നത്. അവയെല്ലാം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. അടുത്തിടെ ബി. ഉണ്ണികൃഷ്ണൻ – മമ്മൂട്ടി ചിത്രത്തിന്റെ ലൊക്കേഷൻ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ചിത്രത്തിന്റെ സെറ്റിൽ നിന്നും അണിയറ പ്രവർത്തകർ പങ്കുവെച്ച ഈ വീഡിയോ ആരാധകരിൽ ഏറെ ആവേശമാണ് ഉണർത്തിയത്. കഥാപാത്രമായുള്ള മമ്മൂട്ടിയുടെ ഗെറ്റപ്പും വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. ഒരു പോലീസ് ഓഫീസന്റെ കഥാപാത്രമാണ് മമ്മൂട്ടി അഭിനയിക്കുന്നത്. കൂടാതെ ഇതൊരു ത്രില്ലർ ചിത്രം കൂടിയാണ്. […]

1 min read

മമ്മൂട്ടിയുടെ റോഷാക്കും മോഹൻലാലിന്റെ മോൺസ്റ്ററും ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടുന്നു!

മലയാളത്തിന്റെ താരരാജാക്കന്മാരായ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ചിത്രങ്ങള്‍ റിലീസ് ചെയ്യാത്ത ഒരു ഓണക്കാലമായിരിക്കും. മമ്മൂട്ടി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘റോഷാക്ക്’. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിനുശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഓണം റിലീസായി എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ ഓണത്തിന് ചിത്രം റിലീസ് ചെയ്‌തേക്കില്ല എന്ന വാര്‍ത്തയാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഓണത്തിന് എത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പുലിമുരുകനു ശേഷം മോഹന്‍ലാലിനെ നായനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് […]

1 min read

‘ആ കിസ്സിങ് സീൻ ചെയ്തതോടെ കേരളത്തിലെ ആളുകളുടെ ലൈംഗിക ദാരിദ്യമറിഞ്ഞു’ ; ഗോപി സുന്ദർ

സോഷ്യൽ മീഡിയ കഴിഞ്ഞ കുറച്ചുനാളുകളായി ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന രണ്ടുപേരാണ് ഗോപി സുന്ദറും അമൃത സുരേഷും. ഇവരുടെ വാർത്തകൾക്ക് വലിയ പ്രാധാന്യമാണ് പ്രേക്ഷകർ നൽകിക്കൊണ്ടിരിക്കുന്നത്. ഇരുവരും ഒരുമിച്ചു ജീവിക്കുവാൻ തുടങ്ങിയതോടെയാണ് വിമർശനങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്. അടുത്ത സമയത്തായിരുന്നു ഇൻസ്റ്റഗ്രാമിൽ രണ്ടുപേരും ഒരുമിച്ചുള്ള ഒരു ലിപ്പ്ലോക്ക് പങ്കുവെച്ചിരുന്നത്. ഇവരുടെ പുതിയ മ്യൂസിക് ആൽബത്തിന്റെ ഭാഗമായി ആയിരുന്നു ഇത്തരമൊരു ചിത്രം പങ്കുവെച്ചിരുന്നത്. എന്നാൽ ഇത് വളരെ പെട്ടെന്ന് വൈറൽ ആവുകയും മോശം കമന്റുകൾ സ്വന്തമാക്കുകയും ഒക്കെ ചെയ്തിരുന്നു. അമൃതാ സുരേഷും ഗോപി […]

1 min read

ദേശസ്‌നേഹം പ്രകടിപ്പിച്ച് മോഹന്‍ലാല്‍ ; എളമക്കരയിലെ വസതിയില്‍ ദേശീയ പതാക ഉയര്‍ത്തി

സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിയാണ് ‘ഹര്‍ ഘര്‍ തിരംഗ’. 20 കോടിയിലധികം വീടുകള്‍ക്ക് മുകളില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുകയാണ് ‘ഹര്‍ ഘര്‍ തിരംഗ’ പരിപാടിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വീട്ടിലുയര്‍ത്തിയ പതാകയുമൊത്ത് സെല്‍ഫിയെടുത്ത ശേഷം ‘ഹര്‍ ഘര്‍ തിരംഗ’ എന്ന വെബ്‌സൈറ്റില്‍ ഇത് അപ്ലോഡും ചെയ്യാം. ഇതിനോടകം ഒരു കോടിയിലധികം പേര്‍ അവരുടെ വീട്ടില്‍ പതാക ഉയര്‍ത്തിയ ഫോട്ടോ വെബ്‌സൈറ്റില്‍ പോസ്റ്റ്‌ചെയ്ത് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഇതിനോട് അനുബന്ധിച്ച് […]

1 min read

“നീ എന്റെ ചേട്ടനായി അഭിനയിച്ചോ..” എന്നായിരിക്കും മമ്മൂക്ക പറയുക എന്ന് നടൻ കുഞ്ചാക്കോ ബോബൻ

മലയാള സിനിമയുടെ അഭിമാന താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. ഇന്ന് അഭിനയിക്കുന്ന ഓരോ നടന്മാരും ഇവരുടെ പ്രകടനം കണ്ടാണ് സിനിമയിലേക്ക് വന്നിട്ടുള്ളത് പോലും. യുവതാരങ്ങൾക്കു പ്രചോദനം മോഹൻലാലും മമ്മൂട്ടിയും ആണെന്ന് പറയണം. ലാലേട്ടന്റെയും കൂടെയൊക്കെ സിനിമ ചെയ്യണമെന്ന് മമ്മുക്കയുടെയും കൂടെ അഭിനയിക്കാൻ ആഗ്രഹിക്കാത്തവർ ആരും ഉണ്ടായിരിക്കില്ല. ഇപ്പോൾ കുഞ്ചാക്കോ ബോബൻ ഈ രണ്ട് താരങ്ങളെയും കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ആണ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മമ്മൂക്കയുടെ കൂടെയും ലാലേട്ടന്റെ കൂടെയും അഭിനയിക്കണം എന്ന് ആഗ്രഹിക്കുന്ന ഏതെങ്കിലും കഥാപാത്രം ഉണ്ടോ എന്ന […]

1 min read

ആസിഫ് അലി ആരാധകരെ ഞെട്ടിക്കുന്ന വാര്‍ത്ത! ഏഷ്യാനെറ്റില്‍ ഉടന്‍ ആരംഭിക്കുന്ന സീരിയലില്‍ അഭിനയിക്കുവാന്‍ ആസിഫ് അലി!

മലയാള സിനിമയിലെ യുവതാരമായ ആസിഫ് അലിക്ക് ആരാധകര്‍ ഏറെയാണ്. ആരാധകരോട് അദ്ദേഹത്തിനുള്ള സ്‌നേഹവും അത്രതന്നെ വലുതാണ്. പുതുമുഖങ്ങളെ അണിനിരത്തി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ഋതു’ എന്ന ചിത്രത്തിലാണ് ആസിഫ് ആദ്യമായി അഭിനയിച്ചത്. പിന്നീട് സത്യന്‍ അന്തിക്കാടിന്റെ ‘കഥ തുടരുന്നു’ എന്ന ചിത്രത്തിലും അഭിനയിച്ചു. തുടര്‍ന്ന സിബി മലയില്‍ സംവിധാനം ചെയ്ത അപൂര്‍വരാഗമായിരുന്നു ആസിഫ് അഭിനയിച്ച മൂന്നാമത്തെ ചിത്രം. ആ ചിത്രം ആസിഫ് അലിക്ക് പ്രശസ്തി നേടി കൊടുത്ത ഒരു സിനിമയായിരുന്നു എന്ന് തന്നെ പറയാം. പിന്നീട് ബെസ്റ്റ് […]

1 min read

ആറാട്ടിന്റെ ക്ഷീണം മാറ്റി തുടര്‍ പരാജയങ്ങളില്‍ നിന്ന് കരകയറാന്‍ ബി ഉണ്ണികൃഷ്ണന്‍ മമ്മൂട്ടിക്കൊപ്പം ഒന്നിക്കുന്ന ത്രില്ലര്‍ ചിത്രം ഉടന്‍ റിലീസിനെത്തും

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ നായകനായെത്തി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ആറാട്ട്. ചിത്രത്തിന്റ തുടക്കം മുതല്‍ ഒടുക്കം വരെ മോഹന്‍ലാലിന്റെ മാസ്മരിക പ്രകടനമാണ് കാണാന്‍ സാധിക്കുക. സിനിമയില്‍ മോഹന്‍ലാല്‍ ഇല്ലാത്ത സീനുകള്‍ വളരെ കുറവ്. കോമഡിയായും ആക്ഷനായും മാസ് ഡയലോഗുകളായുമൊക്കെ ചിത്രത്തില്‍ മോഹന്‍ലാല്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു. ഹാസ്യരംഗങ്ങളും, ആക്ഷന്‍ രംഗങ്ങളും എല്ലാം കൂടി കലര്‍ന്ന സിനിമയാണ് ആറാട്ട്. ഇപ്പോഴിതാ, ആറാട്ടിന് ശേഷം ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ മമ്മൂട്ടി ചിത്രം ഒരുങ്ങുന്നുവെന്ന വാര്‍ത്ത നാം കേട്ടതാണ്. ത്രില്ലര്‍ […]

1 min read

‘അടുത്തതായി സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമയുടെ കഥ പറയാന്‍ ഞാന്‍ ലാലേട്ടന്റെ വീട്ടിലേക്ക് പോവുകയാണ് ‘; പൃഥ്വിരാജ്

മലയാള സിനിമയില്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് മോഹന്‍ലാലും പൃഥ്വിരാജും. സിനിമയ്ക്ക് അപ്പുറം ഏറെ ആത്മബന്ധം സൂക്ഷിക്കുന്ന രണ്ട് താരങ്ങളാണ് ഇരുവരും. ഏട്ടന്‍ എന്നാണ് പൃഥ്വി മോഹന്‍ലാലിനെ വിളിക്കുന്നത്. തിരിച്ച് സഹോദരതുല്യമായ സ്‌നേഹവും വാത്സല്യവുമൊക്കെയാണ് മോഹന്‍ലാലിന് പൃഥ്വിരാജിനോടുള്ളത്. 2019ല്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായിരുന്നു ലൂസിഫര്‍. വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രം ബോക്സ്ഓഫീസില്‍ നിന്നും റോക്കോഡ് കളക്ഷനാണ് സ്വന്തമാക്കിയത്. ചിത്രത്തിന്റെ രണ്ടാംഭാഗം എമ്പുരാന്‍ ഉടന്‍ ഉണ്ടാവുമെന്നും പൃഥ്വിരാജ് അറിയിച്ചിരുന്നു. ആരാധകര്‍ ഏതാനും വര്‍ഷങ്ങളായി കാത്തിരിക്കുന്ന […]

1 min read

‘മോഹന്‍ലാല്‍ സിനിമകളുടെ കഥകള്‍ കേട്ടിട്ടാണ് സിനിമയിലേക്ക് വരണമെന്നുള്ള തോന്നലുണ്ടായത്’; കല്ല്യാണി പ്രിയദര്‍ശന്‍

സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകള്‍ എന്നതിലുപരി തെന്നിന്ത്യന്‍ സിനിമാലോകത്ത് സ്വന്തമായൊരു സ്ഥാനം നേടിയെടുക്കാന്‍ കല്യാണി പ്രിയദര്‍ശന് സാധിച്ചിട്ടുണ്ട്. തെലുങ്ക് സിനിമയിലൂടെയാണ് താരം സിനിമാരംഗത്തേക്ക് എത്തുന്നത്. പിന്നീട് മലയാളത്തില്‍ നായികയായി മാറുകയായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ മലയാളത്തില്‍ ബ്രോ ഡാഡി, ഹൃദയം, എന്നീ സിനിമകളില്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. രണ്ട് സിനിമകളും പ്രേക്ഷക പ്രശംസ നേടിയെടുത്തിരുന്നു. ഇന്നലെയാണ് കല്യാണിയുടെ ഏറ്റവും പുതിയ ചിത്രം തല്ലുമാല റിലീസ് ചെയ്തത്. താരം മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇപ്പോഴിതാ താരം […]