News Block
Fullwidth Featured
‘ചിലര്‍ക്കൊപ്പം ജീവിക്കുക എന്ന് പറയുന്നത് ഒരു സൗഭാഗ്യം തന്നെയാണ് ‘; യേശുദാസിനെക്കുറിച്ച് മോഹന്‍ലാല്‍
മലയാളികളുടെ പ്രിയ ഗായകനാണ് യേശുദാസ്. തലമുറ വ്യത്യാസമില്ലാതെ അദ്ദേഹത്ത ആരാധിക്കുന്നവര്‍ നിരവധിയാണ്. അദ്ദേഹത്തത്തിന്റെ പാട്ടു കേള്‍ക്കാത്ത ഒരു ദിവസം പോലും മലയാളികളുടെ ജീവിതത്തില്‍ ഉണ്ടാകാറില്ല. മലയാളത്തിന് പുറമെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും യേശുദാസ് ഗാനമാലപിച്ചിട്ടുണ്ട്. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ കൂടുതലും ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ ആണ്. മലയാളത്തിന്റെ ബിഗ് എമ്മുകളെന്നറിയപ്പെടുന്ന മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്കെല്ലാം തന്നെ യേശുദാസ് ആണ് ആലപിച്ചിരിക്കുന്നത്. ഇപ്പോഴിതാ യേശുദാസിനെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധനേടുന്നത്. ചിലര്‍ക്കൊപ്പം ജീവിക്കുക […]
” ഇനിയും ഞാൻ ഒരു സിനിമ സംവിധാനം ചെയ്താലും മമ്മൂട്ടി തന്നെയായിരിക്കും ആ ചിത്രത്തിലും നായകൻ” – ജോണി ആന്റണി.
മലയാള സിനിമയിൽ സംവിധായകനായും നടനായും ഒക്കെ മലയാളികളെ കുടുകുടാ ചിരിപ്പിച്ചിട്ടുള്ള വ്യക്തിയാണ് ജോണി ആന്റണി. അദ്ദേഹത്തിന്റെ ചിരിക്കാനും ചിന്തിക്കാനുമുള്ള നിരവധി ചിത്രങ്ങൾ മലയാളികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. മമ്മൂട്ടിയെ വെച്ച് നാല് സിനിമകളാണ് ജോണി ആന്റണി എടുത്തത്. ഇപ്പോൾ മമ്മൂട്ടിയെക്കുറിച്ച് ജോണി ആന്റണി പറയുന്ന ചില വസ്തുതകളാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. ജോണി ആന്റണിയുടെ പഴയ ഒരു അഭിമുഖമാണ് വൈറൽ ആയി കൊണ്ടിരിക്കുന്നത്. ” മമ്മൂട്ടി വളരെയധികം മൂഡ് സ്വിങ്സ് ഉള്ള ഒരാൾ ആണെന്ന് കേട്ടിട്ടുണ്ട്, മമ്മൂട്ടിയെ ഹാൻഡിൽ […]
മമ്മൂട്ടിയുടെ ഉദ്ഘാടനം മൂലമുണ്ടായ ബ്ലോക്കിനെപ്പറ്റി മമ്മൂട്ടി പറഞ്ഞത് ഇങ്ങനെ : ഓർമ്മകളിൽ മല്ലിക…
മലയാളി പ്രേക്ഷകർക്കിടയിൽ നിരവധി ആരാധകരുള്ള ഒരു നടിയാണ് മല്ലിക സുകുമാരൻ. നടിയായും അമ്മയായുമൊക്കെ മികച്ച കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയിട്ടുണ്ട് മല്ലിക. ഇപ്പോഴും സിനിമ സീരിയൽ രംഗത്ത് സജീവ സാന്നിധ്യം തന്നെയാണ് മല്ലിക. ഇപ്പോൾ നടൻ മമ്മൂട്ടിയെ കുറിച്ച് മല്ലിക പങ്കുവയ്ക്കുന്ന ചില ഓർമകൾ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ” താൻ ഒരിക്കൽ ഹരിപ്പാട് ഒരു യാത്രയിലായിരുന്നു. ആ സമയത്ത് മമ്മൂട്ടി അവിടെ ഒരു ഉദ്ഘാടനത്തിന് വരുന്നുണ്ട് എന്ന് അറിഞ്ഞിരുന്നു. യാത്ര പോകുന്ന വഴിയിൽ കുറച്ച് ആയപ്പോൾ തന്നെ വലിയ […]
“മലയാളികളുടെ പ്രിയങ്കരനും സുന്ദരനുമായ നടൻ വിസ്മയിപ്പിച്ചു കൊണ്ടാണ് വാറുണ്ണിയായി മാറിയത്” : – ലോഹിതദാസ് അന്ന് പറഞ്ഞത്
മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരം തന്നെയാണ് മമ്മൂട്ടി. പതിറ്റാണ്ടുകളായി മലയാള സിനിമയിൽ കിരീടം വയ്ക്കാത്ത രാജാവായി അദ്ദേഹം വാഴുകയാണ് എന്നതാണ് സത്യം. മികച്ച എത്രയെത്ര കഥാപാത്രങ്ങളിൽ അദ്ദേഹം പകർന്നാട്ടം നടത്തിയിരിക്കുന്നത്. പ്രതിഭ തന്റെ കയ്യിൽ ലഭിക്കുന്ന കഥാപാത്രങ്ങളിൽ ജീവിക്കുകയാണ് അദ്ദേഹമെന്ന് പറയണം. മാസ്സും ക്ലാസും കുടുംബവും എല്ലാം ആ കൈകളിൽ ഭദ്രമാണ്. ഏത് കഥാപാത്രത്തെയും അവിസ്മരണീയമാക്കാൻ സാധിക്കുന്ന ഒരു മാജിക് മമ്മൂട്ടിയ്ക്ക് ഉണ്ടെന്ന് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്ന് തന്നെയാണ് മൃഗയ. […]
അങ്ങനെ കള്ളൻ രാജീവിൻ 50 കോടി ക്ലബ്ബിൽ എത്തി…!ന്നാ താൻ കേസ് കൊട് 50 കോടി ക്ലബ്ബിൽ : വിശേഷം പങ്കുവച്ചു കുഞ്ചാക്കോ ബോബൻ
മലയാള സിനിമ പ്രേക്ഷകർക്ക് സ്വന്തം വീട്ടിലെ അംഗത്തെ പോലെ ഇഷ്ടമുള്ള നടനാണ് കുഞ്ചാക്കോ ബോബൻ. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നുവന്നുവെങ്കിലും സ്വന്തം കഴിവു കൊണ്ടാണ് സിനിമയിൽ ചാക്കോച്ചൻ തന്റെതായ ഇടം കണ്ടെത്തിയത്. ആദ്യചിത്രമായ അനിയത്തിപ്രാവ് മുതൽ ഏറ്റവും പുതിയ ചിത്രം ഒറ്റ് വരെ മികച്ച പ്രകടനം തന്നെയാണ് ഓരോ കഥാപാത്രത്തിലും ചാക്കോച്ചൻ കാഴ്ചവച്ചിട്ടുള്ളത്. ഇപ്പോള് തന്റെ അഭിനയ ജീവിതത്തിൽ ഒരു മാറ്റം കൊണ്ടു വന്നിരിക്കുകയാണ് ചാക്കോച്ചൻ. ചോക്ലേറ്റ് കാമുകൻ വേഷങ്ങളിൽ നിന്നും മാറി ട്രാഫിക്ക് മുതലിങ്ങോട്ട് […]
‘മലയാള സിനിമയില്‍ പോലീസ് റോള്‍ ഏറ്റവും മികച്ചതായി ചേരുന്ന നടനുണ്ടെങ്കില്‍ അത് മമ്മൂട്ടിയാണ്’ ; കുറിപ്പ് വൈറല്‍
മലയാള സിനിമയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ആകാന്‍ കൂടുതല്‍ യോഗ്യത മമ്മൂട്ടിയ്ക്കാണെന്ന് പറഞ്ഞാല്‍ തെറ്റില്ല. മമ്മൂട്ടിയുടെ പൗരഷവും ശരീരവുമെല്ലാം ഒരു പോലീസ് ഉദ്യോഗസ്ഥന് യോജിച്ചത് തന്നെയാണ്. 1982ലാണ് കെജി ജോര്‍ജ് സംവിധാനം ചെയ്ത യവനികയില്‍ മമ്മൂട്ടി ആദ്യമായി പോലീസ് വേഷത്തിലെത്തുന്നത്. ജേക്കബ് ഈറലി എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് തുടക്കം. പിന്നീട് നിരവധി ചിത്രങ്ങളില്‍ മികച്ച പോലീസ് വേഷങ്ങള്‍ മമ്മൂട്ടി കൈകാര്യം ചെയ്തിട്ടുണ്ട്. മമ്മൂട്ടി ഇപ്പോള്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫര്‍ എന്ന ചിത്രത്തിലൂടെ പോലീസ് വേഷത്തില്‍ എത്തുകയാണ്. […]
വയനാട്ടിലെ ആദിവാസി സഹോദരങ്ങള്‍ക്കായി ഓണക്കോടികള്‍ വിതരണം ചെയ്ത് നടന്‍ മമ്മൂട്ടിയുടെ ‘കെയര്‍ ആന്‍ഡ് ഷെയര്‍’! മാതൃക
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ, മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ ആണ് നാം എല്ലാം സ്‌നേഹത്തോടെ വിളിക്കുന്ന മമ്മൂക്ക. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ആരാധകരെ കൈയ്യിലെടുത്ത മഹാനടനാണ് അദ്ദേഹം. പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസമെന്നാണ് താരത്തെ കുറിച്ച് ആരാധകര്‍ പലപ്പോഴും പറയാറുള്ളത്. ആ പ്രിയ നടന്റെ മുഖം വെള്ളിത്തിരയില്‍ പതിഞ്ഞിട്ട് അരനൂറ്റാണ്ട് പിന്നിട്ടു. മമ്മൂട്ടി എന്നാല്‍ സിനിമാ പ്രേമികള്‍ക്ക് അതൊരു വികാരം തന്നെയാണ്. ആരാധകരുടെ ഇടനെഞ്ചിലാണ് മമ്മൂട്ടിയുടെ സ്ഥാനം. പലപ്പോഴും മമ്മൂട്ടിയുടേതായി പുറത്തുവരുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ […]
കുടുംബത്തോടൊപ്പം നിറചിരിയോടെ സുരേഷ് ഗോപി ; ആശംസകളുമായി പ്രേക്ഷകര്‍
എല്ലാകൊണ്ടും പച്ചയായ മനുഷ്യനാണ് സുരേഷ് ഗോപി എന്ന നടന്‍. സിനിമയിലൂടെ ഒരു കാലത്ത് സുരേഷ് ഗോപി ഉണ്ടാക്കിയെടുത്ത ആരാധകര്‍ നിരവധിയാണ്. നിര്‍ധനരുടെ സങ്കടങ്ങളും ദുരിതങ്ങളും കേള്‍ക്കുമ്പോള്‍ തന്നാല്‍ കഴിയും വിധം സഹായിക്കാന്‍ സുരേഷ് ഗോപി ശ്രമിക്കാറുണ്ട്. താരത്തിന്റെ കുടുംബവും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. ഭാര്യ രാധികയും മക്കളുമെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. സുരേഷ് ഗോപിയുടെ സിനിമ വിജയങ്ങളില്‍ മാത്രമല്ല പേഴ്‌സണല്‍ സന്തോഷങ്ങളിലും ജനങ്ങള്‍ പങ്കുചേരാറുണ്ട്. നടനും പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ […]
‘തിരുവോണത്തിന് ഏഷ്യാനെറ്റില്‍ ബ്രോ ഡാഡി, ഈ സിനിമ തിയേറ്റര്‍ റിലീസ് ആയിരുന്നെങ്കില്‍ എന്ന് തോന്നാറുണ്ട്’ ; ആരാധകന്റെ കുറിപ്പ് വൈറല്‍
ഈ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് പൃഥ്വിരാജ് സുകുമാരനും മോഹന്‍ലാലും പ്രധാന കഥാപാത്രങ്ങളായെത്തിയ ബ്രോ ഡാഡി. ലൂസിഫര്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലും പൃഥ്വിരാജും ഒന്നിച്ച ചിത്രമായിരുന്നു ബ്രോ ഡാഡി. പൃഥ്വിരാജ് തന്നെയായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. ജോണ്‍ കാറ്റാടി എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ മകനായ ഈശോ കാറ്റാടിയായി എത്തിയതും പൃഥ്വിരാജ് തന്നെ. ഓണാഘോഷത്തിന്റെ ഭാഗമായി ഏഷ്യാനെറ്റില്‍ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ആയി ബ്രോ ഡാഡിയും എത്തുന്നുവെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. മോഹന്‍ലാല്‍ നായകനായി എത്തിയ ബ്രോ ഡാഡി […]
“ക്ലോസപ്പ് ഷോട്ടിൽ എങ്ങനെയാണ് അഭിനയിക്കേണ്ടതെന്ന് മമ്മൂട്ടിയെ കണ്ടാണ് മനസിലാക്കിയത് “- വിക്രം തുറന്നു പറയുന്നു..
മലയാള സിനിമ പ്രേക്ഷകർക്കും തമിഴ് പ്രേക്ഷകർക്കും ഒരേപോലെ പ്രിയപ്പെട്ട താരമാണ് വിക്രം. നിരവധി ആരാധകരാണ് വിക്രത്തിന് മലയാളത്തിലുള്ളത്. മലയാള സിനിമയിലും തന്റെതായ വ്യക്തിമുദ്ര ചാർത്താൻ സാധിച്ചിട്ടുണ്ട് വിക്രത്തിന്. സൈന്യം ധ്രുവം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർ ഹൃദയത്തിലേറ്റിയിട്ടുണ്ട് വിക്രമിനേ. ധ്രുവം സിനിമയുടെ ലൊക്കേഷനിൽ വച്ച് മമ്മൂട്ടിക്കൊപ്പം ഉണ്ടായ ചില അനുഭവങ്ങളെ കുറിച്ച് ഒക്കെയാണ് ഇപ്പോൾ താരം തുറന്നു പറയുന്നത്. വിക്രമിന്റെ വാക്കുകൾ ഇങ്ങനെയാണ്… ധ്രുവം സിനിമയുടെ ലൊക്കേഷനിൽ വച്ച് മമ്മൂട്ടിയുടെ അഭിനയം ഒക്കെ ഞാൻ നോക്കിനിന്നിട്ടുണ്ട്. ക്ലോസപ്പ് […]