News Block
Fullwidth Featured
‘മമ്മൂട്ടി എന്ന അഭിനയത്തിന്റെ കാല്പനിക ഋതുഭേദങ്ങള്‍ തീര്‍ക്കുന്ന ഭാവ പൂര്‍ണ്ണിമകള്‍ ചലച്ചിത്ര ലോകത്ത് എന്നും പ്രശോഭിതമാകും’; കുറിപ്പ് വൈറല്‍
നിസാം ബഷീര്‍ സംവിധാനം ചെയ്ത മമ്മൂട്ടി നായകനായെത്തിയ ചിത്രം റോഷാക്ക് ബോക്‌സ്ഓഫീസില്‍ അദ്ഭുതം സൃഷ്ടച്ചുകൊണ്ടിരിക്കുകയാണ്. മികച്ച പ്രതികരണം നേടി ചിത്രം തിയേറ്ററില്‍ മുന്നേറുകയാണ്. മൂന്ന് ദിവസംകൊണ്ട് ചിത്രം 9.75 കോടി കളക്ട് ചെയ്തുവെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സോഷ്യല്‍ മീഡിയയിലെല്ലാം റോഷാക്ക് ആണ് ചര്‍ച്ചാവിഷയം. നിരവധി പേരാണ് ചിത്രത്തെക്കുറിച്ച് റിവ്യൂ പങ്കുവെച്ചിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനായ ലത്തീഫ് മെഹഫില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം ഒരു മാധ്യമ പ്രവര്‍ത്തകന്‍ പ്രൊമോഷന്‍ പ്രസ്സ് മീറ്റിനിടയില്‍ മമ്മൂട്ടിയോട് റോഷാക്ക് […]
കാത്തിരിപ്പിനൊടുവിൽ മോൺസ്റ്ററിന്റെ ട്രെയിലർ റിലീസ് ചെയ്തു; ആഘോഷമാക്കി മോഹൻലാൽ ആരാധകർ
‘പുലിമുരുകൻ’ എന്ന വമ്പൻ ചിത്രത്തിനു ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മോൺസ്റ്റർ’. പുലിമുരുകന്റെ തിരക്കഥ ഒരുക്കിയ ഉദകൃഷ്ണ തന്നെയാണ് മോൺസ്റ്ററും ഒരുക്കുന്നത്. ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. ഈ വർഷം ഫെബ്രുവരി റിലീസിനെത്തിയ ‘ആറാട്ട്’ എന്ന ചിത്രത്തിനുശേഷം തിയറ്ററുകളിൽ എത്തുന്ന മോഹൻലാൽ ചിത്രം കൂടിയാണിത്. ലക്കിങ് എന്ന കഥാപാത്രമായാണ് മോൺസ്റ്ററിൽ മോഹൻലാൽ എത്തുന്നത്. മോഹൻലാലിന്റെ മറ്റ് കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു പഞ്ചാബി ഗെറ്റപ്പിൽ ആണ് മോഹൻലാൽ അഭിനയിക്കുന്നത്. ആശിർവാദ് […]
‘സുഖമോ ദേവിയിലെ കെ.പി.എ.സി സണ്ണിയുടെ പ്രകടനം കണ്ട് കണ്ണ് നിറയാത്തവര്‍ ചുരുക്കമായിരുന്നു’; കുറിപ്പ് വൈറല്‍
നാടകനടനായി കലാജീവിതമാരംഭിച്ച് പിന്നീട് സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കെ.പി.എ.സി. സണ്ണി. 250ല്‍ അധികം ചിത്രങ്ങളില്‍ സണ്ണി അഭിനയിച്ചിട്ടുണ്ട്. കെ.പി.എ.സി., കലാനിലയം, കോട്ടയം നാഷണല്‍ തിയേറ്റേഴ്‌സ്, നളന്ദ, കൊല്ലം വയലാര്‍ നാടകവേദി, ആറ്റിങ്ങല്‍ ദേശാഭിമാനി തിയറ്റേഴ്‌സ് തുടങ്ങി പല നാടകസമിതികളിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. എ.വിന്‍സെന്റിന്റെ സംവിധാനത്തില്‍ 1970ല്‍ പുറത്തിറങ്ങിയ സ്‌നേഹമുള്ള സോഫിയ എന്ന ചിത്രത്തിലാണ് സണ്ണി ആദ്യമായി അഭിനയിക്കുന്നത്. നിരവധി തവണ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും 2005ല്‍ ഇ.പി.ടി.എ. പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 2006ല്‍ അദ്ദേഹത്തിന്റെ ജന്മദിനത്തിലായിരുന്നു […]
ഇതാദ്യമായല്ല ആസിഫ് അലി ഗസ്റ്റ് റോളിൽ വന്ന് പടം സൂപ്പർ ഹിറ്റ് ആവുന്നത്… ; ആസിഫ് അലിയുടെ ഗസ്റ്റ് റോളുകളും സൂപ്പർ ഹിറ്റുകളും
ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തി മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയത് താരമാണ് ആസിഫ് അലി. നിരവധി ആരാധകരെ നേടുവാൻ ആസിഫ് അലിയ്ക്ക് സാധിച്ചിട്ടുണ്ട്. ഒരുകാലത്തെ യൂത്തൻ എന്ന പേരിൽ തിളങ്ങി നിന്നിരുന്ന ആസിഫ് അലി പിന്നീട് ഫീൽഡ് ഗുഡ് ചിത്രങ്ങളുടെ നായകനായി മാറുകയായിരുന്നു ചെയ്തത്. വലിയ സ്വീകാര്യത ആയിരുന്നു ആസിഫിന്റെ ഓരോ ചിത്രങ്ങൾക്ക് പ്രേക്ഷകർ നൽകിയത്. എന്നാൽ മലയാള സിനിമ അധികം ശ്രദ്ധിക്കാത്ത മറ്റൊരു കാര്യം കൂടി ആസിഫിന് ഉണ്ട്. […]
“ഞങ്ങളെ വളരെയധികം കംഫർട്ടബിളാക്കി. സംവിധായകന്റെയും ക്രൂവിന്റേയും പൾസറിയുന്ന നടനാണ് മമ്മൂക്ക”… നിസാം ബഷീർ മനസ്സുതുറക്കുന്നു
മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘റോഷാക്ക്’. നിസാം ബഷീർ – മമ്മൂട്ടി കൂട്ടുകെട്ട് ആദ്യമായാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. കഴിഞ്ഞ ഒക്ടോബർ 7 – നായിരുന്നു ചിത്രം തിയറ്ററുകളിൽ എത്തിയത്. ഇരുകൈയും നീട്ടിയാണ് മമ്മൂട്ടിയുടെ റോഷാക്കിനെ ആരാധകർ സ്വീകരിച്ചത്. ഇതൊരു വ്യത്യസ്തമായ റിവഞ്ച് ത്രില്ലർ ചിത്രമാണ്. മമ്മൂട്ടി ഇതുവരെ ചെയ്തിട്ടുള്ളതിൽ നിന്നും വേറിട്ടൊരു കഥാപാത്രത്തെയാണ് റോഷാക്കില്‍ അവതരിപ്പിച്ചിരിക്കുന്നത്. ലൂക്ക് ആന്റണി എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീൻ, […]
‘വിധവമുതല്‍ നായകനോട് പ്രണയം തോന്നാത്ത വേശ്യവരെ… റോഷാക്കിലെ സ്ത്രീ പ്രാതിനിധ്യം’; കുറിപ്പ് ശ്രദ്ധ നേടുന്നു
സ്ത്രീകള്‍ അപലകള്‍ ആണെന്ന് പറയുന്ന ഒരു കൂട്ടര്‍ക്ക് മുന്നില്‍ പ്രതികാരത്തിന്റെയും വിശ്വാസത്തിന്റെയും അതിജീവനത്തിന്റെയും കഥകള്‍ പറഞ്ഞെത്തിയ ഒരുപാട് സിനിമകളുണ്ട്. ഇപ്പോള്‍ ചര്‍ച്ചയാവുന്നത് നിസാം ബഷീര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തിയ ചിത്രം റോഷാക്കിലെ സ്ത്രീകഥാപാത്രങ്ങളെക്കുറിച്ചാണ്. സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് മമ്മൂട്ടി റോഷാക്കിലെ സ്ത്രീകഥാപാത്രങ്ങളെ ക്കുറിച്ച് സംസാരിച്ചിരുന്നു. ഇന്ന് സിനിമയില്‍ ബോള്‍ഡായ സ്ത്രീകഥാപാത്രങ്ങള്‍ ഉണ്ടായിതുടങ്ങിയെന്നും പണ്ട് കാലങ്ങളില്‍ അതായിരുന്നില്ല സ്ഥിതിയെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. പണ്ടത്തെ സിനിമകളില്‍ സ്ത്രീകളെകൊണ്ട് രാവിലെ മുതല്‍ വൈകീട്ട് വരെ കരയിപ്പിക്കുകയായിരുന്നു. അതൊന്നും ബോള്‍ഡായ […]
“മലയാളം ഇൻഡസ്ട്രിയ്ക്കും തന്റെമേൽ വലിയ താല്പര്യം ഇല്ലാത്ത പോലെയാണ് തോന്നിയിട്ടുള്ളത്” – കാളിദാസ് ജയറാം
മലയാളികൾക്ക് അത്ര പെട്ടെന്ന് മറക്കാൻ സാധിക്കാത്ത ഒരു നടനാണ് കാളിദാസ് ജയറാം. ബാലതാരമായാണ് മലയാള സിനിമയിൽ കാളിദാസ് എത്തിയിട്ടുള്ളത്. നിരവധി ആരാധകരെയും കാളിദാസ് കുട്ടിക്കാലത്തുതന്നെ സ്വന്തമാക്കിയിട്ടുണ്ട്. നടൻ ആയി വന്നതിനു ശേഷം മലയാളത്തിൽ വേണ്ടത്ര ശോഭിക്കുവാൻ കാളിദാസിന് സാധിച്ചിരുന്നില്ല എന്നതാണ് സത്യം. ഇപ്പോൾ മലയാള സിനിമയെ കുറിച്ച് കാളിദാസ് പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മലയാളത്തെക്കുറിച്ച് കാളിദാസ് പറയുന്നത് ഇങ്ങനെയാണ്.. മലയാളത്തിലിപ്പോൾ അഭിനയിക്കാതിരിക്കാൻ ഒരുപാട് കാരണങ്ങൾ ആണ് തനിക്ക്. അതിലൊന്ന് മലയാളത്തിൽ നിന്നും തനിക്ക് ക്ലിക്ക് ആയിട്ടുള്ള […]
‘നിത്യദാഹിയായ നടനാണ് മമ്മൂട്ടി, അഭിനയിക്കാനുള്ള ദാഹം തീരുന്നില്ല’ ; റോഷാക്ക് കണ്ട് അമ്പരന്ന് ടി.എന്‍ പ്രതാപന്‍
വേറിട്ട പുതുമയുള്ള അവതരണം, മലയാളി കണ്ട് പരിചയിക്കാത്ത കഥാപരിസരം, പഴയ മമ്മൂട്ടി, പുതിയ മമ്മൂട്ടി എന്നൊന്നുമില്ല. ഇപ്പോള്‍ എങ്ങനെയാണോ അതാണ് ഏറ്റവും മികച്ച മമ്മൂട്ടി എന്നിങ്ങനെ നിരവധി കമന്റുകള്‍ നിറഞ്ഞ് തിയറ്ററുകളും നിറച്ച് മുന്നേറുകയാണ് മമ്മൂട്ടി നായകനായെത്തിയ ചിത്രം റോഷാക്ക്. ചിത്രീകരണത്തിനിടയിലെ രസകരമായ വീഡിയോകള്‍ റോഷാക്കിന്റെ വിജയത്തെതുടര്‍ന്ന് പങ്കിട്ടിരുന്നു. ഡ്യൂപ്പില്ലാതെ മമ്മൂട്ടി കാര്‍ ഡ്രിഫ്റ്റ് ചെയ്യുന്ന വിഡിയോയെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. സൈക്കളോജിക്കല്‍ റിവഞ്ച് ത്രില്ലര്‍, പാരാനോര്‍മല്‍ സൂപ്പര്‍ നാച്ചുറല്‍ ത്രില്ലര്‍ എന്നെല്ലാമാണ് ചിത്രം കണ്ടിറങ്ങിയവര്‍ അഭിപ്രായപ്പെടുന്നത്. ലൂക്ക് […]
‘ഇരുപത്തിയൊന്‍പതാം വയസ്സില്‍ വേറെ ഒരു യുവ നടനും ചെയ്യാത്തത് മോഹന്‍ലാല്‍ ചെയ്തു’; സിബി മലയില്‍ പറയുന്നു
മലയാള സിനിമയുടെ താരരാജാവ് എന്ന് വിശേഷിപ്പിക്കുന്ന താരമാണ് മോഹന്‍ലാല്‍. സ്‌ക്രീനില്‍ വില്ലനായും നായകനായും അവതാരകനായും പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും രസിപ്പിച്ചും കളം നിറഞ്ഞ ആ നടന വിസ്മയത്തെ ജനങ്ങള്‍ ഇന്നും ഒരുപാട് സ്‌നേഹിക്കുന്നു. കാലം കാത്തുവച്ച മാറ്റങ്ങള്‍ മലയാള സിനിമയും ആവാഹിച്ചെങ്കിലും ഇന്നും മാറ്റമില്ലാതെ നിലനില്‍ക്കുന്ന ഒന്നാണ് ആരാധകരുടെ സ്വന്തം ലാലേട്ടന്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തില്‍ നിന്നും നായക പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ലാല്‍ മലയാള സിനിമയില്‍ പകരം വെക്കാനില്ലാത്ത ഒരു […]
“കൺഗ്രാജുലേഷൻസ് സല്ലു ഭായ്, ഗോഡ്ഫാദറിന്റെ അൽഭുതാവഹമായ വിജയത്തിന് പിന്നിൽ മസൂദ് ഭായിയാണ്”… സൽമാൻ ഖാന് അഭിനന്ദനങ്ങളുമായി ചിരഞ്ജീവി
മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ബ്ലോക്ക് ബസ്റ്റർ പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായിരുന്നു ‘ലൂസിഫർ’. മുരളി ഗോപി തിരക്കഥ എഴുതിയ ചിത്രം ആന്റണി പെരുമ്പാവൂരാണ് നിർമ്മിച്ചത്. ലൂസിഫറിന്റെ തെലുങ്ക് റീമേക്കാണ് ചിരഞ്ജീവി നായകനായ ‘ഗോഡ്ഫാദർ’. ലൂസിഫറിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് ഗോഡ്ഫാദറിൽ ചിരഞ്ജീവിയും അഭിനയിച്ചിരിക്കുന്നത്. ഗോഡ്ഫാദർ ചിരഞ്ജീവിയുടെ 153 മത്തെ ചിത്രമായിരുന്നു. ലൂസിഫർ വമ്പൻ ഹിറ്റായി മാറിയതിനു പുറകെയാണ് ചിരഞ്ജീവി ലൂസിഫർ റീമേക്ക് അവകാശം സ്വന്തമാക്കിയത്. തമിഴ് സംവിധായകനായ മോഹൻലാൽ […]