News Block
Fullwidth Featured
മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന കാതല്‍ സെറ്റിലെത്തി സൂര്യ ; ചിത്രങ്ങള്‍ വൈറല്‍
മമ്മൂട്ടി കമ്പനി നിര്‍മ്മാണം നിര്‍വഹിക്കുന്ന പുതിയ ചിത്രമാണ് ‘കാതല്‍’. ചിത്രത്തിന്റെ ഷൂട്ടിംങ് പുരോഗമിച്ച് വരികയാണ്. പ്രഖ്യാപനസമയം മുതല്‍ ചിത്രത്തേക്കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകളെല്ലാം തന്നെ സോഷ്യല്‍ മീഡിയകളില്‍ ഇടം പിടിക്കാറുണ്ട്. പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജ്യോതിക മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിയോ ബേബിയാണ്. ഇന്ത്യയൊട്ടാകെ ചര്‍ച്ച ചെയ്യപ്പെട്ട ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും കാതലിനുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ സെറ്റിലെ ചില വിശേഷങ്ങളാണ് വൈറലാവുന്നത്. […]
‘അങ്കിളേ ഒരു ഫോട്ടോ എടുക്കണം’; കയ്യില്‍ കെട്ടുമായി ആശുപത്രിയില്‍ നിന്നും ഓടിയെത്തിയ കുട്ടി ആരാധകനെ ചേര്‍ത്തുപിടിച്ച് സുരേഷ് ഗോപി
മലയാളത്തിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് നടന്‍ സുരേഷ് ഗോപി. ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തി തിളങ്ങി നില്‍ക്കുകയാണ് സുരേഷ് ഗോപി ഇപ്പോള്‍. അദ്ദേഹത്തിന്റെ അവസാനമിറങ്ങിയ പാപ്പന്‍, മേ ഹൂം മൂസ, തുടങ്ങിയ ചിത്രങ്ങള്‍ വിജയിച്ചിരുന്നു. നടന്റെ പുതിയ ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഒരു നടനെന്നതിന് ഉപരി രാഷ്ട്രീയക്കാരനായും സാമൂഹികപ്രവര്‍ത്തകനായും മലയാളികളുടെ ഇഷ്ടം നേടിയിട്ടുള്ള ആളാണ് സുരേഷ് ഗോപി. അദ്ദേഹം ചെയ്യുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പലതും ശ്രദ്ധനേടാറുണ്ട്. സിനിമയ്ക്കു അകത്തും പുറത്തുമുള്ള എല്ലാവരെയും കണ്ടറിഞ്ഞു സഹായിക്കുന്ന […]
”പ്രണവ് ഇപ്പോള്‍ യൂറോപ്പില്‍, 800 മൈല്‍സ് കാല്‍നടയായി യാത്ര ചെയ്യുകയാണ്” ; വിനീത് ശ്രീനിവാസന്‍
മലയാള സിനിമയില്‍ സിനിമകളില്‍ സജീവമല്ലാതിരുന്നിട്ടും ഏറെ ആരാധകരുള്ള താരമാണ് പ്രണവ് മോഹന്‍ലാല്‍. വിവരലിലെണ്ണാവുന്ന സിനിമകള്‍മാത്രമാണ് പ്രണവ് ചെയ്തിരിക്കുന്നത്. അതില്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്ന ഒറ്റ ഹിറ്റ് മാത്രമാണ് പ്രണവിനുള്ളത്. സിനിമ ലോകവുമായി അടുത്ത ബന്ധമോ സൗഹൃദമോ താരത്തിന് ഇല്ല. ഇങ്ങനെയൊക്കെ ആണെങ്കിലും പ്രണവ് മോഹന്‍ലാലിന് ആരാധകരുടെ എണ്ണത്തില്‍ കുറവൊന്നുമില്ല. സിനിമകള്‍ക്കപ്പുറം പ്രണവിന്റെ വ്യക്തി ജീവിതത്തിലെ സ്വഭാവങ്ങളും ആരാധകരെ ആകര്‍ഷിക്കാറുണ്ട്. മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ എന്ന സൂപ്പര്‍ സ്റ്റാറിന്റെ മകന്‍ ആണെങ്കിലും പ്രണവിന് അതിന്റെ […]
“എന്ത് കൊണ്ട് ഐശ്വര്യ റായ് ഒരു ബുദ്ധിമതിയായ സുന്ദരി ആകുന്നു ?”; കുറിപ്പ് വൈറല്‍
ഐശ്വര്യ റായ്ക്ക് മുമ്പും പിമ്പും ഒട്ടനവധി ലോക സുന്ദരിമാര്‍ ഉണ്ടായിയെങ്കിലും അന്നും ഇന്നും ഇന്ത്യക്കാര്‍ സൗന്ദര്യത്തെ ഉപമിക്കുന്നത് ഐശ്വര്യ റായിയുമായിട്ടാണ്. ഐശ്വര്യയുടെ പ്രായം അമ്പതിനോട് അടുക്കാനായിട്ടും താരത്തിന്റെ സൗന്ദര്യത്തിന് ഒട്ടും കുറവ് വന്നിട്ടില്ല. ഐശ്വര്യ റായ് സ്‌ക്രീനില്‍ വന്ന് നിന്നാല്‍ തന്നെ കണ്ണെടുക്കാന്‍ തോന്നില്ലെന്നാണ് ആരാധകര്‍ പറയാറുള്ളത്. ആ നീല കണ്ണുകളും വശ്യമായ സൗന്ദര്യവും എത്ര കണ്ടാലും സിനിമാ പ്രേമികള്‍ക്ക് മതിയാവില്ല. മണിരത്നത്തിന്റെ സംവിധാനത്തില്‍ 1997 ല്‍ പുറത്തിറങ്ങിയ ഇരുവറില്‍ മോഹന്‍ലാലിന്റെ നായികയായി ആയിരുന്നു ഐശ്വര്യ സിനിമയില്‍ […]
അടിമുടി മാറ്റാൻ ഒരുങ്ങി ആദിപുരുഷ്..! സംവിധായകന്റെ പുതിയ പ്രഖ്യാപനം അറിഞ്ഞ് അമ്പരന്ന് പ്രേക്ഷകർ
ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനു ശേഷം പ്രഭാസ് നായകനായ ഏറ്റവും പുതിയ ചിത്രമാണ് ആദിപുരുഷ്. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ഈ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ വലിയ തോതിലുള്ള വിമർശനങ്ങൾ ആയിരുന്നു സംവിധായകനും അതുപോലെ തന്നെ പ്രഭാസിനും നേരിടേണ്ടതായി വന്നിരുന്നത്. ഇപ്പോൾ സിനിമയുടെ ടീമിനെ കുറച്ചുകൂടി സമയം വേണമെന്നും റീലീസ് കുറച്ചു വൈകും എന്നും ഓം ട്വീറ്റ് ചെയ്തിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് നീട്ടി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. […]
”ദൃശ്യത്തില്‍ ലാല്‍ സാറും കമല്‍ സാറും ചെയ്തത് ഒരേ ഷോട്ട്, എന്നെ കംഫേര്‍ട്ട് ചെയ്യിപ്പിക്കാൻ കമൽ സാര്‍ ആ കാര്യം പറഞ്ഞു” : ജീത്തു ജോസഫ്
50 കോടി എന്ന നക്ഷത്ര സംഖ്യയിലേക്ക് എത്തിയ ആദ്യ മലയാള ചിത്രമായിരുന്നു ദൃശ്യം. അത്രത്തോളം സസ്പെൻസ് എലമെന്റുകൾ കൊർത്തിണക്കിയാണ് ദൃശ്യം എന്ന ചിത്രം എത്തിയത്. 2013ലാണ് ദൃശ്യം റിലീസ് ചെയ്യുന്നത്. വലിയ പ്രേക്ഷക പ്രശംസ ലഭിച്ച ചിത്രമാണിത്. പിന്നീട് തമിഴിലേക്കും ഹിന്ദിയിലേക്കും വരെ ഈ ചിത്രം റിലീസ് ചെയ്യപ്പെടുകയും ചെയ്തു. തമിഴിൽ പാപനാശം എന്ന പേരിൽ ഒരുക്കിയ ചിത്രത്തിൽ നായകനായി എത്തിയത് കമലഹാസനായിരുന്നു. മോഹൻലാലിന്റെ വേഷം മനോഹരമായി തന്നെ കമലഹാസൻ അവതരിപ്പിച്ചു എന്നതാണ് സത്യം. പാപനാശത്തിൽ കമലിന്റെ […]
“ലോകത്തിലെ ഏറ്റവും മികച്ച നടൻ മോഹൻലാൽ” ; നിസ്സംശയം തുറന്നുപറഞ്ഞ് ജിസ് ജോയ്
മലയാളികളുടെ അഭിമാനമാണ് മോഹൻലാൽ. മഞ്ഞിൽവിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലെ വില്ലനായി എത്തി, ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടനായി മാറാൻ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മോഹൻലാലിന് സാധിച്ചിരുന്നു. വർഷങ്ങൾ നീണ്ട സിനിമാ ജീവിതത്തിൽ താരം നേടിയ അവാർഡുകൾക്ക് കണക്കുകളില്ല, അവയിൽ അഞ്ച് ദേശീയ ചലച്ചിത്ര അവാർഡുകൾ, ഒമ്പത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ, ഫിലിംഫെയർ അവാർഡുകൾ എന്നിവ ഉൾപ്പെടുന്നു. ഇപ്പോഴിതാ സംവിധായകൻ ജിസ് ജോയ് മോഹൻലാലിനെ പറഞ്ഞ വാക്കുകളാണ് ജനശ്രദ്ധ നേടിയിരിക്കുന്നത്. മലയാള സിനിമയ്ക്ക് നിരവധി മികച്ച […]
“ആ നടിയുടെ അശ്രെദ്ധ കൊണ്ട് മമ്മൂക്കയുടെ വായിൽ ഇരിക്കുന്നതു മുഴുവൻ അന്ന് കേൾക്കേണ്ടി വന്നു” – ലാൽ ജോസ്
മലയാളത്തിൽ മികച്ച ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ലാൽ ജോസ്. ലാൽ ജോസിനെ എന്നും മലയാളികൾ ഓർമിച്ചിരിക്കാൻ ക്ലാസ്മേറ്റ്സ് എന്ന ചിത്രം തന്നെ ധാരാളം ആണെന്ന് പറയണം. മമ്മൂട്ടിയും ലാൽ ജോസും ഒരുമിച്ച് എത്തിയ ചിത്രമായിരുന്നു പട്ടാളം. അടുത്ത സമയത്ത് മമ്മൂട്ടി സിനിമയെ കുറച്ചുകൂടി സെലക്ടീവായി കണ്ടു തുടങ്ങിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ സിനിമകൾ എല്ലാം തന്നെ വിജയമായി മാറുകയും ചെയ്തു. കൈ തൊടുന്നതെല്ലാം വിജയമായി ഒരു വർഷമാണ് മമ്മൂട്ടിക്ക് 2022 എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. എന്നാൽ മമ്മൂട്ടി ഒരു […]
സ്വന്തം ഭാര്യ പറഞ്ഞിട്ട് പോലും കേൾക്കാത്ത ഐ വി ശശിയെ കൊണ്ട് മോഹൻലാൽ ആ കാര്യം സമ്മതിപ്പിച്ചു, ഇതുവരെ ആരുമറിയാത്ത രഹസ്യത്തെ കുറിച്ച് സത്യൻ അന്തിക്കാട്
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്. ചിത്രത്തിൽ മോഹൻലാലിനൊപ്പം ശ്രീനിവാസൻ, ഇന്നസെന്റ്, സീമ അതിഥി വേഷത്തിൽ മമ്മൂട്ടി എന്നിവർ പ്രധാനമായി എത്തീരുന്നു. മികച്ച പ്രകടനമായിരുന്നു ഓരോരുത്തരും കാഴ്ച വെച്ചിരുന്നത്. കസിനോ എന്ന കമ്പനിയായിരുന്നു ചിത്രം നിർമ്മിച്ചത്. ചിത്രത്തെക്കുറിച്ച് ആരും അറിയാത്ത ഒരു രഹസ്യം വെളിപ്പെടുത്തുകയാണ് വർഷങ്ങൾക്കുശേഷം സത്യൻ അന്തിക്കാട്. ഇതുവരെ ആർക്കും അറിയാത്ത രഹസ്യത്തിന്റെ എടാണ് സത്യൻ അന്തിക്കാട് തുറക്കുന്നത്. ചിത്രം നിർമ്മിച്ച കാസിനോ എന്ന നിർമ്മാണ കമ്പനി […]
“മോഹൻലാൽ ചെയ്യേണ്ട ആ കഥാപാത്രം ദിലീപ് ഏറ്റെടുത്തതോട് ആ സിനിമ തിയേറ്ററിൽ പരാജയം ആയി” – ദിലീപ് സിനിമയ്ക്ക് സംഭവിച്ചത് ഇങ്ങനെ,
ദിലീപിന് നിരവധി പുരസ്കാരങ്ങൾ നേടിക്കൊടുത്ത ഒരു ചിത്രമാണ് ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി ടിവി ചന്ദ്രൻ സംവിധാനം ചെയ്ത കഥാവശേഷൻ എന്ന സിനിമ. 2004ലാണ് ചിത്രം പുറത്തിറങ്ങിയത്. ഈ ചിത്രം ദിലീപും സഹോദരൻ അനൂപും ഒരുമിച്ചായിരുന്നു നിർമ്മിച്ചതും. ദിലീപിനൊപ്പം തന്നെ ജ്യോതിർമയി, ഇന്ദ്രൻസ്, കൊച്ചിൻ ഹനീഫ, വിജയരാഘവൻ എന്നിങ്ങനെ വലിയ താരനിര തന്നെയായിരുന്നു ചിത്രത്തിൽ ഉണ്ടായിരുന്നത്. ഒരുപക്ഷേ ആദ്യമായി ഇന്ദ്രൻസിനെ ഹാസ്യ കഥാപാത്രമല്ലാതെ അവതരിപ്പിച്ച ഒരു ചിത്രം കൂടി ആയിരിക്കും കഥാവശേഷൻ. ഈ ചിത്രം വേണ്ടവിധത്തിൽ ശ്രദ്ധ നേടിയിരുന്നില്ല […]