News Block
Fullwidth Featured
“നിങ്ങൾ ഒരു ജിന്ന് ആണ്…നിങ്ങൾക്ക് 72 വയസായി അറിയോ?’ ; മമ്മൂട്ടിയോട് സോഷ്യല്‍ മീഡിയ ലോകം
മലയാളികളുടെ ഫാഷൻ ഐക്കണാണ് മെഗാസ്റ്റാർ മമ്മൂട്ടി. ഫാഷൻ സെൻസിന്റെ കാര്യത്തിൽ ഈ എഴുപത്തിരണ്ടാം വയസിലും യൂത്തന്മാരായ താരങ്ങളെ വരെ മമ്മൂക്ക കടത്തിവെട്ടും. വീട് വിട്ട് പുറത്തേക്കിറങ്ങിയാൽ വൈറലാകുന്ന മനുഷ്യനെന്നാണ് ആരാധകർ താരത്തെ വിശേഷിപ്പിക്കാറുള്ളത്. ബോളിവുഡിൽ വരെ വൻ ആരാധകവൃന്ദമുള്ള മകൻ ദുൽഖറിന്റെ ഫാഷൻ സെൻസ് മമ്മൂട്ടിക്ക് താഴെയാണ്. കാലത്തിനൊത്ത് അപ്ഡേറ്റഡാകുന്ന കാര്യത്തിൽ മമ്മൂട്ടിയെ പോലെ ശ്രദ്ധിക്കുന്ന മറ്റൊരു തെന്നിന്ത്യൻ താരമുണ്ടോയെന്ന് സംശയാണ്. താരം എത്തുന്ന ഏത് പരിപാടിയിലായാലും ഒരു വ്യത്യസ്തത ഉണ്ടാകും എന്നത് യാഥാർത്ഥ്യമാണ്. അത്തരത്തിലൊരു ലുക്കാണ് […]
തൊണ്ണൂറ് ലക്ഷത്തിൽ നിന്ന് തുടങ്ങി മൂന്നാം ദിനം ആയപ്പോഴേക്കും 2.75 കോടി: പ്രേമലു ഞെട്ടിക്കുന്ന കളക്ഷൻ റിപ്പോർട്ട് പുറത്ത്
മമിത ബൈജു, നസ്‌ലിൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ പ്രേമലു വെള്ളിയാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്. ഗിരീഷ് എഡി സംവിധാനം ചെയ്ത ഈ ചിത്രം തിയറ്ററുകളിൽ കോടികൾ വാരുന്നു. ആദ്യ ദിനം തൊണ്ണൂറുലക്ഷം കലക്‌ഷൻ വന്ന സിനിമയ്ക്കു രണ്ടാം ദിനം അതിന്റെ ഇരട്ടി തുക ലഭിക്കുകയുണ്ടായി. മൂന്നാം ദിനമായ ഞായറാഴ്ച 2.75 കോടിയായിരുന്നു കലക്‌ഷൻ. തിങ്കളാഴ്ചയും രണ്ട് കോടിക്കടുത്ത് കലക്‌ഷൻ വന്നതായാണ് റിപ്പോർട്ടുകൾ. യൂത്തിനെ മാത്രമല്ല എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന വിധത്തിലാണ് ഗിരീഷ് എ.ഡി. ഈ ചിത്രമൊരുക്കിയിരിക്കുന്നത്. ചിരിക്കാനും ചിന്തിക്കാനുമുള്ള ഒരു […]
”മമ്മൂട്ടിയെപ്പോലൊരാൾ ഇത്തരം വേഷങ്ങൾ ചെയ്യുന്നത് ജനങ്ങളെ സ്വാദീനിക്കും”; ഭ്രമയുഗത്തിനെതിരെ കുഞ്ചമൺ ഇല്ലം ഹൈക്കോടതിയിൽ
മമ്മൂട്ടിയുടെ ഭ്രമയുഗത്തിനെതിരെ പരാതിയുമായി കുഞ്ചമൺ ഇല്ലം ഹൈക്കോടതിയിൽ. രാഹുൽ സദാശിവന്റെ സംവിധാനത്തിൽ മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഫെബ്രുവരി 15ന് റിലീസ് ചെയ്യാനിരിക്കെയാണ് ഈ സംഭവം. ചിത്രത്തിൻറെ സെൻസർ സർട്ടിഫിക്കറ്റ് അടക്കം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. കോട്ടയം ജില്ലയിലെ കുഞ്ചമൺ ഇല്ലക്കാരാണ് ഭ്രമയുഗത്തിനെതിരെ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഭ്രമയുഗം എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കുഞ്ചമൺ പോറ്റി അഥവാ പുഞ്ചമൺ പോറ്റി എന്നത് തങ്ങളുടെ കുടുംബപ്പേരാണെന്നും, ചിത്രത്തിൽ ദുർമന്ത്രവാദവും മറ്റും കാണിക്കുന്നത് കുടുംബത്തിനെ അധിക്ഷേപിക്കുന്നതാണെന്നാണ് […]
“മമ്മൂക്ക സാറിന് എങ്ങനെ ഇത്രയും വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കുന്നു? ആശ്ചര്യം തന്നെ” ; പ്രശംസിച്ച് തമിഴ് സംവിധായകൻ
കഴിഞ്ഞ ദിവസമാണ് ഭ്രമയുഗം സിനിമയുടെ ട്രെയിലര്‍ പുറത്തിറക്കിയത്. അബുദാബി അൽ വഹ്ദ മാളിൽ വച്ചായിരുന്നു ട്രെയിലര്‍ പുറത്തിറക്കിയത്. മമ്മൂട്ടി അടക്കം ഭ്രമയുഗത്തിലെ താരങ്ങള്‍ അണിയറക്കാര്‍ എല്ലാം ചടങ്ങിന് എത്തിയിരുന്നു. സിനിമയുടെ റിലീസ് അപ്ഡേറ്റുകളെല്ലാം ഓരോ നിമിഷവും വൻ ആകാംക്ഷയാണ് പ്രേക്ഷകർക്ക് നൽകുന്നത്. ട്രെയിലറിന് പിന്നാലെ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ച് കൊണ്ടും ഭ്രമയുഗം ചർച്ചകളുമാണ് സോഷ്യൽ മീഡിയ നിറയെ. ഈ അവസരത്തിൽ മമ്മൂട്ടിയെ കുറിച്ച് തമിഴ് സംവിധായകൻ ലിങ്കുസാമി പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്. മമ്മൂട്ടി ഒട്ടനവധി സിനിമകൾ ചെയ്തിട്ടുണ്ടെന്നും […]
“സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ പറഞ്ഞത് പോലെ 30 വയസ്സിനുള്ളിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ ലിസ്റ്റ് എടുത്താൽ ഞെട്ടിപ്പോകും!!”
മലയാളത്തിൻ്റെ വെള്ളിത്തിരയിലേക്ക് ഒരു കൊടുങ്കാറ്റ് പടന്നിറങ്ങിയിട്ട് നാല് പതിറ്റാണ്ടിലേറെയായി. ആ കൊടുങ്കാറ്റിനെ മലയാളികൾ ഒരു പേര് ചൊല്ലി വിളിച്ചു, ലാലേട്ടൻ. വിവരണങ്ങൾക്കും വിശേഷങ്ങൾക്കും അതിതമായി ഓരോ തലമുറയുടെയും ഇഷ്ടം നേടിയാണ് ഒരേ സമയം നടനും താരവുമായി മോഹൻലാൽ ജനങ്ങളുടെ ഹൃദയത്തിൽ ഇടം പിടിച്ചത്. ഒരു നാലു വയസുകാരന് മനസിൽ പതിച്ച പുലിമുരുകൻ മുതൽ ഓരോ പ്രേക്ഷകനും ആ നടനതികവിനെക്കുറിച്ച് പറയാൻ ഏറെയുണ്ടാകും. മോഹന്‍ലാലിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആരാധകര്‍ പറയുന്നൊരു പ്രയോഗമുണ്ട്, പഴയ മോഹന്‍ലാല്‍. തന്റെ പ്രകടനം കൊണ്ട് എണ്‍പതുകളിലും […]
അഡ്വാൻസ് ബുക്കിങ്ങ് കളക്ഷനിൽ ഞെട്ടിച്ച് മമ്മൂട്ടി; ഇതുവരെ വിറ്റത് 10000 ടിക്കറ്റുകൾ, മറ്റ് രാജ്യങ്ങളിലും ഗംഭീര തുടക്കം
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ഭ്രമയുഗത്തിന്റെ അഡ്വാൻസ് ബുക്കിങ്ങിൽ വൻ കളക്ഷൻ. കേരളത്തിനൊപ്പം ഓസ്‌ട്രേലിയ, ജർമ്മനി, യുകെ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലും ബുക്കിംഗ് ഓപ്പൺ ആയിട്ടുണ്ട്. കേരളത്തിൽ ഇനിയും ചില തിയറ്ററുകളിൽ ബുക്കിംഗ് സ്റ്റാർട്ട് ചെയ്യാൻ ബാക്കിയാണ്. ആരംഭിച്ച എല്ലാ തിയറ്ററുകളിലും മികച്ച ബുക്കിംഗ് ആണ് നടന്നു കൊണ്ടിരിക്കുന്നത്. ഇതുവരെ 10000ലേറെ ടിക്കറ്റുകൾ വിറ്റു കഴിഞ്ഞതായി ഭ്രമയുഗത്തിന്റെ ഔദ്യോഗിക പേജ് വഴി അറിയിച്ചിട്ടുണ്ട്. ബുക്കിംഗ് ആരംഭിച്ച് ഏതാനും മണിക്കൂറിനുള്ളിലാണ് പതിനായിരത്തോളം ടിക്കറ്റുകൾ വിറ്റുപോയിരിക്കുന്നത്. കേരളത്തിലെ പ്രധാന തിയറ്ററുകൾ […]
ടൊവിനോ ഫുൾടൈം സൂപ്പറല്ലേ; അന്വേഷിപ്പിൻ കണ്ടെത്തും ടീമിനെ അഭിനന്ദിച്ച് സൗബിൻ ഷാഹിർ
ടൊവിനോ തോമസ് – ഡാർവിൻ കുര്യാക്കോസ് കൂട്ടുകെട്ടിലിറങ്ങിയ അന്വേഷിപ്പിൻ കണ്ടെത്തും സിനിമയെ പ്രശംസിച്ച് നടനും സംവിധായകനുമായ സൗബിൻ ഷാഹിർ. സിനിമ കണ്ട് കഴിഞ്ഞ് തിയേറ്ററിൽ നിന്നിറങ്ങുന്ന സമയത്ത് മീഡിയയോട് സംസാരിക്കവെയാണ് നടൻ അഭിപ്രായം വ്യക്തമാക്കിയത്. അന്വേഷിപ്പിൻ കണ്ടെത്തും നല്ല സിനിമയാണെന്നും എല്ലാവരും തിയേറ്ററിൽ പോയി കാണണമെന്നും അദ്ദേഹം പറഞ്ഞു. ടൊവിനോ എങ്ങനെയുണ്ടായിരുന്നു എന്ന ചോദ്യത്തിന്, ചിരിച്ച് കൊണ്ട് ടൊവിനോ എപ്പോഴും സൂപ്പറല്ലേ എന്നായിരുന്നു സൗബിന്റെ മറുപടി. സൗബിനൊപ്പം അന്വേഷിപ്പിൻ കണ്ടെത്തും കാണാൻ പങ്കാളി ജാമിയ സഹീറുമുണ്ടായിരുന്നു. ടൊവിനോ […]
തിയേറ്ററിനുള്ളിൽ ഫാൻസ് തീയിട്ടു; ദുരന്തമായി റീ റിലീസ് ആഘോഷം
പവൻ കല്യാൺ ചിത്രത്തിന്റെ റീ റിലീസിനിടെ ദുരന്തം. റീ റിലീസ് ആഘോഷത്തിനിടെ തിയേറ്ററിൽ തീയിട്ട് ആഘോഷിക്കുകയായിരുന്നു ആരാധകർ. 2012ൽ പുറത്തിറങ്ങിയ ‘ക്യാമറാമാൻ ഗംഗാതോ രാംബാബു’ എന്ന ചിത്രത്തിന്റെ റീ റിലീസിനിടെയാണ് നടന്റെ ആരാധകർ തിയേറ്ററിനുള്ളിൽ കടലാസ് കൂട്ടിയിട്ട് കത്തിച്ച ശേഷം ഡാൻസ് ചെയ്തത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. തീ ആളിപ്പടരുമ്പോഴും ആരാധകർ ആഘോഷിക്കുന്നതും വീഡിയോയിൽ കാണാം. നന്ദ്യാലയിലെ ഒരു തിയേറ്ററിനുള്ളിലാണ് സംഭവം നടന്നത്. എന്നാൽ ഈ സംഭവത്തിൽ കേസ് എടുത്തോ എന്ന കാര്യത്തിൽ വിവരമില്ല. […]
‘മസ്റ്റ് വാച്ച്’; നടി മഞ്ജു വാര്യരുടേയും പ്രശംസ നേടി ടൊവിനോ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’
ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത ‘അന്വേഷിപ്പിൻ കണ്ടെത്തും’ വലിയ പ്രേക്ഷക സ്വീകാര്യതയോടെ തിയേറ്ററുകളിൽ മുന്നേറുകയാണ്. അപ്രതീക്ഷിത വഴികളിലൂടെ മുന്നേറുന്ന കറകളഞ്ഞ സസ്പെൻസ് ത്രില്ലർ എന്നാണ് സിനിമയെകുറിച്ച് പല കോണുകളിൽ നിന്നും വന്നുകൊണ്ടിരിക്കുന്ന പ്രേക്ഷകാഭിപ്രായങ്ങള്‍. ഇപ്പോഴിതാ സിനിമയെ പ്രകീർത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി മഞ്ജു വാര്യർ. ‘മസ്റ്റ് വാച്ച്’ എന്നാണ് ഇൻസ്റ്റ സ്റ്റോറിയിൽ മഞ്ജു വാര്യർ പങ്കുവെച്ചിരിക്കുന്നത്. സിനിമയുടെ സെൻസേഷണൽ ഹിറ്റ് എന്ന ക്യാപ്ഷനുമായുള്ള പോസ്റ്റർ പങ്കുവെച്ചുകൊണ്ട് സംവിധായകൻ ഡാർവിനേയും ടൊവിനോയേയും നിർമ്മാതാവ് ഡോൾവിനേയും ക്യാമറ […]
”മോഹൻലാൽ ഹിപ്പോക്രാറ്റാണെന്ന് അച്ഛൻ പറഞ്ഞത് തിരിച്ചറിവില്ലാത്തത് കൊണ്ട്”; അപകീർത്തിപ്പെടുത്തൽ അഭിപ്രായമല്ലെന്ന് ധ്യാൻ ശ്രീനിവാസൻ
മുഖം നോക്കാതെ എന്തും വെട്ടിത്തുറന്ന് പറയുന്ന ആളാണ് നടനും സംവിധായകനുമായ ശ്രീനിവാസൻ. കുറച്ച് മാസങ്ങൾക്ക് മുൻപ് ശ്രീനിവാസൻ നടൻ മോഹൻലാലിനെതിരെ നടത്തിയ പ്രസ്താവനകൾ വിവാദമായിരുന്നു. എന്നാൽ അന്ന് തന്നെ ഇതിനെ തള്ളിപ്പറഞ്ഞ വ്യക്തിയാണ് ശ്രീനിവാസൻറെ മകനും നടനുമായ ധ്യാൻ ശ്രീനിവാസൻ. ഇപ്പോൾ കുറച്ചുകൂടി രൂക്ഷമായ ഭാഷയിൽ ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. ശ്രീനിവാസൻ ഉൾപ്പടെയുള്ള എഴുത്തുകാർക്ക് അറിവുണ്ടെങ്കിലും തിരിച്ചറിവില്ലെന്നാണ് ധ്യാൻ പറയുന്നത്. തിരിച്ചറിവില്ലാത്തതുകൊണ്ടാണ് മോഹൻലാൽ ഹിപ്പോക്രാറ്റാണ് എന്ന് അച്ഛൻ വിളിച്ചുപറഞ്ഞത്. ഒരാളെ അപകീർത്തിപ്പെടുത്തുന്ന പരാമർശം ഒരിക്കലും […]