News Block
Fullwidth Featured
‘ഭ്രമയുഗം’ റിലീസ് ദിനത്തില്‍ മറുഭാഷാ പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ ഇങ്ങനെ
രൗദ്ര ഭാവങ്ങളുമായി മമ്മൂട്ടി എത്തുന്ന ചിത്രം എന്നതായിരുന്നു ഭ്രമയുഗത്തിന്റെ പ്രധാന ആകര്‍ഷണം. സംവിധാനം രാഹുല്‍ സദാശിവനാണ്. കറുപ്പിലും വെളുപ്പിലും മാത്രമായാണ് ഭ്രമയുഗം സിനിമ എത്തുന്നത് എന്നതും പുതിയ കാലത്തെ വ്യത്യസ്‍തതായിരുന്നു. പ്രതീക്ഷകള്‍ വെറുതെയായില്ല എന്ന് തെളിയിക്കുന്നതാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങളും. അതുപോലെ തിയറ്റര്‍ റിലീസ് ദിനത്തില്‍ മറുഭാഷാ പ്രേക്ഷകരില്‍ ഒരു മലയാള സിനിമ ചര്‍ച്ചയുണ്ടാക്കുക അപൂര്‍വ്വമാണ്. ഇപ്പോഴിതാ അത് സാധ്യമാക്കിയിരിക്കുകയാണ് മമ്മൂട്ടി നായകനായ ഭ്രമയുഗം. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എല്‍എല്‍പിയുടെ ബാനറില്‍ രാഹുല്‍ സദാശിവന്‍ സംവിധാനം […]
‘കാണുന്നവരുടെ മനസ്സിൽ അടുത്തതെന്തെന്ന് അറിയാനുള്ള ആകാംക്ഷ ജനിപ്പിക്കുന്ന ചിത്രം’; ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ സിനിമയെ പുകഴ്ത്തി സംവിധായകൻ നാദിർഷ
ടൊവിനോ തോമസ് പോലീസ് വേഷത്തിലെത്തിയ ‘അന്വേഷിപ്പിൻ കണ്ടെത്തും’ ചിത്രം തിയേറ്ററുകളിലെല്ലാം മികച്ച കളക്ഷനുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സിനിമ കണ്ട ശേഷം ചിത്രത്തേയും ടൊവിനോയേയും പുകഴ്ത്തിക്കൊണ്ട് എത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ നാദിർഷ. ”നല്ല കാസ്റ്റിംഗ്, നല്ല സ്ക്രിപ്റ്റ്, നല്ല മേക്കിംഗ്, ആർട്ട് ഗംഭീമാണ്. നല്ല ഡീറ്റെയ്‍ൽ ആയി എല്ലാ മേഖലയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. കാണുന്ന പ്രേക്ഷകരുടെ മനസ്സിൽ അടുത്തതെന്ത് സംഭവിക്കും എന്നറിയാനുള്ള ഒരു ആകാംക്ഷയുണ്ടാക്കുന്ന സിനിമയാണ്. ഇപ്പോൾ അതാണ് ആവശ്യം. നല്ല നല്ല സിനിമകൾ, സംവിധായകർ വരുന്നത് നമ്മുടെ […]
കൊടുമൺ പോറ്റി ഞെട്ടിച്ചോ?? ഭ്രമയുഗം ആദ്യ പ്രതികരണങ്ങള്‍
മമ്മൂട്ടി പ്രധാന വേഷങ്ങളില്‍ ഒന്നായെത്തുന്ന ചിത്രം എന്ന നിലയില്‍ പ്രേക്ഷകരുടെ ശ്രദ്ധയകാര്‍ഷിച്ചതാണ് ഭ്രമയുഗം. വിസ്‍മയിപ്പിക്കുന്ന വേഷപ്പകര്‍ച്ചയായിരിക്കും ഭ്രമയുഗം എന്ന ചിത്രത്തില്‍ എന്ന് വ്യക്തം. ആ പ്രതീക്ഷകളാണ് ഭ്രമയുഗത്തിലേക്ക് ആകര്‍ഷിക്കുന്നതും. ഇന്നിതാ ചിത്രം തിയേറ്ററിൽ റിലീസ് ചെയ്തിരിക്കുകയാണ്. കറുപ്പിലും വെളുപ്പിലും മാത്രമായാണ് ഭ്രമയുഗം സിനിമ എത്തുന്നത് എന്നതും പുതിയ കാലത്തെ വ്യത്യസ്‍തതായിരുന്നു. പ്രതീക്ഷകള്‍ വെറുതെയായില്ല എന്ന് തെളിയിക്കുന്നതാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങളും ഭ്രമയുഗത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന വേറിട്ട കഥാപാത്രത്തിന്റെ നിഗൂഢതകളാണ് പ്രധാന ഒരു ആകര്‍ഷണമെന്ന് ആദ്യ പകുതി […]
”അന്വേഷിപ്പിൻ കണ്ടെത്തും ഒരു റിസർച്ച് മെറ്റീരിയൽ; ഇവർ തുടക്കമിട്ടത് മലയാത്തിലെ നിശബ്ദവിപ്ലവത്തിന്”
”പാരസൈറ്റ് കണ്ട് ഉറങ്ങിപ്പോയി എന്ന് ഉറക്കെ പറഞ്ഞ ജനപ്രിയ സിനിമയിലെ ചക്രവർത്തിമാരുടെ നാട്ടിൽ അന്വേഷിപ്പിൻ കണ്ടെത്തും കണ്ട് ജനം കൈയ്യടിക്കുന്നു എങ്കിൽ …. അതല്ലാതെ മറ്റെന്താണ് വിപ്ലവം!” അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമ കണ്ട് ഒരു പ്രേക്ഷകൻ കുറിച്ചിട്ട വരികളാണിത്. ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത ഈ സിനിമ പതിവ് ഇൻവസ്റ്റിഗേറ്റീവ് ഡ്രാമാ വാർപ്പ് മാതൃകകളെ പൊളിച്ചെഴുതിയ ചിത്രമാണെന്ന് നേരത്തേ അഭിപ്രായങ്ങളുണ്ടായിരുന്നു. അതിനെ ശരിവെക്കുന്നതിലുപരി, കാര്യകാരണങ്ങൾ നിരത്തി ആളുകൾക്ക് വ്യക്തമായ ധാരണ നൽകുന്ന ഒരു കുറിപ്പാണ് സുരേഷ് […]
ഇത് മോഹൻലാലിന്റെയും ശ്രീനിവാസന്റേയും കഥ; തെളിവുകൾ നിരത്തി സോഷ്യൽ മീഡിയ
ചെറിയൊരു ഇടവേളയ്ക്ക് ശേഷം പ്രണവ് മോഹൻലാൽ വീണ്ടും നടന്റെ വേഷമണിയുകയാണ്. തൊണ്ണൂറുകളിലെ മോഹൻലാലിനെ ഓർമ്മിപ്പിക്കുന്ന രൂപഭാവങ്ങളുമായാണ് ‘വർഷങ്ങൾക്ക് ശേഷം’ സിനിമയുടെ ടീസറിൽ പ്രണവ് മോഹൻലാൽ പ്രത്യക്ഷപ്പെട്ടത്. വിന്റേജ് ലാലേട്ടനെ ഓർമ്മിപ്പിക്കുന്നു എന്ന കമന്റുകളാണ് ടീസറിന് അധികവും ലഭിച്ചത്. പ്രണവിന്റെ സംസാരവും ഭാവവും ചില സീനുകളും പഴയ മോഹൻലാലിനെ ഓർമ്മിപ്പിക്കുന്നതാണ്. പ്രണവിന്റെ ഡയലോഗിന് ഇടയിലെ മോനേ, എന്ന വിളിയിൽ പോലും മോഹൻലാലിനോട് സാമ്യതയുണ്ട് എന്നാണ് ആരാധകരുടെ കണ്ടെത്തൽ. അതേസമയം, പ്രണവ് കഷ്ടപ്പെട്ട് മോഹൻലാലിന് പഠിക്കുന്നത് പോലെ തോന്നി എന്ന […]
“ഇത് ഞങ്ങളുടെ ജോളിയുടെ കഥ! ജോളിക്ക് അന്ന് 18 വയസ്സ് ” ; മോനച്ചൻ മനസ്സ് തുറക്കുന്നു
ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാർവിൻ കുര്യാക്കോസ് ഒരുക്കിയ ‘അന്വേഷിപ്പിൻ കണ്ടെത്തും’ മികച്ച പ്രേക്ഷക പിന്തുണയോടെ തിയേറ്ററുകളിൽ ഹൗസ്‍ഫുൾ ഷോകളുമായി മുന്നേറുകയാണ്. രണ്ട് പെൺകുട്ടികളുടെ കൊലപാതകങ്ങളെ മുൻനിർത്തി മുമ്പോട്ടുപോകുന്ന കഥാഗതിയാണ് സിനിമയുടേത്.”അന്വേഷിപ്പിൻ കണ്ടെത്തും” പ്രേക്ഷകരിലേക്ക് എത്തുന്നതോടൊപ്പം, വർഷങ്ങൾക്കു മുൻപ് നടന്ന ജോളി മാത്യു കൊലക്കേസും വീണ്ടും ചർച്ചയാവുകയാണ്. സിനിമയിലെ കേന്ദ്രകഥാപാത്രമായ എസ്ഐ ആനന്ദ് നാരായണൻ നടത്തുന്ന ആദ്യ കുറ്റാന്വേഷണമായ ലവ്‌ലി മാത്തൻ തിരോധാനവും ജോളി മാത്യു കൊലക്കേസും തമ്മിലുള്ള സാദൃശ്യമാണ് സിനിമാസ്വാദകർ ചികയുന്നത്. ഇപ്പോഴിതാ അന്ന് നടന്ന […]
‘അന്വേഷിപ്പിൻ കണ്ടെത്തും’ ടൊവിനോ ചിത്രം ബോക്സ് ഓഫീസിൽ മുന്നേറിയോ?
ജിനു എബ്രഹാം എഴുതി ഡാർവിൻ സംവിധാനം ചെയ്ത അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമ ഒന്നിലേറെ കാരണങ്ങൾ കൊണ്ട് മലയാളത്തിൽ നിശബ്ദ വിപ്ലവത്തിനു തുടക്കമിട്ടിരിക്കുകയാണ്. അപ്രതീക്ഷിത വഴികളിലൂടെ മുന്നേറുന്ന കറകളഞ്ഞ സസ്പെൻസ് ത്രില്ലർ എന്നാണ് സിനിമയെകുറിച്ച് പല കോണുകളിൽ നിന്നും വന്നുകൊണ്ടിരിക്കുന്ന പ്രേക്ഷക അഭിപ്രായങ്ങള്‍. സിനിമാ ഇൻഡസ്ട്രിയിൽ നിന്നുതന്നെ നിരവധി പേരുടെ മികച്ച പ്രതികരണങ്ങള്‍ സിനിമയ്ക്ക് ഇതിനകം ലഭിച്ചുകൊണ്ടിരിക്കുകയാണ്. വൻ മുന്നേറ്റമുണ്ടാക്കാനാകുന്നില്ലെങ്കിലും അത്ര മോശമല്ലാത്ത കളക്ഷൻ അന്വേഷിപ്പിൻ കണ്ടെത്തുമിന് നേടാനാകുന്നുണ്ട് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. അന്വേഷിപ്പിൻ കണ്ടെത്തുമിന് […]
50 കോടി ചിത്രവുമായി വീണ്ടും പ്രണവ് മോഹൻലാൽ; തിരുവനന്തപുരത്തെ ഒരു തിയേറ്ററിൽ ഒരു ടിക്കറ്റിന് ഒന്ന് ഫ്രീ
പ്രണവ് മോഹൻലാൽ നായക വേഷത്തിലെത്തി തിയേറ്ററിൽ ഹിറ്റായ ചിത്രമായിരുന്നു ഹൃദയം. വിനീത് ശ്രീനിവാസന്റെ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ രണ്ട് നായികമാരുണ്ടായിരുന്നു. ക്യാമ്പസ് പ്രണയം പറഞ്ഞ സിനിമ തിയേറ്ററിൽ വൻ ഹിറ്റായി. ഇപ്പോൾ പ്രണവിന്റെ കരിയറിലെ ആദ്യ 50 കോടി ക്ലബ്ബ് ചിത്രം കൂടിയായ ഹൃദയം വീണ്ടും തിയറ്ററിൽ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ഇന്ന് വാലന്റൈൻസ് ഡേ ദിനത്തോട് അനുബന്ധിച്ചാണ് ഹൃദയം വീണ്ടും തിയറ്ററിൽ എത്തുന്നത്. കൊച്ചി പിവിആർ ലുലു(ഫെബ്രുവരി 12,15), തിരുവനന്തപുരം പിവിആർ ലുലു(ഫെബ്രുവരി 11, 13), […]
മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്തിട്ട് 20 ദിവസം… കളക്ഷൻ റിപ്പോർട്ട്
ഒരുപക്ഷേ സമീപകാല മലയാള സിനിമയിൽ മലൈക്കോട്ടൈ വാലിബനോളം ആകാംക്ഷയും പ്രതീക്ഷയും ഉണർത്തിയ ചിത്രം വേറെ കാണില്ല. മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി കോമ്പോ തന്നെയാണ് അതിന് കാരണം. ബിഗ് ബജറ്റ് ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിച്ച ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ ആയിരുന്നു ഏവരും കാത്തിരുന്നത്. എന്നാൽ റിലീസ് ദിനം മുതൽ ലഭിച്ച സമ്മിശ്ര പ്രതികരണങ്ങൾ സിനിമയെ വല്ലാതെ ബാധിച്ചു. സിനിമയെ മാത്രമല്ല കളക്ഷനെയും. ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ റിലീസ് […]
‘മലൈക്കോട്ടൈ വാലിബനിൽ, ഈ പ്രായത്തിൽ മോഹൻലാൽ എടുത്ത എഫേർട്ട് കണ്ട് അത്ഭുതം തോന്നി.. പക്ഷേ ‘ ; അഖിൽ മാരാർ പറയുന്നു
ബിഗ് ബോസ് ഷോയിലൂടെ വൻ ജനപ്രീതി നേടിയ അഖിൽ മാരാറിന് ഷോയ്ക്ക് ശേഷവും ഈ സ്വീകാര്യത നിലനിൽക്കാനായി. വിവാദ പ്രസ്താവനകളാൽ വലിയ ഹേറ്റേഴ്സ് ഉള്ളപ്പോഴാണ് അഖിൽ മാരാർ ബിഗ് ബോസ് ഷോയിലേക്ക് എത്തുന്നത്. എന്നാൽ പിന്നീട് ഹേറ്റേഴ്സിനെ പോലും ആരാധകരാക്കി മാറ്റാൻ അഖിൽ മാരാർക്ക് കഴിഞ്ഞു. ശരിക്കും ബിഗ് ബോസ് മെറ്റീരിയല്‍ എന്നൊക്കെ പറയുന്നത് അഖിലാണെന്നാണ് പൊതുവേ ആരാധകരുടെ അഭിപ്രായം. തുടക്കം മുതലേ വിജയസാധ്യത ഏറെയുണ്ടായിരുന്ന മത്സരാര്‍ഥി അഖില്‍ മാത്രമായിരുന്നു എന്നതും ആ സീസണിലെ പ്രത്യേകതയാണ്. ഏത് […]