News Block
Fullwidth Featured
മമ്മൂട്ടി, മോഹൻലാൽ സിനിമകളല്ല; റിലീസിന് മുൻപ് യുകെയിൽ 11 ഹൗസ്‍ഫുൾ ഷോ ബുക്കിംഗുമായി ഞെട്ടിച്ച് ഒരു മലയാളചിത്രം
വിദേശ മാർക്കറ്റിൽ മലയാള സിനിമകൾക്ക് ഈയിടയായി വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ മാത്രമായി ഒതുങ്ങിയിരുന്ന മലയാള സിനിമ യൂറോപ്യൻ രാജ്യങ്ങളിൽ റിലീസ് ചെയ്യാൻ തുടങ്ങിയിട്ട് ഇപ്പോൾ കാലങ്ങളായി. യുഎസ്, യുകെ, കാനഡ, യൂറോപ്യൻ രാജ്യങ്ങൾ എന്നിങ്ങനെ ഓരോ പുതിയ ചിത്രം വരുമ്പോഴും അതിൻറെ എണ്ണവും വ്യാപ്തിയും കൂടുന്നുമുണ്ട്. പൊതുവെ മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ ചിത്രങ്ങൾക്കാണ് കൂടുതൽ സാധ്യതകൾ ഉള്ളത്. എന്നാൽ ഇപ്പോഴിതാ റിലീസിന് മുൻപുതന്നെ യുകെയിൽ ഒരു മലയാള ചിത്രം നേടിയിരിക്കുന്ന ഹൗസ്‍ഫുൾ ഷോകളുടെ എണ്ണം […]
തെലുങ്കിൽ ദുരന്തമായി മമ്മൂട്ടി ചിത്രം; സിനിമ കാണാനെത്തിയത് പാർട്ടി പ്രവർത്തകർ മാത്രം
മലയാളത്തിൽ വ്യത്യസ്തതകളുടെ അംബാസിഡർ പദവി അലങ്കിരിക്കുകയും വമ്പൻ ഹിറ്റുകൾ സൃഷ്ടിക്കുകയും ചെയ്യുന്ന താരമാണ് മമ്മൂട്ടി. പക്ഷേ താരത്തിന് തെലുങ്കിൽ കനത്ത പരാജയമാണ് നേരിടേണ്ടി വന്നിരിക്കുന്നത്. മലയാളത്തിൽ ‘ഭ്രമയുഗം’ തകർത്തോടുമ്പോൾ, തെലുങ്കിൽ ‘യാത്ര 2’ കനത്ത പരാജയമായിരിക്കുകയാണ്. മമ്മൂട്ടി അഭിനയിച്ച് തെലുങ്കിൽ സൂപ്പർ ഹിറ്റ് ആയ ചിത്രമായിരുന്നു ‘യാത്ര’. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് യാത്ര 2 എത്തിയത്. ഫെബ്രുവരി 8ന് റിലീസായ ചിത്രം രണ്ട് കോടിയിലേറെ ഓപ്പണിംഗ് കളക്ഷൻ നേടിയത്. 50 കോടിയിലേറെ ബജറ്റിൽ ഒരുക്കിയ ചിത്രത്തിന്റെ […]
മമ്മൂട്ടി ചിത്രം ഭ്രമയുഗം ഒടിടിയില്‍ നേടിയ തുകയിൽ പ്രതികരണവുമായി നിര്‍മ്മാതാവ്
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ഭ്രമയുഗം വൻ പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ബോക്സ് ഓഫീസില്‍ കുതിക്കുകയാണ് ചിത്രം. സിനിമകളുടെ ബോക്സ് ഓഫീസ് കളക്ഷനൊപ്പം മറ്റ് മേഖലകളില്‍ നിന്ന് അവ നേടുന്ന വരുമാനവും ഇന്ന് വാര്‍ത്താപ്രാധാന്യം നേടാറുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ഭ്രമയുഗം ഒടിടിയില്‍ നേടിയ തുകയെത്ര എന്നത് സംബന്ധിച്ച ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ ഇടംപിടിച്ചിരിക്കുകയാണ്. ഫെബ്രുവരി 15 ന് റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന് ബോക്സ് […]
എങ്ങും ഹൗസ്‍ഫുൾ ഷോകള്‍! അതിശയമായി ഈ സൂപ്പർ ഹിറ്റ് സിനിമാ ത്രയം; തിയേറ്ററുകളിലേക്ക് ജനപ്രവാഹം
എങ്ങും ഹൗസ്‍ഫുള്‍ ഷോകള്‍. തിയേറ്റുകളിൽ നിറയെ തിരക്ക്. ആളും ആരവവുമായി ഉത്സവ സമാന അന്തരീക്ഷം. സാധാരണ ഫെസ്റ്റിവൽ സമയങ്ങളിൽ കാണാറുള്ള വൻ ജനപ്രവാഹമാണ് ഇപ്പോൾ തിയേറ്ററുകളിൽ. ക്രിസ്മസ് കഴിഞ്ഞാൽ പിന്നെ മാർച്ചിലും ഏപ്രിലിലുമൊക്കെയായി വിഷുവിനും ഈസ്റ്റിനും റംസാനുമൊക്കെയാണ് സിനിമകളുടെ നല്ലകാലം തുടങ്ങാറുള്ളത്. എന്നാൽ ഇപ്പോഴിതാ പതിവിന് വിപരീതമായി ഫെബ്രുവരിയിൽ തന്നെ തിയേറ്ററുകള്‍ നിറച്ചിരിക്കുകയാണ് അന്വേഷിപ്പിൻ കണ്ടെത്തും പ്രേമലു, ഭ്രമയുഗം എന്നീ സിനിമാത്രയം. ഫെബ്രുവരി 9നും 15നും തുടര്‍ച്ചയായി റിലീസ് ചെയ്യപ്പെട്ട മൂന്ന് സിനിമകളാണ് വിജയത്തേരിലേറി മുന്നേറുന്നത്. ഒരാഴ്ചയുടെ […]
അന്ന് മമ്മൂട്ടി ചിത്രത്തിൽ ആൾക്കൂട്ടത്തിൽ നിന്ന പയ്യൻ മമ്മൂട്ടി ചിത്രത്തിനൊപ്പം കട്ടയ്ക്ക് നില്‍ക്കുന്നു….!!
കേരള ബോക്സ് ഓഫിസില്‍ ഇത് സിനിമകളുടെ നല്ല കാലമാണ്. നസ്‍ലെൻ നായകനായ പ്രേമലുവും മമ്മൂട്ടി ചിത്രം ഭ്രമയുഗവും വൻ കുതിപ്പാണ് നടത്തുന്നത്. ഇന്നലെ മാത്രം പ്രേമലു നേടിയത് മൂന്ന് കോടിയോളം ആണെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. ചിത്രം ആഗോളതലത്തിൽ 50 കോടിയിലേക്ക് കുതിക്കുകയാണ്. അതായത് 2024 ലെ ആദ്യത്തെ 50 കോടി ക്ലബ് മലയാള ചിത്രം ആയിരിക്കും പ്രേമലു എന്നാണ് ഇപ്പോള്‍ ട്രേഡ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്. യുവ പ്രണയത്തിന്റെ പുതിയ കാല കഥ പ്രമേയമായ പ്രേമലുവിന് […]
“മമ്മൂട്ടിക്കോ ഇപ്പോഴുള്ള മറ്റാർക്കെങ്കിലുമൊ അഭിനയിച്ചെത്താനാവാത്ത സ്ഥാനത്താണ് മോഹൻലാൽ” ; കുറിപ്പ് വൈറൽ
മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടിയും മോഹൻലാലും. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി മലയാള സിനിമയുടെ നെടുംതൂണുകളായി നിൽക്കുന്നവർ. ഇവരെ പോലെ മലയാളി പ്രേക്ഷകരെ സ്വാധീനിച്ച മറ്റു താരങ്ങൾ ഉണ്ടോ എന്നത് പോലും സംശയമാണ്. പുതിയ താരങ്ങൾ നിരവധി മലയാള സിനിമയിൽ പിറവിയെടുത്തിട്ടും മോഹൻലാൽ, മമ്മൂട്ടി എന്നീ താരങ്ങളുടെ സിംഹാസനം കയ്യടക്കാൻ പോകുന്ന തരത്തിലുള്ള വിസ്മയ പ്രകടനം ഒരാൾ പോലും ഇതുവരെയും കാഴ്ചവെച്ചിട്ടില്ല. മാത്രമല്ല. മോഹൻലാലിനും മമ്മൂട്ടിക്കും ലഭിച്ച പോലുള്ള സിനിമകളുടെയും കഥാപാത്രങ്ങളുടെയും അഭാവം മലയാള സിനിമയിലുണ്ട്. ഇപ്പോഴിതാ […]
ബോക്സ് ഓഫീസിൽ കത്തികയറി മമ്മൂട്ടിയുടെ ”ഭ്രമയുഗം” ; കളക്ഷൻ റിപ്പോർട്ട്
സമീപകാലത്ത് സിനിമാ ലോകത്തെ ഒന്നാകെ ഞെട്ടിക്കുകയാണ് മമ്മൂട്ടി എന്ന നടൻ. കാലങ്ങളായുള്ള സിനിമാ ജീവിതത്തിൽ അദ്ദേഹം അഭിനയിച്ച് തീർത്തത് ഒട്ടനവധി സിനികളും കഥാപാത്രങ്ങളും ആണെങ്കിലും പുതിയ വേഷങ്ങളോട് മമ്മൂട്ടിക്കുള്ള അകർഷണം വളരെ വലുതാണ്. അവയിലെ ഏറ്റവും ഒടുവിലെ ഉദാഹരണമായിരിക്കുകയാണ് ‘ഭ്രമയുഗം’ എന്ന രാഹുൽ സദാശിവൻ ചിത്രം. ചിത്രം വിജയഭേരി മുഴക്കി തിയറ്ററിൽ പ്രദർശനം തുടരുകയാണ്. ബോക്സ് ഓഫീസില്‍ കുതിക്കുകയാണ് ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്‍റെ കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ ആദ്യമായി പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും […]
”ഭ്രമയുഗത്തിൽ അർജുൻ അശോകന് പകരം നിശ്ചയിച്ചയിച്ചിരുന്നത് ആസിഫ് അലിയെ”; ചെയ്യാൻ പറ്റാത്തതിന്റെ കാരണം വ്യക്തമാക്കി ആസിഫ്
മമ്മൂട്ടി ഗ്രേ ഷേഡിലെത്തിയ രാഹുൽ സദാശിവൻ സംവിധാനം ചെയ്ത സിനിമയാണ് ഭ്രമയുഗം. മിസ്റ്ററി – ഹൊറർ ജോണറിലിറങ്ങിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. മമ്മൂട്ടിയുടെ പ്രകടനത്തിനൊപ്പം അർജുൻ അശോകന്റെയും സിദ്ധാർത്ഥ് ഭരതന്റെയും കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങൾ കൂടിയായിരുന്നു ചിത്രത്തിലേത്. ഇരുവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാൽ അർജുൻ അശോകൻ ചെയ്ത കഥാപാത്രം ചെയ്യേണ്ടിയിരുന്നത് ആസിഫ് അലി ആയിരുന്നു. പക്ഷേ മറ്റ് സിനിമകളുമായി ഡേറ്റ് ക്ലാഷ് ഉള്ളതുകൊണ്ടാണ് ആസിഫ് അലി ഭ്രമയുഗത്തിൽ നിന്നും പിന്മാറിയത്. […]
“ഒരു ജഡ്ജ്മെന്റിനെയും പേടിക്കാതെ അവയെ പുള്ളി പുറം കാലിന് അടിച്ചോണ്ടിരിക്കുമ്പോൾ…” ; മമ്മൂക്കയെ ക്കുറിച്ച് വിനയ് ഫോർട്ട്
മമ്മൂട്ടിയുടെ ഭ്രമയുഗം മികച്ച അഭിപ്രായം നേടി തിയറ്ററിൽ പ്രദർശനം തുടരുകയാണ്. ബ്ലാക്ക് ആന്റ് വൈറ്റ് സിനിമയായ ഭ്രമയുഗം പുതുമയുള്ള ദൃശ്യാവിഷ്കാരമാണെന്ന് പ്രേക്ഷകർ പറയുന്നു. ഭൂതകാലം എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട രാഹുൽ സദാശിവൻ ആണ് ഭ്രമയുഗത്തിന്റെ സംവിധായകൻ. അടുത്തിടെ ആട്ടം എന്ന സിനിമയിലൂടെ പ്രേക്ഷകരെ ഒന്നാകെ അമ്പരപ്പിച്ച വിനയ് നടൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. മമ്മൂട്ടിയുടെ കഥാപാത്രങ്ങളെയും സിനിമകളെയും കുറിച്ചാണ് വിനയ് ഫോർട്ട് സംസാരിക്കുന്നത്. മലയാള സിനിമയില്‍ അടുത്ത കാലത്ത് നടന്ന ഏറ്റവും നല്ല കാര്യം […]
ഇനി കാണാൻ പോകുന്നതാണ് നിജം; മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ ഒടിടിയിലേക്ക്
മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്ത് ഒരു മാസം ആകാറായി. തിയേറ്ററിൽ സമ്മിശ്ര പ്രതികരണങ്ങൾ നേടിയ ഈ ചിത്രം ഒടിടിയിലേക്ക് പ്രവേശിക്കുകയാണ്. ജനുവരി 25നായിരുന്നു ചിത്രം റിലീസ് ചെയ്തത്. ആദ്യ ദിവസം കടുത്ത ഡീഗ്രേഡിങ്ങിന് ഇരയായ ചിത്രം പിന്നീട് കൂടുതൽ ആളുകൾ കാണാൻ തുടങ്ങിയതോടെ മികച്ച അഭിപ്രായങ്ങൾ സ്വന്തമാക്കി മുന്നേറുകയായിരുന്നു. ഇനി ഒടിടി സ്ട്രീമിംഗ് ആരംഭിക്കുമ്പോൾ സിനിമയ്ക്ക് കൂടുതൽ പ്രശംസകളും മറ്റും ലഭിക്കുമെന്നാണ് സിനിമാ പ്രേമികളും ആരാധകരും കണക്കുകൂട്ടുന്നത്. ഡിസ്നി പ്ലസ് […]