29 Mar, 2026

News Block

1 min read

ഭാവനയുടെ അസാമാന്യ സ്വാഗും റഹ്‌മാന്റെ പവർ പാക്ക്ഡ് ആക്ഷനും; ‘അനോമി’ ട്രെയിലർ പുറത്തിറങ്ങി

മലയാളികളുടെ പ്രിയ നടി ഭാവനയുടെയും സ്റ്റൈലിഷ് താരം റഹ്‌മാന്റെയും തകർപ്പൻ പ്രകടനവുമായി എത്തുന്ന ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ‘അനോമി’യുടെ (Anomie)…
1 min read

”പൃഥ്വിരാജിനൊപ്പം പട്ടിണി കിടന്ന ഞാൻ ആശുപത്രിയിലായി”; ജോർദാനിൽ നിന്ന് മടങ്ങിയത് വീൽചെയറിലെന്ന് ബ്ലെസി

മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതം. ഇതിനോടകം മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പ്രീ റിലീസ് ഹൈപ്പ് ലഭിക്കുന്ന ചിത്രങ്ങളിൽ ഒന്നായി മാറിയ ‘ആടുജീവിതം’ ഏറെ പ്രത്യേകതകളോടെയാണ് തിയേറ്ററുകളിലെത്തുന്നത്. ഭാരം കുറച്ചു കൊണ്ടുള്ള പൃഥ്വിരാജിന്റെ ട്രാൻസ്‌ഫൊമേഷൻ ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ചർച്ചകളിൽ നിറഞ്ഞത്. 31 കിലോ ഭാരമാണ് പൃഥ്വിരാജ് സിനിമയ്ക്കായി കുറച്ചത്. മാത്രമല്ല, പൃഥ്വിരാജിനൊപ്പം സംവിധായകൻ ബ്ലെസിയും അണിയറപ്രവർത്തകരും കൂടി പട്ടിണി കിടന്നിരുന്നു. സംവിധായകൻ തന്നെയാണ് ഇക്കാര്യത്തെ […]

1 min read

അടിപൊളി ഡപ്പാംകൂത്ത് പാട്ടുമായി സുഷിനും പാൽ ഡബ്ബയും ; ആവേശം സിനിമയിലെ ‘ഗലാട്ട’ എത്തി

ജനറേഷൻ ഗ്യാപ്പില്ലാതെ ഏവരേയും രോമാഞ്ചിഫിക്കേഷൻ അവസ്ഥയിലെത്തിച്ച ചിത്രമായിരുന്നു ജിത്തു മാധവൻ ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രം ‘രോമാഞ്ചം’. അതിന് പിന്നാലെ ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ആവേശം’ പ്രഖ്യാപിച്ചതോടെ ഏവരും ഏറെ ആകാംക്ഷയിലായിരുന്നു. ആ ആകാംക്ഷയ്ക്ക് തീകൊളുത്തിക്കൊണ്ടാണ് ‘ആവേശം’ ടീസറും പോസ്റ്ററുകളും ആദ്യ ഗാനവുമൊക്കെയെത്തിയത്. ഇപ്പോഴിതാ കേൾക്കുന്നവരെല്ലാം ചുവടുവെച്ചുപോകുന്ന രീതിയിലുള്ള രണ്ടാമത്തെ ഗാനമായെത്തിയിരിക്കുകയാണ് ആവേശത്തിലെ ‘ഗലാട്ട’.   ജിത്തു മാധവനും സുഷിൻ ശ്യാമും ‘രോമാഞ്ച’ത്തിന് ശേഷം ഒന്നിക്കുന്നതിനാൽ തന്നെ സംഗീതാസ്വാദകരും […]

1 min read

തിയേറ്റർ ഇളക്കി മറിക്കാൻ രം​ഗണ്ണ വരുന്നു; ആവേശം റിലീസ് തീയതി പുറത്ത്

ഹിറ്റ് ചിത്രമായ രോമാഞ്ചത്തിന് ശേഷം സംവിധായകൻ ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആവേശത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. പെരുന്നാൾ- വിഷു റിലീസ് ആയി ഏപ്രിൽ 11 നാണ് ചിത്രം തിയേറ്റുകളിൽ എത്തുക. പുതിയ പോസ്റ്ററിനൊപ്പമാണ് അണിയറക്കാർ റിലീസ് തീയതി പുറത്തുവിട്ടിരിക്കുന്നത്. ആളിക്കത്തുന്ന ഒരു തീക്കുപ്പി കയ്യിൽ പിടിച്ച് നിൽക്കുന്ന ഫഹദ് ഫാസിലിൻറെ രങ്കൻ ആണ് പോസ്റ്ററിൽ. പോസ്റ്ററുകളും പുറത്തിറങ്ങിയ ഗാനവും സൂചിപ്പിക്കുന്നത് ആവേശം ഒരു മുഴുനീള എന്റർടൈനർ ആയിരിക്കുമെന്നാണ്. അൻവർ റഷീദ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ […]

1 min read

കൈയ്യിൽ പെട്രോൾ ബോംബുമായി രങ്ക; ഒപ്പം എന്തിനും തയ്യാറായി ശിങ്കിടികളും! ആളിക്കത്തി ‘ആവേശം’ പുതിയ പോസ്റ്റർ

വലിപ്പച്ചെറുപ്പമില്ലാതെ ഓരോരുത്തരും ഏറ്റെടുത്ത ‘രോമാഞ്ചം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ആവേശം’ എന്ന സിനിമയുടെ പുത്തൻ പോസ്റ്റർ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നു. കൈയ്യിൽ പെട്രോൾ ബോംബുമായി നിൽക്കുന്ന രങ്ക എന്ന കഥാപാത്രമാണ് പോസ്റ്ററിലെ പ്രധാന ആകർഷണം. ഫഹദ് ഫാസിലാണ് ചിത്രത്തിൽ രങ്കയായി എത്തുന്നത്. ഏപ്രിൽ 11നാണ് ‘ആവേശ’ത്തിന്‍റെ വേൾഡ് വൈഡ് റിലീസ്.   സിനിമയുടേതായി പുറത്തിറങ്ങിയ ടീസറും ‘ജാ‍ഡ’ എന്ന ഗാനവും അടുത്തിടെ […]

1 min read

ബോക്സ് ഓഫീസിൽ കളക്ഷനില്‍ അപൂർവ നേട്ടത്തിൽ മഞ്ഞുമ്മല്‍ ബോയ്‍സ്

മലയാള സിനിമയിലെ അത്ഭുത ഹിറ്റ് എന്ന വിശേഷിപ്പിക്കാവുന്ന നേട്ടത്തിലേക്കാണ് മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രം ഓടിക്കയറുന്നത്. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ് യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള സര്‍വൈവല്‍ ത്രില്ലര്‍ ചിത്രം പല ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും നേടിയിരുന്നു. ആഗോളതലത്തില്‍ മഞ്ഞുമ്മല്‍ ബോയ്‍സ് 150 കോടി ക്ലബില്‍ എത്തിയിരിക്കുന്നു എന്നാണ് പുതിയ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ഇനി മലയാളത്തില്‍ നിന്ന് ഒരേയൊരു ചിത്രം മാത്രമേ ആഗോള ബോക്സ് ഓഫീസിലെ കളക്ഷന്റെ കാര്യത്തില്‍ മഞ്ഞുമ്മല്‍ ബോയ്‍സിന് മുന്നിലുള്ളു. ആഗോള […]

1 min read

കുടിച്ചുകൂത്താടുന്ന പൊറുക്കികൾ: ‘മഞ്ഞുമ്മലി’നെയും മലയാളികളെയും അധിക്ഷേപിച്ച് ജയമോഹന്‍

മലയാള സിനിമയിലെ അത്ഭുത ഹിറ്റ് എന്ന വിശേഷിപ്പിക്കാവുന്ന നേട്ടത്തിലേക്കാണ് മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രം ഓടിക്കയറുന്നത്. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ് യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള സര്‍വൈവല്‍ ത്രില്ലര്‍ ചിത്രം പല ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും നേടിയിരുന്നു. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തെ മുൻനിർത്തി മലയാളികളേയും മലയാള സിനിമയേയും അധിക്ഷേപിച്ച് വിവാദത്തിലകപ്പെട്ട് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹൻ. ‘മഞ്ഞുമ്മല്‍ ബോയ്സ്- കുടികാര പൊറുക്കികളിന്‍ കൂത്താട്ടം’ (മഞ്ഞുമ്മല്‍ ബോയ്സ്- കുടിച്ചുകൂത്താടുന്ന തെണ്ടികൾ) എന്ന തലക്കെട്ടില്‍ മാര്‍ച്ച് 9ന് പ്രസിദ്ധീകരിച്ച […]

1 min read

പോണ്‍ ഫിലിം താരം സോഫിയാ ലിയോണി അപാര്‍ട്മെന്‍റില്‍ മരിച്ചനിലയില്‍

പോണ്‍ ഫിലിം നടി സോഫിയ ലിയോണി അന്തരിച്ചു. 26 വയസായിരുന്നു നടിയ്ക്ക്. യുഎസിലെ മയാമിയിലുള്ള അപ്പാർട്ട്‌മെന്റിൽ നിന്നാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ മാസം ഒന്നിനാണ് സോഫിയയെ മരിച്ചനിലയിൽ കണ്ടെത്തതെന്ന് കുടുംബം അറിയിച്ചു. വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് മരണവിവരം പുറത്തുവരുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ‘‘അവളുടെ അമ്മയ്ക്കും കുടുംബത്തിനും വേണ്ടി, ഞങ്ങളുടെ പ്രിയപ്പെട്ട സോഫിയയുടെ വിയോഗവാർത്ത വളരെ ദുഃഖത്തോടെയാണ് എനിക്ക് പങ്കുവയ്‌ക്കേണ്ടിവരുന്നത്. സോഫിയയുടെ പെട്ടെന്നുള്ള വേർപാട് അവളുടെ […]

1 min read

കുടുംബങ്ങള്‍ക്ക് പ്രിയപ്പെട്ട ചിത്രമായി ‘തങ്കമണി’; ആകാംക്ഷ നിറയ്ക്കുന്ന രംഗങ്ങളുമായി പ്രേക്ഷകരേറ്റെടുത്ത് ചിത്രം മുന്നേറുന്നു

ഓരോ നിമിഷവും ഉദ്വേഗവും ആകാംക്ഷയും നിറയ്ക്കുന്ന രംഗങ്ങളുമായി തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പിന്തുണയോടെ ‘തങ്കമണി’ മുന്നേറുകയാണ്. 1986 ല്‍ ഇടുക്കി ജില്ലയിലെ ‘തങ്കമണി’യില്‍ നടന്ന പൊലീസ് നരനായാട്ട് വിഷയമാക്കി എത്തിയിരിക്കുന്ന ‘തങ്കമണി’ എന്ന ചിത്രം പ്രേക്ഷകർ ഏറെനാളായി കാണാനായി കാത്തിരുന്ന സിനിമയാണ്. യഥാർത്ഥത്തിൽ നടന്ന സംഭവങ്ങള്‍ സിനിമയായി എത്തുമ്പോള്‍ ഏവർക്കും അത് കാണാനുള്ളൊരു ആകാംക്ഷയുണ്ടാകും. ആ സംഭവത്തിലുള്‍പ്പെട്ട മനുഷ്യരുടെ വൈകാരികതലം വ്യക്തമായി സിനിമയിൽ കൊണ്ടുവരാൻ കഴിഞ്ഞാൽ ആ സിനിമ മികച്ചതാവും. കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ‘തങ്കമണി’ ആ […]

1 min read

“ദിലീപ് സിനിമകളിറങ്ങുമ്പോൾ മാത്രം ഡീഗ്രേഡിങുമായി തലപൊക്കി വരുന്നവരോട് ഒന്നേ പറയാനുള്ളു… കനൽ കെട്ടിട്ടില്ല… പൊള്ളും..”

യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കി മലയാളത്തില്‍ സമീപകാലത്ത് ഉണ്ടായിരിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളുടെ തുടര്‍ച്ചയാണ് തങ്കമണി. പേര് സൂചിപ്പിക്കുന്നതുപോലെ 1986 ല്‍ ഇടുക്കി ജില്ലയിലെ തങ്കമണിയില്‍ നടന്ന പൊലീസ് നരനായാട്ട് ആണ് ചിത്രത്തിന്‍റെ പ്രമേയം. ഉടൽ സംവിധായകനായ രതീഷ് രഘുനന്ദൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കമണി. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തെന്നിന്ത്യൻ ഫൈറ്റ് മാസ്റ്റേഴ്സായ രാജശേഖർ, സ്റ്റൺ ശിവ, സുപ്രീം സുന്ദർ, […]

1 min read

പോസ്റ്ററുകൾക്ക് നടുവിൽ ഉറക്കം, മമ്മൂട്ടിയുടെ റോളുകൾ കാണാപാഠം; ആരാധികയെ നെഞ്ചോട് ചേർത്ത് മമ്മൂട്ടി

ഇന്നലെ ലോക വനിതാ ദിനമായിരുന്നു. അന്നേ ദിനത്തിൽ നടനും അവതാരകനുമായ പിഷാരടി സോഷ്യൽമീഡിയയിൽ പങ്കുവെച്ച ഒരു വിഡിയോയാണ് ഇപ്പോൾ ആരാധകരുടെ മനം കവരുന്നത്. കാലങ്ങളോളം നേരിൽ കാണാൻ കൊതിച്ച മമ്മൂക്കയെ കണ്ട അമ്മാളു അമ്മയുടെ സന്തോഷമാണ് ഈ വിഡിയോയിൽ. മമ്മൂട്ടിയെ ഒന്ന് നേരിൽ കാണണമെന്ന തന്റെ ആ​ഗ്രഹം ഒരു സ്വകാര്യ ചാനലിൽ അമ്മാളു അമ്മ പറഞ്ഞിരുന്നു. ഇത് വലിയതോതിൽ വൈറലാവുകയും ചെയ്തു. പിന്നാലെ ഇഷ്ടതാരത്തെ നേരിൽ കാണാൻ നടിയും സാമൂഹ്യ പ്രവർത്തകയുമായി സീമ ജി നായരുടെ സഹായത്തോടെ […]