29 Mar, 2026

News Block

1 min read

ഭാവനയുടെ അസാമാന്യ സ്വാഗും റഹ്‌മാന്റെ പവർ പാക്ക്ഡ് ആക്ഷനും; ‘അനോമി’ ട്രെയിലർ പുറത്തിറങ്ങി

മലയാളികളുടെ പ്രിയ നടി ഭാവനയുടെയും സ്റ്റൈലിഷ് താരം റഹ്‌മാന്റെയും തകർപ്പൻ പ്രകടനവുമായി എത്തുന്ന ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ‘അനോമി’യുടെ (Anomie)…
1 min read

“ആടുജീവിതം എത്ര കോടി നേടിയാലും ബ്ലെസ്സി അറിയപെടുന്നത് തന്മാത്രയും കാഴ്ചയുടെയും പേരിൽ തന്നെയാവും..”

സംവിധായകൻ ബ്ലെസിയുടെ സിനിമകൾ എപ്പോഴും പ്രേക്ഷകരെ ആഴത്തിൽ സ്വാധീനിക്കാറുണ്ട്. തന്മാത്ര, കാഴ്ച തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്. തിരുവല്ലക്കാരനായ ബ്ലെസി പദ്മരാജൻ, ലോഹിതദാസ് തുടങ്ങിയവരുടെ സഹ സംവിധായകനായാണ് കരിയർ തുടങ്ങുന്നത്. 2004 ൽ കാഴ്ച എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. ബ്ലെസിയുടെ ആടുജീവിതം എന്ന സ്വപ്ന പ്രൊജക്ട് ആണ് ഇപ്പോൾ തിയേറ്റ്റിൽ മികച്ച വിജയം നേടി മുന്നേറുന്നത്. ഇപ്പോഴിതാ തന്മാത്രയും കാഴ്ച്ചയും പോലെ അത്ര മനസിൽ തങ്ങി നിൽകുന്ന ഒന്നല്ല ആടുജീവിതം എന്ന് പറയുകയാണ് ഒരു ആരാധകൻ. […]

1 min read

സര്‍വകാല കളക്ഷൻ റെക്കോർഡ്, യുകെയിലും കുതിച്ച് ആടുജീവിതം

മലയാള സിനിമാപ്രേമികള്‍ക്ക് വര്‍ഷങ്ങളുടെ കാത്തിരിപ്പ് നല്‍കിയ മറ്റൊരു ചിത്രമില്ല, ആടുജീവിതം പോലെ. വില്‍പ്പനയില്‍ റെക്കോര്‍ഡിട്ട അതേപേരിലുള്ള ബെന്യാമിന്‍റെ നോവല്‍ ബ്ലെസി ചലച്ചിത്രമാക്കുന്നു, കഥാനായകന്‍ നജീബ് ആവുന്നത് പൃഥ്വിരാജ്, മരുഭൂമിയിലെ കൊവിഡ് കാലവും കഥാപാത്രത്തിനായുള്ള പൃഥ്വിരാജിന്‍റെ ശരീരമൊരുക്കലും തുടങ്ങി പ്രേക്ഷകരുടെ കാത്തിരിപ്പിന് കാരണങ്ങള്‍ പലതായിരുന്നു. ഇപ്പോഴിതാ ആടുജീവിതം 100 കോടി ക്ലബിലേക്ക് അതിവേഗം കുതിക്കുകയാണ് എന്ന് കളക്ഷൻ റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നത്. യുകെയില്‍ മലയാളത്തിന്റെ എക്കാലത്തെയും മികച്ച കളക്ഷൻ ആടുജീവിതത്തിന്റെ പേരിലായിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. മഞ്ഞുമ്മല്‍ ബോയ്‍സിനെയാണ് ആടുജീവിതം […]

1 min read

ഇനി മമ്മൂട്ടിയുടെ 100 കോടി? തിയേറ്റർ പൂരപ്പറമ്പാക്കാൻ ടർബോ എത്തുന്നു …!!!

എന്നും വ്യത്യസ്തകൾക്ക് പുറകെ പോകുന്ന നടൻ ആര് എന്ന ചോദ്യത്തിന് ഒരുത്തരമേ ഉണ്ടാകൂ, മമ്മൂട്ടി. കാലങ്ങളായുള്ള തന്റെ അഭിനയ ജീവിതത്തിൽ മറ്റാരാലും പകർന്നാടാൻ സാധിക്കാത്തത്ര പകർന്നാട്ടങ്ങളാണ് അദ്ദേഹം ബിഗ് സ്ക്രീനിൽ ചെയ്തുവച്ചിരിക്കുന്നത്. അക്കൂട്ടത്തിലെ ഏറ്റവും അവസാന ചിത്രം ആയിരുന്നു ഭ്രമയുഗം. സമീപകാലത്ത് അല്പം സീരിയസ് ആയിട്ടുള്ള വേഷങ്ങൾ ചെയ്യുന്ന മമ്മൂട്ടി, ആക്ഷൻ-കോമഡിയിലേക്ക് തിരിഞ്ഞ ചിത്രമാണ് ടർബോ. പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖ് ആണ്. മധുര രാജയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന് തിരക്കഥ […]

1 min read

“propaganda ക്കും hate smear നുമൊന്നും തന്റെ രോമത്തിൽ തൊടനായില്ല എന്ന് ലാലേട്ടൻ തെളിയിച്ചു”

മോഹന്‍ലാലിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആരാധകര്‍ പറയുന്നൊരു പ്രയോഗമുണ്ട്, പഴയ മോഹന്‍ലാല്‍. തന്റെ പ്രകടനം കൊണ്ട് എണ്‍പതുകളിലും തൊണ്ണൂറുകളിലും മോഹന്‍ലാലിനോളം മലയാളികളെ ഞെട്ടിച്ച മറ്റൊരു നടനുണ്ടാകില്ല. തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രങ്ങളും സിനിമകളും അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ഒരേ സമയത്ത് തന്നെ പല തരത്തിലുള്ള മോഹന്‍ലാല്‍ സിനിമകള്‍ തീയേറ്ററുകളിലെത്തുന്നത് പതിവായിരുന്നു. ഇന്നത്തെ മോഹൻലാൽ സിനിമകൾ മലയാളികളെ അത്ര സന്തോഷിപ്പിക്കുന്നിലെന്ന് പലരും പറയാറുണ്ട്. മോഹൻലാൽ സിനിമകൾ വരുമ്പോൾ മന:പൂർവ്വം ഡീഗ്രേഡ് ചെയ്യുന്നവരും ഉണ്ട്. ഇപ്പോഴിതാ അത്തരത്തിൽ സിനിമയിലെ ഒരു സീനിൽ മോഹൻലാലിനെക്കുറിച്ച് പറഞ്ഞ വാക്കുകളിൽ […]

1 min read

“നജീബില് നിന്നെ കണ്ടതേയില്ല. പകരം നിന്നിലെ നടനെയാണ് കണ്ടത്” ; ആടുജീവിതത്തെക്കുറിച്ച് ഇന്ദ്രജിത്ത്

ആടുജീവിതം മലയാളത്തിന്റെ എക്കാലത്തെയും വിജയ ചിത്രമാകാനുള്ള കുതിപ്പിലാണ്. ആടുജീവിതം ആഗോളതലത്തില്‍ ആകെ 82 കോടി രൂപയിലധികം നേടിയിട്ടുണ്ടെന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്. ഇത്തരം ഒരു നേട്ടം ആറ് ദിവസത്തിനുള്ളിലാണ് എന്നതും പ്രസക്തമാണ്. പൃഥ്വിരാജിന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമെന്ന കൈയടി നേടിക്കൊടുക്കുകയാണ് ആടുജീവിതം. ബെന്യാമിന്‍റെ വിഖ്യാത നോവല്‍ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രം തിയറ്ററുകള്‍ നിറയ്ക്കുമ്പോള്‍ ചിത്രത്തെക്കുറിച്ച് തനിക്കുള്ള അഭിപ്രായം പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പൃഥ്വിയുടെ സഹോദരനും നടനുമായ ഇന്ദ്രജിത്ത്. ചിത്രത്തില്‍ പൃഥ്വിരാജിനെ […]

1 min read

ആരാധകരെ ഞെട്ടിക്കാൻ വീണ്ടും അല്ലു അർജുൻ; പുഷ്പ 2ന്റെ ടീസർ ഏപ്രിൽ എട്ടിന് എത്തും

അല്ലു അർജുൻ ആരാധകർ ഏറെ ആവേശത്തോടെയും അക്ഷമയോടെയും കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. തന്റെ കരിയറിൽ ഇത് വരെ അവതരിപ്പിച്ചതിൽ നിന്നും വലിയ മാറ്റത്തോടെയായിരുന്നു അല്ലു അർജുൻ പുഷ്പയുടെ ആദ്യ ഭാ​ഗത്തിൽ പ്രത്യക്ഷപ്പെട്ടത്. ഇത് ആരാധകരെ ചെറുതായൊന്നുമല്ല ആവേശം കൊളളിച്ചത്. മാത്രമല്ല ഈയൊരൊറ്റ ചിത്രത്തിലൂടെ താത്തിനുള്ള പ്രേക്ഷക പിന്തുണ വർധിക്കുകയും ചെയ്തു. ഇപ്പോൾ ‘പുഷ്പ 2; ദ റൂളി’ന്റെ ടീസർ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. അല്ലു അർജുന്റെ പിറന്നാൾ ദിനമായ ഏപ്രിൽ എട്ടിന് ടീസർ റിലീസ് […]

1 min read

സൂര്യയുടെ കരിയർ ബെസ്റ്റ് ചിത്രത്തെയും പിന്നിലാക്കി മഞ്ഞുമ്മൽ ബോയ്സ്; തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രം

മലയാളത്തിലെ യുവസംവിധായകനായ ചിദംബരത്തിന്റെ മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രം തമിഴ്നാട്ടിൽ മികച്ച രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. തെന്നിന്ത്യൻ സൂപ്പർ താരം സൂര്യയുടെ തമിഴ്നാട്ടിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായ ‘സിങ്കം 2’വിന്റെ കളക്ഷൻ റെക്കോർഡ് വരെ മറികടന്നു ഈ ചിത്രം. 61 കോടി രൂപയാണ് തമിഴ്നാട്ടിൽ നിന്നു മാത്രമായി മഞ്ഞുമ്മൽ ബോയ്സ് കളക്ട് ചെയ്തിരിക്കുന്നത്. സൂര്യയുടെ സിങ്കം 2 വിന്റെ തമിഴ്നാട്ടിലെ ലൈഫ്ടൈം കളക്ഷൻ 60 കോടി രൂപയാണ്. ഒരു മലയാള ചിത്രത്തിന് തമിഴ്നാട്ടിൽ ലഭിക്കുന്ന ഏറ്റവും […]

1 min read

നജീബിന് വേണ്ടി ആദ്യം സമീപിച്ചത് സൂര്യയെയും വിക്രമിനെയും; ആടുജീവിതത്തിൽ പൃഥ്വിയ്ക്ക് അവസരം ലഭിച്ചതിനെക്കുറിച്ച് ബ്ലസി

നീണ്ട പതിനാറ് വർഷത്തെ ബ്ലെസ്സിയുടെയും പൃഥ്വിരാജിന്റെയും പ്രയത്നത്തിന്റെ വിജയമാണ് ആടുജീവിതം എന്ന സിനിമ. റിലീസ് ചെയ്ത് ദിവസങ്ങൾക്കകം തന്നെ കേരളത്തിൽ മികച്ച ബോക്സ് ഓഫിസ് കളക്ഷൻ സ്വന്തമാക്കി മുന്നേറുകയാണ് ഈ ചിത്രം. റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങൾ കൊണ്ടുതന്നെ വേൾഡ് വൈഡ് ബോക്സോഫീസ് കളക്ഷനായി 50 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. മലയാളത്തിൽ 2 ലക്ഷത്തോളം കോപ്പികൾ വിറ്റഴിഞ്ഞ നോവൽ കൂടിയാണ് യഥാർത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ബെന്യാമിൻ എഴുതിയ ആടുജീവിതം. നജീബ് എന്ന വ്യക്തി പ്രവാസ ജീവിതത്തിൽ […]

1 min read

മലയാളത്തിന്റെ തലവര മാറ്റിയ ‘മഞ്ഞുമ്മൽ ബോയ്സ്’…!! ഒടിടിയിലേക്ക് എന്ന് ?

മലയാളത്തിന്റെ എക്കാലത്തെയും വമ്പൻ ഹിറ്റ് ചിത്രമായി മാറിയിരുന്നു ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‍സ്. മഞ്ഞുമ്മല്‍ ബോയ്‍സ് ആഗോളതലത്തില്‍ 200 കോടി രൂപയില്‍ അധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. മഞ്ഞുമ്മല്‍ ബോയ്‍സ് തമിഴ്‍നാട്ടില്‍ 60 കോടി രൂപയിലധികം നേരത്തെ നേടിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. മാത്രവുമല്ല മാര്‍ച്ച് മാസത്തില്‍ തമിഴ്‍നാട്ടിലെ തിയറ്ററുകള്‍ക്ക് കൂടുതല്‍ ലാഭം നേടിക്കൊടുത്തതും ചിദംബരത്തിന്റെ സിനിമയായ മഞ്ഞുമ്മല്‍ ബോയ്‍സാണ് എന്നാണ് റിപ്പോര്‍ട്ട്. ഒരു കൂട്ടം സുഹൃത്തുക്കളുടെ യഥാർത്ഥ കഥ പറഞ്ഞ ഈ സർവൈവൽ ചിത്രം ഒടിടി റിലീസിന് […]

1 min read

നാല് ദിവസം കൊണ്ട് നേടിയത് 60 കോടിക്ക് മീതെ, മുടക്കുമുതൽ 82 കോടി; 100 കോടിയിലേക്ക് കടക്കാനൊരുങ്ങി ആടുജീവിതം

നീണ്ട പതിനാറ് വർഷം കൊണ്ടാണ് ബ്ലസി ആടുജീവിതം എന്ന സിനിമ പൂർത്തിയാക്കിയത്. ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം അതൊരു വലിയ കാലഘട്ടം തന്നെയാണ്. അങ്ങനെയൊരു പരീക്ഷണത്തിന് മുതിർന്ന ബ്ലസിയെ അനുമോദിക്കാതെ വയ്യ. ഇതിനൊപ്പം നടൻ പൃഥ്വിരാജും മറ്റ് അഭിനേതാക്കളും അണിയറപ്രവർത്തകരുമെല്ലാം കട്ടയ്ക്ക് നിൽക്കുകയും ചെയ്തു. ഒടുവിൽ ആടുജീവിതം എന്ന സർവൈവൽ ചിത്രം തിയറ്ററുകളിൽ എത്തിയപ്പോൾ പ്രേക്ഷകർ ഒറ്റസ്വരത്തിൽ പറഞ്ഞു, ‘മലയാള സിനിമയെ ലോക സിനിമയ്ക്ക് മുന്നിൽ ആടുജീവിതം അടയാളപ്പെടുത്തും’. നജീബ് എന്ന കഥാപാത്രമായി പൃഥ്വിരാജ് ബി​ഗ് സ്ക്രീനിൽ നിറഞ്ഞാടിയപ്പോൾ […]