28 Mar, 2026

News Block

1 min read

ഭാവനയുടെ അസാമാന്യ സ്വാഗും റഹ്‌മാന്റെ പവർ പാക്ക്ഡ് ആക്ഷനും; ‘അനോമി’ ട്രെയിലർ പുറത്തിറങ്ങി

മലയാളികളുടെ പ്രിയ നടി ഭാവനയുടെയും സ്റ്റൈലിഷ് താരം റഹ്‌മാന്റെയും തകർപ്പൻ പ്രകടനവുമായി എത്തുന്ന ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ‘അനോമി’യുടെ (Anomie)…
1 min read

മലയാളത്തിലെ ഇന്റർനാഷണൽ ചിത്രമാകുമോ ഇത്?; മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ബറോസിന്റെ വിശേഷങ്ങൾ

പ്രിയ നടൻ മോഹൻലാൽ ആദ്യമായി സംവിധായകനാവുന്ന ചിത്രമാണ് ‘ബറോസ്’. ഗാർഡിയൻ ഓഫ് ഡി’ഗാമാസ് ട്രഷർ എന്ന നോവലിനെ അടിസ്ഥാനമാക്കി ജിജോ പുന്നൂസാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ബിഹൈൻഡ് ദി സീൻസ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രം എന്ന രീതിയിൽ ആരാധകർ ഏറെ പ്രതീക്ഷയോടെ ഈ ചിത്രത്തിന്റെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ്. മലയാളത്തിലെ ഇതുവരെ കാണാത്ത ദൃശ്യവിസ്മയമായിരിക്കും ബറോസിലൂടെ പ്രേക്ഷകർക്ക് ലഭിക്കാൻ പോവുകയെന്ന് തന്നെയാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ. 3D യിലാണ് ചിത്രമെത്തുന്നത്. ഫാന്റസി […]

1 min read

കൊച്ചുമകള്‍ക്കൊപ്പം കളിച്ചും ചിരിച്ചും മമ്മൂട്ടി; ആരാധകരുടെ മനസ് കീഴടക്കി ചിത്രങ്ങള്‍

മലയാള സിനിമയുടെ അഭിമാനമാണ് മമ്മൂട്ടി. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പിന്തുടര്‍ച്ചയായി സിനിമയിലേക്ക് എത്തിയ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇന്ന് ഇന്ത്യയില്‍ അറിയപ്പെടുന്ന മികച്ച യുവതാരങ്ങളില്‍ ഒരാളാണ്. താരത്തിന് ലഭിക്കുന്ന അതേ മുന്‍ഗണന തന്നെയാണ് ഭാര്യയായ അമാല്‍ സൂഫിയയ്ക്കും മകള്‍ മറിയം അമീറ സല്‍മാനും കിട്ടാറുള്ളത്. മമ്മൂട്ടിക്കും ദുല്‍ഖര്‍ സല്‍മാനും മാത്രമല്ല മറിയം അമീറ സല്‍മാനുമുണ്ട് ഫാന്‍സ്. ദുല്‍ഖര്‍ സല്‍മാന്‍റെ മകള്‍ മറിയത്തിന്‍റെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ ഏറെയുണ്ട്. മമ്മൂട്ടിയുടെ കൊച്ചു മകളും നടന്‍ ദുല്‍ഖര്‍ സല്‍മാന്‍റെ മകളുമായ മറിയം അമീറ […]

1 min read

”ജാസ്മിൻ ഒരു മുസ്ലീം ആയത് കൊണ്ട് പുറത്തിറങ്ങിയാൽ എന്താകുമെന്ന് അറിയില്ല”; മുസ്ലീങ്ങൾ എല്ലാം അം​ഗീകരിക്കണമെന്നില്ലെന്ന് തെസ്നി ഖാൻ

ബി​ഗ് ബോസ് സീസൺ ആറ് തുടങ്ങിയപ്പോൾ മുതലേ ജാസ്മിൻ എന്ന മത്സരാർത്ഥിക്ക് നേരെ വിമർശനങ്ങൾ ആണ് കൂടുതൽ ഉയർന്ന് വരുന്നത്. ഗബ്രിയുടെയും ജാസ്മിന്റെയും കോമ്പോയും ഏറെ വിമർശിക്കപ്പെട്ടിരുന്നു. ജാസ്മിനും ഗബ്രിയും തമ്മിലുള്ള ലവ് ആംഗിൾ പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അത് വെറും ഗെയിം മാത്രമാണെന്ന് പറയുകയാണ് നടി തെസ്‌നി ഖാൻ. ഫിൽമിബീറ്റിന് നൽകിയ അഭിമുഖത്തിലാണ് തെസ്‌നി മനസ് തുറന്നത്. ”ഗബ്രിയുടെയും ജാസ്മിന്റെയും ബന്ധം ഗെയിമാണെന്നാണ് എനിക്ക് തോന്നുന്നത്. അവർ തമ്മിൽ ഒരു ബോണ്ടുണ്ടെങ്കിൽ അതൊരു കണ്ടന്റാണ്. അതൊക്കെ […]

1 min read

”ഡിന്നർ മാത്രം മതിയോ? പ്രാതലിനും നമുക്കൊരു സിന്ദ ബന്ദ പിടിച്ചാലോ?”; ഷാറൂഖിന് മറുപടി നൽകി മോഹൻലാൽ

വനിതാ ഫിലിം അവാർഡ്സ് നൈറ്റ്സ് വേദിയിൽ ഷാരൂഖിന്റെ ‘ജവാൻ’ ചിത്രത്തിലെ ‘സിന്ദ ബന്ദ’ എന്ന ഗാനത്തിന് മോഹൻലാൽ നൃത്തം ചെയ്തത് ശ്രദ്ധേയമയിരുന്നു. നിരവധിയാളുകളാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഇതിനിടെ തന്റെ ചിത്രത്തിലെ ഗാനത്തിന് ചുവടുവച്ച മോഹൻലാലിന് നന്ദി പറഞ്ഞു കൊണ്ട് ഷാരൂഖ് ഖാൻ രംഗത്തെത്തിയിരുന്നു. മോഹൻലാലിന്റെ താരത്തിന്റെ വീഡിയോ പങ്കുവച്ചാണ് ഷാരൂഖ് ഖാൻ നന്ദി അറിയിച്ചത്. തന്റെ വീട്ടിൽ ഡിന്നർ കഴിക്കാൻ വരണമെന്നും എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ ഷാരൂഖ് ഖാൻ പറഞ്ഞിരുന്നു. ഇതനോട് രസകരമായി പ്രതികരിച്ചിരിക്കുകയാണ് […]

1 min read

ടർബോ ജോസ് 100 കോടി വരുമോ ?? പണം വാരിയ 10 മമ്മൂട്ടി പടങ്ങൾ ഇതാ..

അന്യം നിന്ന പല കോടി ക്ലബ്ബുകളും ഇന്ന് മലയാള സിനിമ തങ്ങളുടെ കയ്യിലാക്കി കഴിഞ്ഞിരിക്കുകയാണ്. ഈ കൂട്ടത്തിലേക്ക് വരാനിരിക്കുന്ന സിനിമകളിൽ ഒന്നാണ് ടർബോ. വൈശാഖ് സംവിധാനം ചെയ്യുന്ന ഈ ആക്ഷൻ- കോമഡി ചിത്രത്തിന്റെ നായകൻ മമ്മൂട്ടി ആണ് എന്നത് ശ്രദ്ധേയമാണ്. നിലവിൽ മലയാള സിനിമയിൽ ബോക്സ് ഓഫീസ് ഹിറ്റ് അടിച്ചിരിക്കുന്നത് സൂപ്പർ താരങ്ങളുടേത് അല്ലാത്ത സിനിമകളാണ്. അക്കൂട്ടത്തിലേക്ക് ആണ് ടർബോ എത്തുന്നത്. എല്ലാം ഒത്തുവന്നാൽ നിലവിലെ ഒരു പെർഫോമൻസ് വച്ച് 100കോടി ക്ലബ്ബിലും കടക്കാൻ സാധ്യതയുള്ള സിനിമ […]

1 min read

മരുഭൂ പ്രദേശം തേടി ബ്ലെസിയും സംഘവും നടത്തിയ യാത്ര ; ബിഹൈന്‍ഡ് ദി സീന്‍സ്

ബ്ലെസിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത സിനിമയാണ് ആടുജീവിതം. മലയാളികൾ ഒന്നടങ്കം വായിച്ച് മനഃപാഠമാക്കിയ ബെന്യാമിന്റെ ആടുജീവിതം നോവൽ അതേ പേരിൽ സിനിമ ആകുമ്പോൾ അതെങ്ങനെ ഉണ്ടാകുമെന്ന് അറിയാനുള്ള കാത്തിരിപ്പിൽ ആയിരുന്നു സിനിമാസ്വാദകർ. ഒപ്പം പൃഥ്വിരാജിന്റെ നജീബ് ആയുള്ള പകർന്നാട്ടവും. ഒടുവിൽ സിനിമ തിയറ്ററിൽ എത്തിയപ്പോൾ പതിനാറ് വർഷം ബ്ലെസി കാത്തിരുന്നത് വെറുതെ ആയില്ലെന്ന് ഉറപ്പാകുകയും ചെയ്തു. 2024 മാർച്ച് 28ന് ആയിരുന്നു ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന ആടുജീവിതം റിലീസ് ചെയ്തത്. ഫസ്റ്റ് ഷോ മുതൽ മികച്ച പ്രശംസയ്ക്ക് […]

1 min read

പ്രേക്ഷകർ ഏറ്റെടുത്ത ഇല്ലുമിനാറ്റി , ഗലാട്ട വരെ…. ആവേശം ജുക്ബോക്സ് എത്തി

വിഷു റിലീസ് ആയെത്തി തിയറ്ററുകളില്‍ വന്‍ പ്രേക്ഷകപ്രീതി നേടിയ ചിത്രമാണ് ആവേശം. ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശത്തിലെ ഗാനങ്ങളും തിയറ്ററുകളില്‍ ആവേശം വിതറിയിരുന്നു. സുഷിന്‍ ശ്യാം ആണ് ചിത്രത്തിന്‍റെ സംഗീതം. ഇപ്പോഴിതാ ചിത്രത്തിന്‍റെ ജൂക്ബോക്സ് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ഒന്‍പത് ട്രാക്കുകളാണ് ജൂക് ബോക്സില്‍ ഉള്ളത്. പ്രഖ്യാപന സമയത്തു തന്നെ പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റ് ആയിരുന്നു ആവേശം. തിയറ്ററുകളില്‍ തരംഗം തീര്‍ത്ത രോമാഞ്ചത്തിന്‍റെ സംവിധായകന്‍ ജിത്തു മാധവന്‍റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ എത്തുന്നു […]

1 min read

”ഞാൻ മമ്മൂക്കയ്ക്ക് മുത്തം കൊടുക്കണോ? എന്റെ സൗഹൃദവും ഭാ​ഗ്യവുമാണ് ഈ നിമിഷം”: മോഹൻലാൽ

മോഹൻലാലിനെയും മമ്മൂട്ടിയെയും ഒന്നിച്ച് കാണുന്നത് തന്നെ മലയാളി പ്രേക്ഷകർക്ക് ഒരാഘോഷമാണ്. ഫാൻസ് ഗ്രൂപ്പുകൾ തമ്മിൽ ഇവർക്ക് വേണ്ടി മത്സരിക്കുമെങ്കിലും അതിനപ്പുറം സൗഹൃദം സൂക്ഷിക്കുന്നവരാണ് മമ്മൂട്ടിയും മോഹൻലാലും. ഇച്ചാക്ക എന്നേ മോഹൻലാൽ മമ്മൂട്ടിയെ വിളിക്കാറുള്ളൂ. എന്റെ പ്രിയപ്പെട്ട ലാലു എന്ന് തിരിച്ച് മമ്മൂട്ടി മോഹൻലാലിനെ കുറിച്ചും പറയും. താരങ്ങൾ ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം പ്രേക്ഷകർ വളരെ താൽപര്യത്തോടെയാണ് പങ്കുവയ്ക്കാറുള്ളത്. ഇപ്പോൾ മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചെത്തിയ വനിതാ ഫിലിം അവാർഡ്‌സ് ഷോയിൽ നിന്നുള്ള ചില ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. മമ്മൂട്ടിക്ക് ഉമ്മ കൊടുക്കുന്ന […]

1 min read

ക്യമറയ്ക്ക് മുന്നില്‍ വീണ്ടും ആ മാജിക് കൂട്ട്; കൈ കൊടുത്ത് ലാല്‍, ശോഭന

മലയാള സിനിമയ്ക്ക് വർഷങ്ങൾ എത്ര പിന്നിട്ടാലും മറക്കാൻ പറ്റാത്ത നടിയാണ് ശോഭന. നിരവധി സിനിമകളിൽ ശ്രദ്ധേയ കഥാപാത്രങ്ങൾ ശോഭന ചെയ്തു. മണിച്ചിത്രത്താഴ് എന്ന സിനിമയിലൂടെയാണ് ശോഭനയെ ഇന്നും പ്രേക്ഷകർ ഓർക്കുന്നു. മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം നേടിയ സിനിമയാണ് മണിച്ചിത്രത്താഴ്. നിരവധി നായകൻമാർക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും ശോഭനയുടെ ഏറ്റവും മികച്ച ഓൺസ്ക്രീൻ നായകൻ മോഹൻലാലാണ്. തേന്മാവിൻ കൊമ്പത്ത്, പവിത്രം, മിന്നാരം തുടങ്ങിയ സിനിമകളിൽ മോഹൻലാൽ-ശോഭന താര ജോഡി ശ്രദ്ധിക്കപ്പെട്ടു. ഇരുവരുടെയും ഓൺസ്ക്രീൻ കെമിസ്ട്രി ഒരുകാലത്തുണ്ടാക്കിയ തരം​ഗം ചെറുതല്ല. ഇപ്പോഴിതാ […]

1 min read

25 ദിവസം കൊണ്ട് 150 കോടി; ബോക്സ് ഒഫിസിൽ നിറഞ്ഞാടി ആടുജീവിതം

ബോക്സോഫീസിൽ കുതിച്ചുയർന്ന് പൃഥ്വിരാജ്-ബ്ലെസി ചിത്രം​ ‘ആടുജീവിതം’. ആ​ഗോളതലത്തിൽ 150 കോടി കളക്ഷൻ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. റിലീസ് ചെയ്ത് 25 ദിവസങ്ങൾ പിന്നിടുമ്പോഴാണ് ആടുജീവിതം ഈ നേട്ടം സ്വന്തമാക്കിയത്. പൃഥ്വിരാജ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. 16.7 കോടി രൂപയായിരുന്നു ആടുജീവിതത്തിന്റെ ആദ്യദിന ആ​ഗോള കളക്ഷൻ. ഫാൻസ് ഷോകൾ ഇല്ലാതിരുന്നിട്ടും ചിത്രം കേരളത്തിൽ നിന്നുമാത്രം അഞ്ചുകോടി രൂപയാണ് സ്വന്തമാക്കിയത്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും ഉയർന്ന ആദ്യദിന കളക്ഷനും ഉയർന്ന കളക്ഷനും ആടുജീവിതത്തിനാണ്. കേരളത്തിന് പുറത്തും […]