28 Mar, 2026

News Block

1 min read

ഭാവനയുടെ അസാമാന്യ സ്വാഗും റഹ്‌മാന്റെ പവർ പാക്ക്ഡ് ആക്ഷനും; ‘അനോമി’ ട്രെയിലർ പുറത്തിറങ്ങി

മലയാളികളുടെ പ്രിയ നടി ഭാവനയുടെയും സ്റ്റൈലിഷ് താരം റഹ്‌മാന്റെയും തകർപ്പൻ പ്രകടനവുമായി എത്തുന്ന ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ‘അനോമി’യുടെ (Anomie)…
1 min read

‘ബറോസ്’ മോഹൻ‍ലാലിനെ ചെയ്യാനാകൂ ‘ ; കാരണം പറഞ്ഞ് സംവിധായകൻ

മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ബറോസ്. ചിത്രം റിലീസിനൊരുങ്ങുകയാണ്. ഹോളിവുഡിലെ സോണി സ്റ്റുഡിയോസിലാണ് ‘ബറോസി’ന്റെ അവസാനഘട്ട മിനുക്കുപണികൾ നടക്കുന്നത്. ബറോസിന്റെ ഓരോ വാർത്തകളും ചിത്രത്തെ ആവേശ കൊടുമുടിയിലെത്തിക്കുന്നുവെന്നാണ് പ്രേക്ഷകർ കമന്റ് ചെയ്യുന്നത്. സൂപ്പർതാരത്തിന്റെ ആദ്യ സംവിധാന സംരംഭമെന്ന നിലയിലും വൻ പ്രതീക്ഷയിലാണ് സിനിമാ ലോകം. ബറോസിന്റെ ഫസ്റ്റ് ലുക്ക് മുതൽ അടുത്തിടെ പുറത്തിറങ്ങിയ ബിഹൈൻഡ് ദ സീൻസ് വരെയുള്ളവയ്ക്ക് ലഭിച്ച സ്വീകാര്യത തന്നെ അതിന് തെളിവാണ്. നിലവിൽ റിലീസ് കാത്തിരിക്കുന്ന സിനിമയെ കുറിച്ച് നടൻ ലാലിന്റെ […]

1 min read

”ജീവിതത്തിൽ ആദ്യം കണ്ട സിനിമാതാരം ഭീമൻ രഘുവാണ്, അദ്ദേഹത്തിന് അതൊന്നും ഓർമ്മയുണ്ടാകില്ല”; ടൊവിനോ തോമസ്

ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് നടികർ. ടൊവിനോ തോമസും ഭാവനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ട്രെയ്ലർ ഇന്ന് റിലീസ് ചെയ്തിരുന്നു. ഹണീ ബീ, ഹായ് ഐയാം ടോണി, ഡ്രൈവിങ് ലൈസൻസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം കൂടിയാണ് ‘നടികർ’. ടൊവിനോയ്ക്കും ഭാവനയ്ക്കും പുറമെ സൗബിൻ ഷാഹിറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ടൊവിനോ അവതരിപ്പിക്കുന്ന ഡേവിഡ് പടിക്കൽ എന്ന സൂപ്പർ സ്റ്റാറിന്റെ സിനിമാ […]

1 min read

സ്റ്റീഫൻ നെടുമ്പള്ളിയെ വീഴ്ത്തി രം​ഗൻ ചേട്ടൻ; കളക്ഷൻ റക്കോർഡുകളെ കടത്തി വെട്ടി ആവേശം

മലയാള സിനിമയെ ഏറെ താഴെ നിന്നും പൊക്കിക്കൊണ്ടു വന്ന വർഷമാണ് 2024. എന്തുകൊണ്ടാണെന്നറിയില്ല ഈ വർഷം ഇറങ്ങിയ പടങ്ങളിൽ ഭൂരിഭാ​ഗവും മികച്ച കളക്ഷൻ നേടി മുന്നേറുകയാണ്. റിലീസ് ചെയ്യുന്ന ഓരോ സിനിമയും കോടികൾ വാരി കൂട്ടുകയാണ്. 2024 ആരംഭിച്ച് വെറും നാല് മാസത്തിലാണ് 200 കോടി ക്ലബ്ബ് ചിത്രം വരെ മലയാളത്തിന് സ്വന്തമായത്. ആ കാറ്റ​ഗറിയിലേക്ക് എത്തിയ സിനിമ ആയിരുന്നു ആവേശം. ജിത്തു മാധവന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനായ ചിത്രം പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു. രം​ഗൻ […]

1 min read

നിവിൻ്റെ വമ്പൻ തിരിച്ചു വരവ് …!! ‘മലയാളി ഫ്രം ഇന്ത്യ’ പ്രേക്ഷക പ്രതികരണങ്ങൾ

നിവിൻ പോളി നായകനായി ഒരുങ്ങിയ ചിത്രം മലയാളി ഫ്രം ഇന്ത്യ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നു. മികച്ച പ്രതികരണമാണ് നിവിൻ പോളി ചിത്രത്തിന് ലഭിക്കുന്നത്. കോമഡി വര്‍ക്കായിരിക്കു എന്നാണ് അഭിപ്രായങ്ങള്‍. ഗൗരവമായ ഒരു വിഷയവും പറയുന്ന ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ എന്നും കണ്ടവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ എഴുതുന്നു. കഥാപാത്രത്തിന് യോജിച്ച നടൻ തന്നെയായി ചിത്രത്തില്‍ നിവിൻ പോളി പകര്‍ന്നാടിയിരിക്കുന്നുവെന്നാണ് അഭിപ്രായം. നിവിൻ പോളി ധ്യാൻ കോമ്പായും ചിത്രത്തിന്റെ ആകര്‍ഷണമായിരിക്കുന്നു. ആദ്യ പകുതി മികച്ചതാണ്. സലിം കുമാറിന്റെ പ്രകടനം എടുത്തു […]

1 min read

സലാർ 2 ഉടൻ…. ആഭ്യൂഹങ്ങള്‍ക്ക് അവസാനം, ഒടുവില്‍ വന്‍ അപ്ഡേറ്റ്.!

2023 ഡിസംബറിലാണ് പ്രഭാസും പ്രശാന്ത് നീലും ആദ്യമായി ഒന്നിച്ച സലാർ പാര്‍ട്ട് വണ്‍ സീസ് ഫയര്‍ റിലീസായത്. ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ മികച്ച ബിസിനസ്സ് ചിത്രത്തിന് ലഭിച്ചെങ്കിലും ചിത്രത്തിന് ലഭിച്ച റിവ്യൂ സമിശ്രമായിരുന്നു. എന്നാല്‍ പലരും സലാർ 2 എന്നു വരും എന്ന ചോദ്യം ഉന്നയിച്ചിരുന്നു. പിങ്ക്വില്ലയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ, പ്രശാന്ത് നീലും ഹോംബാലെ ഫിലിംസും സലാർ 2 ഉടൻ ആരംഭിക്കുമെന്ന് സ്ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ അതിന്‍റെ ഷൂട്ടിംഗ് റിലീസ് സൂചനകളാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. ഈ മാസം […]

1 min read

ശെരിക്കും ആടുജീവിതം നേടിയത് എത്ര കോടി?; ഞെട്ടിക്കുന്ന കളക്ഷൻ റിപ്പോർട്ട് പുറത്ത്

മലയാളത്തിന് അഭിനിമായിക്കാവുന്ന ഒരു വിസ്‍മയ ചിത്രമായി മാറിയിരിക്കുകയാണ് ബ്ലെസി- പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങിയ ആടുജീവിതം. ഈ ചിത്രം ആഗോളതലത്തിൽ ആകെ 155.95 കോടി രൂപ നേടിയിരിക്കുകയാണ്. കേരളത്തിൽ നിന്ന് മാത്രമായും മികച്ച കളക്ഷൻ ആടുജീവിതത്തിന് നേടാനായിട്ടുണ്ട്. കേരളത്തിൽ നിന്ന് ആടുജീവിതം 77.4 കോടി രൂപയിൽ അധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ട്. ആടുജീവിതം വിദേശത്ത് നിന്ന് 58.9 കോടി ക്ലബിൽ നേടിയിട്ടുണ്ട് എന്നാണ് കളക്ഷൻ കണക്കുകളിൽ നിന്ന് വ്യക്തമാക്കുന്നത്. പൃഥ്വിരാജിന്റെ എക്കാലത്തെയും വിജയ ചിത്രത്തിന്റെ സംവിധാനം ബ്ലസ്സിയാണ്. […]

1 min read

സാധാരണക്കാരിൽ സാധാരണക്കാരനായി ലാലേട്ടൻ; തരുൺ മൂർത്തി ചിത്രത്തിലെ ലുക്ക് കാണാം..

മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിലിറങ്ങുന്ന പുതിയ ചിത്രമാണ് എൽ 360. ഒരു സാധാരണക്കാരനായിട്ടാണ് നായകൻ മോഹൻലാൽ ചിത്രത്തിൽ അഭിനയിക്കുന്നതെന്നാണ് റിപ്പോർട്ട്. ഈ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള മോഹൻലാലിന്റെ ഒരു വേറിട്ട ഫോട്ടോയാണ് ചർച്ചയാകുന്നത്. ചിത്രീകരണ സ്ഥലത്തു നിന്നുള്ള ഒരു ഫോട്ടോയാണ് മോഹൻലാലിന്റേതായി പ്രചരിക്കുന്നത്. എൽ 360ന്റെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന് എന്ന് തരുൺ മൂർത്തി നേരത്തെ വ്യക്തമാക്കിയിരുന്നു. കഥ കേട്ടപ്പോൾ ആവേശഭരിതനായെന്നാണ് മോഹൻലാൽ പറഞ്ഞത് എന്നും തരുൺ മൂർത്തി വെളിപ്പെടുത്തി. എൽ […]

1 min read

വിചാരിച്ചതിലും നേരത്തെ മമ്മൂട്ടിയുടെ ടർബോ; റിലീസ് നേരത്തെയാക്കുന്നതിന് പിന്നിലൊരു ലക്ഷ്യമുണ്ട്!!

2024 മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഒരു മഹാവർഷമാണ്. നൂറുകോടി കളക്ഷനൊന്നും ഒരു പുതുമയല്ലാതായി മാറി. കഴിഞ്ഞ നാല് മാസത്തിനുള്ളിൽ നാല് നൂറുകോടി ഹിറ്റുകളാണ് മലയാളത്തിൽ സംഭവിച്ചത്. ഇതിന് പുറമേ അണിയറയിൽ ഒരുങ്ങുന്നതും വൻ ചിത്രങ്ങളാണ്. അതിൽ പ്രധാനപ്പെട്ട ചിത്രമാണ് ടർബോ. മമ്മൂട്ടി നായകനായി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ് എന്നത് വലിയ ഹൈലൈറ്റ് ആണ്. പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധനേടിയ ചിത്രത്തിന്റെ റിലീസ് ഡേറ്റ് കഴിഞ്ഞ […]

1 min read

”അഴകിയ രാവണൻ ചെയ്യേണ്ടിയിരുന്നത് മോഹൻലാൽ”; എന്തുകൊണ്ട് തിയേറ്ററിൽ പരാജയപ്പെട്ടു എന്നറിയില്ലെന്ന് കമൽ

കമൽ സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായിരുന്നു അഴകിയ രാവണൻ. പക്ഷേ പടം ഹിറ്റായത് തിയേറ്ററുകളിൽ ആയിരുന്നില്ല. പിന്നീട് ടെലിവിഷനിലൂടെയാണ് സിനിമയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചത്. ചിത്രത്തിലെ പാട്ടുകൾ എല്ലാം മിനിസ്ക്രീൻ പ്രേക്ഷകർ ഹിറ്റ് ആക്കുകയും ചെയ്തിരുന്നു. അഴകിയ രാവണൻ എന്ന ഈ സിനിമ പുറത്തിറങ്ങി വർഷങ്ങൾക്ക് ഇപ്പുറവും ചിത്രത്തിന് ആരാധകർ ഏറെയാണ്. മമ്മൂട്ടി ​ഗ്രേ ഷേഡുള്ള കഥാപാത്രമായി എത്തിയ ചിത്രത്തിൽ ബിജു മേനോൻ, ശ്രീനിവാസൻ, കൊച്ചിൻ ഹനീഫ, ഇന്നസെന്റ്, ഭാനുപ്രിയ തുടങ്ങിയവർ ആയിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ […]

1 min read

മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും?; സൂചന നൽകി അഖിൽ സത്യൻ

മോഹൻലാൽ – സത്യൻ അന്തിക്കാട് കൂട്ടുകെട്ട് മലയാളികളുടെ ഇഷ്ട കോമ്പോയാണ്. മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം തന്നെ ഇവിടെ വളരെയേറെ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുകയാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സത്യൻ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അഖിൽ സത്യനാണ് മോഹൻലാൽ- സത്യൻ അന്തിക്കാട് ടീം വീണ്ടും ഒന്നിക്കുന്നുവെന്ന സൂചന നൽകിയത്. ഇൻസ്റ്റഗ്രാമിലൂടെ മോഹൻലാലും സത്യൻ അന്തിക്കാടും വനിതാ ഫിലിം അവാർഡ് വേദിയിൽ നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് അഖിൽ ഇക്കാര്യം […]