27 Mar, 2026

News Block

1 min read

ഭാവനയുടെ അസാമാന്യ സ്വാഗും റഹ്‌മാന്റെ പവർ പാക്ക്ഡ് ആക്ഷനും; ‘അനോമി’ ട്രെയിലർ പുറത്തിറങ്ങി

മലയാളികളുടെ പ്രിയ നടി ഭാവനയുടെയും സ്റ്റൈലിഷ് താരം റഹ്‌മാന്റെയും തകർപ്പൻ പ്രകടനവുമായി എത്തുന്ന ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ‘അനോമി’യുടെ (Anomie)…
1 min read

ടെലിവിഷൻ പ്രീമിയറിനൊരുങ്ങി പ്രേമലു; പ്രമോ വീഡിയോ പുറത്ത്

നസ്‍ലെൻ- മമിത ബൈജു എന്നിവരെ പ്രധാനവേഷങ്ങളിലെത്തിച്ച് തിയേറ്ററുകളിലെത്തിയ ഹിറ്റ് ചിത്രമാണ് പ്രേമലു. ​ഗിരീഷ് എഡി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോൾ ഒടിടി റിലീസിന് ശേഷം ടെലിവിഷൻ പ്രീമിയറിന് തയ്യാറായിരിക്കുകയാണ് പ്രേമലു. ടെലിവിഷൻ പ്രീമിയർ പ്രഖ്യാപിച്ചിട്ടുള്ള പ്രൊമൊ വീഡിയോ പുറത്തുവിട്ടു. ഏഷ്യാനെറ്റിലൂടെയായിരിക്കും നസ്‍ലിന്റെയും മമിതയുടെയും പ്രേമലു ടെലിവിഷനിൽ കാണാനാകുക. എപ്പോഴായിരിക്കും സംപ്രേഷണം എന്ന് വ്യക്തമാക്കിയിട്ടില്ല. വൈകാതെ സംപ്രേഷണമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രേമലു ആഗോളതലത്തിൽ ആകെ 131 കോടി രൂപയിൽ അധികം നേടി എന്നാണ് സിനിമ […]

1 min read

സണ്ണി ഡിയോളിനെ നായകനാക്കി പുതിയ ചിത്രം; അണിയറയിൽ ഒരുങ്ങുന്നത് 100മത്തെ ചിത്രം

2023-ലെ ഏറ്റവും വലിയ കളക്ഷൻ നേടിയ ‘ഗദർ 2’ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ ബോളിവുഡ് താരം സണ്ണി ഡിയോൾ ആക്ഷൻ ഹീറോ ഇമേജ് കൈക്കലാക്കി തന്റെ നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ 100ആമത്തെ സിനിമയിലേക്ക് കുതിക്കുകയാണ്. മൈത്രി മൂവി മേക്കേഴ്‌സ്, പീപ്പിൾ മീഡിയ ഫാക്ടറി എന്നീ ബാനറിൽ ഗോപിചന്ദ് മാലിനേനി സംവിധാനം ചെയ്യുന്ന ‘എസ്ഡിജിഎം’ എന്ന ചിത്രമാണ് താരത്തിന്റെ പുതിയ സിനിമ. നവീൻ യേർനേനി, വൈ രവി ശങ്കർ, ടിജി വിശ്വ പ്രസാദ് എന്നിവർ […]

1 min read

ദുൽഖർ സൽമാൻ ചിത്രം ‘ലക്കി ഭാസ്‌കർ’ന്റെ ഭാ​ഗമാവാൻ പ്രേക്ഷകർക്ക് അവസരം: ‘മിണ്ടാതെ’ ​ഗാനത്തിന് ചുവടുവെച്ച് റീൽസ് മത്സരത്തിൽ പങ്കെടുക്കാം

ചുരുങ്ങിയ കാലയളവിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം പിടിച്ച താരമാണ് ദുൽഖർ സൽമാൻ. ദുൽഖറിന്റെ ഏറ്റവും പുതിയ സിനിമയാണ് വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ‘ലക്കി ഭാസ്‌കർ’. ബാങ്ക് കാഷ്യറുടെ വേഷത്തിൽ ദുൽഖർ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിലെ ആദ്യ ​ഗാനം ‘മിണ്ടാതെ’ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. വൈശാഖ് സുഗുണൻ വരികൾ ഒരുക്കിയ ​ഗാനം യാസിൻ നിസാറും ശ്വേത മോഹനും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. നാഷണൽ അവാർഡ് വിന്നർ ജിവി പ്രകാഷ് കുമാർ സംഗീതം പകരുന്ന ഈ […]

1 min read

സ്വർ​ഗവും നരകവും തമ്മിലുള്ള യുദ്ധമാണോ ‘കൽക്കി 2898 എഡി’? ശ്രദ്ധനേടി സംവിധായകൻ നാഗ് അശ്വിന്റെ വാക്കുകൾ

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ആനിമേഷൻ സിനിമയാണ് ‘കൽക്കി 2898 എഡി’. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിക്കുന്ന ഈ ചിത്രത്തെ കുറിച്ച് സംവിധായകൻ നാഗ് അശ്വിൻ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘കാശി’ അഥവാ ‘വാരണാസി’ പശ്ചാത്തലമാക്കി ഗം​ഗ നദിയുടെ സമീപത്തായ് ചിത്രീകരിച്ച ബ്രഹ്മാണ്ഡ ചിത്രം ‘കൽക്കി 2898 എഡി’ മൂന്ന് ലോകങ്ങളുടെ കഥയാണ് പറയുന്നത്. ആദ്യത്തെത് ‘കാശി’, രണ്ടാമത്തെത് ‘കോംപ്ലക്സ്’, മൂന്നാമത്തെത് […]

1 min read

സായ് ദുർഘ തേജ് നായകനാവുന്ന ആക്ഷൻ ഡ്രാമ ‘എസ്ഡിടി18’; ഷൂട്ടിങ് പുരോ​ഗമിക്കുന്നു

‘വിരൂപാക്ഷ’, ‘ബ്രോ’ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം സായ് ദുർഘ തേജ് നായകനാവുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. രോഹിത് കെ പി സംവിധാനം ചെയ്യുന്ന ഈ ആക്ഷൻ ഡ്രാമ ചിത്രത്തിന് ‘എസ്ഡിടി18’ എന്നാണ് താൽകാലികമായി പേര് നൽകിയിരിക്കുന്നത്. പ്രൈംഷോ എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഡിയും ചൈതന്യ റെഡ്ഡിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ഈ പീരിയോഡിക് ഡ്രാമയിൽ ശക്തമായൊരു കഥാപാത്രത്തെയാണ് സായ് ദുർഘ […]

1 min read

ആകാശം ചായിച്ചിറങ്ങി വന്ന ‘ഗഗനചാരി’; പ്രേക്ഷകരെ വിസ്മയിപ്പിച്ച് പുതുമയുടെ ഏലിയൻ സ്പർശം!!

നായകൻ, നായിക, അവരുടെ കുടുംബം, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, അയൽക്കാര്‍, വില്ലൻ, ഫ്ലാഷ് ബാക്ക്, പക, പ്രതികാരം തുടങ്ങി നാളുകളായി കണ്ടും കേട്ടും തഴമ്പിച്ച എല്ലാ ക്ലീഷേകളേയും പൊളിച്ചെഴുതിക്കൊണ്ട് കാഴ്ചശീലങ്ങളുടെ പുതുപുത്തൻ ആകാശം പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുകയാണ് ‘ഗഗനചാരി’. മാറുന്ന മലയാള സിനിമയുടെ ഏറ്റവും പുതിയ മുഖമായി സിനിമാപ്രേമികള്‍ക്ക് ധൈര്യപൂർവ്വം ഉയർത്തികാണിക്കാവുന്നൊരു ചിത്രം. മലയാളത്തിലെ ആദ്യത്തെ തന്നെയായ ഈ ഡെസ്റ്റോപ്പിയൻ മോക്കുമെന്‍ററി ചിത്രം തീയേറ്ററിൽ നഷ്ടപ്പെടുത്തരുത്. ഇതിനകം ഒരുപാട് ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലുകൾ കീഴടക്കിയ ഈ അന്യഗ്രഹജീവി ഇനി പ്രേക്ഷക […]

1 min read

ഇത് പിടിച്ചിരുത്തുന്ന സംഭവം, നമ്മുടെ ചുറ്റുവട്ടങ്ങളിലെ ജീവിതങ്ങളുടെ നേർസാക്ഷ്യം; പ്രേക്ഷക പ്രീതി നേടി ‘നടന്ന സംഭവം’

നമ്മുടെയൊക്കെ ജീവിതങ്ങളിൽ അറിഞ്ഞും അറിയാതേയും സംഭവിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ടല്ലോ. അവ ചിലപ്പോള്‍ നമ്മുടെ ജീവിതത്തെ അടിമുടി മാറ്റുന്നതോ യാതൊരു മാറ്റവും വരുത്താത്തതോ ഒക്കെയായിരിക്കും. ചിലപ്പോള്‍ ഒന്ന് ചിരിച്ച് തള്ളാവുന്നതോ മറ്റ് ചിലപ്പോള്‍ കാലങ്ങളോളം ഓർത്തിരിക്കുന്നതും ഒക്കെയായിരിക്കും. ഇന്ദിര നഗർ എന്ന ഹൗസിങ് കോളനിയിൽ നടന്ന ചില സംഭവങ്ങള്‍ ഇപ്പോള്‍ കേരളമാകെ ചർച്ചയായിരിക്കുകയാണ്. ഇന്ദിര നഗറിലെ ഒരു വില്ലയില്‍ കഴിയുന്ന അജിത്തും ധന്യയും അവരുടെ മകളും അടങ്ങുന്ന കുടുംബത്തിലാണ് സിനിമയുടെ തുടക്കം. മകളുടെ ജന്മദിന ദിവസം ധന്യയുടെ മുഖത്ത് […]

1 min read

ബോക്‌സോഫീസ് കിംഗായി മഹാരാജ..!! ചിത്രം വിജയിപ്പിച്ച കേരളത്തിലെ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് വിജയ് സേതുപതി

ബോക്സ്ഓഫിസിൽ തല ഉയർത്തി നിൽക്കുകയാണ് വിജയ് സേതുപതി ചിത്രം മഹാരാജ. നിരൂപകർ അടക്കമുള്ളവർ ഈ വർഷത്തെ ഏറ്റവും മികച്ച തമിഴ് സിനിമയെന്നാണ് ‘മഹാരാജ’യെ വിശേഷിപ്പിക്കുന്നത്. കരിയറിലെ തുടർച്ചയായ പരാജയത്തിനു ശേഷം വിജയ് സേതുപതിയുടെ ശക്തമായ തിരിച്ചുവരവ് കൂടിയാണിത്. നടന്റെ അൻപതാം സിനിമയെന്ന പ്രത്യേകതയും മഹാരാജയ്ക്കുണ്ട്. ഇപ്പോഴിതാ മഹാരാജ സ്വീകരിച്ച കേരളത്തിലെ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് വിജയ് സേതുപതി രംഗത്തെത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായം നേടി തിയറ്ററുകളില്‍ തുടരുന്ന ചിത്രത്തിന്‍റെ വിജയാഘോഷത്തിന്‍റെ ഭാഗമായി കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിജയ് സേതുപതി […]

1 min read

“പാർവ്വതിയുടെ ഉള്ളിലെ ഫയർ കൂൾ ആയെന്ന് തോന്നുന്നു, അവർ തഴയപ്പെടേണ്ട ഒരു actress അല്ല” ; കുറിപ്പ് വൈറൽ

മലയാള സിനിമയിലെ മികച്ച നടിമാരിൽ ഒരാളാണ് പാർവതി തിരുവോത്ത്. നോട്ട് ബുക്ക് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ പാർവതി എന്ന് നിന്റെ മൊയ്‌ദീൻ, ചാർളി, ടേക്ക് ഓഫ്, ഉയരെ തുടങ്ങിയ സിനിമകളിൽ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് മികച്ച നടിയായി പേരെടുത്തത്. മലയാള സിനിമാ രം​ഗത്ത് സ്ത്രീകളുടെ അവകാശത്തിന് വേണ്ടി നിരന്തരം സംസാരിക്കുന്ന നടിയാണ് പാർവതി തിരുവോത്ത്. അഭിപ്രായ പ്രകടനങ്ങൾ തന്റെ കരിയറിനെ ബാധിച്ചിട്ടുണ്ടെന്ന് പാർവതി തുറന്ന് പറഞ്ഞിട്ടുമുണ്ട്. മലയാളത്തോടൊപ്പം മറ്റ് ഭാഷകളിലും പാർവതി ഇന്ന് സജീവമാണ്. സാമൂഹിക […]

1 min read

“കരുത്തനായ സ്ഥാനാർത്ഥി അല്ലേ മോഹൻലാൽ, നമ്മൾ മത്സരിച്ചാൽ അദ്ദേഹം പിന്മാറും” ; ജോയ് മാത്യു

കഴിഞ്ഞ ദിവസം ആയിരുന്നു മോഹൻലാൽ വീണ്ടും താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇത് മൂന്നാം തവണയാണ് മോഹൻലാൽ പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്. ഈ അവസരത്തിൽ നടൻ ജോയ് മാത്യു മോഹൻലാലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തെ കുറിച്ചാണ് ജോയ് മാത്യു പറയുന്നത്. ‘പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാമെന്നാണ് ഞാൻ വിചാരിച്ചത്. മുട്ടുമ്പോൾ ആനയോട് മുട്ടണ്ടേ. കരുത്തനായ സ്ഥാനാർത്ഥി അല്ലേ മോഹൻലാൽ. നമ്മൾ മത്സരിച്ചാൽ മോഹൻലാൽ പിന്മാറും. മോനെ […]