“ഒരുപക്ഷേ മോഹന്ലാലിന് പകരം വെറെ ഏതെങ്കിലും നടൻമാർ ആയിരുന്നേൽ ഈ പടം ഇത്ര വലിയ വിജയം ആകുമായിരുന്നില്ല”
1 min read

“ഒരുപക്ഷേ മോഹന്ലാലിന് പകരം വെറെ ഏതെങ്കിലും നടൻമാർ ആയിരുന്നേൽ ഈ പടം ഇത്ര വലിയ വിജയം ആകുമായിരുന്നില്ല”

മലയാളത്തിലെ എക്കാലത്തെയും വലിയ മൂന്നാമത്തെ കളക്ഷന്‍ എന്ന നേട്ടമാണ് മോഹന്‍ലാല്‍ ചിത്രം തുടരും തിയറ്ററുകളില്‍ നിന്ന് സ്വന്തമാക്കിയത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 230 കോടിയിലേറെ നേടിയ ചിത്രം കേരളത്തില്‍ നിന്ന് മാത്രം 100 കോടിയില്‍ അധികം ഗ്രോസ് നേടുന്ന ആദ്യ ചിത്രവുമായി. കേരളത്തില്‍ നിന്ന് മാത്രം 50 കോടിയില്‍ അധികം ഷെയറും ചിത്രം നേടുകയുണ്ടായി. ഇന്നലെ ഒടിടിയില്‍ റിലീസ് ചെയ്യപ്പെട്ടപ്പോഴും വന്‍ പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഒടിടിയില്‍ മലയാളത്തിന് പുറമെ നാല് ഭാഷകളിലും ചിത്രം കാണാനാവും. ചിത്രം കണ്ട ഒരു പ്രേമ ക്ഷകൻ സോളമൻ ഡേവിഡിൻ്റെ റിവ്യൂ വായിക്കാം.

കുറിപ്പിൻ്റെ പൂർണരൂപം

 

ഒരുപക്ഷേ മോഹന്ലാലിന് പകരം വെറെ ഏതെങ്കിലും നടൻമാർ ആയിരുന്നേൽ ഈ പടം ഇത്ര വലിയ വിജയം ആകുമായിരുന്നില്ല എന്ന് തോന്നിയിട്ടുണ്ട്… മറ്റാരെങ്കിലും ആയിരുന്നേൽ ഈ പടം ഒരു ശരാശരി അനുഭവത്തിലേക്ക് ഒതുങ്ങിയേനെ 💯

 

വലിയ പുതുമയൊന്നും ഇല്ലാത്ത കഥയെ മോഹൻലാൽ എന്ന നടൻ്റെ സ്റ്റാർഡം ഉപയോഗിച്ച് lift ചെയ്ത് ഒരു ഗംഭീര വിജയമാക്കി തീർത്ത തരുൺ മൂർത്തി എന്ന സംവിധായകനെ Appreciate ചെയ്തെ പറ്റൂ 👌❣️

 

തരുൺ മൂർത്തിക്ക് തന്നെ ഉറപ്പ് ആയിരിന്നു പടം ഗംഭീര വിജയമാകുമെന്ന് …. അതുകൊണ്ട് ആയിരിക്കും ചിലപ്പോൾ അവസാനം മോഹൻലാൽ തുടരും എന്ന് കാണിച്ചത്…🔥

 

Jakes ബിജോയ്ടെ പാട്ടുകളും BGM ഓക്കേ പടത്തെ മനോഹരമാക്കി….

 

ജോർജ് സാറും, ബെന്നി സാറും കിടു 🔥

ജോർജ് സാറ് ഒരു പാവം മനുഷ്യൻ 🤣

ബെന്നി സാർ ആയി അഭിനയിച്ച ബിനു പപ്പുൻ്റെ മുഖം കാണൂമ്പ ഒരെണ്ണം പിടിച്ച് കൊടുക്കാന് തോന്നും 🥵

ആദ്യമായിട്ട് ആണെന്ന് തോന്നുന്നു ബിനു പപ്പു ഇങ്ങനെ ഒരു വേഷം ചെയ്യുന്നത്……

 

തുടരും എന്ന പേര് കേട്ടപ്പോ ഇതിന് ഒരു രണ്ടാം ഭാഗം ഉണ്ടാവും എന്ന് വിചാരിച്ചിരുന്നു… പക്ഷേ രണ്ടാം ഭാഗം ഉണ്ടാവില്ല എന്നാണ് കേട്ടത്…. ഈ പടം ഇങ്ങനെ തന്നെ അവസാനിപ്പിച്ചത് നന്നായി…. ❣️💯

 

#മോഹൻലാൽ ❣️

#തുടരും ❣️