
മമ്മൂട്ടിയുടെ കളങ്കാവൽ റിലീസ് തിയതി
മമ്മൂട്ടിയെ നായകനാക്കി ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് കളങ്കാവൽ. വിനായകനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ മമ്മൂട്ടി നെഗറ്റീവ് വേഷത്തിലാണ് എത്തുന്നതെന്നാണ് സൂചനകൾ. അതുകൊണ്ട് തന്നെ മമ്മൂട്ടിയുടെ വില്ലൻ അഥവ കരിയറിലെ മറ്റൊരു വേറിട്ട വേഷം കാണാൻ കാത്തിരിക്കുകയാണ് മലയാളികൾ. പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട കളങ്കാവൽ എന്ന് റിലീസ് ചെയ്യും എന്ന ചോദ്യം ഉയരാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി. റിലീസ് ഉടൻ എന്ന തരത്തിലുള്ള പ്രചാരം നടന്നപ്പോഴായിരുന്നു മമ്മൂട്ടി സിനിമയിൽ നിന്നും ചെറിയൊരു ഇടവേള എടുത്തത്. അതുകൊണ്ട് തന്നെ റിലീസ് സംബന്ധിച്ച് ഏറെ നിരാശയിലായിരുന്നു പ്രേക്ഷകരും ആരാധകും. എന്നാൽ ഇനി നിരാശ വേണ്ടെന്ന തരത്തിലുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.
കളങ്കാവൽ ഒക്ടോബറിൽ റിലീസ് ചെയ്യുമെന്നാണ് എക്സ് പ്ലാറ്റ് ഫോമിൽ ട്രാക്കർമ്മാർ കുറിച്ചിരിക്കുന്നത്. വെഫറർ ഫിലിംസ് വിതരണം ചെയ്യുന്ന കളങ്കാവൽ ഒക്ടബറിലെത്തുമെന്ന് തിയറ്റർ പാർട്ടികളാണ് അറിയിച്ചിരിക്കുന്നതെന്നും ഇവർ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഓക്ടോബർ 9 ആണ് റിലീസ് ഡേറ്റായി പറയുന്നത്. റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ മമ്മൂട്ടിയുടെ വലിയൊരു തിരിച്ചു വരവായിരിക്കും കളങ്കാവൽ.
ജിതിന്‍ കെ ജോസും വിഷ്‍ണു ശ്രീകുമാറും ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രമാണ് കളങ്കാവൽ. മമ്മൂട്ടി കമ്പനിയാണ് നിർമാണം. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കണ്ണൂര്‍ സ്ക്വാഡ്, കാതൽ, ടർബോ, ഡൊമനിക്ക് ആന്‍റ് ലേഡീസ് പേഴ്സ് എന്നീ സിനിമകളാണ് മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ പുറത്തിറങ്ങിയ സിനിമകള്‍.