
“മോഹൻലാലിന്റെ വലിയ ഹിറ്റുകൾ എടുത്തു നോക്കിയാൽ ചില സാമ്യതകൾ നിങ്ങൾക്ക് കാണാം ” ; കുറിപ്പ്
തിയറ്ററിലെ വമ്പന്‍ പ്രതികരണങ്ങള്‍ക്കും റെക്കോര്‍ഡ് കളക്ഷനും പിന്നാലെ 38 ദിവസം പിന്നിട്ടിരിക്കുകയാണ് മോഹൻലാലിൻ്റെ തുടരും. മെയ് 30 നാണ് ചിത്രം ഒടിടിയില്‍ എത്തിയത്. ജിയോ ഹോട്ട്സ്റ്റാറിന്റെ മലയാളം സിനിമകളുടെ ലിസ്റ്റിലേക്ക് പോയാല്‍ ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്ത് തുടരും ആണ്. എമ്പുരാന് എന്ന വന്‍ ഹിറ്റിന് ശേഷമാണ് തുടരും എത്തിയതെങ്കിലും ഒരു അഭിനേതാവ് എന്ന നിലയില്‍ മോഹന്‍ലാല്‍ ഏറെ മികച്ച് നില്‍ക്കുന്നത് തരുണ്‍ മൂർത്തി ചിത്രത്തിലാണെന്നാണ് പ്രേക്ഷകരില്‍ വലിയൊരു വിഭാഗം അഭിപ്രായപ്പെടുന്നത്. ഇപ്പോഴിതാ ഒരു മോഹൻലാൽ ഫാൻ അദ്ദേഹത്തെക്കുറിച്ച് പങ്കുവെച്ച കുറിപ്പ് വായിക്കാം. മൈക്കിൾ സിനി ഫൈൽ ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പാണ്
കുറിപ്പിൻ്റെ പൂർണരൂപം
ഇതൊരു Degrading Post അല്ല ഞാനും മോഹൻലാൽ ഫാൻ ആണ് എന്റെ മുൻപത്തെ പോസ്റ്റുകൾ നോക്കിയാൽ നിങ്ങൾക്കത് മനസ്സിലാകും. തുടരും ഇഷ്ടപ്പെട്ട ചിത്രവുമാണ്. പക്ഷേ കഴിഞ്ഞ 10 – 15 വർഷത്തെ മോഹൻലാലിന്റെ വലിയ ഹിറ്റുകൾ എടുത്തു നോക്കിയാൽ ചില സാമ്യതകൾ നിങ്ങൾക്ക് കാണാം. ദൃശ്യം, പുലിമുരുഗൻ, ഒപ്പം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ദൃശ്യം 2, തുടരും, ലൂസിഫർ. ഇതിലെല്ലാം കുടുംബത്തിലെയോ അതിലൊരു അംഗത്തിന്റെയോ രക്ഷകൻ കഥാപാത്രമോ ഫാമിലി മാൻ കഥാപാത്രങ്ങളോ ആണ് മോഹൻലാൽ ചെയ്യുന്നത്. മലയാളി പ്രേക്ഷകർക്ക് കുടുംബ ചിത്രങ്ങളോട് ഒരു പ്രത്യേക താല്പര്യമുണ്ട് അവരുടെ ഏറ്റവും ഇഷ്ടപ്പെട്ട നടനെ അത്തരം സിനിമകളിൽ മാത്രം കണ്ടാൽ മതിയെന്ന ചിന്തയും അവർക്കുണ്ട്. ഇത് ശരിക്കും മോഹൻലാൽ എന്ന ഇന്ത്യയിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളുടെ കഴിവിനെ തകർക്കുകയല്ലെ.
ദൃശ്യം ഇറങ്ങുന്നതിനു മുൻപ് Spirit, Grandmaster, Run Baby Run, പ്രണയം പോലെ വളരെ Versatile ആയ കഥകൾ മോഹൻലാലിൽ നിന്ന് കാണാൻ സാധിച്ചിരുന്നു എന്നലിന്നത് സാധിക്കുന്നില്ല. 1992 ൽ സദയം, യോദ്ധ, രാജശില്പി, കമലദളം, അധ്വൈതം, സൂര്യഗായത്രി, അഹം, വിയറ്റ്നാം കോളനി പോലെ ഒന്നിനോടൊന്ന് സാമ്യത പറയാൻ സാധിക്കാത്ത സിനിമകൾ ഒരു വർഷം ചെയ്ത നടനാണ് മോഹൻലാൽ. അങ്ങനെ ഒരു നടനെ കഴിഞ്ഞ കാലയളവിൽ ആകെ കണ്ടത് ലിജോ ജോസ് പെല്ലിശേരി മാത്രമാണ് വാലിബൻ തിയേറ്റർ പരാജയം ആണെങ്കിലും മോഹൻലാലിന് എന്നും Career ൽ എടുത്തു വയ്ക്കാവുന്ന സിനിമ ആയിരുന്നു അത്. മോഹൻലാലിലേക്ക് ഇങ്ങനെയുള്ള കഥകൾ മാത്രമേ എത്തുന്നുള്ളോ അതോ അദ്ദേഹം ഇത്തരം കഥകൾ മാത്രം തിരഞ്ഞെടുക്കുന്നതാണോ? Family thriller, Family Action, Family Drama, Family Comedy എല്ലാത്തിലുമൊരു ഫാമിലി. എന്ത് മാത്രം വൈവിധ്യം നിറഞ്ഞ നാടാണ് നമ്മുടെ അവിടെ കുടുംബത്തിന്റെ കഥകൾ മാത്രമേ പറയാനുള്ളോ. കഷ്ടം അല്ലാതെന്ത് പറയാൻ.
തുടരും സിനിമ ഇറങ്ങി വിജയിച്ചപ്പോ പലരും പറഞ്ഞു കണ്ടിരുന്നു ഇങ്ങനെയുള്ള സിനിമകൾ നോക്കി ചെയ്യാൻ. അല്ല ലാലേട്ടാ അങ്ങനെയല്ല നിങ്ങൾ വ്യത്യസ്തമായ സിനിമകൾ കഥകൾ പരീക്ഷണങ്ങൾ മുൻപ് ചെയ്തിരുന്നു അതിലേക്ക് തിരിച്ചു വരണം. കുടുംബ കഥകൾ മതിയായി അത് വേറെ ആരെങ്കിലും ചെയ്യട്ടെ.