
‘എമ്പുരാൻ ‘വിദേശത്തെ ഫൈനല്‍ കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്
മോഹൻലാല്‍ നായകനായി വന്ന വമ്പൻ ചിത്രമായിരുന്നു എമ്പുരാൻ. മോഹൻലാല്‍ നായകനായി പ്രദര്‍ശനത്തിനെത്തിയപ്പോള്‍ 265 കോടിയില്‍ അധികം ഗ്രോസ് നേടിയിട്ടുണ്ട് എന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മറ്റ് ബിസിനസുമുള്‍പ്പടെ 325 കോടി എമ്പുരാൻ നേടിയെന്ന് ഔദ്യോഗികമായി തന്നെ അറിയിച്ചിരുന്നു. എമ്പുരാന്റെ ഫൈനല്‍ കളക്ഷൻ 144.8 കോടിയാണ് വിദേശത്ത് മാത്രം എന്നാണ് പുതിയ റിപ്പോര്‍ട്ട്.
മഞ്ഞുമ്മല്‍ ബോയ്‍സിനെ വീഴ്‍ത്തി മോഹൻലാല്‍ ചിത്രം വിദേശത്തും ഒന്നാമതെത്തിയിരുന്നു. പ്രേമലുവിന്റെ ആഗോള ലൈഫ് ടൈം കളക്ഷനാണ് വിദേശത്ത് മാത്രം എമ്പുരാൻ മറികടന്നിരിക്കുന്നത്. എമ്പുരാന്‍ 100 കോടി തിയറ്റര്‍ ഷെയര്‍ വരുന്ന ആദ്യ മലയാള ചിത്രവും ആയിട്ടുണ്ട്. തെന്നിന്ത്യയില്‍ 100 കോടി ഷെയര്‍ നേട്ടത്തിലേക്ക് അവസാനമെത്തുന്നത് മോളിവുഡ് ആണ്.
ചിത്രത്തിന്‍റെ ഫൈനല്‍ ഗ്രോസ് എത്ര വരുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് മോളിവുഡ്. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. സംവിധായകൻ പൃഥ്വിരാജാണ് എന്നതാണ് മോഹൻലാല്‍ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. പൃഥ്വിരാജും പ്രധാന കഥാപാത്രമായി ചിത്രത്തിലുണ്ട്. 2025 ജനുവരി 26 നു ആദ്യ ടീസർ പുറത്ത് വിട്ടു കൊണ്ട് പ്രമോഷൻ ജോലികൾ ആരംഭിച്ച ചിത്രത്തിന്റെ, കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന രീതിയും ആരാധകര്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.