കാത്തിരിപ്പ് തുടങ്ങിയിട്ട് 6 മാസം; ഇനി ആ മമ്മൂട്ടി ചിത്രം ഒടിടിയിലേക്ക്
1 min read

കാത്തിരിപ്പ് തുടങ്ങിയിട്ട് 6 മാസം; ഇനി ആ മമ്മൂട്ടി ചിത്രം ഒടിടിയിലേക്ക്

കഴിഞ്ഞ കുറേക്കാലമായി ഒടിടി റിലീസിനായി കാത്തിരിക്കുന്ന ഒത്തിരി സിനിമകളുണ്ട്. ഒടിടി ഡീൽ ശരിയാകാത്തതും മറ്റ് പലവിധ പ്രശ്നങ്ങളുമാകാം സിനിമകൾ ഒടിടിയിൽ എത്താൻ വൈകുന്നത്. പലപ്പോഴും തിയറ്ററുകളിൽ റിലീസ് ചെയ്ത് വർഷങ്ങൾ കഴിഞ്ഞാകും പടങ്ങൾ ഓൺലൈൻ സ്ട്രീമിം​ഗ് ആരംഭിക്കുക. യുവതാര ചിത്രങ്ങൾ മുതൽ സൂപ്പർ താര സിനിമകൾ വരെ ഇക്കൂട്ടത്തിലുണ്ടാകും. അത്തരത്തിലൊരു സിനിമയാണ് ഡൊമനിക് ആൻഡ് ദി ലേഡീസ് പേഴ്സ്.

ഗൗതം വാസുദേവ് മേനോൻ ആദ്യമായി സംവിധാനം ചെയ്ത മലയാള ചിത്രമാണ് ഡൊമനിക് ആൻഡ് ദി ലേഡീസ് പേഴ്സ്. മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി നായികനായി എത്തിയ ചിത്രം 2025 ജനുവരിയിൽ ആണ് തിയറ്ററുകളിൽ എത്തിയത്. ഏറെ പ്രതീക്ഷ വച്ചിരുന്ന സിനിമയ്ക്ക് പക്ഷേ തിയറ്ററിൽ വേണ്ടത്ര പ്രതികരണം നേടാൻ സാധിച്ചിരുന്നില്ല. പിന്നാലെ സിനിമ ഒടിടിയിൽ വരുന്നുവെന്ന അഭ്യൂഹങ്ങളും വന്നു. എന്നാൽ ഔദ്യോ​ഗിക വിവരങ്ങളൊന്നും തന്നെ പുറത്തു വന്നിരുന്നില്ല. ഇപ്പോഴിതാ വീണ്ടും ഡൊമനിക് ആൻഡ് ദി ലേഡീസ് പേഴ്സ് ഒടിടിയിൽ എത്തുന്നുവെന്ന വിവരങ്ങൾ പുറത്തുവരികയാണ്

ഓ​ഗസ്റ്റ് 28ന് ഡൊമനിക് ആൻഡ് ദി ലേഡീസ് പേഴ്സ് എന്നാണ് എക്സ് പ്ലാറ്റ് ഫോമുകളിൽ വരുന്ന റിപ്പോർട്ടുകൾ. ആമസോൺ പ്രൈം വീഡിയോയ്ക്ക് ആണ് സ്ട്രീമിം​ഗ് അവകാശം വിറ്റു പോയതെന്നും പറയപ്പെടുന്നുണ്ട്. ഇക്കാര്യത്തിൽ ഔദ്യോ​ഗിര വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ റിലീസ് ചെയ്ത് ആറ് മാസമാകുമ്പോഴാണ് ഡൊമനിക് ഒടിടി സ്ട്രീമിങ്ങിന് ഒരുങ്ങുന്നത്. മിസ്റ്ററി കോമഡി ത്രില്ലറായി ഒരുങ്ങിയ ചിത്രമാണ് ഡൊമനിക് ആൻഡ് ദി ലേഡീസ് പേഴ്സ്. മമ്മൂട്ടിയ്ക്ക് ഒപ്പം ​ഗോകുൽ സുരേഷും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.