28 Nov, 2025
1 min read

മരിച്ചവര്‍ അവര്‍ക്കുവേണ്ടി സംസാരിക്കാനാവില്ല’ ; മാര്‍ക്കാന്റണിയിലെ സില്‍ക്ക് സ്മിതയുടെ റോളിന് വിമര്‍ശനം

മാർക്ക്  ആന്റണി വിശാലിന്റെ വന്‍ തിരിച്ചുവരവായി മാറിയിരിക്കുകയാണ്. വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഇല്ലാതെ വന്ന് റിലീസ് ദിനത്തില്‍ തന്നെ വന്‍ മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രത്തിന് ഉദാഹരണം കൂടിയാണ് ഈ ചിത്രം. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിലെ പ്രകടനത്തിന്റെ പേരില്‍ കൈയടി നേടുന്ന മറ്റൊരാള്‍ എസ് ജെ സൂര്യയാണ്. സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ബ്ലാക്ക് കോമഡി വിഭാഗത്തില്‍ പെട്ട ചിത്രം മികച്ച ഓപണിംഗ് കളക്ഷന്‍ നേടി തിയറ്ററുകളില്‍ തുടരുകയാണ്. വളരെ രസകരമായ ഒരു ടൈംട്രാവല്‍ […]

1 min read

‘അടി പിടി പാട്ട് ഡാൻസ് എല്ലാം പ്രതീക്ഷിച്ചു വരുന്നവർക്ക് ഒട്ടും ഇഷ്ട്ടമാവില്ല..’ ; ‘നൻപകൽ നേരത്ത് മയക്കം’ റിവ്യൂ ചെയ്ത് പ്രേക്ഷകൻ

ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനത്തിൽ മഹാനടൻ മമ്മൂട്ടി കേന്ദ്രകഥാപാത്രമായി ഇപ്പോൾ തിയ്യറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നോട്ട് പോകുന്ന സിനിമയാണ് ‘നൻപകൽ നേരത്ത് മയക്കം’. ഒരു ലഘു പരസ്യചിത്രം കണ്ടതിനുശേഷം സ്പാർക്ക് ചെയ്ത ഐഡിയ ലിജോ കഥയാക്കി എസ് ഹരീഷ് എന്ന എഴുത്തുകാരനെ കൊണ്ട് തിരക്കഥയാക്കി മേക്ക്ചെയ്ത സിനിമ നിർമ്മിച്ചിരിക്കുന്നത് മമ്മൂട്ടിയുടെ മമ്മൂട്ടി കമ്പനിയാണ്. പ്രശസ്ത തമിഴ് ഛായാഗ്രഹകൻ തേനി ഈശ്വരാണ് ഈ സിനിമയുടെ മനോഹരമായ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജെയിംസ്, സുന്ദർ എന്നീ രണ്ട് കഥാപാത്രങ്ങളുടെ പകർന്നാട്ടം […]

1 min read

“ഇത്ര ഗംഭീരമായ ഒരു ക്ലൈമാക്സ് ഇന്നേവരെ ഒരു മലയാള പടത്തിലുമുണ്ടായിട്ടില്ല” : കാപ്പ കണ്ട പ്രേക്ഷകന്റെ റിവ്യൂ

2007ലെ ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവെന്‍ഷന്‍ ആക്റ്റാണ് കാപ്പ എന്ന പേരിൽ അറിയപ്പെടുന്നത്. അങ്ങനെയൊരു പേരിൽ റിലീസിന് വന്ന ഷാജി കൈലാസ് – പൃഥ്വിരാജ് കുമാരൻ ചലച്ചിത്രം കാപ്പയും പ്രമേയമാക്കുന്നത് ഗുണ്ടായിസവും കോട്ടേഷനും ഗ്യാംഗ് വാറുകളുമാണ്. കടുവയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത പൃഥ്വിരാജ് സിനിമയാണ് കാപ്പ. സാധാരണ മുംബൈ, കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളെ ഹൈലൈറ്റ് ചെയ്തു വരാറുള്ള കൊട്ടേഷന്‍ സിനിമകള്ളിൽ നിന്ന് വ്യത്യസ്തമായി ഈ സിനിമ തിരുവനന്തപുരത്തെ ഒരുപറ്റം ഗുണ്ടകളുടെ കുടിപ്പകയുടെയും രക്ത ചൊരിച്ചിലിന്റെയും […]

1 min read

അവതാർ രണ്ടാം ഭാഗം ആദ്യത്തേതിനേക്കാൾ മികചതോ ? പ്രേക്ഷകപ്രതികരണം ഇങ്ങനെ …

പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ അവതാർ 2 നു കഴിഞ്ഞോ ?? 2009 ൽ പുറത്തിറങ്ങിയ ജെയിംസ് കാമറൂൺ ചിത്രം അവതാർ അന്ന് നമ്മെ ഏറെ വിസ്മയിപ്പിച്ചു എന്നതിൽ തർക്കo ഒന്നുമില്ല. 10 അടി നീളമുള്ള മനുഷ്യർ താമസിക്കുന്ന പാൻഡോറയും , ഒരു കുടിയേറ്റക്കാരനായി അവിടെ എത്തപ്പെടുന്ന ജേംസ് സുള്ളിയും ഒക്കെ നമ്മുക്ക് നൽകിയ അമ്പരപ്പ് ചെറുത് ഒന്നുമല്ല. പാൻഡോറയെ ആക്രമിക്കാൻ എത്തുന്ന മനുഷ്യരിൽ നിന്നും ജേംസ് സുള്ളി പാൻഡോറയുടെ രക്ഷകനാവുന്നതായിരുന്നു അവതാറിന്റെ കഥ . ചിത്രത്തിന്റെ തൊട്ടടുത്ത പാർട്ടായിട്ടാണ് […]

1 min read

തീയറ്ററിൽ പ്രതീക്ഷ തെറ്റിച്ചു എങ്കിലും സാമ്പത്തീകമായി നേട്ടം തന്നെ – ഗോൾഡിന്റെ കളക്ഷനെ കുറിച്ച് പ്രിഥ്വിരാജ്

റിലീസിനു മുൻപ് തന്നെ മലയാളം സിനിമ ആരാധകർക്കിടയിൽ വലിയ ഹൈപ്പ് സൃഷ്ടിച്ച ചിത്രമായിരുന്നു ഗോൾഡ്. അൽഫോൻസ് പുത്രൻ , പ്രഥ്വിരാജ്, നയൻതാര എന്നീ മുൻനിര താരങ്ങളുടെ സംഗമവും ചിത്രത്തിനു വലിയ പ്രേക്ഷകശ്രദ്ധ നേടി കൊടുത്തിരുന്നു. നേരം, പ്രേമം എന്നീ അൽഫോൺസ് പുത്രൻ ഹിറ്റുകൾക്ക് ശേഷം, ഏഴു വർഷത്തിന്റെ ഇടവേള പിന്നിട്ട് അദ്ദേഹം തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമായിരന്നു ഗോൾഡ്. നവംബറിൽ റിലീസ് നിശ്ചയിച്ച സിനിമയുടെ റിലീസ് പിന്നീട് പല തവണ പുതുക്കി പ്രഖ്യാപിച്ചിരുന്നു. ഊഹാപോഹങ്ങക്ക് […]

1 min read

പഴയ മോഹൻലാലിനെ സിനിമകളിൽ കാണാനില്ല, ഷൈൻ ടോം ചാക്കോ

യുവതലമുറയിലെ ശ്രദ്ധേയനായ നടനാണ് ഷൈൻ ടോം ചാക്കോ. തന്റെ അഭിനയ പാടവം കൊണ്ട് വെള്ളിത്തിരയിൽചുരുങ്ങിയ കാലയളവിൽ അത്ഭുതപ്പെടുത്തുന്ന അഭിനയം കാഴ്ചവെച്ച നടൻ കൂടിയാണ് അദ്ദേഹം. ജൂനിയർ ആക്ടറായി വന്ന അദ്ദേഹം മലയാള സിനിമയിൽ പ്രമുഖ മുൻനിര താരങ്ങളിൽ ഒരാളായി വളർന്നു കഴിഞ്ഞു. കഠിനാധ്വാനവും അർപ്പണ മനോഭാവവും അതിനു പിന്നിൽ ഉണ്ടെന്ന് പറയാതിരിക്കാനാവില്ല. സിനിമകൾ തിരഞ്ഞെടുക്കുന്നതിലെ വൈദക്‌തവും അദ്ദേഹത്തെ മറ്റു നടന്മാരിൽ നിന്നും വേറിട്ടതാക്കി. ചുരുങ്ങിയ സമയം കൊണ്ട് തന്നെ  അഭിനയ പ്രാധാന്യം നിറഞ്ഞ സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി […]

1 min read

ഐ.എഫ്.എഫ്.കെ വേദിയെ കോരിത്തരിപ്പിച്ച് മമ്മൂട്ടിയുടെ ‘നൻപകൽ നേരത്ത് മയക്കം’

മലയാള സിനിമയുടെ താര രാജാവാണ്  പത്മശ്രീ ഭരത് മമ്മൂട്ടി. എന്താണ് ഒരു നടൻ എന്നതിന് ഉത്തമ ഉദാഹരണമാണ് മമ്മൂട്ടി. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് മമ്മൂക്ക.വർഷങ്ങൾ നീണ്ട തന്റെ സിനിമ ജീവിതത്തിൽ നിന്നും നേടിയെടുത്ത അംഗീകാരങ്ങൾക്ക് കണക്കുകളില്ല. ഇന്ന് മലയാള സിനിമയിലെ ഏറ്റവും അധികം ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഈ വർഷം റിലീസ് ചെയ്ത  എല്ലാ മമ്മൂക്ക ചിത്രങ്ങളും വൻവിജയം തന്നെയാണ് കാഴ്ചവെച്ചത്. ഓരോ സിനിമയിലും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയാണ് താരം നമ്മെ അതിശയിപ്പിച്ചത്. […]

1 min read

“സൗദി വെള്ളക്ക” കണ്ട് കണ്ണ് നിറഞ്ഞ് എ. ആർ മുരുകദോസ്…, തരുൺ മൂർത്തിക്ക് അഭിനന്ദന പ്രവാഹം

ഓപ്പറേഷന്‍ ജാവ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം തരുണ്‍ മൂ‌ര്‍ത്തി സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ്  ‘സൗദി വെള്ളാക്ക’ തിയേറ്ററുകളിൽ വലിയ വലിയ വിജയം കൈവരിച്ചിരിക്കുകയാണ്. വലിയ സംഘർഷങ്ങളോ അടിപിടിയോ ത്രില്ലിങ്ങോ ഇല്ലാതെ വളരെ ലളിതമായ ഒരു കഥ ഏതൊരു പ്രേക്ഷകന്റെയും മനസ്സുനിറക്കുന്ന കഥ.സിനിമ കണ്ട് ഇറങ്ങിയ എല്ലാ പ്രേക്ഷകരും നല്ല അഭിപ്രായം തന്നെയാണ് പങ്കെടുക്കുന്നത്.ഈ സിനിമയെ കുറിച്ചുള്ള  പ്രേക്ഷകരുടെയും  സിനിമ താരങ്ങളുടെയും അഭിപ്രായങ്ങൾ  ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ജനശ്രദ്ധ നേടിയിരുന്നു. തമിഴിലെ സൂപ്പർഹിറ്റ് സംവിധായകൻ […]

1 min read

ഒരുപാട് നാൾക്കു ശേഷം ഹൃദയംകൊണ്ട് ഒരു സിനിമ കണ്ടു,, “സൗദി വെള്ളക്കയെ” കുറിച്ച് പ്രേക്ഷകന്റെ ഹൃദയസ്പർശിയായ വാക്കുകൾ…

ഓപ്പറേഷന്‍ ജാവ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം തരുണ്‍ മൂ‌ര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് സൗദി വെള്ളക്ക. ഡിസംബർ രണ്ടിനാണ് ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്തത്.‘ഓപ്പറേഷൻ ജാവ’ സൈബർ ഫോറൻസിക് വിഷയവുമായെത്തി കൊറോണക്കാലത്തെ തീയറ്ററുകളെ സജീവമാക്കിയിരുന്നു. അവിടെ നിന്ന് ‘സൗദി വെള്ളക്ക’ യിൽ എത്തുമ്പോഴും നിയമ വ്യവസ്ഥ തന്നെയാണ് സിനിമയുടെ മൂല കഥ. കോടതിയിൽ കെട്ടി കിടക്കുന്ന ലക്ഷ കണക്കിന് കേസുകളാണ് ഇത്തവണ ‘സൗദി വെള്ളക്ക’ യുടെ വിഷയം. സിനിമയെക്കുറിച്ച് കൂടുതൽ വിശകലനങ്ങൾ തേടി കഷ്ടപ്പെട്ട് സിനിമ […]

1 min read

‘എന്തുകൊണ്ട് മമ്മൂട്ടി ഇത്ര Updated..?’ ; എല്ലാ ഭാഷയിലുമുള്ള സിനിമകളും സീരിസുകളും ഒക്കെ കണ്ടും പുസ്തകങ്ങൾ വായിച്ചും സ്വയം വിമർശിച്ചും ഒക്കെയാവും ആ മനുഷ്യൻ നമ്മൾ ഇന്ന് ഈ കൊട്ടിഘോഷിക്കുന്ന Updation-ലേക്ക് എത്തിയിട്ടുണ്ടാകുക : സിനിമാ മോഹി വിനയാക് എഴുതുന്നു..

മലയാളം സിനിമയിലെ മെഗാസ്റ്റാറും മഹാനടനുമാണ് മമ്മൂട്ടി. 300ലധികം സിനിമകളിൽ അഭിനയിച്ച അദ്ദേഹം ഇന്നും പ്രേക്ഷകരെ തന്റെ പുതിയ സിനിമകളിലൂടെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു. കാലം മാറുന്നതിനൊപ്പം മമ്മൂട്ടിയും മാറി സഞ്ചരിക്കുന്ന കാഴ്ചയാണ് പ്രേക്ഷകർ കാണുന്നത്. മമ്മൂട്ടി അഭിനയജീവിതം ആരംഭിച്ചത് മുതൽ എല്ലാകാലത്തും അതാത് കാലത്തിന്റെ പ്രതിനിധിയായി അദ്ദേഹം ഉണ്ടായിരുന്നു. മമ്മൂട്ടിയെ മാറ്റിനിർത്തി ഒരു മലയാളം സിനിമ പഠനം പോലും ചിന്തിക്കാവുന്നതിലും അപ്പുറമാണ്. മമ്മൂട്ടി ഇല്ലാതെ അപൂർണ്ണമാണ് മലയാളം സിനിമ. മൂന്നുതവണ മികച്ച അവാർഡും നിരവധി തവണ സംസ്ഥാന – അന്തർദേശീയ […]