Latest News
ഇത് ലജ്ജാകരം! ഓണ്‍ലൈന്‍ റമ്മിയുടെ പരസ്യങ്ങളില്‍ നിന്ന് സെലിബ്രിറ്റികള്‍ പിന്മാറണം; കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ
സിനിമ നടന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ മേഖലകളില്‍ വളരെ പ്രശസ്തനായ ഒരാളാണ് കെബി ഗണേഷ് കുമാര്‍. മലയാള സിനിമയില്‍ നായകനായും, വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്തും പ്രേക്ഷക ശ്രദ്ധ നേടിയ ഗണേഷ് രാഷ്ട്രീയത്തിലേക്ക് തിരിയുകയും പത്തനാപുരം നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എ ആവുകയും ചെയ്തു. ഇപ്പോഴിതാ, ഗായകരായ റിമി ടോമി, വിജയ് യേശുദാസ്, നടന്‍ ലാല്‍ തുടങ്ങിയവര്‍ക്കെതിരെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഗണേഷ് കുമാര്‍. ഓണ്‍ലൈന്‍ റമ്മി പരസ്യങ്ങളില്‍ അഭിനയിക്കുന്നതില്‍ നിന്ന് ഇവര്‍ പിന്മാറണമെന്നും, റിമി ടോമി, വിജയ് യേശുദാസ് […]
ഏറ്റവും ഇഷ്ടപ്പെട്ട ആക്ടര്‍ ആര് ? വളരെ ബുദ്ധിപരമായി മറുപടി പറഞ്ഞ് കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍
മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ വില്ലനായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് പിന്നീട് വില്ലന്‍ വേഷങ്ങളില്‍നിന്ന് സഹനായകനിലേക്കും, നായകസ്ഥാനത്തേക്കും തുടര്‍ന്നങ്ങോട്ട് സൂപ്പര്‍താര പദവിയിലേക്കുമെത്തിയ മലയാള സിനിമയുടെ താരരാജാവാണ് മോഹന്‍ലാല്‍. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ മോഹന്‍ലാല്‍ മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്കു, കന്നഡ തുടങ്ങിയ അന്യഭാഷാചിത്രങ്ങളിലും തന്റെ പ്രതിഭ രേഖപ്പെടുത്തി. വര്‍ഷങ്ങള്‍ അനവധി പിന്നിട്ടിട്ടും മോഹന്‍ലാല്‍ എന്ന താരത്തിന്റെ താരമൂല്യത്തിന് ഒട്ടും കുറവ് വന്നിട്ടില്ല. ലോകമെമ്പാടുമായി നിരവധി ആരാധകരുളള സൂപ്പര്‍ […]
ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് മെഗാമാസ് എന്‍ട്രി നടത്തി മമ്മൂട്ടി ; പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആരംഭിച്ചു
മോഹന്‍ലാല്‍ നായകനായെത്തിയ ആറാട്ടിനു ശേഷം ബി ഉണ്ണികൃഷ്ണന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ജൂലൈ 10നായിരുന്നു ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ നടന്നത്. പൂയംകുട്ടിയിലാണ് ഇനിയും പേരിട്ടിട്ടില്ലാത്ത സിനിമയുടെ ചിത്രീകരണം നടക്കുന്നത്. വണ്ടിപെരിയാറും ചിത്രത്തിന്റെ ലൊക്കേഷനാണ്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം മമ്മൂട്ടി ചിത്രീകരണത്തിനായി ലൊക്കേഷനില്‍ എത്തിയതിന്റെ വീഡിയോയും ചിത്രങ്ങളുമാണ് വൈറലാവുന്നത്. ചിത്രത്തില്‍ പോലീസുകാരനായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. പോലീസ് വേഷത്തിലെത്തുന്നുവെന്നത്‌കൊണ്ട് തന്നെ ആരാധകര്‍ വന്‍ ആകാംഷയോടെയാണ് ചിത്രത്തെ നോക്കിക്കാണുന്നത്. ചിത്രത്തിന്റേതായി പുറത്തുവരുന്ന വാര്‍ത്തകളെല്ലാം […]
കോളേജില്‍ ഫാന്‍ ഫൈറ്റൊക്കെ മമ്മൂട്ടി ഫാന്‍സും മോഹന്‍ലാല്‍ ഫാന്‍സും തമ്മിലായിരുന്നു; താന്‍ മമ്മൂട്ടി ഫാനായിരുന്നെന്ന് നിവിന്‍ പോളി
മലയാള സിനിമയിലെ പ്രശസ്ത നടനാണ് നിവിന്‍ പോളി. ‘മലര്‍വാടി ആര്‍ട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച നിവിന്‍ ആ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടുകയും ചെയ്തു. ഈ സിനിമയ്ക്ക് ശേഷം ചലച്ചിത്ര രംഗത്തു നിന്നും നിരവധി അവസരങ്ങള്‍ നിവിന് ലഭിച്ചു. പിന്നീട് ട്രാഫിക്, സെവന്‍സ് എന്നീ ചിത്രങ്ങളിലും നിവിന്‍ അഭിനയിച്ചു. അതിനു ശേഷം പുറത്തിറങ്ങിയ തട്ടത്തില്‍ മറയത്ത് എന്ന സിനിമയിലൂടെ നിവിന്‍ കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടി. അതേ വര്‍ഷം […]
“കരിയറിൽ ഇത്രയും ബുദ്ധിമുട്ട് അനുഭവിച്ച മറ്റൊരു സിനിമയില്ല”… മലയൻ കുഞ്ഞു ഒരു അനുഭവം എന്ന് ഫഹദ് ഫാസിൽ
വ്യത്യസ്തമായ കഥാപാത്രങ്ങളെ എന്നു മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ഫഹദ് ഫാസിൽ. തന്റെ സിനിമ ജീവിതത്തിൽ ഒരു കഥാപാത്രം ചെയ്തു കഴിഞ്ഞാൽ മറ്റേത് തിരഞ്ഞെടുക്കുമ്പോൾ എന്തെങ്കിലും വ്യത്യസ്തത കൊണ്ടു വരാൻ ഫഹദ് എന്ന നടൻ എപ്പോഴും ശ്രമിക്കാറുണ്ട്. അതു കൊണ്ടു തന്നെ ഫഹദ് ഫാസിലിന്റെ ഓരോ ചിത്രങ്ങളും അഭ്രപാളിയിൽ എത്തുമ്പോൾ പ്രേക്ഷകർ എന്തെങ്കിലും വലിയ രീതിയിൽ തന്നെ പ്രതീക്ഷിക്കുന്നുണ്ട്. മലയാളം മാത്രമല്ല മറ്റു ഭാഷകളിലും ഇപ്പോൾ തന്നെ അഭിനയം കൊണ്ട് വ്യത്യസ്തമാവുകയാണ് ഫഹദ് ഫാസിൽ. ഉലകനായകൻ കമൽഹാസൻ […]
ഹൈദരാബാദില്‍ കോളേജ് ഹീറോ ആയി ദുൽഖർ! അധ്യാപികയുടെ വാക്കുകൾ കേട്ട് കയ്യടിച്ച് വിദ്യാർത്ഥികൾ
മലയാളികളുടെ സ്വന്തം നടനായ ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ ചിത്രമാണ് സീതാരാമം. ദുൽഖറിനൊപ്പം തന്നെ വലിയ താരനിര തന്നെയാണ് ചിത്രത്തിലെത്തുന്നത് സിനിമയുടെ പ്രമോഷൻ ആവശ്യാർത്ഥം കഴിഞ്ഞ ദിവസം ഹൈദരാബാദ് മല്ലാറെഡ്ഡി വുമണ്‍സ് കോളേജില്‍ നടന്നിരുന്നു. ദുൽഖർ സൽമാൻ വേദിയിലേക്ക് എത്തിയതോടെ ആരാധകർ വലിയ ഹർഷാരവത്തോടെയാണ് താരത്തെ വേദിയിലേക്ക് ക്ഷണിച്ചത് . പരിപാടിയിൽ നന്ദി അറിയിക്കാൻ എത്തിയ അധ്യാപിക താനൊരു ദുൽഖർ സൽമാൻ ആരാധികയാണ് എന്ന് തുറന്നു പറഞ്ഞതോടെ ആർത്തിരമ്പി ആണ് ആരാധകർ ദുൽഖർ സൽമാനോടുള്ള സ്നേഹം വെളിപ്പെടുത്തിയത്. […]
ഈ സിനിമ ഓസ്‌കാറിന് നാമനിര്‍ദേശം ചെയ്താല്‍ പോലും അത്ഭുതപ്പെടാനില്ല, മോഹന്‍ലാലിന്റെ അന്യായ മേക്കിങില്‍ ‘ബറോസ്’ ഒരുങ്ങുന്നു; ഉറ്റു നോക്കി ഇന്ത്യന്‍ സിനിമാ ലോകം
ക്യാമറയ്ക്ക് മുന്നില്‍ നൂറുകണക്കിന് വ്യത്യസ്തരായ കഥാപാത്രങ്ങളെ പകര്‍ന്നാടിയ മോഹന്‍ലാല്‍ ഇപ്പേള്‍ ആദ്യമായി സിനിമ സംവിധാനം ചെയ്ത ത്രല്ലിലാണ്. ബറോസ് സിനിമ മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്നുവെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ സിനിമാ പ്രേമികള്‍ ഏറെ ആവേശത്തിലാണ്. സിനിമയുടെ ഓരോ അപ്‌ഡേറ്റുകള്‍ക്കും വന്‍ പ്രേക്ഷകശ്രദ്ധയാണ് ലഭിക്കുന്നത്. ആരാധകര്‍ക്കുള്ള പുതുവര്‍ഷ സമ്മാനമായി പുറത്തുവിട്ട ഫസ്റ്റ്‌ലുക്ക് വൈറല്‍ ആയിരുന്നു.ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലാവാറുമുണ്ട്. ബറോസ് സെറ്റില്‍ നിന്നുമുള്ള പുതിയമേക്കിങ് വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. വീഡിയോ കണ്ട് ആരാധകരും സിനിമാ […]
“ഓരോ ഷോട്ടും സീനും എപ്പോൾ? എങ്ങനെ?” ; ഫിലിംമേക്കിങ്ങിൽ വിസ്മയിപ്പിച്ച് സംവിധായകനായി മോഹൻലാൽ… ബറോസ് മേക്കിങ് വീഡിയോ പുറത്ത്
മോഹൻലാൽ എന്ന നടന്നെ അഭിനയ വിഭവത്തെ കുറിച്ച് ആർക്കും ഒരു സംശയവും ഇല്ല. വർഷങ്ങളായി മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത പ്രകടനം നടത്തി ആരാധകരുടെ ഹൃദയത്തിൽ ഇടം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ് മോഹൻലാൽ. അഭിമാനത്തോടെയാണ് മലയാളക്കര ഇത് നമ്മുടെ സ്വകാര്യ അഹങ്കാരം ആണെന്ന് തുറന്നു പറയുന്നത്. ഓരോ കഥാപാത്രങ്ങളെയും അതിന്റെ മോശമായ അവസ്ഥയിലേക്ക് എത്തിക്കാൻ ലാലേട്ടനൊപ്പം സാധിക്കുന്ന മറ്റൊരു നടൻ മലയാള ചലച്ചിത്ര ലോകത്ത് ഉണ്ടോ എന്ന് ചോദിച്ചാൽ സംശയമാണ്. മികച്ച ഒരു നടനാണ് എന്നകാര്യം ലാലേട്ടൻ ഇതിനോടകം […]
2023 വര്‍ഷം മൊത്തത്തില്‍ അങ്ങെടുക്കാന്‍ മോഹന്‍ലാല്‍, തുടരെ തുടരെ വരുന്നതെല്ലാം ഒന്നിനൊന്ന് മികച്ച പാന്‍ ഇന്ത്യന്‍ സിനിമകള്‍
കഥാപാത്രങ്ങള്‍ക്ക് വേണ്ടി എന്തെല്ലാം വെള്ളുവിളികള്‍ഉണ്ടോ അതെല്ലം സ്വീകരിക്കാന്‍ സന്നദ്ധനായ നടനാണ് മലയാളികളുടെ സ്വന്തം മോഹന്‍ലാല്‍. ആക്ഷന്‍ രംഗങ്ങളിലെ സ്വാഭാവികതക്ക് വേണ്ടി എത്ര വേണമെങ്കിലും അധ്വാനിക്കുന്ന നടനാണ് മോഹന്‍ലാല്‍ എന്ന പല സംവിധായകരും പറയാറുണ്ട്. നാല് പതിറ്റാണ്ടിനിടെ 400ലേറെ ചിത്രങ്ങളാണ് മോഹന്‍ലാല്‍ എന്ന നടനവിസ്മയം മലയാളികള്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. നൂറുകണക്കിന് വ്യത്യസ്തരായ കഥാപാത്രങ്ങളെ പകര്‍ന്നാടിയ അദ്ദേഹം കരിയറിലെ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. മൂന്ന് വര്‍ഷം മുന്‍പാണ് കരിയറിലെ ഈ ആദ്യ ചുവട് മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. 3ഡിയില്‍ ഒരുങ്ങുന്ന […]
“കേരളത്തിനുള്ളിലും മലയാള സിനിമയെ ചതിക്കുന്നവരുണ്ട്” ; തിയേറ്റർ പ്രിന്റ് പ്രചരിക്കുന്നതിനെതിരെ ഇലവീഴാപൂഞ്ചിറയുടെ നിർമ്മാതാവ്
സംസ്ഥാനത്തെ തീയേറ്ററുകളിൽ ഇതരഭാഷ ബിഗ് ബജറ്റ് സിനിമകള്‍ എല്ലാ കളക്ഷൻ റെക്കോർഡുകളും ഭേദിച്ച് കാശ് വാരുമ്പോള്‍ ഇവിടെ മലയാളത്തിൽ റിലീസ് ചെയ്ത മിക്ക സിനിമകളും പരാജയം ആവുകയും, കാണാൻ ആൾക്കാർ ഇല്ലാത്ത അവസ്ഥയും ആണെന്നുള്ള കാര്യം അടുത്തിടെ വലിയ ചർച്ചയായിരുന്നു. ഒ.ടി.ടിയില്‍നിന്ന് പ്രേക്ഷകനെ തീയേറ്ററുകളിലേക്കു എത്തിക്കുന്ന സിനിമകള്‍ ഉണ്ടായില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അറിയിച്ചത്. മലയാള സിനിമ ഇത്തരത്തിൽ കടുത്ത പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ ഏറെ സങ്കടകരമായതും ഗൗരവമേറിയതും ആയ ഒരു സംഭവമാണ് […]