18 Nov, 2025
1 min read

‘ഗോകുലിന്റെ രാഷ്ട്രീയം വേറെ’; വ്യക്തമാക്കി സുരേഷ് ഗോപി

തന്റെ രാഷ്ട്രീയനിലപാടല്ല മകൻ ഗോകുലിനെന്നും ആ രാഷ്ട്രീയപാര്‍ട്ടിയോട് ഗോകുല്‍ അത്ര താത്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നും നടൻ സുരേഷ് ഗോപി. വീട്ടില്‍ നടക്കുന്ന ചില രാഷ്ട്രീയ ചര്‍ച്ചകളില്‍ താന്‍ അഭിപ്രായം പറയുമ്പോള്‍ ഗോകുല്‍ വളരെ സോഷ്യലിസ്റ്റിക്കായാണ് ഇടപെടാറെന്നും സുരേഷ് ഗോപി പറഞ്ഞു. കുടുംബത്തിനൊപ്പം ചിലവഴിക്കാന്‍ കിട്ടുന്ന സമയം വളരെ ചുരുക്കമാണെന്നും വീട്ടില്‍ ഞങ്ങള്‍ സിനിമയോ രാഷ്ട്രീയമോ കൂടുതല്‍ സംസാരിക്കാറില്ലെന്നും എന്നാൽ ഒരുമിച്ച് ഇരിക്കുമ്പോള്‍ ടി.വിയിലോ പത്രത്തിലോ കണ്ട ഇഷ്യുവില്‍ ഞാന്‍ സ്വന്തം കാഴ്ചപ്പാടില്‍ അഭിപ്രായം പറയുമ്പോള്‍ ഗോകുല്‍ കൂറച്ചുകുടി സോഷ്യലിസ്റ്റിക്കായി […]

1 min read

മാസ്സ് ഡയറക്ടർ ടിനു പാപ്പച്ചന്റെ നായകൻ കുഞ്ചാക്കോ ബോബൻ! ഈ മാസ്സ്ചിത്രം ട്രെൻഡ് സെറ്റർ ആവുമെന്ന് അഭ്യൂഹങ്ങൾ

മലയാള സിനിമയിലെ യുവ സംവിധായകരില്‍ മലയാളികളുടെ പ്രിയപ്പെട്ട ഒരാളാണ് ടിനു പാപ്പച്ചന്‍. ലിജോ ജോസ് പെല്ലിശേരിയുടെ അസിസ്റ്റന്റ് ആയിരുന്ന ടിനു പാപ്പച്ചന്‍ ആന്റണി വര്‍ഗീസിനെ നായകനാക്കി ഒരുക്കിയ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിലൂടെ ആണ് സ്വതന്ത്ര സംവിധായകന്‍ ആയി അരങ്ങേറ്റം കുറിച്ചത്. ചിത്രം വന്‍ഹിറ്റായതോടെ ടിനു പാപ്പച്ചനെ മലയാളികള്‍ ഏറ്റെടുക്കുകയായിരുന്നു. ഇതിന് ശേഷം ടിനു സംവിധാനം ചെയ്ത ചിത്രമായിരുന്നു അജഗജാന്തരം. ചിത്രം തിയേറ്ററുകളെ ഇളക്കി മറിക്കുകയായിരുന്നു. ബോക്‌സ്ഓഫീസിലും മികച്ച കളക്ഷന്‍ ചിത്രത്തിന് നേടാന്‍ സാധിച്ചിരുന്നു. അജഗജാന്തരം എന്ന […]

1 min read

ദിലീഷ് പോത്തന്റെ സംവിധാനത്തിൽ പൃഥ്വിയും ഫഹദും ആദ്യമായി ഒന്നിക്കുന്നു!? ; തിരക്കഥ ശ്യാം പുഷ്ക്കരന്റെ വക

സംവിധായകൻ, നടൻ, നിർമാതാവ്, എന്നീ നിലകളിൽ തിളങ്ങി നിൽക്കുന്ന സിനിമ വ്യക്തിത്വമാണ് ദിലീഷ് പോത്തൻ. ഇങ്ങനെയൊക്കെയാണെങ്കിലും ഇദ്ദേഹത്തിന് ഏറെ ഇഷ്ടം സംവിധാനം ചെയ്യാനാണ്. മൂന്നു സിനിമകളാണ് ദിലീഷ് പോത്തൻ ഇതിനോടകം സംവിധാനം ചെയ്തിട്ടുള്ളത്. 2016 – ൽ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരമാണ് ആദ്യ ചിത്രം. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ജോജി എന്നിവയാണ് മറ്റു ചിത്രങ്ങൾ. ഈ മൂന്നു ചിത്രങ്ങളിലും നായകനായി എത്തിയത് യുവ നടൻ ഫഹദ് ഫാസിലായിരുന്നു. ഈ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ ഒരു റിയലിസ്റ്റിക് തരംഗംതന്നെ സൃഷ്ട്ടിച്ച […]

1 min read

‘പൃഥ്വിരാജ് ഇപ്പോഴും സിനിമ പഠിച്ചു കൊണ്ടിരിക്കുകയാണ്’ : സുധീർ കരമന

സുകുമാരൻ, കരമന ജനാർദ്ദനൻ നായർ എന്നിവർ മലയാള സിനിമയിലെ രണ്ട് മഹാ പ്രതിഭകളായിരുന്നു. അഭിനയത്തിന്റെ കാര്യത്തിൽ ഇരുവരും ഉണ്ടാക്കിവെച്ച പേരും പ്രശസ്തിയും അതേപോലെ നിലനിർത്തുന്നവരാണ് സുകുമാരന്റെ മകൻ പൃഥ്വിരാജും ജനാർദ്ദനൻ നായരുടെ മകൻ സുധീർ കരമനയും. പൃഥ്വിരാജും സുധീറും ഒരുമിച്ച് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സുധീർ ആദ്യമായി അഭിനയിച്ച വാസ്തവത്തിൽ പൃഥ്വിരാജ് ആയിരുന്നു നായകൻ. തുടക്കം തൊട്ട് അവസാന ചിത്രമായ കടുവയിൽ വരെ എത്തിനിൽക്കുന്ന ആ കൂട്ടുകെട്ടിൽ നിരവധി നല്ല സിനിമകൾ ലഭിച്ചിട്ടുണ്ട്. മലയാളത്തിൽ നല്ല ചിത്രങ്ങള്‍ […]

1 min read

‘ഐ ലവ് യൂ’ എന്നായിരുന്നു മമ്മൂക്കയുടെ മറുപടി’ ; ‘ദേവദൂതര്‍’ ഗാനം മമ്മൂക്കയെ ആദ്യം കാണിച്ചപ്പോൾ.. കുഞ്ചാക്കോ ബോബന്‍ പറയുന്നു

കാതോട് കാതോരമെന്ന ചിത്രത്തിലെ ദേവദൂതര്‍ പാടിയെന്ന ഗാനത്തില്‍ ഡാന്‍സ് കളിച്ചുള്ള കുഞ്ചാക്കോ ബോബന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്. ഉത്സവപ്പറമ്പില്‍ ആരേയും കൂസാതെ പാട്ടുമായി ഒരു ബന്ധവുമില്ലാത്ത രീതിയില്‍ ഡാന്‍സ് ചെയ്യുന്ന ചാക്കോച്ചന്റെ വീഡിയോ ക്ഷണനേരം കൊണ്ടായിരുന്നു സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടിയത്. 1985ല്‍ മമ്മൂട്ടിയും സരിതയും അഭിനയിച്ച കാതോട് കാതോരം എന്ന ചിത്രത്തിലെ പാട്ടിന്റെ റീമേക്ക് വേര്‍ഷനാണ് പുറത്ത് വിട്ടത്. കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ന്നാ […]

1 min read

‘ഗാനമേളക്കിടെ അടിച്ച് കിളിപാറിയൊരു അമ്മാവന്റെ ഡിസ്ക്കോ’; സൂക്ഷിച്ചു നോക്കിയപ്പോ.. ഹമ്പോ നമ്മടെ ചാക്കോച്ചൻ

കഴിഞ്ഞദിവസം യൂട്യൂബിൽ ഒരു വീഡിയോ ഇറങ്ങി. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ഗാനമാണ് റിലീസ് ആയത്. ഗാനം നമുക്കെല്ലാം വളരെയധികം സുപരിചിതമാണ്. പുതിയ സിനിമയിൽ പഴയ പാട്ടുകൾ ഉൾപ്പെടുത്തുന്നത് ആദ്യമായി അല്ല. ഇതിനുമുമ്പും പല പഴയ പാട്ടുകളും പുതിയ സിനിമകളിൽ ഉപയോഗിച്ചിട്ടുണ്ട്. എന്നാലും കൗതുകം തോന്നി വീഡിയോ പ്ലേ ചെയ്തു. ഒരു ഉത്സവപ്പറമ്പാണ് പശ്ചാത്തലം. സ്റ്റേജിൽ ഗാനമേള നടക്കുകയാണ്. കാണികൾ പാട്ട് ആസ്വദിച്ചു തുടങ്ങി. വർഷങ്ങൾക്കു മുമ്പ് ഇറങ്ങിയ മമ്മൂട്ടി ചിത്രമായ കാതോട് കാതോരത്തിലെ […]

1 min read

“കുറുവച്ചാനായി ആദ്യം തീരുമാനിച്ചത് മോഹന്‍ലാലിനെ” : ഷാജി കൈലാസ്

പൃഥ്വിരാജ് നായകനായ കടുവ എന്ന സിനിമ തിയേറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസിന്റെ ഒരു ചിത്രം തിയേറ്ററിൽ എത്തിയ ആഘോഷത്തിലാണ് ആരാധകർ.  പാലായിലെ പ്രമാണിയായ കടുവാക്കുന്നേല്‍ കുര്യച്ചന്‍ എന്ന പ്രധാന കഥാപാത്രത്തെയാണ് പൃഥ്വിരാജ് സിനിമയിൽ അവതരിപ്പിച്ചത്. സിനിമ ഇടയ്ക്ക് വിവാദങ്ങളിൽ പെട്ടിരുന്നു  തന്റെ കഥയാണ് എന്നാരോപിച്ചു കൊണ്ട് കുറുവച്ചന്‍ എന്നയാൾ പരാതി നൽകിയിരുന്നു. കുറുവച്ചന്റെ വീട്ടിലേക്ക് താൻ സ്ക്രിപ്റ്റുമായി പോയിട്ടില്ല. എന്നാൽ കുറുവച്ഛനെ കണ്ടിട്ടാണ് വ്യാഘ്രം എന്ന ചിത്രം പ്ലാന്‍ ചെയ്തതെന്നും […]

1 min read

മലയാളത്തിലെ ആദ്യത്തെ 200 കോടി ക്ലബ് “റോഷാക്ക്” നേടുമോ ? മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രത്തിന്റെ പുറത്തുവരുന്ന അപ്‌ഡേറ്റുകള്‍

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. പ്രഖ്യാപനസമയം മുതല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. പേരിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധനേടിയ ചിത്രം കൂടിയാണ് റോഷാക്ക്. ചിത്രത്തിന്റെ ഷൂട്ടിംങ് നേരത്തെ പൂര്‍ത്തിയായിരുന്നു. ദുബൈയില്‍ ആയിരുന്നു സിനിമയുടെ അവസാന ഷെഡ്യൂള്‍ ചിത്രീകരിച്ചത്. ചിത്രത്തില്‍ നടന്‍ ആസിഫലി അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. റോഷാക്ക് സെറ്റില്‍ ആസിഫ് എത്തിയത് സോഷ്യല്‍ മീഡിയകളിലെല്ലാം വലിയ വാര്‍ത്തയായിരുന്നു. ആസിഫിന്റെ ചിത്രങ്ങളും വീഡിയോസും വൈറലായിരുന്നു. ഇപ്പോഴിതാ റോഷാക്കിന്റെ എഡിറ്റിംങ് ജോലികള്‍ പുരോഗമിച്ചുവരുകയാണ്. കഴിഞ്ഞ […]

1 min read

‘ആടുമേച്ചു നടന്ന എന്നെ ഈ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തിയത് സച്ചി സാറാണ്’ നഞ്ചിയമ്മ ഹൃദയം കൊണ്ട് പറഞ്ഞ വാക്കുകള്‍

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യല്‍ മീഡിയിയലും മറ്റും കേള്‍ക്കുന്ന പേരാണ് നഞ്ചിയമ്മയുടേത്. സംഭവം മറ്റൊന്നുമല്ല, ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ‘കളക്കാത്ത സന്ദനമേറം… പൂത്തിരിക്കും പൂപറിക്കാ പോകിലാമോ…’ എന്ന ഗാനത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന നഞ്ചിയമ്മയെ തേടിയെത്തിയത് ദേശിയ പുരസ്‌കാരമാണ്. പുരസ്‌കാരം നഞ്ചിയമ്മക്ക് നല്‍കിയത് മലയാളികളടക്കമുള്ളവര്‍ ആഘോഷമാക്കിയിരുന്നു. ആ അമ്മയ്ക്ക് അര്‍ഹതപ്പെട്ട അവാര്‍ഡ് ആണെന്നായിരുന്നു ഭൂരിപക്ഷം പേരുടേയും അഭിപ്രായം. ചിത്രത്തിന് 4 അവാര്‍ഡുകള്‍ കിട്ടിയപ്പോഴും അത് നേരില്‍ കാണാനുള്ള ഭാഗ്യം സംവിധായകന്‍ സച്ചിക്ക് ഇല്ലല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ […]

1 min read

“മമ്മൂട്ടിക്ക് പത്മഭൂഷണ്‍ ലഭിക്കാത്തതിന് പിന്നില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയം” ; ജോണ്‍ ബ്രിട്ടാസ്

പതിറ്റാണ്ടുകളായി മലയാളസിനിമയിലെ മഹാസാന്നിധ്യമായി നിലകൊള്ളുന്ന നടനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. കരിയറിന്റെ ഓരോ ഘട്ടത്തിലും അത്ഭുതപ്പെടുത്തുന്ന പാഠപുസ്തകമാകുകയായിരുന്നു മമ്മൂട്ടി. ഇത്ര സുദീര്‍ഘമായ കാലം സൂപ്പര്‍താര പദവിയില്‍ നിലനിന്നുകൊണ്ട് ഓരോ ഘട്ടത്തിലും സ്വയം നവീകരിച്ചു കൊണ്ടിരിക്കുന്ന പ്രതിഭ എന്നതാണ് മമ്മൂട്ടിയെ മറ്റ് താരങ്ങളില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. ഓരോ ഘട്ടത്തിലും മിനുക്കിയും ചിട്ടപ്പെടുത്തിയും ഗൃഹപാഠം ചെയ്ത പ്രതിഭയാണ് അദ്ദേഹം. ആകാരഭംഗി, മുഖസൗന്ദര്യം, ഘനഗംഭീരമായ ശബ്ദം, വിവിധ ഭാഷകളിലുള്ള പ്രാവീണ്യം, ഗൗരവതരമായ വേഷങ്ങളിലെ അഭിനയപാടവം എന്നീ ഗുണങ്ങളാല്‍ നടനെന്ന് നിലയില്‍ അദ്ദേഹം പൂര്‍ണനാണ്. […]