Latest News
“മലയാളം ഇൻഡസ്ട്രിയ്ക്കും തന്റെമേൽ വലിയ താല്പര്യം ഇല്ലാത്ത പോലെയാണ് തോന്നിയിട്ടുള്ളത്” – കാളിദാസ് ജയറാം
മലയാളികൾക്ക് അത്ര പെട്ടെന്ന് മറക്കാൻ സാധിക്കാത്ത ഒരു നടനാണ് കാളിദാസ് ജയറാം. ബാലതാരമായാണ് മലയാള സിനിമയിൽ കാളിദാസ് എത്തിയിട്ടുള്ളത്. നിരവധി ആരാധകരെയും കാളിദാസ് കുട്ടിക്കാലത്തുതന്നെ സ്വന്തമാക്കിയിട്ടുണ്ട്. നടൻ ആയി വന്നതിനു ശേഷം മലയാളത്തിൽ വേണ്ടത്ര ശോഭിക്കുവാൻ കാളിദാസിന് സാധിച്ചിരുന്നില്ല എന്നതാണ് സത്യം. ഇപ്പോൾ മലയാള സിനിമയെ കുറിച്ച് കാളിദാസ് പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മലയാളത്തെക്കുറിച്ച് കാളിദാസ് പറയുന്നത് ഇങ്ങനെയാണ്.. മലയാളത്തിലിപ്പോൾ അഭിനയിക്കാതിരിക്കാൻ ഒരുപാട് കാരണങ്ങൾ ആണ് തനിക്ക്. അതിലൊന്ന് മലയാളത്തിൽ നിന്നും തനിക്ക് ക്ലിക്ക് ആയിട്ടുള്ള […]
‘നിത്യദാഹിയായ നടനാണ് മമ്മൂട്ടി, അഭിനയിക്കാനുള്ള ദാഹം തീരുന്നില്ല’ ; റോഷാക്ക് കണ്ട് അമ്പരന്ന് ടി.എന്‍ പ്രതാപന്‍
വേറിട്ട പുതുമയുള്ള അവതരണം, മലയാളി കണ്ട് പരിചയിക്കാത്ത കഥാപരിസരം, പഴയ മമ്മൂട്ടി, പുതിയ മമ്മൂട്ടി എന്നൊന്നുമില്ല. ഇപ്പോള്‍ എങ്ങനെയാണോ അതാണ് ഏറ്റവും മികച്ച മമ്മൂട്ടി എന്നിങ്ങനെ നിരവധി കമന്റുകള്‍ നിറഞ്ഞ് തിയറ്ററുകളും നിറച്ച് മുന്നേറുകയാണ് മമ്മൂട്ടി നായകനായെത്തിയ ചിത്രം റോഷാക്ക്. ചിത്രീകരണത്തിനിടയിലെ രസകരമായ വീഡിയോകള്‍ റോഷാക്കിന്റെ വിജയത്തെതുടര്‍ന്ന് പങ്കിട്ടിരുന്നു. ഡ്യൂപ്പില്ലാതെ മമ്മൂട്ടി കാര്‍ ഡ്രിഫ്റ്റ് ചെയ്യുന്ന വിഡിയോയെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. സൈക്കളോജിക്കല്‍ റിവഞ്ച് ത്രില്ലര്‍, പാരാനോര്‍മല്‍ സൂപ്പര്‍ നാച്ചുറല്‍ ത്രില്ലര്‍ എന്നെല്ലാമാണ് ചിത്രം കണ്ടിറങ്ങിയവര്‍ അഭിപ്രായപ്പെടുന്നത്. ലൂക്ക് […]
‘ഇരുപത്തിയൊന്‍പതാം വയസ്സില്‍ വേറെ ഒരു യുവ നടനും ചെയ്യാത്തത് മോഹന്‍ലാല്‍ ചെയ്തു’; സിബി മലയില്‍ പറയുന്നു
മലയാള സിനിമയുടെ താരരാജാവ് എന്ന് വിശേഷിപ്പിക്കുന്ന താരമാണ് മോഹന്‍ലാല്‍. സ്‌ക്രീനില്‍ വില്ലനായും നായകനായും അവതാരകനായും പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും രസിപ്പിച്ചും കളം നിറഞ്ഞ ആ നടന വിസ്മയത്തെ ജനങ്ങള്‍ ഇന്നും ഒരുപാട് സ്‌നേഹിക്കുന്നു. കാലം കാത്തുവച്ച മാറ്റങ്ങള്‍ മലയാള സിനിമയും ആവാഹിച്ചെങ്കിലും ഇന്നും മാറ്റമില്ലാതെ നിലനില്‍ക്കുന്ന ഒന്നാണ് ആരാധകരുടെ സ്വന്തം ലാലേട്ടന്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തില്‍ നിന്നും നായക പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ലാല്‍ മലയാള സിനിമയില്‍ പകരം വെക്കാനില്ലാത്ത ഒരു […]
“കൺഗ്രാജുലേഷൻസ് സല്ലു ഭായ്, ഗോഡ്ഫാദറിന്റെ അൽഭുതാവഹമായ വിജയത്തിന് പിന്നിൽ മസൂദ് ഭായിയാണ്”… സൽമാൻ ഖാന് അഭിനന്ദനങ്ങളുമായി ചിരഞ്ജീവി
മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ബ്ലോക്ക് ബസ്റ്റർ പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായിരുന്നു ‘ലൂസിഫർ’. മുരളി ഗോപി തിരക്കഥ എഴുതിയ ചിത്രം ആന്റണി പെരുമ്പാവൂരാണ് നിർമ്മിച്ചത്. ലൂസിഫറിന്റെ തെലുങ്ക് റീമേക്കാണ് ചിരഞ്ജീവി നായകനായ ‘ഗോഡ്ഫാദർ’. ലൂസിഫറിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് ഗോഡ്ഫാദറിൽ ചിരഞ്ജീവിയും അഭിനയിച്ചിരിക്കുന്നത്. ഗോഡ്ഫാദർ ചിരഞ്ജീവിയുടെ 153 മത്തെ ചിത്രമായിരുന്നു. ലൂസിഫർ വമ്പൻ ഹിറ്റായി മാറിയതിനു പുറകെയാണ് ചിരഞ്ജീവി ലൂസിഫർ റീമേക്ക് അവകാശം സ്വന്തമാക്കിയത്. തമിഴ് സംവിധായകനായ മോഹൻലാൽ […]
‘മൂന്നു ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം 9.75 കോടി നേടി റോഷാക്ക്, നന്ദി പറയേണ്ടത് മമ്മൂക്കയെന്ന മഹാ മനുഷ്യനോട്’ ; ആന്റോ ജോസഫ്
കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നീസാം ബഷീര്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ചിത്രം റോഷാക്ക് തിയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. റിലീസ് ദിനം മുതല്‍ ഇത് വരെ ഹൗസ് ഫുള്‍ ഷോകളുമായാണ് മുന്നേറുന്നത്. സൈക്കളോജിക്കല്‍ റിവഞ്ച് ത്രില്ലര്‍ ഗണത്തില്‍പെടുത്താവുന്ന സിനിമയില്‍ ലൂക് ആന്റണി എന്ന ബിസിനസ്സ്മാന്‍ ആയാണ് മമ്മൂട്ടി എത്തുന്നത്. ഓരോ ഫ്രെയ്മിലും ആകാംക്ഷജനിപ്പിച്ചു മുന്നേറുന്ന ചിത്രത്തില്‍ നിരവധി സസ്‌പെന്‍സ് എലമെന്റുകളും സംവിധായകന്‍ ഒരുക്കിവച്ചിട്ടിട്ടുണ്ട്. ബോക്‌സ് ഓഫീസിലും മികച്ച കളക്ഷനാണ് ഈ മൂന്ന് […]
30 വർഷത്തോളം മമ്മൂട്ടിയുടെ ജീവിതത്തിന്റെ നിഴലായ ജോർജ് റോഷാക്കിൽ മമ്മൂട്ടിയോടൊപ്പം സ്ക്രീനിലും
മമ്മൂട്ടി നായകനായ ഏറ്റവും വലിയ വിജയത്തോടെ തീയേറ്ററുകളിൽ നിറഞ്ഞോടുന്ന ചിത്രമാണ് റോഷാക്ക് എന്ന ചിത്രം. ചിത്രത്തെക്കുറിച്ച് പ്രേക്ഷകരെല്ലാം ഒരേപോലെ തന്നെ പറയുന്ന ഒരു കാര്യം എന്നത് ഹോളിവുഡ് ചിത്രങ്ങളെ അമ്പരപ്പിക്കുന്ന രീതിയിലുള്ള മേക്കിങ് ആണ് ചിത്രത്തിലേതെന്ന് തന്നെയാണ്. മികച്ച രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ ലുക്ക് ആന്റണി എന്ന കഥാപാത്രത്തെയും ബിന്ദു പണിക്കരുടെ സീത എന്ന കഥാപാത്രത്തെ അത്രപെട്ടെന്ന് പ്രേക്ഷകർക്ക് മറന്നു പോകാൻ സാധിക്കില്ല.മമ്മൂട്ടിയെ പോലും വെല്ലുന്ന പ്രകടനമാണ് ചിത്രത്തിൽ ബിന്ദു പണിക്കരുടെ സീത എന്ന കഥാപാത്രം […]
‘മമ്മൂട്ടിയുടെ ഗ്രേ ഷേഡില്‍ നില്‍ക്കുന്ന കഥാപാത്രവും, നെഗറ്റീവായ ചില മാനറിസങ്ങളുമൊക്കെ ഒത്തിരി ഇഷ്ടപ്പെട്ടു’; കുറിപ്പ് ശ്രദ്ധ നേടുന്നു
പേര് സൃഷ്ടിച്ച കൗതുകവും പ്രമോഷണല്‍ മെറ്റീരിയലുകളിലെ നിഗൂഢതയും ‘റോഷാക്കി’ന്റെ കാഴ്ചയ്ക്കായി കാത്തിരിപ്പുണ്ടാക്കിയിരുന്നു. ചിത്രം തിയേറ്ററിലെത്തിയപ്പോഴും ഗംഭീര വരവേല്‍പ്പായിരുന്നു നല്‍കിയതും. മികച്ച പ്രതികരണം നേടി മമ്മൂട്ടി നായകനായെത്തിയ റോഷാക്ക് മൂന്നാം ദിവസവും ഹൗസ്ഫുള്‍ ഷോകളുമായി മുന്നേറുകയാണ്. സോഷ്യല്‍ മീഡിയ നിറയെ റോഷാക്കിന്റെ റിവ്യൂകള്‍കൊണ്ട് നിറയുകയാണ്. ‘ലൂക്ക’യുടെ ഉള്ളറിഞ്ഞുള്ള മമ്മൂട്ടിയുടെ നിറഞ്ഞാട്ടം പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. യുകെ പൗരനായ ‘ലൂക്ക ആന്റണി’യെന്ന നിഗൂഢതയുള്ള കഥാപാത്രമായിട്ടുള്ള മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ചയും വേറിട്ട മേയ്ക്കിംഗുമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. കെട്ടിയോളാണെന്റെ മാലാഖ എന്ന സിനിമയ്ക്ക് ശേഷം […]
റിലീസായി മണിക്കൂറുകള്‍ കൊണ്ട് ഒരു മില്യണ്‍ കാഴ്ചക്കാരുമായി മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്റര്‍’ ട്രയ്‌ലര്‍ ; യൂട്യൂബ് ട്രെന്റിങില്‍ ഒന്നാമത്
പുലിമുരുകന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മലാളത്തിന്റെ താരരാജാവ് മോഹന്‍ലാലും വൈശാഖും ഒന്നിക്കുന്ന പുതിയ ചിത്രമാണ് മോണ്‍സ്റ്റര്‍. മലയാളികള്‍ ഏറെ കാലമായി കാത്തിരിക്കുന്ന ചിത്രമാണ് ‘മോണ്‍സ്റ്റര്‍’. ചിത്രത്തിന്റേതായി പുറത്തുവന്ന അപ്‌ഡേറ്റുകളും പോസ്റ്ററുകളും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രയ്‌ലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ലക്കി സിംഗ് എന്ന പേരില്‍ വേറിട്ട ഗെറ്റപ്പിലാണ് മോഹന്‍ലാലിന്റെ കഥാപാത്രം എത്തുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിന്റെ ട്രെയ്‌ലര്‍ നിഗൂഢത ഉണര്‍ത്തുന്ന ഒന്നാണ്. ഒന്നേമുക്കാല്‍ മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. റിലീസായി മണിക്കൂറുകള്‍ […]
‘റോഷാക്കില്‍ ഏറ്റവും സന്തോഷം തോന്നിയത് കോട്ടയം നസീറിക്കയുടെ പെര്‍ഫോമന്‍സ് കണ്ടിട്ടാണ്’ ; കുറിപ്പ് വൈറല്‍
മമ്മൂട്ടി നായികനായി എത്തിയ റോഷാക്ക് ആണ് ഇപ്പോള്‍ മലയാള സിനിമയിലെ സംസാരം വിഷയം. രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത ചിത്രത്തിന് ഇപ്പോഴും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിസാം ബഷീര്‍ എന്ന സംവിധായകന്റെ മികച്ച മേക്കിങ്ങും മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെയും കൂട്ടരുടെയും മികച്ച അഭിനയവും കൂടിയായപ്പോള്‍ റോഷാക്ക് മലയാളത്തിലെ മറ്റൊരു ബ്ലോക്ബസ്റ്റര്‍ ആകുമെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ […]
‘വരട്ടേ, അങ്ങനെ അതിര്‍ വരമ്പുകള്‍ ഒക്കെ ഭേദിച്ച് പുതിയ മമ്മൂക്കയെ ഇനിയും കാണട്ടെ’; കുറിപ്പ് ശ്രദ്ധ നേടുന്നു
കഴിഞ്ഞ അന്‍പത്തി ഒന്ന് വര്‍ഷമായി സിനിമയോടും അഭിനയത്തോടുമുള്ള തീരാമോഹത്തോടെ ജൈത്രയാത്ര തുടരുന്ന മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തിയാണ് മമ്മൂട്ടി. ലോക സിനിമയ്ക്ക് മുന്നില്‍ എന്നും അഭിമാനത്തോടെ മലയാളിക്ക് പറയാന്‍ കിട്ടിയ മഹാഭാഗ്യമാണ് മമ്മൂട്ടി. പ്രായത്തിന്റെ പാടുകള്‍ മനസ്സിലും ശരീരത്തിലും ഏല്‍ക്കാതെ പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന് ഓരോ നിമിഷവും ഈ അതുല്യ പ്രതിഭ തെളിയിച്ചു കൊണ്ടിരിക്കുന്നു. ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയില്‍ തുടങ്ങി റോഷാക്ക് സിനിമ വരെ എത്തിനില്‍ക്കുന്നു. ഒരുപാട് പരിമിതികളുള്ള, തീരാത്ത അഭിനിവേശം കൊണ്ട് മാത്രം നടനായ […]