Latest News
‘റോഷാക്ക്’ ഈ വാരം കൂടുതല്‍ രാജ്യങ്ങളിലേക്ക് ; കളക്ഷനില്‍ വലിയ മുന്നേറ്റം നടത്തുമെന്ന പ്രതീക്ഷയില്‍ ചലച്ചിത്ര വ്യവസായം
മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് തിയേറ്ററില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. നാലാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ റോഷാക്ക് ബോക്സ് ഓഫീസില്‍ സ്വന്തമാക്കിയിരിക്കുന്നത് 10.27 കോടിയാണ്. ആദ്യ ദിനം 2.6 കോടി, രണ്ടാം ദിനം 3.1 കോടി, മൂന്നാം ദിനം 3.32 കോടി, നാലാം ദിനം 1.7 കോടി എന്നിങ്ങനെയാണ് കണക്കുകള്‍. സെക്കളോജിക്കല്‍ മിസ്റ്ററി ത്രില്ലര്‍ എന്ന നിലയിലാണ് റോഷാക്ക് സഞ്ചരിക്കുന്നത്. ലൂക്ക് ആന്റണിയായി മമ്മൂട്ടി തിയേറ്ററുകളില്‍ നിറഞ്ഞാടുകയാണ്. ഇന്ത്യയ്‌ക്കൊപ്പം യുഎഇ, ഖത്തര്‍, ബഹ്‌റിന്‍, […]
‘മമ്മൂട്ടി ആര്‍ത്തിയോടെ ഭക്ഷണം കഴിക്കുന്നത് കണ്ട് ഹോട്ടല്‍ ഉടമയ്ക്കും വലിയ സന്തോഷമായി’; കനല്‍ക്കാറ്റ് ചിത്രീകരണത്തിനിടെ നടന്ന സംഭവം
മമ്മൂട്ടി – സത്യന്‍ അന്തിക്കാട് ഒന്നിക്കുമ്പോള്‍ അതൊരു കുടുംബചിത്രത്തിനു ആയിരിക്കും. അവര്‍ നമുക്ക് രസകരമായ നിരവധി സിനിമകള്‍ തന്നിട്ടുമുണ്ട്. മലയാളിക്ക് മനസ്സില്‍ സൂക്ഷിക്കാന്‍ ഒരുപിടി ചിത്രങ്ങള്‍ ഇവര്‍ സമ്മാനിച്ചിട്ടുണ്ട്. അങ്ങനെ മമ്മൂട്ടിയെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 1991ല്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു കനല്‍ക്കാറ്റ്. നത്ത് നാരായണന്‍ എന്ന കേന്ദ്രകഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ജയറാം, മാമുക്കോയ, മുരളി, ഉര്‍വശി, ഇന്നസെന്റ്, മോഹന്‍രാജ്, കെ പി എ സി ലളിത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന […]
‘നാല് കഥാപാത്രങ്ങളും ഒന്നില്‍ ഒന്ന് വ്യത്യാസമുള്ളത്, ഇത് തന്നെ അല്ലെ ഒരു നടന്റെ ഏറ്റവും വലിയ വിജയം’ ; മമ്മൂട്ടിയെക്കുറിച്ച് കുറിപ്പ് വൈറല്‍
പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസം, മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തി മമ്മൂട്ടിയെ പലരും വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. 20-ാം വയസ്സില്‍ ആദ്യമായി ഫിലം ക്യാമറയുടെ മുന്നിലെത്തി ശേഷം മലയാളികളുടെ അഭിമാനത്തിന് മാറ്റ് കൂട്ടിയ അന്‍പത് വര്‍ഷങ്ങളാണ് അദ്ദേഹം ചലച്ചിത്രലോകത്ത് വിഹരിച്ചത്. ഒരു ഡയലോഗ് പോലുമില്ലാതെ 1971 ഓഗസ്റ്റ് ആറിന് ആദ്യമായി അഭിനയിച്ച ചിത്രം അനുഭവങ്ങള്‍ പാളിച്ചകള്‍. 73-ല്‍ കാലചക്രം എന്ന സിനിമയില്‍ ആദ്യമായി ഡയലോഗ് പറഞ്ഞഭിനയിച്ചു. പിന്നീട് നായകനിരയിലേക്ക് എത്തുകയും ഇന്ന് റോഷാക്ക് വരെ എത്തിനില്‍ക്കുന്നു. 2022ല്‍ […]
‘തന്മാത്രയിലെ ആ രംഗത്തിലുണ്ട് ആ കഥാപാത്രത്തിന് നെടുമുടിവേണു പതിപ്പിച്ചുകൊടുത്ത ജീവനും കയ്യൊപ്പും’; കുറിപ്പ് ശ്രദ്ധ നേടുന്നു
നിഷ്‌കളങ്കനായ ഗ്രാമീണന്‍, അധ്യാപകന്‍, അച്ഛന്‍, കൂട്ടുകാരന്‍, വില്ലന്‍… നെടുമുടി വേണു എന്ന മഹാപ്രതിഭക്ക് വഴങ്ങാത്ത കഥാപാത്രങ്ങളില്ലായിരുന്നു. പ്രേക്ഷകരെ കരയിപ്പിച്ചും രസിപ്പിച്ചും ചിന്തിപ്പിച്ചും തിരശ്ശീലയില്‍ നിറഞ്ഞ് നിന്ന നടന വിസ്മയം അരങ്ങൊഴിച്ചപ്പോള്‍ മലയാള സിനിമക്ക് നഷ്ടമായത് പകരംവെക്കാന്‍ ഇല്ലാത്ത അഭിനയ പ്രതിഭയെ തന്നെയാണ്. സിനിമ, നാടന്‍ പാട്ട്, കഥകളി, നാടകം എന്നിവയിലെല്ലാം കഴിവുതെളിയിച്ച കലാകാരന്‍. നടന്‍ എന്നതിനപ്പുറം തിരക്കഥ രചന, സംവിധാനം എന്നിവയിലും നെടുമുടി വേണു കഴിവ് തെളിയിച്ചിരുന്നു. 1978ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെയായിരുന്നു […]
‘നിങ്ങളുടെ സീന്‍ നേരത്തെ തീര്‍ത്താല്‍ സെറ്റില്‍ കറങ്ങിയടിക്കാം’; ‘കിംഗ് ഓഫ് കൊത്ത’ സെറ്റിലെ ഫോട്ടോകള്‍ പങ്കുവെച്ച് ദുല്‍ഖര്‍
ഭാഷാഭേദമന്യേ വിജയത്തിളക്കത്തില്‍ നില്‍ക്കുകയാണ് ദുല്‍ഖര്‍. തെലുങ്കില്‍ ‘സീതാ രാമ’വും ബോളിവുഡില്‍ ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റും’ ദുല്‍ഖറിന് നേടിക്കൊടുത്ത ആരവങ്ങള്‍ മറ്റൊരു മലയാള താരത്തിനും കിട്ടാത്ത ഒന്നാണ്. ഇതിനെല്ലാം ശേഷം ദുല്‍ഖര്‍ മലയാളത്തില്‍ എത്തുന്ന ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. പ്രഖ്യാപനം മുതല്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് ദുല്‍ഖര്‍ നായകനാകുന്ന ആക്ഷന്‍ ത്രില്ലറിന്റെ സംവിധാനം. ‘പൊറിഞ്ചു മറിയം ജോസി’ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍ […]
‘മമ്മൂട്ടി എന്ന അഭിനയത്തിന്റെ കാല്പനിക ഋതുഭേദങ്ങള്‍ തീര്‍ക്കുന്ന ഭാവ പൂര്‍ണ്ണിമകള്‍ ചലച്ചിത്ര ലോകത്ത് എന്നും പ്രശോഭിതമാകും’; കുറിപ്പ് വൈറല്‍
നിസാം ബഷീര്‍ സംവിധാനം ചെയ്ത മമ്മൂട്ടി നായകനായെത്തിയ ചിത്രം റോഷാക്ക് ബോക്‌സ്ഓഫീസില്‍ അദ്ഭുതം സൃഷ്ടച്ചുകൊണ്ടിരിക്കുകയാണ്. മികച്ച പ്രതികരണം നേടി ചിത്രം തിയേറ്ററില്‍ മുന്നേറുകയാണ്. മൂന്ന് ദിവസംകൊണ്ട് ചിത്രം 9.75 കോടി കളക്ട് ചെയ്തുവെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സോഷ്യല്‍ മീഡിയയിലെല്ലാം റോഷാക്ക് ആണ് ചര്‍ച്ചാവിഷയം. നിരവധി പേരാണ് ചിത്രത്തെക്കുറിച്ച് റിവ്യൂ പങ്കുവെച്ചിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനായ ലത്തീഫ് മെഹഫില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം ഒരു മാധ്യമ പ്രവര്‍ത്തകന്‍ പ്രൊമോഷന്‍ പ്രസ്സ് മീറ്റിനിടയില്‍ മമ്മൂട്ടിയോട് റോഷാക്ക് […]
കാത്തിരിപ്പിനൊടുവിൽ മോൺസ്റ്ററിന്റെ ട്രെയിലർ റിലീസ് ചെയ്തു; ആഘോഷമാക്കി മോഹൻലാൽ ആരാധകർ
‘പുലിമുരുകൻ’ എന്ന വമ്പൻ ചിത്രത്തിനു ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മോൺസ്റ്റർ’. പുലിമുരുകന്റെ തിരക്കഥ ഒരുക്കിയ ഉദകൃഷ്ണ തന്നെയാണ് മോൺസ്റ്ററും ഒരുക്കുന്നത്. ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. ഈ വർഷം ഫെബ്രുവരി റിലീസിനെത്തിയ ‘ആറാട്ട്’ എന്ന ചിത്രത്തിനുശേഷം തിയറ്ററുകളിൽ എത്തുന്ന മോഹൻലാൽ ചിത്രം കൂടിയാണിത്. ലക്കിങ് എന്ന കഥാപാത്രമായാണ് മോൺസ്റ്ററിൽ മോഹൻലാൽ എത്തുന്നത്. മോഹൻലാലിന്റെ മറ്റ് കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു പഞ്ചാബി ഗെറ്റപ്പിൽ ആണ് മോഹൻലാൽ അഭിനയിക്കുന്നത്. ആശിർവാദ് […]
‘സുഖമോ ദേവിയിലെ കെ.പി.എ.സി സണ്ണിയുടെ പ്രകടനം കണ്ട് കണ്ണ് നിറയാത്തവര്‍ ചുരുക്കമായിരുന്നു’; കുറിപ്പ് വൈറല്‍
നാടകനടനായി കലാജീവിതമാരംഭിച്ച് പിന്നീട് സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കെ.പി.എ.സി. സണ്ണി. 250ല്‍ അധികം ചിത്രങ്ങളില്‍ സണ്ണി അഭിനയിച്ചിട്ടുണ്ട്. കെ.പി.എ.സി., കലാനിലയം, കോട്ടയം നാഷണല്‍ തിയേറ്റേഴ്‌സ്, നളന്ദ, കൊല്ലം വയലാര്‍ നാടകവേദി, ആറ്റിങ്ങല്‍ ദേശാഭിമാനി തിയറ്റേഴ്‌സ് തുടങ്ങി പല നാടകസമിതികളിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. എ.വിന്‍സെന്റിന്റെ സംവിധാനത്തില്‍ 1970ല്‍ പുറത്തിറങ്ങിയ സ്‌നേഹമുള്ള സോഫിയ എന്ന ചിത്രത്തിലാണ് സണ്ണി ആദ്യമായി അഭിനയിക്കുന്നത്. നിരവധി തവണ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും 2005ല്‍ ഇ.പി.ടി.എ. പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 2006ല്‍ അദ്ദേഹത്തിന്റെ ജന്മദിനത്തിലായിരുന്നു […]
“ഞങ്ങളെ വളരെയധികം കംഫർട്ടബിളാക്കി. സംവിധായകന്റെയും ക്രൂവിന്റേയും പൾസറിയുന്ന നടനാണ് മമ്മൂക്ക”… നിസാം ബഷീർ മനസ്സുതുറക്കുന്നു
മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘റോഷാക്ക്’. നിസാം ബഷീർ – മമ്മൂട്ടി കൂട്ടുകെട്ട് ആദ്യമായാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. കഴിഞ്ഞ ഒക്ടോബർ 7 – നായിരുന്നു ചിത്രം തിയറ്ററുകളിൽ എത്തിയത്. ഇരുകൈയും നീട്ടിയാണ് മമ്മൂട്ടിയുടെ റോഷാക്കിനെ ആരാധകർ സ്വീകരിച്ചത്. ഇതൊരു വ്യത്യസ്തമായ റിവഞ്ച് ത്രില്ലർ ചിത്രമാണ്. മമ്മൂട്ടി ഇതുവരെ ചെയ്തിട്ടുള്ളതിൽ നിന്നും വേറിട്ടൊരു കഥാപാത്രത്തെയാണ് റോഷാക്കില്‍ അവതരിപ്പിച്ചിരിക്കുന്നത്. ലൂക്ക് ആന്റണി എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീൻ, […]
‘വിധവമുതല്‍ നായകനോട് പ്രണയം തോന്നാത്ത വേശ്യവരെ… റോഷാക്കിലെ സ്ത്രീ പ്രാതിനിധ്യം’; കുറിപ്പ് ശ്രദ്ധ നേടുന്നു
സ്ത്രീകള്‍ അപലകള്‍ ആണെന്ന് പറയുന്ന ഒരു കൂട്ടര്‍ക്ക് മുന്നില്‍ പ്രതികാരത്തിന്റെയും വിശ്വാസത്തിന്റെയും അതിജീവനത്തിന്റെയും കഥകള്‍ പറഞ്ഞെത്തിയ ഒരുപാട് സിനിമകളുണ്ട്. ഇപ്പോള്‍ ചര്‍ച്ചയാവുന്നത് നിസാം ബഷീര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തിയ ചിത്രം റോഷാക്കിലെ സ്ത്രീകഥാപാത്രങ്ങളെക്കുറിച്ചാണ്. സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് മമ്മൂട്ടി റോഷാക്കിലെ സ്ത്രീകഥാപാത്രങ്ങളെ ക്കുറിച്ച് സംസാരിച്ചിരുന്നു. ഇന്ന് സിനിമയില്‍ ബോള്‍ഡായ സ്ത്രീകഥാപാത്രങ്ങള്‍ ഉണ്ടായിതുടങ്ങിയെന്നും പണ്ട് കാലങ്ങളില്‍ അതായിരുന്നില്ല സ്ഥിതിയെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. പണ്ടത്തെ സിനിമകളില്‍ സ്ത്രീകളെകൊണ്ട് രാവിലെ മുതല്‍ വൈകീട്ട് വരെ കരയിപ്പിക്കുകയായിരുന്നു. അതൊന്നും ബോള്‍ഡായ […]