Latest News
തിയേറ്ററുകളില്‍ ആരവം തീര്‍ക്കാന്‍ മോഹന്‍ലാല്‍…! വരാന്‍ പോകുന്നത് 5 സിനിമകള്‍
തിയേറ്ററുകളില്‍ ഇനി അങ്ങോട്ട് ആഘോഷമായിരിക്കും. കാരണം മോഹന്‍ലാലിന്റെ അഞ്ച് ചിത്രങ്ങളാണ് ഇനി വരാനിരിക്കുന്നത്. ആദ്യമെത്തുന്നത് മോണ്‍സ്റ്ററാണ്. മലയാളത്തിന്റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ പുലിമുരുകന്‍ ടീം ഒന്നിക്കുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍. മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം കൂടിയാണ് മോണ്‍സ്റ്റര്‍. ഒക്ടോബര്‍ 21നാകും ചിത്രം ലോകമെമ്പാടുമായി റിലീസ് ചെയ്യുക. യു\എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. പുലിമുരുകന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ വൈശാഖും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തില്‍ ലക്കി സിംഗ് എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തുന്നത്. […]
”മലയാളത്തില്‍ ആദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു പ്രമേയം ഇത്ര ധൈര്യപൂര്‍വം അവതരിപ്പിച്ചിരിക്കുന്നത്”; മോണ്‍സ്റ്ററിനെക്കുറിച്ച് മോഹന്‍ലാല്‍
നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയ പുലിമുരുകന്‍ എന്ന ബ്ലോക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമാണ് മോണ്‍സ്റ്റര്‍. പുലിമുരികന്‍ സമ്മാനിച്ച ദൃശ്യ വിസ്മയവും തീയേറ്റര്‍ എക്സ്പീരിയന്‍സും ഇന്നും ഓര്‍മ്മകളിലുള്ള മലയാളികളെ സംബന്ധിച്ചിടത്തോളം മോണ്‍സ്റ്റര്‍ വലിയ പ്രതീക്ഷയാണ് മുന്നോട്ടുവെയ്ക്കുന്നത്. ഉദയ് കൃഷ്ണന്റെ തിരക്കഥയില്‍ എത്തുന്ന മോണ്‍സ്റ്റര്‍ ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. വൈശാഖ് – ഉദയ് കൃഷ്ണ – മോഹന്‍ലാല്‍ ഈ കോമ്പിനേഷന്‍ തന്നെയാണ് ചിത്രത്തെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന ഘടകം. […]
മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ‘കാതൽ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
മെഗാസ്റ്റാർ മമ്മൂട്ടിയും തെന്നിന്ത്യൻ താരം ജ്യോതികയും ആദ്യമായി ഒരുമിക്കുന്ന ‘കാതൽ’ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ജ്യോതികയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടാണ് മമ്മൂട്ടി പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ആദർശ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്നാണ്. കഥ കേട്ടപ്പോൾ മമ്മൂട്ടിയാണ് മനസ്സിൽ വന്നതെന്നും ഈ വേഷം ചെയ്യാൻ മമ്മൂട്ടിക്ക് തന്നെയായിരിക്കും സാധിക്കുക എന്നും ജിയോ ബേബി പറഞ്ഞിരുന്നു. മമ്മൂട്ടി കമ്പനിയാണ് കാതൽ […]
“മമ്മൂക്ക മറക്കാതെ അഞ്ചുദിവസവും എനിക്ക് ഊത് കൊണ്ടുവന്നത് ഭയങ്കര അതിശയമായിരുന്നു”… ലൊക്കേഷനിൽ മമ്മൂട്ടിയുമൊത്തുള്ള അനുഭവം പങ്കുവെച്ച് ഗ്രേസ് ആന്റണി
മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്ത സൈക്കോളജിക്കൽ റിവഞ്ച് ത്രില്ലറായ ‘റോഷാക്ക്’ 2022 – ലെ തന്നെ മികച്ച ചിത്രമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. രണ്ടാം ആഴ്ച പിന്നിടുമ്പോഴും മികച്ച പ്രതികരണങ്ങളുമായി തിയേറ്ററുകളിൽ തുടരുകയാണ് റോഷാക്ക്. സമീർ അബ്ദുള്ള ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മറ്റു സിനിമകളുടെയെല്ലാം റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന ചിത്രത്തിൽ മമ്മൂട്ടി ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയെ പുതിയ രൂപത്തിലും ഭാവത്തിലും ചിത്രത്തിൽ കണ്ടതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകർ. മമ്മൂട്ടിയെ കൂടാതെ ബിന്ദു പണിക്കർ, […]
“നമുക്കുള്ള കഴിവുകൾ മമ്മൂക്ക തന്നെ പറഞ്ഞു തിരുത്തുകയായിരുന്നു”… മണി ഷോർണൂർ പറയുന്നു
രണ്ടാം ആഴ്ച പിന്നിടുമ്പോഴും മികച്ച പ്രതികരണങ്ങളുമായി തിയേറ്ററുകളിൽ തുടരുകയാണ് മമ്മൂട്ടി ചിത്രമായ ‘റോഷാക്ക്’. നിസാം ബഷീർ സംവിധാനം ചെയ്ത സൈക്കോളജിക്കൽ റിവഞ്ച് ത്രില്ലറായ ചിത്രം 2022 – ലെ തന്നെ മികച്ച ചിത്രമായി മാറിക്കഴിഞ്ഞു. മറ്റു സിനിമകളുടെയെല്ലാം റെക്കോർഡുകൾ തകർത്തു മുന്നേറുന്ന ചിത്രത്തിന്റെ തിരക്കഥയൊരിക്കുന്നത് സമീർ അബ്ദുള്ളാണ്. മമ്മൂട്ടിയുടെ ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെ കൂടാതെ ബിന്ദു പണിക്കർ, ഗ്രേസ് ആന്റണി, കോട്ടയം നസീർ, ജഗദീഷ്, ഷറഫുദ്ദീൻ, സഞ്ജു ശിവറാം, മണി ഷൊർണ്ണൂർ, ബാബു അന്നൂർ തുടങ്ങിയവരും […]
“കാഴ്ച്ച സിനമയിലെ കൊച്ചുണ്ടാപ്രി തിരികെ വന്നാലോ…?”; കുറിപ്പ് ശ്രദ്ധനേടുന്നു
മെഗാസ്റ്റാര്‍ മമ്മൂട്ടി അവിസ്മരണീയമായ പ്രകടനം കാഴ്ചവെച്ച സിനിമയായിരുന്നു ‘കാഴ്ച’. ഈ ചിത്രത്തിലൂടെയാണ് ബ്ലെസി സ്വതന്ത്ര സംവിധായകനായത്. അക്കാലത്തിറങ്ങിയ സിനിമകളില്‍ നിന്നും വ്യത്യസ്തമായ പ്രമേയം സ്വീകരിച്ചിട്ടും ഈ ചിത്രം പ്രദര്‍ശന വിജയം നേടി. മലയാളത്തിലെ വാണിജ്യ സിനിമകളധികവും ജീവിത ഗന്ധിയല്ലാത്ത ഹാസ്യകഥകളുമായി പുറത്തിറങ്ങുമ്പോഴാണ് ഗുജറാത്ത് ഭൂകമ്പം ചിതറിച്ച ഒരു ബാലന്റെ കഥ ചിത്രീകരിക്കുന്ന കാഴ്ച പുറത്തിറങ്ങുന്നത്. ജീവിത നൈര്‍മ്മല്യങ്ങള്‍ വിട്ടുമാറാത്ത, കുട്ടനാട്ടിലെ ഇഴയുന്ന ജീവിതപശ്ചാത്തലത്തിലാണ് സംവിധായകന്‍ കഥ ചിത്രീകരിക്കുന്നത്. 2004ലെ കേരളസംസ്ഥാന സിനിമ അവാര്‍ഡില്‍ കാഴ്ച ഒട്ടേറെ പുരസ്‌കാരങ്ങള്‍ […]
2022 – ലെ ഏറ്റവും മികച്ച ചിത്രമായി മാറി റോഷാക്ക്; റെക്കോർഡുകൾ തകർത്ത് മമ്മൂട്ടി ചിത്രം മുന്നേറുന്നു
മമ്മൂട്ടി ചിത്രമായ ‘റോഷാക്ക്’ മികച്ച പ്രതികരണം നേടി തീയറ്ററുകളിൽ സംപ്രേക്ഷണം തുടരുകയാണ്. ഒക്ടോബർ 7 – നായിരുന്നു നിസാം ബഷീർ സംവിധാനം ചെയ്ത റോഷാക്ക് തീയറ്ററുകളിൽ റിലീസ് ചെയ്തത്. തീയറ്ററുകളിൽ എത്തിയ ആദ്യദിവസം മുതൽ തന്നെ മികച്ച കളക്ഷനുകളാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. രണ്ടാം ഭാരം പിന്നിടുമ്പോൾ റോഷാക്ക് മറ്റൊരു നേട്ടം കൂടി കരസ്ഥമാക്കിയിരിക്കുകയാണ്. അടുത്തിടെ റിലീസ് ചെയ്ത മലയാള ചിത്രങ്ങളിൽ രണ്ടാമത്തെ ശനിയാഴ്ച ഏറ്റവും ഗംഭീര കളക്ഷൻ നേടിയ ചിത്രമായി മാറിയിരിക്കുകയാണ് മമ്മൂട്ടിയുടെ റോഷാക്ക്. ഈയിടെ പുറത്തിറങ്ങി […]
“അടുത്ത കാലത്തായി ലാലേട്ടന്റെ സിനിമയിലെ പാട്ട് റിലീസ് ആയാല്‍ ചില പ്രത്യേക തരം ആളുകള്‍ ഇറങ്ങും”; മോഹന്‍ലാലിനെതിരായ വിമര്‍ശനപോസ്റ്റിന് മറുപടിയുമായി ആരാധകന്റെ പോസ്റ്റ്
മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ പുലിമുരുകനു ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം മോണ്‍സ്റ്റര്‍ റിലീസിനെത്തുന്നത് കാത്തിരിക്കുകയാണ് മോഹന്‍ലാല്‍ ആരാധകരും സിനിമാ പ്രേമികളും. ‘പുലിമുരുകന്റെ’ രചയിതാവ് ഉദയ് കൃഷ്ണ തന്നെയാണ് മോണ്‍സ്റ്ററിന്റെ തിരക്കഥാകൃത്തും. ഒക്ടോബര്‍ 21നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തുവന്ന ട്രെയ്‌ലറും പോസ്റ്ററുകളുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത് മോണ്‍സ്റ്റര്‍ ചിത്രത്തിലെ ആദ്യ ഗാനത്തെക്കുറിച്ചാണ്. ഘൂം ഘൂം […]
‘ഘൂം…ഘൂം…സത്യം പറഞ്ഞാല്‍ ഒരു തരത്തിലും ഇമ്പ്രെസ്സീവ് ആവാത്ത പാട്ട്.. ലാലേട്ടന് ചേരാത്ത വോയിസ്’; മോണ്‍സ്റ്ററിലെ ഗാനത്തെക്കുറിച്ച് പ്രേക്ഷകന്റെ കുറിപ്പ്
മോഹന്‍ലാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മോണ്‍സ്റ്റര്‍.’ പുലിമുരുകനു ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്നുവെന്നതു തന്നെയാണ് ഏറ്റവും വലിയ ആകര്‍ഷണം. ‘പുലിമുരുകന്റെ’ രചയിതാവ് ഉദയ് കൃഷ്ണ തന്നെയാണ് മോണ്‍സ്റ്ററിന്റെ തിരക്കഥാകൃത്തും. ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഘൂം ഘൂം എന്ന തുടങ്ങുന്ന ഗാനത്തിന് വന്‍ സ്വീകര്യതയാണ് ലഭിക്കുന്നത്. സോഷ്യല്‍ മീഡിയകളിലെല്ലാം ഗാനം വൈറലായിരുന്നു. ഒരു കൊച്ച് പെണ്‍ക്കുട്ടിക്കൊപ്പം നൃത്തം ചെയ്യുന്ന മോഹന്‍ലാലിനെയാണ് ഗാനരംഗത്ത് കാണാന്‍ സാധിക്കുക. ദീപക് ദേവാണ് സംഗീത സംവിധായകന്‍. […]
ചരിത്രവും ബ്രഹ്മാണ്ഡവും ഒന്നിച്ച മലയാളത്തിന്റെ ഒരേ ഒരു അടയാളമായി ഇന്നും നിലനില്‍ക്കുന്ന കേരളക്കരയുടെ വീരപ്പഴശ്ശിക്ക് 13ാം വാര്‍ഷികം….
എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു പഴശ്ശിരാജ. മറ്റ് ഇന്‍ഡസ്ട്രികളില്‍ ബ്രഹ്മാണ്ഡ സിനിമകളുടെ റിലീസിനെ കുറിച്ച് കേട്ടിരുന്ന മലയാളികള്‍ക്ക് പ്രതീക്ഷിക്കാത്തൊരു ദൃശ്യ വിസ്മയം നല്‍കിയ ചിത്രം കൂടിയാണ് പഴശ്ശിരാജ. 2009 ഒക്ടോബര്‍ പതിനാറിനായിരുന്നു ചിത്രം റിലീസ് ചെയ്തത്. വന്‍ പ്രമോഷനോടെ വന്‍ ഹൈപ്പോടെയായിരുന്നു ചിത്രത്തിനെ വരവേറ്റത്. കലാപരമായും സാമ്പത്തിക പരമായും മലയാള സിനിമ ഇന്‍ഡസ്ട്രിയിയെ പ്രകമ്പനം കൊള്ളിക്കാന്‍ സിനിമയ്ക്ക് സാധിച്ചിരുന്നു. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമയായിരുന്നു […]