21 Nov, 2025
1 min read

‘എല്ലാം അഭ്യൂഹം മാത്രം’; മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിന്റെ റിലീസ് വാര്‍ത്തകളെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മലയാളത്തിലെ അടുത്ത റിലീസ് ആണ് ബി ഉണ്ണികൃഷ്ണന്‍- ഉദയകൃഷ്ണ ടീമിന്റെ ക്രിസ്റ്റഫര്‍. ഒരു പൊലീസ് ഓഫീസറുടെ വേഷത്തില്‍ മമ്മൂട്ടി എത്തുന്ന ചിത്രം ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്. ടൈറ്റില്‍ കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. പ്രഖ്യാപനസമയം മുതല്‍ ചിത്രത്തെക്കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകളെല്ലാം തന്നെ സോഷ്യല്‍ മീഡികളില്‍ ചര്‍ച്ചയാവാറുണ്ട്. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകള്‍ക്കെല്ലാം മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. ചിത്രത്തിന്റെ റിലീസിനെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ചിത്രം അടുത്ത മാസം റിലീസ് ചെയ്യുമെന്നാണ് […]

1 min read

“ഏത് നാശം പിടിച്ച നേരത്താണ് ഞാൻ നിന്നെ ഇങ്ങോട്ട് ക്ഷണിച്ചതെന്ന് ചിന്തിയ്ക്കായിരുന്നു…” മമ്മൂട്ടിയുമായുള്ള അനുഭവക്കുറിപ്പ് പങ്കുവെച്ച് വി. കെ. ശ്രീരാമൻ

നടനും എഴുത്തുകാരനുമായ വി. കെ. ശ്രീരാമന്റെ രസകരമായ ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തരംഗമായി കൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുടെ വീട് സന്ദർശിച്ചപ്പോൾ അദ്ദേഹം അറിയാതെ പിന്നിൽ നിന്നെടുത്ത ചിത്രവും, ഒപ്പമുള്ള സംഭാഷണങ്ങളുമാണ് ഫേസ്ബുക്കിൽ ശ്രീരാമൻ പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ പേര് പറയാതെ ഇതാരാണെന്ന് തന്നോട് ചോദിക്കരുതെന്ന് കുറിപ്പിൽ ശ്രീരാമൻ പറയുമ്പോൾ, അതിനു മറുപടിയായി രസകരമായ ഒട്ടനവധി കമന്റുകൾ ആണ് പോസ്റ്റിനു താഴെ വന്നുകൊണ്ടിരിക്കുന്നത്. പിന്നിൽ നിന്നുള്ള ആ ചിത്രത്തിൽ നിന്നുതന്നെ ആളെ വായനക്കാർക്ക് മനസ്സിലാകും എന്ന് ഈ കമന്റുകൾ […]

1 min read

‘മോഹന്‍ലാല്‍ ഗ്രേറ്റ് ആക്ടറാണ്, ഓരോ മിനിറ്റും ജീവിതം വളരെ എന്‍ജോയ് ചെയ്ത് ജീവിക്കുന്ന ഒരാളാണ്’; അനൂപ് മേനോന്‍ പറയുന്നു- പ്രത്യേക അഭിമുഖം കാണാം

തിരനോട്ടത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച്, പിന്നീട് മലയാളത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറം വളര്‍ന്ന് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ സുപരിചിതനായി മാറുകയായിരുന്നു മോഹന്‍ലാല്‍. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ മോഹന്‍ലാല്‍ മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷാചിത്രങ്ങളിലും തന്റെ പ്രതിഭ രേഖപ്പെടുത്തി. പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാ സങ്കല്‍പ്പങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താനാകാത്ത അഭിനയ യാത്രയുമായി മോഹന്‍ലാല്‍ സിനിമാ ജീവിതം തുടരുകയാണ്. താരത്തെക്കുറിച്ച് കൂടെ അഭിനയിക്കുന്ന സഹതാരങ്ങളോട് ചോദിച്ചാല്‍ വാക്കുകള്‍ […]

1 min read

“ശരിക്ക് ഇത് ചോദിക്കുന്നത് തന്നെ തെറ്റാണ്. കെട്ടാൻ വന്നിരിക്കുന്നവന്റെ അടുത്ത് പഠിക്കാൻ പോകാൻ പെർമിഷൻ ചോദിക്കേണ്ട കാര്യമേയില്ല…” ബേസിൽ പറയുന്നു

ദർശന രാജേന്ദ്രൻ ബേസിൽ ജോസഫ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് “ജയ ജയ ജയ ജയ ഹേ”. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സംവിധായകനും നാഷിദ് മുഹമ്മദും ചേർന്നാണ്. ഒക്ടോബർ 28 – ന് റിലീസ് ചെയ്ത ചിത്രം തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. രാജേഷ് – ജയ ദമ്പതികളായാണ് ദർശനേയും ബേസിലും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ടൈറ്റിൽ റോളിൽ എത്തുന്നത് ദർശന രാജേന്ദ്രൻ ആണ്. ഇപ്പോഴിതാ റെഡ് എഫ് എമ്മിനു നൽകിയ […]

1 min read

മലപ്പുറത്ത് പന്ത് തട്ടി മോഹന്‍ലാല്‍ ; വേള്‍ഡ്കപ്പ് ട്രിബ്യൂട്ട് സോംഗ് വൈറല്‍

മറ്റൊരു ഫുട്‌ബോള്‍ ലോകകപ്പ് കൂടി പടിവാതിക്കല്‍ എത്തിനില്‍ക്കുകയാണ്. ലോകം കാല്‍പ്പന്ത് കളിയുടെ ലഹരിയില്‍ ആറാടാന്‍ ഒരുങ്ങമ്പോള്‍ ഇത്തവണ ഫുട്‌ബോളിനോടുള്ള കേരളത്തിന്റെ സ്‌നേഹം അറിയിച്ച് ട്രിബ്യൂട്ട് ഗാനവുമായി മോഹന്‍ലാല്‍ എത്തിയിരിക്കുകയാണ്. ദോഹയില്‍ നടന്ന ചടങ്ങിലാണ് പ്രകാശനം ചെയ്തത്. സുപ്രിം കമ്മിറ്റി പ്രതിനിധികളും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ഭാരവാഹികളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഒരേയൊരു വികാരം, ചിന്ത, മതം എന്ന കുറിപ്പോടു കൂടിയാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ ആല്‍ബം റിലീസ് ചെയ്തത്. കേരളത്തിന്റെ ഫുട്‌ബോള്‍ ആവേശത്തിന്റെ കേന്ദ്രമായ […]

1 min read

‘ഞാന്‍ കണ്ട ഏറ്റവും വലിയ സ്റ്റാര്‍ മാനിഫെസ്റ്റേഷന്‍ മമ്മൂക്കയാണ്’; അനൂപ് മേനോന്‍ – ഒരു പ്രത്യേക അഭിമുഖം

മലയാള സിനിമയില്‍ നടന്‍, തിരക്കഥകൃത്ത് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് അനൂപ് മേനോന്‍. ടെലിവിഷനില്‍ നിന്നും സിനിമയിലേക്കെത്തി വിജയം കൈവരിച്ചയാളുമാണ് നടന്‍. തിരക്കഥ എന്ന സിനിമയിലൂടെ 2008 ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും ഫിലിം ഫെയര്‍പുരസ്‌കാരവും അനൂപ് മേനോന്‍ നേടി. പകല്‍ നക്ഷത്രങ്ങള്‍ എന്ന സിനിമയിലൂടെ ആണ് തിരക്കഥ രചനിയിലേക്ക് കടക്കുന്നത്. ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്ഡ് ലോഡ്ജ്, ആന്‍ഗ്രി ബേബീസ് ഇന്‍ ല്വ, ഡോള്‍ഫിന്‍സ്, എന്റെ മെഴുകുതിരി അത്തായങ്ങള്‍, മദ്രാസ് ലോഡ്ജ്, കിംഗ് ഫിംഷ്, പത്മ […]

1 min read

‘ആ കാലഘട്ടത്തില്‍ പ്രോട്ടീന്‍ പൗഡര്‍ ഉപയോഗിച്ചിരുന്നു, പിന്നീട് നിര്‍ത്തി’; മമ്മൂട്ടിയുടെ ഫിറ്റ്‌നസിനെ കുറിച്ച് ജിം ട്രെയ്‌നര്‍

മലയാളിക്കിന്നും മമ്മൂട്ടി വിസ്മയമാണ്. അഭിനയത്തിന്റെ ആഴപ്പരപ്പുകളെ അളന്നെടുത്ത പ്രതിഭ. ഭാവ ശബ്ദ രൂപ പരിണാമങ്ങളിലൂടെ കേരളത്തിന്റെ പൊതുവായ ദേശവും ശബ്ദവുമായ മനുഷ്യന്‍. മമ്മൂട്ടിയുടെ അടങ്ങാത്ത അഭിനയമോഹവും പ്ലായത്തെ റിവേഴ്സ് ഗിയറിലാക്കുന്ന മാജിക്കും മലയാളികളെ വിസ്മയിപ്പിച്ച് കൊണ്ടേയിരിക്കുകയാണ്. ലോക സിനിമയ്ക്ക് മുന്നില്‍ എന്നും അഭിമാനത്തോടെ മലയാളിക്ക് പറയാന്‍ കിട്ടിയ മഹാഭാഗ്യമാണ് മമ്മൂട്ടി. പ്രായത്തിന്റെ പാടുകള്‍ മനസ്സിലും ശരീരത്തിലും ഏല്‍ക്കാതെ പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന് ഓരോ നിമിഷവും ഈ അതുല്യ പ്രതിഭ തെളിയിച്ചു കൊണ്ടിരിക്കുന്നു. സിനിമ അല്ലാതെ മറ്റൊന്നും […]

1 min read

മോഹന്‍ലാല്‍ ഇപ്പോള്‍ പുതിയ പാതയില്‍ ; അണിയറയിലൊരുങ്ങുന്ന ചിത്രങ്ങള്‍

മലയാളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റുകളില്‍ എക്കാലവും സ്മരിക്കപ്പെടുന്ന പുലിമുരുകന്റെ അണിയറക്കാര്‍ വീണ്ടും ഒരുമിച്ച ചിത്രമാണ് മോണ്‍സ്റ്റര്‍. കഴിഞ്ഞ ആഴ്ച്ച പുറത്തിറങ്ങിയ മോണ്‍സ്റ്ററിന് സമ്മിശ്രപ്രതികരണമായിരുന്നു ലഭിച്ചത്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രം മികച്ച സ്‌ക്രീന്‍ കൊണ്ടോടെയാണ് ലോകമാകെ പ്രദര്‍ശനത്തിന് എത്തിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രം ഇറങ്ങിയതിന് ശേഷം മോഹന്‍ലാലിന്റെ സിനിമ സെലക്ഷനെക്കുറിച്ചും അവതരണത്തെക്കുറിച്ചും ഏറെയും വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. ഇന്‍ഡയറക്ട് മീനിംഗ് ഡയലോഗുകളുടെ പേരിലും മോഹന്‍ലാലിനെക്കുറിച്ച് വിമര്‍ശനം […]

1 min read

മൊത്തം 300 കോടി കഴിഞ്ഞ് കളക്ഷൻ.. കേരളത്തിൽ 50 കോടിയിലേക്ക്.. ; ഞെട്ടിച്ച് കാന്താരാ കളക്ഷൻ റിപ്പോർട്ട്‌

ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച് നായകനായി തകർത്താടിയ കന്നഡ ചലച്ചിത്രത്തിന്റെ മലയാളം പതിപ്പ്  ഒക്ടോബർ 21നാണ് കേരളത്തിലുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്തത്. പൃഥ്വിരാജ് സുകുമാരൻ  വിതരണ കമ്പനിയാണ് കേരളത്തിലേക്ക് ഡബ്ബ് ചെയ്ത റിലീസിന് എത്തിച്ചത്. ഇന്ത്യ മുഴുവൻ ഈ സിനിമ ചർച്ചയായ സാഹചര്യത്തിലാണ്  മലയാളത്തിലേക്കും  കാന്താര മൊഴിമാറ്റം ചെയ്യപ്പെട്ടത് ആഗോളതരത്തിൽ 300 കോടിയിലധികം കളക്ഷൻ നേടി മുന്നേറുന്ന ഈ ചലച്ചിത്രം കേരള ബോക്സ് ഓഫീസ് 50 കോടി കടക്കുമോ എന്നാണ് ആരാധകർ  നോക്കുന്നത്  കാരണം അത്രയ്ക്ക് […]

1 min read

‘ഈ വാര്‍ത്ത കഴിയുമെങ്കില്‍ ഷെയര്‍ ചെയ്യണം, സ്ഫടികം റീമാസ്റ്റര്‍ വെര്‍ഷന്‍ അവസാന പണിപ്പുരയില്‍’; സംവിധായകന്‍ ഭദ്രന്‍

മോഹന്‍ലാലിന്റെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാാണ് ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികം. ചിത്രം പുറത്തിറങ്ങി 27 വര്‍ഷങ്ങള്‍ക്കിപ്പുറവും മോഹന്‍ലാല്‍ അവതരിപ്പിച്ച ആടു തോമ എന്ന നായകകഥാപാത്രത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്. ചിത്രത്തിലെ തോമാച്ചായന്റെ ഡയലോ?ഗ് പറയാത്ത മലയാളികള്‍ ഇല്ലെന്നുവേണം പറയാന്‍. അത്രയധികം പ്രിയപ്പെട്ടതാണ് സ്ഫടികം എന്ന ചിത്രം മലയാളികള്‍ക്ക്. ചിത്രത്തിലെ ഏഴിമല പൂഞ്ചോല എന്ന ഗാനവും ഇന്നും ജനങ്ങള്‍ പാടി നടക്കുന്ന ഗാനമാണ്. പുതിയ സാങ്കേതിക മികവില്‍ ചിത്രം വീണ്ടും തിയറ്ററുകളില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഭദ്രന്‍. […]