Latest News
‘മോഹന്‍ലാല്‍, റോഷന്‍ ആന്‍ഡ്രൂസ്, അഞ്ജലി മേനോന്‍ ഇവര്‍ എന്താണ് ശെരിക്കും ഉദ്ദേശിച്ചത്…? ‘ കുറിപ്പ് വൈറലാവുന്നു
കഴിഞ്ഞ ദിവസങ്ങളില്‍ ചലച്ചിത്ര നിരൂപകര്‍ സിനിമയെന്ന മാധ്യമത്തില്‍ കൂടുതല്‍ അറിവ് നേടാന്‍ ശ്രമിക്കണമെന്ന അഞ്ജലി മേനോന്റെ അഭിപ്രായ പ്രകടനം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച സൃഷ്ടിച്ചിരുന്നു. സിനിമയ്ക്ക് ലാഗ് അനുഭവപ്പെട്ടു എന്ന നിരൂപക അഭിപ്രായം തന്നില്‍ ചിരിയാണ് സൃഷ്ടിക്കാറെന്നും ലാഗിനെക്കുറിച്ച് സംസാരിക്കുന്നവര്‍ സിനിമയിലെ എഡിറ്റിംഗ് എന്ന പ്രക്രിയയെക്കുറിച്ച് കുറച്ചെങ്കിലും അറിഞ്ഞിരിക്കണമെന്നും അഞ്ജലി പറഞ്ഞിരുന്നു. എന്നാല്‍ ഏതാണ്ട് സമാനമായ അഭിപ്രായങ്ങള്‍ മോഹന്‍ലാലും റോഷന്‍ ആന്‍ഡ്രൂസ് അടക്കമുള്ള സിനിമ പ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ സോഷ്യല്‍ മീഡിയ മുഴുവന്‍ ഇവരെ ട്രോളോട് ട്രോള്‍ […]
‘സിനിമ ഡയറക്റ്റ് ചെയ്യാന്‍ വേണ്ടി പോലും സിനിമ പഠിക്കാന്‍ കോഴ്‌സ് ചെയ്തിട്ടില്ല’ ; ജൂഡ് ആന്റണി ജോസഫ്
മഞ്ചാടിക്കുരു, കേരള കഫെയിലെ ഹാപ്പി ജേര്‍ണി, ഉസ്താദ് ഹോട്ടല്‍, ബാംഗ്ലൂര്‍ ഡേയ്സ്, കൂടെ എന്നീ സിനിമകള്‍ ചെയ്തുകൊണ്ട് മലയാളസിനിമാ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് അഞ്ജലി മേനോന്‍. തിരക്കഥ, സംവിധാനം എന്നീ മേഖലകളിലാണ് അഞ്ജലി സജീവമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ചലച്ചിത്ര നിരൂപകര്‍ സിനിമയെന്ന മാധ്യമത്തില്‍ കൂടുതല്‍ അറിവ് നേടാന്‍ ശ്രമിക്കണമെന്ന അഞ്ജലി മേനോന്റെ അഭിപ്രായ പ്രകടനം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച സൃഷ്ടിച്ചിരുന്നു. സിനിമയ്ക്ക് ലാഗ് അനുഭവപ്പെട്ടു എന്ന നിരൂപക അഭിപ്രായം തന്നില്‍ ചിരിയാണ് സൃഷ്ടിക്കാറെന്നും […]
‘ദോശ മേക്കിംഗിനെ കുറിച്ച് അറിയാത്തവർക്ക് ദോശയെ കുറിച്ച് കുറ്റം പറയാൻ അവകാശമില്ല’ : പരിഹാസ ട്വീറ്റുമായി എൻ.എസ്. മാധവൻ
വണ്ടർ വുമൺ എന്ന പുതിയ സിനിമയുടെ പ്രമോഷൻ പരിപാടികളുടെ ഭാഗമായി ഒരു പ്രമുഖ ചാനലിൽ അഭിമുഖത്തിൽ പങ്കെടുത്ത് അഞ്ജലി മേനോൻ പറഞ്ഞ പ്രസ്താവനകൾ ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾക്കും ട്രോളുകൾക്കും വഴിയൊരുക്കിയിട്ടുണ്ട്. ഒരു സിനിമ എങ്ങിനെയാണ് മേക്ക് ചെയ്യുന്നത് എന്ന പ്രോസസ്സിനെ കുറിച്ച് പഠിച്ചതിനുശേഷമാണ് റിവ്യൂ ചെയ്യേണ്ടത് എന്ന രീതിയിലുള്ള അഞ്ജലി മേനോന്റെ വാക്കുകൾ സൃഷ്ടിച്ച വിവാദം ചെറുതല്ല. ഈ പ്രസ്താവനയെ തള്ളിക്കൊണ്ട് പ്രതികരണവുമായി സോഷ്യൽ മീഡിയയിലും അല്ലാതെയും പലരും രംഗത്തെത്തിയിരുന്നു. ഇപ്പോൾ ആക്കൂട്ടത്തിൽ എഴുത്തുകാരൻ […]
‘ മമ്മൂക്കയോടൊപ്പം അഭിനയിച്ചപ്പോഴാണ് പ്രായമൊക്കെ വെറും നമ്പര്‍ ആണെന്ന് തനിക്ക് മനസ്സിലായത്’ ; ഗ്രേസ് ആന്റണി
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. ചിത്രത്തിന്റെ ടീസറും പോസ്റ്ററും ഇറങ്ങിയ നിമിഷം മുതല്‍ തന്നെ ചിത്രം എങ്ങനെയാണ് എന്നതായിരുന്നു പ്രേക്ഷകര്‍ ഉറ്റുനോക്കിയത്. ചിത്രം റിലീസ് ആയതോടെ മികച്ച പ്രതികരണവും ചിത്രത്തിന് കിട്ടി. വളരെ മനോഹരമായിട്ടാണ് മമ്മൂട്ടി റോഷാക്കില്‍ തന്റെ പ്രകടനം കാഴ്ചവെച്ചിരുന്നത്. സൈക്കളോജിക്കല്‍ റിവഞ്ച് ത്രില്ലറെന്നോ പാരാനോര്‍മല്‍ സൂപ്പര്‍ നാച്ചുറല്‍ ത്രില്ലറെന്നോ ഒക്കെയാണ് ഈ ചിത്രത്തെ പ്രേക്ഷകര്‍ വിശേഷിപ്പിച്ചിരുന്നത്. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പമുള്ള തീവ്രവൈകാരിക സന്ദര്‍ഭങ്ങളില്‍ ഗ്രേസ് ആന്റണി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. […]
മോഹൻലാലും റോഷൻ ആൻഡ്രൂസും പറഞ്ഞപ്പോൾ ട്രോൾ ; അഞ്ജലി മേനോൻ പറഞ്ഞപ്പോൾ മൗനം ; ഇതെന്ത് മര്യാദ?
മഞ്ചാടിക്കുരു, കേരള കഫെയിലെ ഹാപ്പി ജേർണി, ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡേയ്‌സ്, കൂടെ എന്നീ സിനിമകൾ ചെയ്തുകൊണ്ട് മലയാളസിനിമയിലെ വളരെ ശക്തമായ സ്ത്രീ – സാന്നിധ്യമായി മാറിയ ഫിലിംമേക്കറാണ് അഞ്ജലി മേനോൻ. തിരക്കഥ, സംവിധാനം എന്നീ മേഖലകളിലാണ് അഞ്ജലി സജീവം. അതോടൊപ്പം ഇപ്പോൾ ഡബ്ലിയു.സി.സി എന്ന വുമൺ ഇൻ സിനിമ കളക്ടീവ് എന്ന സംഘടനയുടെ മുഖ്യ പ്രവർത്തക കൂടിയാണ് അഞ്ജലി മേനോൻ. മഞ്ചാടിക്കുരു, മികച്ച ജനപ്രീതി നേടിയ അഞ്ജലി മേനോൻ ചലച്ചിത്രങ്ങളാണ്. ഈ സിനിമകൾക്ക് ശേഷം അഞ്ജലി […]
‘ഞങ്ങളുടെ ജീവിതത്തിലേക്ക് ദൈവദൂതനെപ്പോലെ എത്തിയ വ്യക്തിയാണ് സുരേഷ് ഗോപി’; സ്ഫടികം ജോര്‍ജ്
ഒരു കാലത്ത് മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങിയിരുന്ന നടനാണ് സ്ഫടികം ജോര്‍ജ്. 1990 കളിലാണ് ജോര്‍ജ് വെള്ളിത്തിരയിലെത്തുന്നത്. എന്നാല്‍ ജോര്‍ജിന്റെ ആദ്യ സിനിമകളിലെ വേഷങ്ങളൊന്നും അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പിന്നീട്, 1995 ല്‍ ഭദ്രന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ ബ്ലോക്കബ്സ്റ്റര്‍ ചിത്രം സ്ഫടികത്തിലാണ് ജോര്‍ജ്ജ് പ്രധാന വില്ലന്‍ വേഷത്തിലെത്തുന്നത്. സ്ഫടികം എന്ന സിനിമയിലെ അഭിനയമാണ് ജോര്‍ജിന്റെ ജീവിതം മാറ്റിയെഴുതിയത്. സ്ഫടികം എന്ന ചിത്രത്തിന് ശേഷം അദ്ദേഹത്തെ തേടിയെത്തിയത് നിരവധി ഓഫറുകളാണ്. അതില്‍ പോലീസ് വേഷങ്ങളിലേക്കും, വില്ലന്‍ […]
‘ആളുകള്‍ക്ക് വേണ്ടത് വെറൈറ്റി തീമില്‍ ആ പഴയ ബിലാലിനെ ആണ്, ആ സ്‌റ്റൈല്‍ സ്ലോ മോഷന്‍’; കുറിപ്പ് വൈറല്‍
മലയാളത്തിലെ ഐക്കണിക് സിനിമകളില്‍ ഒന്നായാണ് അമല്‍ നീരദ് ഒരുക്കിയ ബിഗ് ബി എന്ന സിനിമയെ വിശേഷിപ്പിക്കുന്നത്. ബിലാല്‍ എന്ന കഥാപാത്രത്തെ ആണ് മമ്മൂട്ടി സിനിമയില്‍ അവതരിപ്പിച്ചത്. ബിലാല്‍ ജോണ്‍ കുരിശിങ്കലിനെ ഇന്നും കാണാന്‍ ആഗ്രഹിക്കുന്നവരാണ് മലയാളി പ്രേക്ഷകര്‍. മനോജ് കെ ജയന്‍, ബാല, മംമ്ത മോഹന്‍ദാസ് തുടങ്ങി വന്‍ താരനിരയാണ് സിനിമയില്‍ അണിനിരന്നത്. 2005 ലെ ഹോളിവുഡ് സിനിമയായ ഫോര്‍ ബ്രദേഴ്‌സില്‍ നിന്നും പ്രചോദം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച സിനിമയുമാണിത്. മലയാളത്തില്‍ മേക്കിംഗില്‍ പുതിയ രീതി അവലംബിച്ച ആദ്യ […]
‘വിരസത തോന്നാത്ത നരസിംഹം, ലാലേട്ടന്റെ ആ ഇന്‍ട്രോ scene with bgm…..!’
മലയാളത്തിലെ മുന്‍നിര ബാനറുകളില്‍ ഒന്നായ ആശിര്‍വാദ് സിനിമാസിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു 2000ല്‍ പുറത്തെത്തിയ നരസിംഹം. മലയാളം കണ്ട എക്കാലത്തെയും വലിയ ഹിറ്റായിരുന്നു ചിത്രം. 2000 ജനുവരി 26നാണ് നരസിംഹം റിലീസ് ചെയ്തത്. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് ഒരുക്കിയ ഈ സിനിമ മലയാളത്തിലെ ഏറ്റവും വലിയ മെഗാ ഹിറ്റായി. ഷാജി കൈലാസിന്റെയും മോഹന്‍ലാലിന്റെയും കരിയറിലെ ഏറ്റവും വലിയ ഹിറ്റ് കൂടിയായിരുന്നു സിനിമ. നീ പോ മോനേ ദിനേശാ…എന്ന പ്രയോഗം ഇപ്പോഴും മലയാളികള്‍ ഏറ്റുപറയുന്നു. മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട […]
‘ ഇടികൊണ്ട ആള്‍ സ്ലോ മോഷനില്‍ പറന്ന് പോകുന്ന ആക്ഷന്‍ സിനിമയല്ല റാം’ ; തുറന്നു പറഞ്ഞു ജീത്തു ജോസഫ്
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് റാം. തൃഷ, സംയുക്ത മേനോന്‍, ഇന്ദ്രജിത്ത് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. റാം ഒരു റിയലിസ്റ്റിക് ഫൈറ്റ് സീനുകള്‍ ഉള്‍പ്പെടുത്തിയ ആക്ഷന്‍ സിനിമയാണെന്ന് സംവിധായകന്‍ ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ വരവിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. മോഹന്‍ലാല്‍ എന്ന നടനെ കൊണ്ട് അടുത്ത കാലത്ത് ആരും ചെയ്യിപ്പിക്കാത്ത കുറച്ച് സിറ്റുവേഷന്‍സ് ഈ സിനിമയില്‍ ഉണ്ടെന്നും ജീത്തു ജോസഫ് […]
വിജയമാവര്‍ത്തിക്കാന്‍ മമ്മൂട്ടി… ; നന്‍പകല്‍ നേരത്ത് മയക്കം പുതിയ സ്റ്റില്‍ പുറത്തിറങ്ങി
പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകരും ആരാധകരും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ഹിറ്റ് ഫിലിം മേക്കര്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമായതുകൊണ്ടും മലയാളത്തിന്റെ മെഗാസ്റ്റാറും അദ്ദേഹത്തിന്റെ സിനിമയില്‍ ആദ്യമായി അഭിനയിക്കുന്നതുകൊണ്ടും തന്നെയാണ് സിനിമാ പ്രേമികള്‍ക്ക് ഇത്ര ആവേശത്തിനുള്ള കാരണം. 27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിലേക്ക് നന്‍പകല്‍ നേരത്ത് മയക്കം ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ചിത്രത്തിന്റെ ഒരു പുതിയ സ്റ്റില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തൊട്ടുമുന്‍പെത്തിയ റോഷാക്കില്‍ […]