Latest News
‘ബാലചന്ദ്രന്‍ ഒരു പ്രതീകമാണ്, നന്മയുടെ സ്‌നേഹത്തിന്റെ, കാരുണ്യത്തിന്റെ ഒരടയാളം’; മമ്മൂട്ടി ചിത്രം കയ്യൊപ്പിനെക്കുറിച്ച് കുറിപ്പ്
പ്രശസ്ത മലയാളസാഹിത്യകാരനായ അംബികാസുതന്‍ മാങ്ങാട് എഴുതി 2007ല്‍ പുറത്തിറങ്ങിയ സിനിമയാണ് കയ്യൊപ്പ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രം നിര്‍മ്മിച്ചതും രഞ്ജിത്ത് തന്നെയാണ്. ഖുശ്ബു, മുകേഷ്, നീന കുറുപ്പ്, ജാഫര്‍ ഇടുക്കി, മാമുക്കോയ, അനൂപ് മേനോന്‍, നെടുമുടി വേണു തുടങ്ങിയവരാണ് മറ്റ് പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്തത്. ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ മമ്മൂട്ടി അഭിനയിച്ച മികച്ച സിനിമയാണ് കയ്യൊപ്പ്. ഈ സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച നായക കഥാപാത്രം മമ്മൂട്ടിയുടെ കരിയറിലെ […]
“മമ്മൂട്ടിയുടെ ആ സിനിമയുടെ തിരക്കഥ അന്ന് മോഹൻലാലിന്റെ ലൊക്കേഷനിൽ എത്തി”- പിന്നെ സംഭവിച്ചതെന്തെന്ന് ഡെന്നീസ് ജോസഫ് പറഞ്ഞതിങ്ങനെ
മലയാളത്തിൽ ഒരുകാലത്ത് വളരെയധികം തിരക്കുള്ള ഒരു തിരക്കഥാകൃത്ത് ആയിരുന്നു ഡെന്നീസ് ജോസഫ്. താര രാജാക്കന്മാരായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഒക്കെ സൂപ്പർഹിറ്റ് ആയിട്ടുള്ള നിരവധി ചിത്രങ്ങൾക്ക് രചന നിർവഹിച്ചിട്ടുള്ളത് അദ്ദേഹമായിരുന്നു. മമ്മൂട്ടിക്കും മോഹൻലാലിനും ഒക്കെ ഒപ്പം ഒരുപാട് പ്രവർത്തിക്കാൻ സാധിച്ചത് കൊണ്ട് തന്നെ ചില സന്തോഷം നിറഞ്ഞ നിമിഷങ്ങളെ കുറിച്ചും അദ്ദേഹത്തിന് പങ്കുവയ്ക്കാനുണ്ട്. സിനിമ ജീവിതത്തിലെ ചില നിമിഷങ്ങളെ കുറിച്ച് സഫാരി ടിവിയിലെ ചരിത്രം എന്ന പരിപാടിയിൽ അദ്ദേഹം മുൻപ് തുറന്നു പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. […]
‘എക്കാലത്തും സ്വന്തമായി നിലപാടുള്ള ഒരു മനുഷ്യനാണ് പൃഥ്വിരാജ്’ ; മനോജ് കെ ജയന്‍
അഭിനയവും ആലാപനവും ഹൃദയത്തോട് ചേര്‍ത്തുപിടിച്ച നടനാണ് മനോജ്.കെ.ജയന്‍. ഒട്ടനവധി നല്ല കഥാപാത്രങ്ങളാണ് അദ്ദേഹം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. അതില്‍ തന്നെ ഒട്ടനവധി പോലീസ് വേഷങ്ങള്‍ മനോജ് കെ.ജയന്‍ തന്റെ കരിയറില്‍ ചെയ്തിട്ടുണ്ട്. 1990ല്‍ റിലീസായ പെരുന്തച്ചന്‍ 1992-ല്‍ പുറത്തിറങ്ങിയ സര്‍ഗ്ഗം എന്നീ സിനിമകളാണ് അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായത്. സര്‍ഗ്ഗത്തില്‍ കുട്ടന്‍ തമ്പുരാന്‍ എന്ന കഥാപാത്രമാണ് മനോജ്.കെ.ജയന്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് ഒട്ടേറെ സിനിമകളില്‍ നായകനായിട്ടും ഉപനായകനായും വില്ലനായിട്ടും അഭിനയിച്ചു. ചമയം, വെങ്കലം, അനന്തഭദ്രം, പഴശ്ശിരാജ എന്നീ സിനിമകളില്‍ പ്രേക്ഷക […]
“സിനിമ ഇൻഡസ്ട്രിയിൽ ഇത്രയേറെ അപ്ഡേറ്റഡായ ഒരാൾ ഉണ്ടോന്ന് സംശയമാണ്” ; മമ്മൂട്ടിയെ കുറിച്ച് ഹരി നാരായണന്റെ ശ്രദ്ധേയ പോസ്റ്റ്
സോണി ലിവിൽ പ്രദർശനത്തിനെത്തുന്ന വണ്ടർ വുമൺ എന്ന പുതിയ സിനിമയുടെ പ്രമോഷൻ പരിപാടികളുടെ ഭാഗമായി ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ അഞ്ജലി മേനോൻ പറഞ്ഞ പ്രസ്താവനകൾ ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും ട്രോളുകൾക്കും വഴിയൊരുക്കിയിട്ടുണ്ട്. ഒരു സിനിമ എങ്ങിനെയാണ് മേക്ക് ചെയ്യുന്നത് എന്ന പ്രോസസ്സിനെ കുറിച്ച് പഠിച്ചതിനുശേഷമാണ് റിവ്യൂ ചെയ്യേണ്ടത് എന്ന രീതിയിലുള്ള അഞ്ജലി മേനോന്റെ വാക്കുകൾ സൃഷ്ടിച്ച വിവാദം ചെറുതല്ല. ഈ പ്രസ്താവനയെ തള്ളിക്കൊണ്ട് പ്രതികരണവുമായി സോഷ്യൽ മീഡിയയിലും അല്ലാതെയും പലരും […]
‘ഈ മണ്ണില്‍ ജനിച്ച മുസ്ലിങ്ങളെല്ലാം ഭാരതത്തോട് സ്‌നേഹമുള്ളവരാണ്’; സുരേഷ് ഗോപി
സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘മേം ഹൂം മൂസ’. ജിബു ജേക്കബ് ആണ് ചിത്രം സംവിധാനം ചെയ്തത്. മോശമല്ലാത്ത പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. ചിത്രം ഒടിടി സ്ട്രീമിംഗ് 11നായിരുന്നു തുടങ്ങിയത്. വിഷ്ണു നാരായണന്‍ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. ‘മൂസ’ എന്ന സുരേഷ് ഗോപിയുടെ കഥാപാത്രം മിലിട്ടറി പശ്ചാത്തലത്തിലുമാണ് അവതരിപ്പിച്ചിരിക്കുന്നത്. സാമൂഹ്യ വിഷയങ്ങള്‍ക്കൊപ്പം ശക്തമായ കുടുംബ പശ്ചാത്തലവും ബന്ധങ്ങളുടെ കെട്ടുപ്പുമൊക്കെ ഈ ചിത്രത്തിലൂടെ പ്രതിപാദിക്കുന്നുണ്ട്. സൈജു കുറുപ്പ്, ഹരീഷ് കണാരന്‍, ജോണി […]
”ദൃശ്യം മലയാളം’ വളരെ മോശം സിനിമ, ഇതിനേക്കാള്‍ നൂറ് മടങ്ങ് മികച്ചതാണ് സോണി ലൈവിലെ സി ഐ ഡി സീരിയല്‍’; കെ.ആര്‍.കെ
ബോളിവുഡിലെ വിവാദ താരമാണ് കമാല്‍ ആര്‍ ഖാന്‍ എന്ന കെആര്‍കെ. താരങ്ങള്‍ക്കും സിനിമകള്‍ക്കുമെതിരെ ആരോപണങ്ങളും അധിക്ഷേപങ്ങളുമൊക്കെ നടത്തി വാര്‍ത്തകളില്‍ ഇടം നേടുന്ന വ്യക്തിയാണ് കെആര്‍കെ. സ്വയം പ്രഖ്യാപിത സിനിമ നിരൂപകനായ കെആര്‍കെ സൂപ്പര്‍ താരങ്ങളായ സല്‍മാന്‍ ഖാന്‍, അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, ദീപിക പദുക്കോണ്‍, കരണ്‍ ജോഹര്‍, പ്രിയങ്ക ചോപ്ര, ആലിയ ഭട്ട് തുടങ്ങി ബോളിവുഡിലെ മിക്ക മുന്‍നിര താരങ്ങള്‍ക്കുമെതിരെ അധിക്ഷേപ പ്രസ്താവന നടത്തി വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പോലും […]
പതിനൊന്ന് ദിവസം കൊണ്ട് 50 മില്യണ്‍ കാഴ്ചക്കാരുമായി വരിശിലെ ‘രഞ്ജിതമേ’ ഗാനം
ബീസ്റ്റിന് ശേഷം ഇളയദളപതി വിജയ് നായകനായെത്തുന്ന ചിത്രമാണ് വരിശ്. ആരാധകരും പ്രേക്ഷകരും ഒരുപോലെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. വിജയ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് ബാബു നായകനായ ‘മഹര്‍ഷി’ എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ല്‍ ദേശീയ അവാര്‍ഡ് ജേതാവായ വംശി പൈഡിപ്പള്ളിയാണ്. ഏതൊരു വിജയ് ചിത്രത്തിലും എന്നപോലെ വരിശിലെ ഗാനവും ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായികൊണ്ടിരിക്കുന്നത്. രഞ്ജിതമോ എന്ന ഗാനമാണ് ഇപ്പോള്‍ എല്ലാവരും പാടി നടക്കുന്ന വിജയ് ചിത്രത്തിലെ ഗാനം. […]
മോഹന്‍ലാല്‍ കന്നഡയിലേക്ക്….! ഒപ്പം വിജയ് ദേവെരകൊണ്ടയും
മോഹന്‍ലാലിനെ നായകനാക്കി കന്നട സംവിധായകന്‍ നന്ദകുമാര്‍ സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യ ചിത്രമാണ് വൃഷഭ. ചിത്രത്തിന്റെ പ്രഖ്യാപനം ഓണ്‍ലൈനില്‍ വന്‍ തരംഗമായിരുന്നു. മലയാളം-തെലുങ്ക് ഭാഷകളില്‍ പുറത്തിറങ്ങുന്ന സിനിമ, കന്നട,തമിഴ്,ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ അപ്‌ഡേറ്റുകളാണ് പുറത്തുവരുന്നത്. സിനിമയില്‍ മോഹന്‍ലാലിനൊപ്പം തെന്നന്ത്യന്‍ യുവതാരം വിജയ് ദേവരക്കൊണ്ടയും പ്രധാനവേഷത്തിലെത്തുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. തെലുങ്ക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു തെന്നിന്ത്യന്‍ താരം ചിത്രത്തില്‍ അഭിനയിക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. […]
‘മമ്മൂക്കയെ അടുത്തറിയുമ്പോള്‍ അദ്ദേഹത്തിന്റെ സൗന്ദര്യം നാലിരട്ടിയായേ നമുക്ക് തോന്നൂ…’; രഞ്ജിത്ത് ശങ്കര്‍
സംവിധായകനായും തിരക്കഥാകൃത്തായുമെല്ലാം മലയാളികള്‍ക്ക് സുപരിചിതനാണ് രഞ്ജിത്ത് ശങ്കര്‍. 2009-ല്‍ പുറത്തിറങ്ങിയ പാസഞ്ചര്‍ എന്ന ഇദ്ദേഹത്തിന്റെ ആദ്യ ചലച്ചിത്രം തന്നെ രഞ്ജിത്ത് ശങ്കറിന് പ്രശസ്തി നേടിക്കൊടുത്തു. കലാപരമായും, സാമ്പത്തികമായും വിജയം കൈവരിച്ച ഒരു ചിത്രമായിരുന്നു പാസഞ്ചര്‍. ഒരു തിരക്കഥാകൃത്തായി കലാരംഗത്ത് പ്രവേശിച്ച രഞ്ജിത്ത്, ടെലിവിഷന്‍ പരമ്പരകള്‍ക്ക് വേണ്ടിയാണ് ആദ്യമായി തൂലിക ചലിപ്പിക്കുന്നത്. നിഴലുകള്‍, അമേരിക്കന്‍ ഡ്രീംസ് എന്നിവ ഇദ്ദേഹത്തിന്റെ തിരക്കഥയില്‍ സംപ്രേഷണം ചെയ്യപ്പെട്ട പരമ്പരകളായിരുന്നു. ആദ്യചിത്രത്തിനു ശേഷം 2011ലാണ് രഞ്ജിത്തിന്റെ രണ്ടാമത്തെ ചിത്രം പുറത്തിറങ്ങുന്നത്. പൃഥ്വിരാജിനെ നായകനാക്കി പുറത്തിറക്കിയ […]
‘ലാല്‍ ജോസ് സാര്‍ പറഞ്ഞു ലാലേട്ടനെ കണ്ട് പഠിക്കരുതെന്ന്’ ; അന്ന രേഷ്മ രാജന്‍
‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അന്ന രേഷ്മ രാജന്‍. 2017 ല്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ഇറങ്ങിയ സിനിമ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ആ സിനിമയിലെ ‘ലിച്ചി’ എന്ന കഥാപാത്രത്തെ ആണ് അന്ന അവതരിപ്പിച്ചത്. ഇപ്പോഴും ആളുകള്‍ക്കിടയില്‍ ലിച്ചി എന്ന പേരില്‍ ആണ് അന്ന അറിയപ്പെടുന്നത്. തുടര്‍ന്ന് ലാല്‍ ജോസ് സംവിധാനം ചെയ്ത ‘വെളിപാടിന്റെ പുസ്തകം’ എന്ന സിനിമയിലും അന്ന പ്രേക്ഷക ശ്രദ്ധേനേടി. പിന്നീട് താരം ‘ലോനപ്പന്റെ […]