21 Nov, 2025
1 min read

വിജയ് ചിത്രം ‘വരിശി’ന്റെ യുകെയിലെ തിയറ്റര്‍ റൈറ്റ്‌സ് സ്വന്തമാക്കി അഹിംസ എന്റര്‍ടെയ്ന്‍മെന്റ്

ബീസ്റ്റിന് ശേഷം ഇളയദളപതി വിജയ് നായകനായെത്തുന്ന ചിത്രമാണ് വരിശ്. ആരാധകരും പ്രേക്ഷകരും ഒരുപോലെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. വിജയ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് ബാബു നായകനായ ‘മഹര്‍ഷി’ എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ല്‍ ദേശീയ അവാര്‍ഡ് ജേതാവായ വംശി പൈഡിപ്പള്ളിയാണ്. ചിത്രത്തിലെ രഞ്ജിതമേ ഗാനത്തിന് വന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. റിലീസ് ദിനം മുതല്‍ ശ്രദ്ധനേടിയ ഗാനത്തിന് ചുവടുവച്ച് സാധാരണക്കാര്‍ മുതല്‍ സിനിമാ താരങ്ങള്‍ വരെ രംഗത്തെത്തുകയുണ്ടായി. ഭൂരിഭാഗം പേരും […]

1 min read

‘സിനിമയിലെ എന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയായി’ ; ‘കാതല്‍’ ടീമിന് ബിരിയാണി വിളമ്പി മമ്മൂട്ടിയും ജ്യോതികയും

മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘കാതല്‍’. ഇടവേളയ്ക്കു ശേഷം ജ്യോതിക മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് കാതല്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്‍ സൂര്യ എത്തിയത് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഇരുവര്‍ക്കും ഒപ്പമിരുന്ന് ഭക്ഷണം കഴിച്ച ശേഷമാണ് താരം മടങ്ങിയത്. കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ ലൊക്കേഷന്‍ വീഡിയോയും സോഷ്യല്‍ മീഡിയകളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി കമ്പനിയാണ് കാതല്‍ സെറ്റിലെ വീഡിയോ പങ്കുവത്. കാരവാനില്‍ നിന്നും ഇറങ്ങുന്ന മമ്മൂട്ടിയുടെ വീഡിയോയുടെ […]

1 min read

വിജയ് ദേവരകൊണ്ടയുടെ അച്ഛനായി സക്ഷാൽ മോഹൻലാൽ..! ഋഷഭ ഒരുങ്ങുന്നു

ഏതാണ്ട് 40 ലധികം വർഷമായി മലയാള സിനിമാരംഗത്ത് തന്റേതായ സാന്നിധ്യം ഉറപ്പിച്ചു നിൽക്കുകയാണ് നടൻ മോഹൻലാൽ. സിനിമയിൽ ഒരു ഗോഡ് ഫാ‌ദറിന്റെയും സഹായമില്ലാതെ സിനിമയുടെ ഭാഗമായി മാറിയ താരമാണ് മോഹൻലാൽ. വിരലുകൾ കൊണ്ടുപോലും അഭിനയിക്കുന്ന നടനാണ് എന്നാണ് അദ്ദേഹത്തെ എല്ലാവരും വിശേഷിപ്പിക്കാറുള്ളത്. മലയാളത്തിന് പുറമേ ബോളിവുഡിലും തെലുങ്കിലും കന്നടയിലും തമിഴിലും ഒക്കെ തന്നെ തന്റെ സാന്നിധ്യം അദ്ദേഹം തെളിയിക്കുകയും ചെയ്തു. മോഹൻലാലിനെ നായകൻ ആക്കി ഏറ്റവും അടുത്ത സമയത്ത് പ്രഖ്യാപനം നടന്ന ചിത്രമാണ് ഋഷഭ. ഒരു ബിഗ് […]

1 min read

മോഹൻലാലിന്റെ നായികയായി ബോളിവുഡിലെ ഏറ്റവും മികച്ച നടി രാധിക അപ്തെ

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന പുതിയ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത് ഒക്ടോബർ 25 – നായിരുന്നു. മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ചുറി ഫിലിംസ് എന്നിവയുടെ ബാനറിൽ ഷിബു ബേബി ജോൺ ആണ് ചിത്രം നിർമ്മിക്കുന്നത്. ജോൺ ആൻഡ് മേരി ക്രിയേറ്റീവിന്റെ ആദ്യത്തെ […]

1 min read

‘മമ്മൂട്ടിയുടെ പുതിയ സിനിമയിലെ അഭിനയത്തിന് കിടിലന്‍ അഭിപ്രായം വന്നാല്‍ ഉടനെ 80കളിലും 90കളിലും ഇറങ്ങിയ ഒരോന്ന് കൊണ്ട് വരും’ ; കുറിപ്പ്

2022ല്‍ പ്രേക്ഷകരും ആരാധകരും ഒരുപോലെ ആഘോഷിച്ച രണ്ട് മമ്മൂട്ടി ചിത്രങ്ങളാണ് അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്‍വ്വവും നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്കും. ചിത്രങ്ങളിലെ മമ്മൂട്ടിയുടെ ഭാവങ്ങളും ഡയലോഗുകളുമെല്ലാം സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിരുന്നു. ലൂക്ക് ആന്റണിയേയും ഭീഷ്മപര്‍വ്വത്തിലെ മൈക്കിളപ്പന്റേയും ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് താരതമ്യം ചെയ്തിരിക്കുന്ന ട്രോളുകള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. രണ്ട് ചിത്രങ്ങളിലെയും മമ്മൂട്ടിയുടെ ചിരിയെ എടുത്തുകാട്ടി ‘ചെകുത്താന്റെ ചിരി’ എന്ന് വിശേഷിപ്പിച്ചായിരുന്നു പോസ്റ്റുകള്‍. ഇതേതുടര്‍ന്ന് ഡെവിളിഷ് സ്മൈല്‍ എന്ന പേരില്‍ കൊട്ടിഘോഷിക്കുന്ന […]

1 min read

‘കൊല്ലുന്ന ചിരി എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്, റോഷാക്ക് ആയിട്ട് ഇതിനെ താരതമ്യം ചെയ്യരുത്….’

മോഹന്‍ലാലിന്റെ മികച്ച കഥാപാത്രങ്ങളിലൊന്നും മലയാളത്തിലെ മികച്ച സിനിമകളില്‍ ഒന്നുമാണ് സദയം. എം ടി വാസുദേവന്‍ നായരുടെ രചനയില്‍ സിബി മലയില്‍ ആണ് സദയം എന്ന സിനിമ സംവിധാനം ചെയ്തത്. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് സദയത്തിലെ സത്യനാഥന്‍. തിലകന്‍ നെടുമുടി വേണു, മാത്യു എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രം 1992ലാണ് റിലീസ് ചെയ്തത്. എം.ടി. വാസുദേവന്‍ നായര്‍ക്ക് മികച്ച തിരക്കഥാകൃത്തിനുള്ള 1993ലെ ദേശീയപുരസ്‌കാരം ലഭിച്ചത് ഈ സിനിമയിലൂടെയാണ്. ഇപ്പോഴിതാ സദയം എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ […]

1 min read

“ആ സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് കേട്ടിട്ട് അത്ര സുഖം തോന്നിയിരുന്നില്ല, ഇതൊക്കെ വളിപ്പല്ലേന്ന് ചോദിച്ചു” – എന്നാൽ മമ്മൂട്ടി അപ്പോൾ പറഞ്ഞതിങ്ങനെയെന്ന് റഹ്മാൻ

ഒരുകാലത്ത് വളരെയധികം ആരാധകരുണ്ടായിരുന്ന ഒരു കോമ്പിനേഷൻ ആയിരുന്നു മമ്മൂട്ടി റഹ്മാൻ കോമ്പിനേഷൻ. ഈ കോമ്പിനേഷൻ പ്രേക്ഷകർ വളരെയധികം ഇഷ്ടത്തോടെ ഏറ്റെടുത്ത ഒരു കോമ്പിനേഷൻ ആയിരുന്നു. വർഷങ്ങൾക്ക് ശേഷം ഈ ഒരു കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രമായിരുന്നു രാജമാണിക്യം. ഇപ്പോഴും നിരവധി ആരാധകരാണ് ഈ ചിത്രത്തിനുള്ളത്. മമ്മൂട്ടി, റഹ്മാൻ, മനോജ് കെ ജയൻ, സായികുമാർ, സലിം കുമാർ തുടങ്ങി വമ്പൻ താരനിരയായിരുന്നു ഈ ചിത്രത്തിൽ അണിനിരന്നത്. ഇപ്പോൾ ഈ ചിത്രത്തെ കുറിച്ചുള്ള ചില വാർത്തകളാണ് ശ്രദ്ധ നേടുന്നത്. ചിത്രത്തിൽ രാജു […]

1 min read

71ാം വയസ്സിലും മമ്മൂട്ടി ഒരു കംപ്ലീറ്റ് പാക്കേജ് തന്നെയാണ്; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉയരുന്നു

പതിറ്റാണ്ടുകളായി മലയാള സിനിമയിലെ നിറസാന്നിധ്യമായി നിലകൊള്ളുന്ന നടനാണ് മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടി. തൊണ്ണൂറുകളിലൂടെ തുടങ്ങിയ സിനിമാജീവിതം ഇന്നും സജീവമായി തുടരുകയാണ്. പ്രമേയത്തിലെ പുതുമയും വ്യത്യസ്തതയുമാണ് ഇന്നും അദ്ദേഹത്തെ ആകര്‍ഷിക്കുന്നത്. കൂടാതെ, പരിചയ സമ്പന്നരെന്നോ നവാഗതരെന്നോ ഭേദമില്ലാതെയാണ് അദ്ദേഹം സിനിമകള്‍ സ്വീകരിക്കാറുള്ളത്. മമ്മൂട്ടിയിലൂടെ തുടക്കം കുറിച്ച് മലയാളത്തിന്റെ സ്വന്തമായി മാറിയ സംവിധായകര്‍ മലയാള സിനിമയില്‍ ഏറെയാണ്. അത് പോലെ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ റോഷാക്ക് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയായാണ് പ്രേക്ഷകര്‍ ചൂണ്ടികാട്ടുന്നത്. പുഴുവിലെയും […]

1 min read

‘ബിഗ് ബി’ തീം സോംഗില്‍ കാരവാനില്‍ നിന്നിറങ്ങി മമ്മൂട്ടി ; കാതല്‍ ലൊക്കേഷന്‍ വീഡിയോ വൈറല്‍

മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘കാതല്‍’. ഇടവേളയ്ക്കു ശേഷം ജ്യോതിക മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് കാതല്‍. സിനിമയുടെ ബോര്‍ഡുകളും പോസ്റ്ററുകളും ഇതിനോടകം ശ്രദ്ധ നേടുകയുണ്ടായി. മമ്മൂട്ടി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതായി കാണിക്കുന്ന ചിത്രങ്ങളും പോസ്റ്ററുകളും പുറത്തു വന്നിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്‍ സൂര്യ എത്തിയത് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഇരുവര്‍ക്കും ഒപ്പമിരുന്ന് ഭക്ഷണം കഴിച്ച ശേഷമാണ് താരം മടങ്ങിയത്. ചിത്രത്തിന്റേതായി പുറത്തുവരുന്ന വാര്‍ത്തകളെല്ലാം തന്നെ നിമിഷനേരംകൊണ്ടാണ് ആരാധകര്‍ […]

1 min read

‘മമ്മൂക്കയുമായി അഭിനയിച്ചത് പ്രപഞ്ചത്തിന്റെ ഗൂഢാലോചന ആയിട്ടാണ് തോന്നിയത്’; പാര്‍വ്വതി തിരുവോത്ത്

മലയാളത്തിന്റെ പ്രിയ നടിയാണ് പാര്‍വ്വതി തിരുവോത്ത്. നിരവധി ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ പാര്‍വതി സോഷ്യല്‍ മീഡിയയിലും സജീവമാണ്. പലപ്പോഴും മലയാള സിനിമയുമായുമായി ബന്ധപ്പെട്ട ഒട്ടേറെ ശ്രദ്ധേയമായ ആശയങ്ങള്‍ പങ്കുവെച്ച് പാര്‍വതി എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന ഒരാള്‍ കൂടിയാണ്. മുപ്പത്തിനാലുകാരിയായ പാര്‍വതി 2006ല്‍ ഔട്ട് ഓഫ് എന്ന ചലച്ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. നോട്ട്ബുക്ക്, സിറ്റി ഓഫ് ഗോഡ്, മരിയാന്‍, ബാംഗ്ലൂര്‍ ഡെയ്‌സ്, എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി, ടേക്ക് ഓഫ് എന്നീ ചലച്ചിത്രങ്ങളില്‍ […]