22 Nov, 2025
1 min read

‘അമിതാഭ് ബച്ചന്റെ താരപദവി അനുമതിയില്ലാതെ മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് അവകാശങ്ങളുടെ ലംഘനമാണ്’ ; കോടതി

ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ പേരോ ചിത്രമോ ശബ്ദമോ അദ്ദേഹത്തിന്റെ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് ഡല്‍ഹി ഹൈക്കോടതി. വ്യക്തി എന്ന നിലയ്ക്ക് തന്റെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അമിതാഭ് ബച്ചന്‍ നല്‍കിയ ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ‘വ്യക്തിത്വ അവകാശം’ (പഴ്‌സനാലിറ്റി റൈറ്റ്‌സ്) സംരക്ഷിക്കാന്‍ ബച്ചന്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെയാണ് അമിതാഭ് ബച്ചനു വേണ്ടി ഹാജരായത്. ജസ്റ്റിസ് നവീന്‍ ചാവ്ലയാണ് വിധി പറഞ്ഞത്. അതേസമയം, ഹര്‍ജിയില്‍ കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ […]

1 min read

ബോളിവുഡിനെ അമ്പരപ്പിച്ച് ‘ദൃശ്യം 2’ ; 7ാം ദിവസം 100 കോടി ക്ലബ്ബിലേക്ക്!

ബോളിവുഡില്‍ സൂപ്പര്‍ഹിറ്റ് പട്ടികയിലേക്ക് കുതിക്കുകയാണ് ദൃശ്യം 2. ആദ്യദിനം 15 കോടി കളക്ഷന്‍ ലഭിച്ചിരുന്ന ചിത്രം ഏഴാം ദിനം ആകുമ്പോള്‍ വന്‍ വിജയത്തോടെ മുന്നേറുകയാണ്. 7ാം ദിവസം 100 കോടി ക്ലബ്ബിലേക്ക് എത്തുകയാണ് ദൃശ്യം 2. ഇന്ത്യയില്‍ നിന്ന് മാത്രമാണ് ദൃശ്യം 2 നൂറു കോടി കളക്ഷന്‍ നേടിയിരിക്കുന്നത്. റിലീസ് ദിവസം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. ശനിയും ഞായറും ചിത്രം കാണാന്‍ ആയി വന്‍ തിരക്കായിരുന്നു മിക്കയിടത്തും കാണാന്‍ സാധിച്ചിരുന്നത്. തിങ്കള്‍, ചൊവ്വ, ബുധന്‍ […]

1 min read

‘ഫൈറ്റ് സീന്‍ ചെയ്യുമ്പോള്‍ ശരിക്കും അടി കിട്ടിയിട്ടുണ്ട്’ ; ജോണി കുണ്ടറ

മലയാളത്തില്‍ നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്തിട്ടുള്ള നടനാണ് ജോണി കുണ്ടറ. മാത്രമല്ല വിവിധ ഭാഷകളിലായി അദ്ദേഹം അഞ്ഞൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1979-ല്‍ നിത്യവസന്തം എന്ന സിനിമയിലൂടെയാണ് അദ്ദേഹം സിനിമ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ മേപ്പടിയാന്‍ എന്ന സിനിമയാണ് അദ്ദേഹം ഏറ്റവും അവസാനം അഭിനയിച്ച പുതിയ ചിത്രം. ഇപ്പോഴിതാ, തന്റെ അഭിനയ ജീവിതത്തെ കുറിച്ച് മനസ്സുതുറക്കുകയാണ് ജോണി. മികച്ച ഫുട്‌ബോള്‍ കളിക്കാരനായിരുന്നു ജോണി. ഗോള്‍കീപ്പറായതിനാല്‍ തന്നെ സിനിമയില്‍ ഇടികൊണ്ട് വീഴാനും ഡൈവ് […]

1 min read

“ലോകത്തിൽ എനിക്ക് ഏറ്റവും സുന്ദരി എന്ന് തോന്നിയത് ഭാര്യ ആയതുകൊണ്ട് തന്നെയാണ് ഞാൻ അവളെ കല്യാണം കഴിച്ചത്” – മമ്മൂട്ടി

മലയാളി പ്രേക്ഷകർക്ക് ഇന്നും ഒരു അഭിമാനത്തോടെ തന്നെ പറയാൻ സാധിക്കുന്ന നടനാണ് മമ്മൂട്ടി. അദ്ദേഹം തന്റെ നിലപാടുകൾ കൊണ്ടും അഭിനയം കൊണ്ടുമൊക്കെ ഇന്നും മലയാളികളെ വിസ്മയിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. മലയാളവും കടന്ന് അന്യഭാഷയിൽ പോലും നിരവധി ആരാധകരെയാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോൾ ഇതാ കൈരളി ടിവിയിൽ സംപ്രേഷണം ചെയ്ത മമ്മൂട്ടിയുടെ ഒരു പഴയകാല അഭിമുഖമാണ് വൈറലായി മാറുന്നത്. ഈ അഭിമുഖത്തിൽ മമ്മൂട്ടിയോട് ചോദിക്കുന്ന ഒരു രസകരമായ ചോദ്യവും അതിന് മമ്മൂട്ടി നൽകുന്ന മറുപടിയുമാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.   […]

1 min read

ലക്കി സിങ്ങായി മോഹന്‍ലാല്‍ തകര്‍ത്താടിയ ‘മോണ്‍സ്റ്റര്‍’ ; ഇനി ഒടിടിയില്‍ കാണാം

മലയാളത്തിന്റെ കൊമേര്‍ഷ്യല്‍ തിരക്കഥാകൃത്തായ ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ഹിറ്റ് മേക്കര്‍ വൈശാഖ് സംവിധാനം ചെയ്ത്, ആശിര്‍വാദ് സിനിമാസ് നിര്‍മിക്കുന്ന മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്റര്‍ തിയേറ്ററുകളില്‍ സമ്മിശ്രപ്രതികരണം ആയിരുന്നു നേടിയത്. പുലിമുരുകന് ശേഷം മോഹന്‍ലാലിന് വേണ്ടി ഇരുവരും ഒന്നിക്കുന്ന സിനിമയാണ് മോണ്‍സ്റ്റര്‍ എന്നതാണ് ഏറ്റവും വലിയ പ്രേത്യേകത. വലിയ ഹൈപ്പ് കൊടുത്തില്ല എങ്കിലും പ്രതീക്ഷകള്‍ ആരാധകര്‍ക്കിടയില്‍ ഉണ്ടായിരുന്നു. ലക്കി സിങ് എന്ന കഥാപാത്രമായി മോണ്‍സ്റ്ററില്‍ മോഹന്‍ലാല്‍ തകര്‍ത്താടി. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസംബര്‍ രണ്ടിന് ചിത്രം ഒടിടിയില്‍ […]

1 min read

‘കാലം എത്ര കഴിഞ്ഞാലും തന്മാത്ര എന്ന സിനിമ ഒരു തവണ കൂടി കാണാന്‍ മടിക്കുന്ന ഒരു പ്രേക്ഷകന്‍ ആണ് ഞാന്‍, കാരണം…..’

നമ്മുടെയെല്ലാം ജീവിതം പലതരം ഓര്‍മകളുടെ ശേഖരമാണെന്ന് പറയാറുണ്ട്. അപ്പോള്‍ ഓര്‍മ്മകള്‍ ഇല്ലാത്ത ജീവിതം എങ്ങനെയാവും… പലര്‍ക്കും ചിന്തിക്കാന്‍ പോലുമാകാത്ത ആ അവസ്ഥയെ പറ്റി പറഞ്ഞ സിനിമയായിരുന്നു തന്മാത്ര. ബ്ലെസ്സിയാണ് 2005 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തത്. തന്മാത്രയിലെ ഓര്‍മ്മക്കും മറവിക്കുമിടയില്‍ സഞ്ചരിക്കുന്ന മോഹന്‍ലാലിന്റെ രമേശന്‍ നായര്‍ മലയാളികള്‍ ഒരിക്കലും മറക്കാത്ത കഥാപാത്രമാണ്. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്ത ചിത്രങ്ങളിലൊന്നായിരുന്നു തന്മാത്ര. മോഹന്‍ലാല്‍, മീര വസുദേവ്, അര്‍ജുന്‍ ലാല്‍, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, […]

1 min read

‘പ്രകാശ് രാജമടക്കമുള്ള പല നടന്മാര്‍ക്കും ഞാന്‍ ഡബ്ബ് ചെയ്തു, എനിക്ക് വേണ്ടി ഒറ്റയൊരുത്താനും ഡബ്ബ് ചെയ്യാന്‍ തയ്യാറായില്ല’; ഷമ്മി തിലകന്‍

മലയാള സിനിമയുടെ മഹാ നടനാണ് തിലകന്‍. മണ്‍മറഞ്ഞ് പോയെങ്കിലും ഇന്നും പല കഥാപാത്രങ്ങളിലൂടെയും അദ്ദേഹം മലയാളി സിനിമാ പ്രേമികള്‍ക്കിടയില്‍ ജീവിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മക്കളും സിനിമാ രംഗത്തെ സജീവ സാന്നിധ്യമാണ്. മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് ഷമ്മി തിലകന്‍. അഭിനേതാവെന്ന നിലയിലും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്ന നിലയുമെല്ലാം ഷമ്മി തിലകന്‍ കയ്യടി നേടിയിട്ടുണ്ട്. തന്റെ നിലപാടുകളിലൂടേയും ഷമ്മി തിലകന്‍ വാര്‍ത്തകളില്‍ നിറയാറുണ്ട്. അച്ഛന്‍ തിലകനെ പോലെ തന്നെ തനിക്ക് ന്യായമെന്ന് തോന്നുന്നത് മറയില്ലാതെ പറയുന്ന വ്യക്തിയാണ് ഷമ്മി. താരസംഘടനയായ […]

1 min read

”മാറി കൊണ്ടിരിക്കുന്ന സിനിമലോകം, അവിടെ കാഴ്ച്ചക്കാരനായി ഇരിക്കാന്‍ മമ്മൂട്ടിയെപോലെ ഒരു നടന് എങ്ങനെ സാധിക്കും…..”

മലയാളികള്‍ ഇതുവരെ കാണാത്ത കഥപറച്ചിലുമായി എത്തി സിനിമാസ്വാദകരെ തിയറ്ററുകളില്‍ പിടിച്ചിരുത്തിയ സിനിമയാണ് മമ്മൂട്ടി നായകനായെത്തിയ റോഷാക്ക്. അത്ര പരിചിതമല്ലാത്ത ടൈറ്റില്‍ പ്രഖ്യാപനം മുതല്‍ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച ചിത്രത്തില്‍ ലൂക്ക് ആന്റണിയായി മമ്മൂട്ടി നിറഞ്ഞാടിയപ്പോള്‍, അത് അദ്ദേഹത്തിന്റെ കരിയറിലെ മറ്റൊരു നാഴിക കല്ലായി മാറുകയായിരുന്നു. തികച്ചും പരീക്ഷണ ചിത്രമെന്ന് പറയാവുന്ന നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്കില്‍ അഭിനയിക്കുകയും ഒപ്പം നിര്‍മ്മിക്കാനും കാണിച്ച മമ്മൂട്ടിയുടെ ധൈര്യം പ്രേക്ഷകര്‍ പ്രശംസകള്‍ കൊണ്ട് മൂടി. ഇതിനിടയില്‍ ജിയോ ബേബി സംവിധാനം ചെയ്യുന്ന […]

1 min read

‘മോഹന്‍ലാലിന്റെ മികച്ച പത്തു വേഷങ്ങളില്‍ ഒന്നാണ് സദയത്തിലെ സത്യനാഥന്റേത്’; കുറിപ്പ്

മോഹന്‍ലാലിന്റെ മികച്ച കഥാപാത്രങ്ങളിലൊന്നും മലയാളത്തിലെ മികച്ച സിനിമകളില്‍ ഒന്നുമാണ് സദയം. എം ടി വാസുദേവന്‍ നായരുടെ രചനയില്‍ സിബി മലയില്‍ ആണ് സദയം എന്ന സിനിമ സംവിധാനം ചെയ്തത്. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് സദയത്തിലെ സത്യനാഥന്‍. തിലകന്‍ നെടുമുടി വേണു, മാത്യു എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രം 1992ലാണ് റിലീസ് ചെയ്തത്. എം.ടി. വാസുദേവന്‍ നായര്‍ക്ക് മികച്ച തിരക്കഥാകൃത്തിനുള്ള 1993ലെ ദേശീയപുരസ്‌കാരം ലഭിച്ചത് ഈ സിനിമയിലൂടെയാണ്. സദയത്തിലെ മോഹന്‍ലാലിന്റെ അഭിനയം ഞാന്‍ എഴുതിയതിനും […]

1 min read

‘മോഹന്‍ലാലിന്റെ ഏറ്റവും അണ്ടര്‍റേറ്റഡ് ആയ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ചന്ദ്രലേഖയിലെ അപ്പുക്കുട്ടന്‍’; വൈറല്‍ കുറിപ്പ്

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റ് സിനിമകളിലൊന്നാണ് ചന്ദ്രലേഖ. കോമഡിക്ക് പ്രാധാന്യം നല്‍കി പുറത്തിറങ്ങിയ ചിത്രം ഇന്നും പ്രേക്ഷകര്‍ കണ്ട് രസിക്കുന്നുണ്ട്. മോഹന്‍ലാലിനെ നായകനാക്കി ഫാസില്‍ നിര്‍മിച്ച് പ്രിയദര്‍ശനം സംവിധായം ചെയ്ത ചിത്രം 1997 സെപ്റ്റംബര്‍ അഞ്ചിനാണ് റിലീസാകുന്നത്. 1980 കളുടെ അവസാനത്തിലും 1990 കളുടെ തുടക്കത്തിലും ജനപ്രിയമായിരുന്ന ശ്രീനിവാസന്‍ – മോഹന്‍ലാല്‍ ജോടിയുടെ കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവായിരുന്നു ഈ ചിത്രം. 1995-ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ വൈല്‍ യു വേര്‍ സ്ലീപ്പിംഗില്‍ നിന്ന് പ്രചോദനം […]