22 Nov, 2025
1 min read

ശരീര ഭാരം കുറച്ച് പുത്തന്‍ മേക്കോവറില്‍ വിജയ് സേതുപതി ; മിറര്‍ സെല്‍ഫി വൈറലാവുന്നു

മലയാളികള്‍ക്ക് ഏറ്റവുമധികം പ്രിയപ്പെട്ട തമിഴ് നടനാണ് വിജയ് സേതുപതി. തെന്നിന്ത്യ മുഴുവന്‍ നിരവധി ആരാധകരാണ് താരത്തിനുള്ളത്. സിനിമകളില്‍ നായക വേഷങ്ങളിലും വില്ലന്‍ വേഷങ്ങളിലും ഒരുപോലെ തിളങ്ങുന്ന നടന്‍, സിനിമയ്ക്ക് പുറത്തുള്ള തന്റെ ഇടപെടലുകള്‍ കൊണ്ടും നിറയെ ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. മക്കള്‍ സെല്‍വന്‍ എന്നാണ് ആരാധകര്‍ വിജയ് സേതുപതിയെ വിളിക്കുന്നത്. ഏത് കഥാപാത്രങ്ങളും അതിന്റെ പൂര്‍ണതയോടെ അവതരിപ്പിക്കുന്ന നടനാണ് വിജയ് സേതുപതി. സിനിമയില്‍ ചെറിയ വേഷങ്ങളില്‍ നിന്ന് തുടങ്ങിയ അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ ഇടം കണ്ടെത്തിയതും […]

1 min read

വ്യത്യസ്ത ഗെറ്റപ്പില്‍ അപര്‍ണ ബാലമുരളി; ‘കാപ്പ’ യുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

‘കടുവ’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസും, പൃഥ്വിരാജ് സുകുമാരനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കാപ്പ. ജിആര്‍ ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ‘ശംഖുമുഖി’യെ ആസ്പദമാക്കിയാണ് ഈ സിനിമ ഒരുങ്ങുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അതേസമയം, പൃഥ്വിരാജിന്റെ ആരാധകര്‍ റെ ഏആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ‘കാപ്പ’യുടെ അപ്‌ഡേറ്റുകള്‍ക്കെല്ലാം ഓണ്‍ലൈനില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തില്‍ അപര്‍ണാ ബാലമുരളി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വിരാജ്. തിരുവനന്തപുരത്തെ ലോക്കല്‍ ഗുണ്ടകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് […]

1 min read

ഉണ്ണി മുകുന്ദന്‍ നായകനായ ‘മാളികപ്പുറം’ ; ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി

മലയാളികളുടെ പ്രിയതാരമാണ് ഉണ്ണി മുകുന്ദന്‍. ‘മല്ലു സിംഗ്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ താരം ഇന്ന് മലയാള സിനിമയിലെ മുന്‍നിര യുവതാരങ്ങളില്‍ ഒരാളാണ്. മസിലളിയന്‍ എന്ന് മലയാളികള്‍ വിളിക്കുന്ന ഉണ്ണി മുകുന്ദന്‍ അഭിനേതാവിന് പുറമെ നല്ലൊരു ഗായകനും നിര്‍മ്മാതാവുമാണെന്ന് ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. ഉണ്ണിമുകുന്ദന്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് മാളികപ്പുറം. നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ […]

1 min read

‘ഈ വര്‍ഷം കണ്ടതില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം ‘തല്ലുമാല” യാണെന്ന് ലോകേഷ് കനകരാജ്

തമിഴിലെ പ്രശസ്ത സംവിധായകനാണ് ലോകേഷ് കനകരാജ്. ചുരുങ്ങിയ കാലം കൊണ്ടാണ് അദ്ദേഹം മികച്ച സംവിധായകന്‍ എന്ന നിലയില്‍ പ്രശസ്തനായത്. തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകനാണ് അദ്ദേഹം. 2017ല്‍ മാനഗരം എന്ന ചിത്രവുമായി തമിഴ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച ലോകേഷ് മാനഗരം, കൈതി, മാസ്റ്റര്‍ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ് സംവിധാനം ചെയ്തത്. അതില്‍ ഏറ്റവും ഒടുവില്‍ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ വിക്രം എന്ന ചിത്രം സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെയിടയില്‍ ഇടം നേടിയിരുന്നു. കമല്‍ഹാസനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രം വന്‍ […]

1 min read

‘ സാംസ്‌കാരിക മന്ത്രിയും അയാളുടെ വിവരകേടും’ ; വിമര്‍ശിച്ച് ഹരീഷ് പേരടി

നിയമസഭയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതിനിടയില്‍ നടന്‍ ഇന്ദ്രന്‍സിനെ പരിഹസിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തി മന്ത്രി വിഎന്‍ വാസവനെതിരെ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി രംഗത്ത്. സാംസ്‌കാരിക മന്ത്രി പറഞ്ഞത് വിവരക്കേട് ആണ്. ഫാന്‍സ് അസോസിയേഷന്‍ എന്ന സംഘടനാ സംവിധാനമില്ലാതെ ജനമനസ്സുകളില്‍ ഒന്നാം സ്ഥാനത്തെത്തിയ മഹാനടനാണ് ഇന്ദ്രന്‍സെന്ന് ഹരീഷ് പേരടി പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയാണ് നടന്‍ പ്രതികരണവുമായി രംഗത്ത് എത്തിയത്. ഹരീഷ് പേരടിയുടെ കുറിപ്പിനു താഴെ നിരവധി പേരാണ് നടന്‍ ഇന്ദ്രന്‍സിനെ സപ്പോര്‍ട്ട് ചെയ്ത് എത്തിയത്. കൂടാതെ മന്ത്രിയുടെ പരാമര്‍ശത്തെ […]

1 min read

‘ബച്ചന്റെ ഉയരമെനിക്കില്ല, അദ്ദേഹത്തിന്റെ കുപ്പായം എനിക്ക് പാകമാവുകയുമില്ല, മന്ത്രി പറഞ്ഞതില്‍ തനിക്ക് വിഷമം ഇല്ലെന്ന് ഇന്ദ്രന്‍സ്

നിയമസഭയില്‍ സാംസ്‌കാരിക മന്ത്രി വിഎന്‍ വാസവന്‍ നടത്തിയ പരാമര്‍ശത്തില്‍ മറുപടിയുമായി നടന്‍ ഇന്ദ്രന്‍സ് രംഗത്ത്. ‘മന്ത്രി നടത്തിയ പരാമര്‍ശത്തില്‍ തനിക്ക് വിഷമമോ ബുദ്ധിമുട്ടോ ഇല്ല. ഇന്ത്യാ രാജ്യത്ത് എല്ലാവര്‍ക്കും എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. മന്ത്രി അങ്ങനെ പറഞ്ഞതില്‍ എനിക്ക് വിഷമം ഇല്ല. അമിതാഭ് ബച്ചന്റെ ഉയരം എനിക്കില്ല. അദ്ദേഹത്തിന്റെ കുപ്പായം എനിക്ക് പാകമാവുകയും ഇല്ല. അത് സത്യമല്ലേ ഞാന്‍ കുറച്ച് പഴയ ആളാണ്. ഉള്ളത് ഉള്ളതു പോലയല്ലേ പറയേണ്ടത്. ഇതിലെനിക്ക് ബോഡി ഷെയിമിങ് ഒന്നും തോന്നുന്നില്ല. […]

1 min read

‘കോണ്‍ഗ്രസിന് ഇപ്പോള്‍ ഇന്ദ്രന്‍സിന്റെ വലിപ്പം’; പരിഹാസ പരാമര്‍ശം നടത്തി മന്ത്രി വിഎന്‍ വാസവന്‍

നിയമസഭയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതിനിടയില്‍ നടന്‍ ഇന്ദ്രന്‍സിനെ പരിഹസിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തി സാംസ്‌കാരിക മന്ത്രി വിഎന്‍ വാസവന്‍. ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തി നില്‍ക്കുന്നുവെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. അതേസമയം, ഇന്ദ്രന്‍സിനെതിരെ ബോഡി ഷെയിമിങ് നടത്തിയ സാംസ്‌കാരിക വകുപ്പ് മന്ത്രി വിഎന്‍ വാസവനെതിരെ സോഷ്യല്‍ മീഡിയയില്‍ നിന്നും സിനിമാ മേഖലയില്‍ ഉള്ളവരില്‍ നിന്നും വലിയ വിമര്‍ശനമാണ് ഉയരുന്നത്. മന്ത്രിയുടെ പരാമര്‍ശം ബോഡിഷെയിമിങ് ആണെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ് […]

1 min read

‘അയാള്‍ പറഞ്ഞത് പോലെ തന്നെ അയാള്‍ മാറിയിട്ടുമില്ല, അയാള്‍ക്ക് മാറാനും പറ്റില്ല’; ലിജോ ജോസ് പെല്ലിശ്ശേരിയെക്കുറിച്ച് കുറിപ്പ്

മലയാളത്തിന്റെ സിനിമാ സങ്കല്‍പ്പങ്ങള്‍ക്ക് വേറിട്ട വഴികള്‍ തീര്‍ക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അത്‌കൊണ്ട് തന്നെ അദ്ദേഹത്തിന്റെ സിനിമകള്‍ പ്രഖ്യാപനം മുതല്‍ റിലീസാവുന്നത് വരെ ചര്‍ച്ചചെയ്യപ്പെടുകയും ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയും ചെയ്യും. ഇന്നലെയാണ് ഐഎഫ്എഫ്‌കെ വേദിയില്‍ മമ്മൂട്ടിയും ലിജോയും ആദ്യമായി ഒന്നിച്ച നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രം പ്രദര്‍ശിപ്പിച്ചത്. ചിത്രത്തിന് വളരെ മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. മമ്മൂട്ടിയുടേയും ലിജോയുടേയും കരിയറിലെ മികച്ച ചിത്രമെന്നാണ് എല്ലാവരും തന്നെ പറയുന്നത്. ഇനി അടുത്തതായി ലിജോ ജോസിന്റെ അടുത്ത ചിത്രം […]

1 min read

പഴയ മോഹൻലാലിനെ സിനിമകളിൽ കാണാനില്ല, ഷൈൻ ടോം ചാക്കോ

യുവതലമുറയിലെ ശ്രദ്ധേയനായ നടനാണ് ഷൈൻ ടോം ചാക്കോ. തന്റെ അഭിനയ പാടവം കൊണ്ട് വെള്ളിത്തിരയിൽചുരുങ്ങിയ കാലയളവിൽ അത്ഭുതപ്പെടുത്തുന്ന അഭിനയം കാഴ്ചവെച്ച നടൻ കൂടിയാണ് അദ്ദേഹം. ജൂനിയർ ആക്ടറായി വന്ന അദ്ദേഹം മലയാള സിനിമയിൽ പ്രമുഖ മുൻനിര താരങ്ങളിൽ ഒരാളായി വളർന്നു കഴിഞ്ഞു. കഠിനാധ്വാനവും അർപ്പണ മനോഭാവവും അതിനു പിന്നിൽ ഉണ്ടെന്ന് പറയാതിരിക്കാനാവില്ല. സിനിമകൾ തിരഞ്ഞെടുക്കുന്നതിലെ വൈദക്‌തവും അദ്ദേഹത്തെ മറ്റു നടന്മാരിൽ നിന്നും വേറിട്ടതാക്കി. ചുരുങ്ങിയ സമയം കൊണ്ട് തന്നെ  അഭിനയ പ്രാധാന്യം നിറഞ്ഞ സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി […]

1 min read

”ഇത്രയും നാള്‍ ഓടുകയായിരുന്നില്ലേ ഇനി കുറച്ച് ഇരിക്കാം, ഉറങ്ങാം”; നന്‍പകല്‍ നേരത്ത് മയക്കത്തെക്കുറിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം അക്കാരണത്താല്‍ തന്നെ പ്രഖ്യാപന സമയം മുതല്‍ സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ഒന്നാണ്. മമ്മൂട്ടിക്കമ്പനി എന്ന തന്റെ പുതിയ നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് ഇത്. ഇപ്പോഴിതാ ഐഎഫ്എഫ്‌കെ വേദിയില്‍വെച്ച് ലിജോ ജോസ് സംസാരിച്ച കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. തന്റെ മറ്റ് സിനികളില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു സിനിമയാണ് നന്‍പകല്‍ നേരത്ത് മയക്കമെന്നും ഇത്രയും നാള്‍ ഓടുകയായിരുന്നല്ലോ ഇനികുറച്ച് ഉറങ്ങാമെന്നും ലിജോ […]