22 Nov, 2025
1 min read

ഇതിലിപ്പോ മാപ്പ് പറയാന്‍ എന്താണ് തെറ്റ്, എന്താണ് ബോഡി ഷെയിമിംങ് ? കുറിപ്പ് വൈറല്‍

ജൂഡിന്റെ പുതിയ ചിത്രമായ 2018ന്റെ ടീസര്‍ ലോഞ്ചിനിടെ ‘ജൂഡ് ആന്റണിക്ക് തലയില്‍ മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിമുണ്ട്’ എന്ന മമ്മൂട്ടിയുടെ വാക്കുകള്‍ നിരവധി വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മമ്മൂട്ടി നടത്തിയത് ബോഡി ഷെയ്മിംഗ് ആണെന്ന് ഒരു വിഭാഗം ആരോപിക്കുകയായിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം ഖേദ പ്കടനവുമായി മമ്മൂട്ടിയും രംഗത്തെത്തുകയുണ്ടായി. ജൂഡ് ആന്റണിയെ പ്രകീര്‍ത്തിക്കുന്ന ആവേശത്തില്‍ ഉപയോഗിച്ച വാക്കുകള്‍ ചിലരെ അലോസരപ്പെടുത്തിയതില്‍ തനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ മേലില്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നുവെന്നും മമ്മൂട്ടി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ […]

1 min read

“ഫൈറ്റിന്റെ കാര്യത്തിൽ മോഹൻലാലിനോളം ഫ്ലെക്സിബിലിറ്റി ഉള്ള ഒരു നടൻ ദക്ഷിണേന്ത്യൻ സിനിമയിൽ ഇല്ല” – ത്യാഗരാജൻ മാസ്റ്റർ

മലയാള സിനിമയിൽ സ്വാഭാവിക അഭിനയം കൊണ്ട് എന്നും പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുള്ള നടനാണ് മോഹൻലാൽ. നടനം കൊണ്ട് അദ്ദേഹം ഒരു വിസ്മയം തീർക്കുന്നതു കൊണ്ടു തന്നെയാണല്ലോ നടനവിസ്മയം എന്ന് അദ്ദേഹത്തെ ആരാധകർ വിളിക്കുന്നത്. ഇപ്പോൾ ഇന്ത്യൻ സിനിമയിലെ ഫൈറ്റ് മാസ്റ്റർ ആയ ത്യാഗരാജൻ മാസ്റ്റർ മോഹൻലാലിനെ കുറിച്ച് പറയുന്ന വാക്കുകൾ ഒക്കെയാണ് ശ്രദ്ധ നേടുന്നത്. ഏകദേശം 1970 കൾ മുതൽ തന്നെ ദക്ഷിണേന്ത്യൻ സിനിമകളിലൊക്കെ ജോലി ചെയ്യുകയാണ് ത്യാഗരാജൻ. ഒട്ടുമിക്ക എല്ലാ സൂപ്പർ നായകന്മാർക്കൊപ്പവും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. […]

1 min read

‘താന്‍ ഏറെ ഇഷ്ടപ്പെടുന്നവ യാത്ര, സാഹസികത, സംഗീതം’; പ്രണവിന്റെ ആദ്യ റീല്‍സ് വീഡിയോ വൈറലാവുന്നു

മലയാള സിനിമയില്‍ എത്തുന്നതിന് മുമ്പ് തന്നെ ആരാധകരെ നേടിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. നടന്‍ മോഹന്‍ലാലിന്റെ മകനെന്ന ലേബലില്‍ വെള്ളിത്തിരയില്‍ എത്തിയ താരത്തിന് ആദ്യ സിനിമ കൊണ്ട് തന്നെ സിനിമയില്‍ തന്റേതായൊരു സ്ഥാനം സ്വന്തമാക്കാന്‍ സാധിച്ചു. സിനിമയ്ക്കപ്പുറം താരപുത്രന്റെ സ്വകാര്യ ജീവിതമാണ് പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുന്നത്. സിനിമയെക്കാള്‍ ഏറെ യാത്രകളെ സ്നേഹിക്കുന്ന പ്രണവിന്റെ ചിത്രങ്ങളും വീഡിയോകളും ഏറെ ശ്രദ്ധനേടാറുണ്ട്. താരത്തിന്റെ സാഹസിക യാത്രകള്‍ കണ്ട് ‘മല്ലു സ്പൈഡര്‍മാന്‍’ എന്നാണ് ആരാധകര്‍ പ്രണവിനെ വിശേഷിപ്പിച്ചത്. റിയല്‍ ലൈഫ് ചാര്‍ളി […]

1 min read

ഹൊറര്‍ ത്രില്ലറുമായി ഇന്ദ്രന്‍സിന്റെ ‘വാമനന്‍’! ആദ്യ പ്രതികരണം ഇങ്ങനെ

എ ബി ബിനില്‍ സംവിധാനം ചെയ്ത്, ഇന്ദ്രന്‍സ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘വാമനന്‍’. തികച്ചും ദുരൂഹത നിറഞ്ഞ ഹൊറര്‍ ത്രില്ലറായാണ് ‘വാമനന്‍’ റിലീസിനായി എത്തിയിരിക്കുന്നത്. തിയേറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണത്തോടെ ചിത്രം മുന്നേറുകയാണ്. കുടുംബസമേതം കാണേണ്ട ഒരു ചിത്രമാണ് ‘വാമനന്‍’ എന്നും ഇന്ദ്രന്‍സിന്റെ മികച്ച പ്രകടനമാണെന്നുമാണ് പ്രേക്ഷക പ്രതികരണം. ‘വാമനന്‍’ എന്ന വ്യക്തിയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങള്‍ ആണ് ചിത്രത്തിന്റെ പ്രമേയം. ഹൈറേഞ്ചിലെ ഒരു റിസോര്‍ട്ടിലെ മാനേജരാണ് വാമനന്‍. പുതിയതായി അദ്ദേഹം വാങ്ങിയ […]

1 min read

തെലുങ്കില്‍ തിളങ്ങാന്‍ മലയാളത്തിന്റ സ്വന്തം ജയറാം എത്തുന്നു! രവി തേജ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്

രവി തേജ നായകനായി എത്തുന്ന പുതിയ തെലുങ്ക് ചിത്രമാണ് ധമാക്ക. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. പ്രവീണ്‍ കുമാര്‍ ബെസവഡ രചന നിര്‍വ്വഹിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ത്രിനാഥ റാവു നക്കിനയാണ്. റാം പൊതിനേനി നായകനായ ഹലോ ഗുരു പ്രേമ കോശമേയ്ക്കു ശേഷം ത്രിനാഥ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ രവി തേജ ഇരട്ടവേഷത്തിലാണ് എത്തുന്നത്. കൂടാതെ, ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളത്തിന്റെ സ്വന്തം നടനായ ജയറാം […]

1 min read

തമിഴില്‍ വീണ്ടും സുരേഷ് ഗോപി! വിജയ് ആന്റണിയുടെ ‘തമിഴരശന്‍’ തിയേറ്ററുകളിലേക്ക്

പല കാരണങ്ങളാല്‍ റിലീസ് നീണ്ടുപോയ തമിഴ് ചിത്രമാണ് തമിഴരശന്‍. എന്നാല്‍ ഇപ്പോള്‍ ചിത്രം ഡിസംബര്‍ 30ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി തന്റെ മടങ്ങി വരവ് അറിയിച്ച സിനിമയായിരുന്നു’തമിഴരശന്‍’. ഈ സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ഇടവേളയ്ക്ക് വിരാമമിട്ടുകൊണ്ട് സിനിമകളില്‍ സജീവമാകാന്‍ ഒരുങ്ങുന്നതായി സുരേഷ് ഗോപി അറിയിച്ചത്. വിജയ് ആന്റണി നായകനായി എത്തുന്ന ചിത്രത്തില്‍, മലയാളികളുടെ പ്രിയപ്പെട്ട താരം സുരേഷ് ഗോപിയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തില്‍ ഡോക്ടറുടെ വേഷത്തിലാണ് സുരേഷ് ഗോപി […]

1 min read

‘ഷാരൂഖിന്റെ മതമാണോ ഇവരുടെ പ്രശ്‌നം…’? ഇതുവരെ കണ്ടിട്ടില്ലാത്ത ബോയ്‌കോട്ട് പ്രഖ്യാപനവുമായി സംഘപരിവാര്‍

ഷാരൂഖ് ഖാന്‍ നായകനായി നാല് വര്‍ഷത്തിനു ശേഷം പുറത്തുവരുന്ന ചിത്രമാണ് പഠാന്‍. ജനുവരി 25 ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന സിനിമയിലെ ഒരു വീഡിയോ ഗാനം കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. ഇതില്‍ നായികയായ ദീപിക പദുകോണിന്റെ ബിക്കിനിയുടെ നിറം കാവിയാണെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം സംഘപരിവാര്‍ അനുകൂലികള്‍ ചിത്രത്തിനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി ട്വിറ്ററില്‍ എത്തിയിരുന്നു. സൈബര്‍ ആക്രമണവും പ്രതിഷേധവും ശക്തമായിരിക്കെ ട്വിറ്ററില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത് അക്ഷയ്കുമാറിന്റെ ചിത്രത്തിലെ പഴയ ഒരു ഗാനമാണ്. അക്ഷയുടെ ബൂല്‍ ബുലയ്യ എന്ന ചിത്രത്തിലെ ഹരേ […]

1 min read

‘ജയിംസ് & സുന്ദരം എന്നീ കഥാപാത്രങ്ങളായി മമ്മൂട്ടി പവര്‍ഹൗസ് പ്രകടനം’ ; നന്‍പകല്‍ നേരത്തെക്കുറിച്ച് ശ്രീധര്‍ പിള്ള

രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിനെത്തിയ ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിന് മികച്ച അഭിപ്രായമാണ് നേടിയത്. ലിജോ ജോസിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയാണിതെന്നും മമ്മൂട്ടിയുടെ പ്രകടനം അതിനോഹരമാണെന്നും ഡെലിഗേറ്റുകള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. നന്‍പകല്‍ നേരത്തെ മയക്കം കണ്ടു. ലിജോയുടെ ഏറ്റവും മികച്ച സിനിമ ഇതാണെന്ന് തോന്നി. തിരക്കഥാകൃത്ത് ഹരീഷിനെയും മയക്കത്തിന്റെ നായകന്‍ മമ്മൂട്ടിയെയും പ്രത്യേകം അഭിനന്ദിക്കാതെ വയ്യ!- സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ചിത്രം കണ്ടതിന് ശേഷം ഫെയ്‌സ്ബുക്കില്‍ കുറിച്ചതിങ്ങനെയായിരുന്നു. ട്രേഡ് അനലിസ്റ്റ് […]

1 min read

ആന്റണി പെരുമ്പാവൂര്‍, പൃഥ്വിരാജ്, ലിസ്റ്റിന്‍ സ്റ്റീഫന്‍, ആന്റോ ജോസഫ് എന്നിവരുടെ വീടുകളില്‍ വ്യാപക റെയ്ഡ്

ചലച്ചിത്ര നിര്‍മ്മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെ വീടുകളിലും, നടനും നിര്‍മ്മാതാവും സംവിധായകനുമായ പൃഥ്വിരാജിന്റെ വീട്ടിലും ഇന്‍കംടാക്സിന്റെ വ്യാപക റെയ്ഡ്. കേരള, തമിഴ്നാട് ടീമുകളാണ് ആന്റണിയുടെ പെരുമ്പാവൂര്‍ പട്ടാലിലെ വീട്ടില്‍ റെയ്ഡ് നടത്തിയത്. വ്യാഴാഴ്ച രാവിലെ എട്ടിന് തുടങ്ങിയ പരിശോധന രാത്രിയാണ് അവസാനിച്ചത്. ആറ് ടാക്സി കാറുകളിലാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തുന്ന കാര്യം ലോക്കല്‍ പോലീസിനെ പോലും അറിയിച്ചിരുന്നില്ല. കൂടാതെ, മാധ്യമപ്രവര്‍ത്തകരോട് പരിശോധനയെ കുറിച്ച് വിശദീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാവുകയും ചെയ്തില്ല. […]

1 min read

‘ ഒരു കലാകാരന്‍ എങ്ങനെയാകണമെന്ന് പഠിപ്പിച്ചു തരുന്ന പാഠ പുസ്തകമാണ് മമ്മൂക്ക’: നാദിര്‍ഷ

ജൂഡ് ആന്റണിയുടെ പുതിയ ചിത്രമായ 2018ന്റെ ടീസര്‍ ലോഞ്ചിനിടെ ‘ജൂഡ് ആന്റണിക്ക് തലയില്‍ മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിമുണ്ട്’ എന്ന മമ്മൂട്ടിയുടെ വാക്കുകള്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ‘ജൂഡ് ആന്റണി’യെ പ്രകീര്‍ത്തിക്കുന്ന ആവേശത്തില്‍ മമ്മൂട്ടി ഉപയോഗിച്ച വാക്കുകള്‍ ബോഡി ഷെയ്മിംഗ് ആണെന്നായിരുന്നു സോഷ്യല്‍ മീഡിയയിലടക്കം ഉയര്‍ന്നു വന്ന ആരോപണം. എന്നാല്‍ കഴിഞ്ഞ ദിവസം വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി രംഗത്തെത്തിയിരുന്നു. പിന്നാലെ നിരവധി പേരാണ് മമ്മൂട്ടിയെ പ്രശംസിച്ച് കൊണ്ട് മമ്മൂട്ടിയുടെ കുറിപ്പിന് താഴെ രംഗത്തെത്തിയത്. ഈ അവസരത്തില്‍ നാദിര്‍ഷ ഫേസ്ബുക്കില്‍ […]