22 Nov, 2025
1 min read

മലയാള സിനിമയ്ക്ക് അഭിമാന നേട്ടം! ഫോര്‍ബ്‌സ് പട്ടികയില്‍ മികച്ച ഇന്ത്യന്‍ ചിത്രങ്ങളില്‍ രണ്ട് മലയാള സിനിമകള്‍

ഈ വര്‍ഷം ഒട്ടേറെ നല്ല സിനിമകളാണ് മലയാളത്തില്‍ നിന്നും പുറത്തിറങ്ങിയത്. കൊറോണ എന്ന മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ചത് ചലച്ചിത്ര മേഖലയെയാണ്. അതുകൊണ്ട് തന്നെ ആ സമയങ്ങളില്‍, മലയാള ഭാഷാ ചിത്രങ്ങള്‍ ഉള്‍പ്പടെയുള്ള സിനിമകള്‍ ഒടിടി റിലീസുകളിലൂടെ ഇന്റസ്ട്രിയില്‍ പിടിച്ചു നിന്നു. എന്നാല്‍ കൊറോണ കാലം ഏല്‍പ്പിച്ച വലിയ ആഘാതത്തില്‍ നിന്ന് വിവിധ ഭാഷാ ചലച്ചിത്ര വ്യവസായങ്ങള്‍ കരകയറി ബഹുദൂരം മുന്നിലെത്തിയ കാഴ്ചയാണ് ഈ വര്‍ഷം കാണാന്‍ സാധിച്ചത്. വിവിധ ഭാഷകളിലായി ഇറങ്ങിയത് മികച്ച ചിത്രങ്ങളായിരുന്നു. ഇപ്പോഴിതാ […]

1 min read

അര്‍ജന്റീന അടിക്കുമോ ഫ്രാന്‍സ് അടിക്കുമോ ഈ ലോകകപ്പ്? ‘അര്‍ഹതയുള്ള ടീം കപ്പ് ഉയര്‍ത്തട്ടെ’! ആശംസ അറിയിച്ച് മമ്മൂട്ടി

ഖത്തര്‍ ലോകകപ്പ് കലാശ പോരാട്ടത്തിന് സാക്ഷിയാകാന്‍ മലയാളത്തിന്റെ മഹാ നടന്‍ മോഹന്‍ലാലിന് പിന്നാലെ, മലയാളത്തിന്റെ സ്വന്തം മെഗാ സ്റ്റാര്‍ മമ്മൂട്ടിയും ബോളിബുഡ് താരം ഷാരൂഖാനും ഖത്തറിലെത്തി. ഖത്തറില്‍ മമ്മൂട്ടിക്ക് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ‘ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കാന്‍ ലോകം ദോഹയിലെ ലുസൈല്‍ സ്റ്റേഡിയത്തിലേക്ക് ഇറങ്ങുമ്പോള്‍, ഏറ്റവും അര്‍ഹതയുള്ള ടീമിന് ലോകകപ്പ് ട്രോഫി ഉയര്‍ത്തട്ടെയെന്ന് ആശംസിക്കുന്നു’ -എന്നാണ് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഇന്ത്യന്‍ സമയം രാത്രി 8.30ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍ പോരാട്ടം […]

1 min read

ലോകകപ്പ് പോരാട്ടം കാണാന്‍ ഖത്തറിന്റെ അതിഥിയായി മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും!

ഖത്തര്‍ ലോകകപ്പ് പോരാട്ടത്തിന് സാക്ഷിയാകാന്‍ മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലും എത്തി. ഖത്തര്‍ മിനിസ്ട്രിയുടെ അതിഥിയായാണ് മോഹന്‍ലാല്‍ അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള കളി കാണാന്‍ എത്തുന്നത്. അതേസമയം, ഖത്തര്‍ ലോകകപ്പിന്റെ സംഘാടനത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. ലോകകപ്പ് ഖത്തറില്‍ നടക്കുന്നതിനെ കുറിച്ച് ഒരുപാട് സംശയങ്ങള്‍ വന്നിരുന്നെന്നും, എന്നാല്‍ മികവോടെ തന്നെ വിശ്വ മാമാങ്കം സംഘടിപ്പിക്കാന്‍ ഖത്തറിന് കഴിഞ്ഞുവെന്നും, അവിശ്വസനീയമായ മികവോടെയാണ് ഖത്തര്‍ ലോകകപ്പ് സംഘടിപ്പിച്ചതെന്നും മോഹന്‍ലാല്‍ പറഞ്ഞു. അതുപോലെ, ഇത്രയും ചെറിയ ഒരു സ്ഥലമായിട്ടും എല്ലാവരെയും […]

1 min read

വിവാദത്തിനിടെ ഓറഞ്ച് ബിക്കിനിയില്‍ ഫോട്ടോ ഷൂട്ട് നടത്തി സണ്ണി ലിയോണ്‍; കൈയ്യടിച്ച് ആരാധകര്‍

പത്താന്‍ എന്ന സിനിമയെ പറ്റിയുള്ള വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും മറ്റും പുറത്തു വരുന്നത്. ഷാരൂഖാന്‍ നായകനായും ദീപിക പദുകോണ്‍ നായികയായും എത്തുന്ന ചിത്രമാണ് പത്താന്‍. ചിത്രത്തിലെ ഒരു ഗാനം പുറത്തിങ്ങിയതോടെ പ്രശ്‌നങ്ങള്‍ ഉടലെടുക്കുവാന്‍ തുടങ്ങി. സിനിമയിലെ ‘ബേഷരം റംഗ്’ എന്ന് തുടങ്ങുന്ന ഗാനത്തിനെതിരെയാണ് പ്രതിഷേധം. ഗാനത്തിന്റെ ഒരു രംഗത്തില്‍ ദീപിക ധരിച്ചിരിക്കുന്നത് കാവി നിറത്തിലുള്ള ബിക്കിനിയാണ്. ഇത് ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നു എന്ന് പറഞ്ഞാണ് ചില സംഘടനകള്‍ ആരോപണം ഉന്നയിക്കുന്നത്. വിവാദം ആളികത്തുന്നതിനിടെ […]

1 min read

‘പാലേരി മാണിക്യവും കൈയൊപ്പും ഒക്കെ തിയേറ്ററില്‍ കണ്ടിട്ടുണ്ടെങ്കില്‍ മമ്മൂട്ടി ചിത്രവും കാണും’; സംവിധായകന്‍ രഞ്ജിത്തിനെതിരെ കുറിപ്പ്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ സ്ട്രീമിങ്ങിനിടെ ഡെലിഗേറ്റുകളുടെ പ്രതിഷേധം ഉയര്‍ന്നിരുന്നു. സീറ്റ് കിട്ടാതെ പോയതിനും നടത്തിപ്പിലെ പരാതിയും ഓണ്‍ലൈന്‍ ബുക്കിങ്ങിലെ പരാതിയുമൊക്കെ ചൂണ്ടിക്കാട്ടി ആയിരുന്നു പ്രതിഷേധം. ഇതില്‍ പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുപത്തി ഏഴാമത് ഐഎഫ്എഫ്‌കെ സമാപന വേദിയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ കൂവല്‍ നടത്തുകയും ചെയ്തിരുന്നു. ‘കൂവല്‍ ഒന്നും പുത്തരിയല്ല. 1976ല്‍ എസ്എഫ്‌ഐയില്‍ തുടങ്ങിയതാണ് ജീവിതം. അതുകൊണ്ട് ഇതൊന്നും ഒരു വിഷയമൊന്നും […]

1 min read

‘പത്താനിലെ ഗാനം ഹിന്ദു മതത്തിന് നേരെയുള്ള ആക്രമണം; ഇതൊന്നും സെന്‍സര്‍ബോര്‍ഡ് കാണുന്നില്ലേ’ ? തുറന്നടിച്ച് നടന്‍ മുകേഷ് ഖന്ന

ഷാരൂഖാന്‍ നായകനായി എത്തുന്ന പുതിയ ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തയാണ് ദിവസങ്ങളില്‍ നിന്നും പുറത്തു വരുന്നത്. പത്താന്‍ എന്ന ചിത്രത്തിന് തുടക്കത്തില്‍ തന്നെ ബഹിഷ്‌കരണ ആഹ്വാനം ഉയര്‍ന്നിരിക്കുകയാണ്. അതും ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ പേരില്‍. സിനിമയിലെ ‘ബേഷരം റംഗ്’ എന്ന് തുടങ്ങുന്ന ഗാനത്തിനെതിരെയാണ് പ്രതിഷേധം. വീര്‍ ശിവജി എന്ന സംഘടന അംഗങ്ങള്‍ കഴിഞ്ഞ ദിവസം ഷാരൂഖ് ഖാന്റെയും ദീപിക പദുക്കോണിന്റെയും കോലങ്ങള്‍ കത്തിച്ച് പ്രതിഷേധം നടത്തിയിരുന്നു. ഗാനത്തിന്റെ ഒരു രംഗത്തില്‍ ദീപിക ധരിച്ചിരിക്കുന്നത് കാവി നിറത്തിലുള്ള ബിക്കിനിയാണ്. ഇത് […]

1 min read

‘പത്താന്‍ പ്രദര്‍ശിപ്പിക്കുന്ന എല്ലാ തിയേറ്ററുകളും കത്തിക്കണം’ ; ആഹ്വാനം ചെയ്ത് അയോധ്യയിലെ പൂജാരി

ബോളിവുഡില്‍ ഷാരൂഖാന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പത്താന്‍. ചിത്രത്തിന്റെ റിലീസിന് മുന്നേ ചിത്രത്തെ പറ്റിയുള്ള വാര്‍ത്തകളാണ് ഈ കഴിഞ്ഞ ദിവസങ്ങളില്‍ നിന്നും പുറത്തു വരുന്നത്. ചിത്രത്തിന് തുടക്കത്തില്‍ തന്നെ ബഹിഷ്‌കരണ ആഹ്വാനം ഉയര്‍ന്നിരിക്കുകയാണ്. അതും ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ പേരില്‍. സിനിമയിലെ ‘ബേഷരം റംഗ്’ എന്ന് തുടങ്ങുന്ന ഗാനത്തിനെതിരെയാണ് പ്രതിഷേധം. വീര്‍ ശിവജി എന്ന സംഘടന അംഗങ്ങളാണ് ഷാരൂഖ് ഖാന്റെയും ദീപിക പദുക്കോണിന്റെയും കോലങ്ങള്‍ കത്തിച്ച് പ്രതിഷേധം നടത്തിയത്. ഗാനത്തിന്റെ ഒരു രംഗത്തില്‍ ദീപിക […]

1 min read

2022 ചലച്ചിത്ര മേളയിലെ ജനപ്രിയ ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ ; മമ്മൂട്ടി- ലിജോ ജോസ് ചിത്രത്തിന് ആദരം

രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിനെത്തിയ ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിന് മികച്ച അഭിപ്രായമാണ് നേടിയത്. ലിജോ ജോസിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയാണിതെന്നും മമ്മൂട്ടിയുടെ പ്രകടനം അതിനോഹരമാണെന്നും ഡെലിഗേറ്റുകള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. ചിത്രത്തെ പ്രശംസിച്ച് നിരവധി പേരായിരുന്നു രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രം മറ്റൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച പ്രേക്ഷക പുരസ്‌കാരം ലിജോ ജോസ് പെല്ലിശേരി ചിത്രം നന്‍പകല്‍ നേരത്തെ മയക്കത്തിനാണ് ലഭിച്ചത്. അതേസമയം നന്‍പകല്‍ നേരത്ത് മയക്കത്തിന് […]

1 min read

‘ താന്‍ ഒടിടിയില്‍ സിനിമ കാണാറില്ല, ഒടിടി റിലീസുകള്‍ പ്രേക്ഷകരുടെ സിനിമാനുഭവത്തെ ഇല്ലാതാക്കും’ ; അടൂര്‍ ഗോപാലകൃഷ്ണന്‍

ഒടിടിക്ക് വേണ്ടി സിനിമ നിര്‍മ്മിച്ചാല്‍ അത് സിനിമയുടെ അന്ത്യമായിരിക്കുമെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ഒടിടിയില്‍ സിനിമകള്‍ റിലീസ് ചെയ്യുമ്പോള്‍, അത് പ്രേക്ഷകരുടെ സിനിമാനുഭവത്തെ ഇല്ലാതാക്കുമെന്നും അടൂര്‍ പറയുന്നു. സിനിമ ഒരു സോഷ്യല്‍ എക്സ്പെരിമെന്റാണെന്നും അത് തിയേറ്ററിലാണ് കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഒ.ടി.ടിയില്‍ സിനിമ കാണില്ലെന്നും. അതിനു കാരണം സെല്‍ഫോണിലോ ലാപ്ടോപ്പിലോ കാണാന്‍ വേണ്ടി എന്റെ സിനിമ റിലീസ് ചെയ്യുന്നതില്‍ താല്‍പര്യമില്ലെന്നും, സിനിമ എന്ന് പറയുന്നത് ഒരു സോഷ്യല്‍ എക്സ്പിരിമെന്റാണ്. അത് സമൂഹം ഇരുട്ട് നിറഞ്ഞ തിയേറ്ററിലാണ് […]

1 min read

‘മമ്മൂട്ടിയുടെ ചിത്രത്തിന് ടിക്കറ്റ് കിട്ടാത്തതിന് പ്രശ്‌നങ്ങള്‍ ഉണ്ടായി, എന്നാല്‍ സിനിമ തിയേറ്ററുകളില്‍ വരുമ്പോള്‍ എത്രപേര്‍ കാണാനുണ്ടാവുമെന്ന് നോക്കാം’; രഞ്ജിത്ത്‌

രാജ്യാന്തര ചലച്ചിത്രമേളയിലെ സമാപന വേദിയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന് ഡെലിഗേറ്റുകളുടെ കൂവല്‍. ചലച്ചിത്ര മേളയില്‍ സീറ്റ് കിട്ടാതെ സിനിമ കാണാന്‍ സാധിക്കാതിരുന്ന ചിലരാണ് കൂവിയത്. അതേസമയം, കൂവിയവര്‍ക്ക് സംസാരത്തിനിടെ കിടിലന്‍ മറുപടിയും രഞ്ജിത്ത് നല്‍കി. ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങ് നടക്കവെയാണ് സംഭവം. സംവിധായകന്‍ രഞ്ജിത് സംസാരിക്കാനായി എഴുന്നേറ്റപ്പോഴാണ് കാണികള്‍ക്കിടയില്‍ നിന്ന് കൂവലുകള്‍ ഉണ്ടയത്. ഇതോടെ കൂവുന്നവര്‍ക്ക് കിടിലന്‍ മറുപടിയും രഞ്ജിത്ത് നല്‍കി. കൂവല്‍ തനിക്ക് പുത്തരിയല്ലെന്നാണ് രഞ്ജിത് പറഞ്ഞത്. അതൊരു സ്വാഗത വചനമാണോ കൂവലാണോ എന്ന് മനസിലായില്ല […]