Latest News
‘ഫോട്ടോഗ്രഫിയിലെ മികവും സിനിമയെക്കുറിച്ചുള്ള കാഴ്ചപ്പാടുമാണ് അമല്‍ നീരദിലേക്ക് തന്നെ അടുപ്പിച്ചത്’ ; മമ്മൂട്ടി
മലയാളികള്‍ വീണ്ടും കാണാന്‍ ആഗ്രഹിക്കുന്ന ചുരുക്കം ചില സിനിമകളില്‍ ഒന്നാണ് മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ് ബി. ബിലാല്‍ ജോണ്‍ കുരിശിങ്കലിനെ ഇന്നും കാണാന്‍ ആഗ്രഹിക്കുന്നവരാണ് മലയാളി പ്രേക്ഷകര്‍. 2007-ല്‍ പുറത്തിറങ്ങിയ ചിത്രം അക്കാലത്ത് ബോളീവുഡ് സിനിമകളോട് പോലും കിടപിടിക്കുന്നതായിരുന്നു. കൊച്ചിയിലെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുങ്ങിയ സിനിമ റിലീസ് സമയത്ത് അത്ര വലിയ വാണിജ്യ വിജയം സമ്മാനിച്ചില്ലെങ്കിസലും വര്‍ഷങ്ങള്‍ക്കിപ്പുറം സിനിമ വലിയ ചര്‍ച്ചകള്‍ക്ക് കാരണമാകുകായിരുന്നു. മമ്മൂട്ടി, മനോജ് […]
5ാം ദിവസത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ബോക്‌സ്ഓഫീസ് ഭരിക്കുന്നതാര്?
ഇത്തവണ പൊങ്കല്‍ വരവേല്‍ക്കാന്‍ തമിഴിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് താരങ്ങളുടെ ചിത്രങ്ങളാണ് തിയേറ്ററുകളില്‍ എത്തിയത്. അതും ഒരേ ദിവസം. ആരാധകര്‍ തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ നിരന്തരം ഏറ്റുമുട്ടാറുള്ള അജിത്തിന്റേയും വിജയിയുടേയും ചിത്രങ്ങളുടെ ബോക്‌സ് ഓഫീസ് മത്സരം കോളിവുഡ് ഒന്നാകെ കാത്തിരുന്ന ഒന്നാണ്. തിയേറ്റര്‍ വ്യവസായത്തിന് പുതിയ ഉണര്‍വ്വ് പകര്‍ന്നിരിക്കുന്ന അജിത്ത് നായകനായ തുനിവിന്റെയും വിജയ് നായകനായ വാരിസിന്റെയും ഏറ്റവും പുതിയ ബോക്‌സ് ഓഫീസ് കണക്കുകള്‍ പുറത്ത് വിട്ടിരിക്കുകയാണ് അതത് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. പ്രമുഖ ബോക്‌സ് ഓഫീസ് ട്രാക്കര്‍മാരായ […]
‘ഒരു നരകത്തിലാണ് നമ്മൾ ജീവിക്കുന്നത്; ഇവിടെ ജനാധിപത്യം അല്ല, തെമ്മാടിപത്യമാണ്’ : ശ്രീനിവാസൻ
മലയാള സിനിമ രംഗത്ത് നടൻ, തിരക്കഥാകൃത്ത് സംവിധായകൻ എന്നീ നിലകളിൽ ഒക്കെ പ്രശസ്തനായ താരമാണ് ശ്രീനിവാസൻ. നർമ്മത്തിന് പുതിയ ഭാവം നൽകിയ ശ്രീനിവാസൻ, സ്വന്തം സിനിമയിലൂടെ സാധാരണക്കാരന്റെ പ്രശ്നങ്ങളും ജീവിതവും നർമ്മത്തിന്റെ സഹായത്തോടെ തന്നെ പ്രദർശിപ്പിക്കുകയുണ്ടായി. 1977 ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് ശ്രീനിവാസൻ പ്രവേശിക്കുന്നത്. ചെറിയ ചെറിയ വേഷങ്ങൾ ആയിരുന്നു തുടക്കത്തിൽ താരം കൈകാര്യം ചെയ്തത്. ആ വേഷങ്ങൾക്കൊടുവിൽ 1984 ൽ ഓടരുതമ്മവാ ആളറിയും എന്ന ചിത്രത്തിന് കഥയെഴുതി അദ്ദേഹം തിരക്കഥാകൃത്തിന്റെ […]
രാജീവ് രവിക്കും ആഷിക് അബുവിനും എതിരെ തുറന്നടിച്ച് അടൂര്‍ ഗോപാലകൃഷ്ണൻ
കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികൾ നടത്തുന്ന സമരം ദിവസങ്ങളിലായി തുടർന്നു കൊണ്ടിരിക്കുകയാണ്. സ്ഥാപനത്തിൽ ജാതി വിവേചനം ഉണ്ട് എന്നാണ് ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികൾ പറയുന്നത്. ഇപ്പോൾ ഇതാ സമരത്തിന്റെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചെയര്‍മാനായ അടൂര്‍ ഗോപാലകൃഷ്ണന്‍. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സംവിധായകന്റെ പ്രതികരണം രേഖപ്പെടുത്തിയത്. സ്ഥാപനത്തിൽ ജാതി വിവേചനം ഉണ്ട് എന്ന ആക്ഷേപം തെറ്റാണെന്നും അങ്ങനെയൊരു വിവേചനം അവിടെ ഇല്ല എന്നും അടൂർ ഗോപാലകൃഷ്ണൻ തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. ആഷിഖ് അബു, […]
ബീസ്റ്റിന്റെ കളക്ഷൻ റെക്കോർഡ് മറികടന്ന് വാരിസ്
ദളപതി വിജയ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം വാരിസ് ബോക്‌സ് ഓഫീസിൽ വമ്പൻ കുതിപ്പ് നടത്തുകയാണ്. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന സിനിമ 100 കോടി ക്ലബ്ബിൽ പ്രവേശിച്ചിരിക്കുകയാണ്. ചിത്രം ഇപ്പോൾ യുകെയിലും ഇന്ത്യയിലെ മറ്റ് നിരവധി വിപണികളിലും റെക്കോർഡുകൾ തീർത്തു മുന്നേറുകയാണ്. ട്രേഡ് റിപ്പോർട്ടുകൾ പ്രകാരം ഇപ്പോൾ വാരിസ് നേടിയിരിക്കുന്ന കളക്ഷൻ യുകെയിലെ ഇതുവരെ ഉണ്ടായിരുന്ന ബീസ്റ്റിന്റെ ലൈഫ് ടൈം കളക്ഷനെ തകർത്തു കൊണ്ട് മുന്നേറുകയാണ് . വിജയ്‌യുടെ സിനിമ ജീവിതത്തിലെ […]
‘മലൈക്കോട്ടൈ വാലിബൻ’ ചിത്രീകരണം രാജസ്ഥാനിൽ; ഷൂട്ടിംഗ് ഉടൻ
ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്‌ഡേറ്റുകള്‍ എല്ലാം തന്നെ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുക്കറുള്ളത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് സംബന്ധിച്ച വിവരങ്ങളാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസം 18ന് ആരംഭിക്കും. ഒരുക്കിയ കൂറ്റന്‍ സെറ്റിലായിരിക്കും ചിത്രീകരണം നടക്കുക. ട്രേഡ് അനലിസ്റ്റ് ആീകരണം ഈ മാസം 18ന് ആരംഭിക്കും എന്നാണ് വിവരം. […]
‘വിജയക്കൊടി പാറിച്ച ‘മാളികപ്പുറം ‘ തന്നെയാണ് എന്റെ നോട്ടത്തില്‍ മെഗാസ്റ്റാര്‍’ ; അഭിനന്ദവുമായി ബാലചന്ദ്ര മേനോന്‍
ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറം ഫൗസ്ഫുള്‍ ഷോയുമായി മുന്നോട്ട് പോവുകയാണ്. ഇതിനോടകം ചിത്രത്തിനെ അഭിനന്ദിച്ച് ഏറെപേരാണ് രംഗത്ത് എത്തിയത്. ഇപ്പോള്‍ ചിത്രത്തെ അഭിനന്ദിച്ച് കുറിപ്പുമായി എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍. ചിത്രത്തിനു വേണ്ടി പ്രവര്‍ത്തിച്ച ഓരോരുത്തരേയും അഭിനന്ദിച്ചാണ് ബാലചന്ദ്ര മേനോന്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് ഇട്ടത്. അതുപോലെ, മാളികപ്പുറം ചിത്രത്തിന്റെ ഒരു പ്രമോഷന്‍ പരിപാടിയില്‍ ദേവനന്ദ ചിത്രത്തെ പരിചയപ്പെടുത്തുന്ന വീഡിയോ അടക്കമാണ് ബാലചന്ദ്ര മേനോന്‍ തന്റെ അനുഭവം പങ്കുവച്ചത്. ഒരു സോഷ്യല്‍ മീഡിയാ ‘പരത്തി പറച്ചിലുകളും […]
പ്രിയദർശൻ – ലിസി ബന്ധം വേർപിരിയാനുള്ള കാരണം ഇതാണ്
ഏറ്റവും കൂടുതൽ ഹിറ്റുകൾ മലയാള ചലച്ചിത്ര ലോകത്തിന് സമ്മാനിച്ച സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. മലയാള ചലച്ചിത്ര ലോകത്തെ സൂപ്പർ ഹിറ്റ് നടിമാരിൽ കൂടുതൽ പേരും അരങ്ങേറ്റം കുറിച്ചത് പ്രിയദർശൻ ചിത്രങ്ങളിലൂടെയാണ്. പ്രിയദർശൻ ചിത്രങ്ങളിലൂടെ തിളങ്ങി പിന്നീട് പ്രിയദർശന്റെ ജീവിതസഖിയായി മാറിയ താരമാണ് ലിസി. 24 വർഷങ്ങൾ ഒരുമിച്ച് ജീവിച്ച ശേഷം ആയിരുന്നു ലിസി പ്രിയദർശൻ വേർപിരിഞ്ഞത്. മലയാള ചലച്ചിത്ര ലോകത്തിനും ആരാധകർക്കും ആ വേർപിരിയൽ വലിയ ആഘാതം തന്നെയായിരുന്നു. കാരണം അവരുടെ ഓരോ സിനിമകളും ആരാധകർ അത്രയേറെ […]
ദൈവത്തെ കണ്ടമ്പരന്ന് എസ് എസ് രാജമൗലി, ആർ ആർ ആറിലെ ഗാനം കേട്ടു എന്ന് സ്റ്റീവൻ സ്പീൽബർഗ്
ഇന്ത്യ കണ്ട ഏറ്റവും പ്രമുഖനായ സംവിധായകനാണ് എസ് എസ് രാജമൗലി ഇപ്പോൾ അമേരിക്കയിലാണ് അദ്ദേഹം. തന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ആർആർആർ എന്ന ചിത്രം നേടിയ പുരസ്കാരങ്ങളുടെ നിറവിൽ അദ്ദേഹം ഇപ്പോൾ തിളങ്ങുകയാണ്. അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധ നേടാൻ തന്റെ ചിത്രത്തിന് കഴിഞ്ഞ സന്തോഷത്തിലാണ് അദ്ദേഹം ഇപ്പോൾ. ഏതാനും ദിവസങ്ങൾക്കു മുൻപാണ് രാജമൗലി സംവിധാനം ചെയ്ത ആർ ആർ എന്ന സിനിമയിലെ “നാട്ടുനാട്ടു “എന്ന ഗാനത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചത്. സംഗീതസംവിധായകനായ കീരവാണിയുടെ ഈ […]
‘ഞാന്‍ ആടുതോമ’; രോമാഞ്ചമായി 4കെയില്‍ സ്ഫടികം; ടീസര്‍ എത്തി
പ്രേക്ഷകര്‍ എന്നും മനസ്സില്‍ ഓര്‍ത്തു വയ്ക്കുന്ന മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് മോഹന്‍ലാല്‍-ഭദ്രന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ’സ്ഫടികം’. മോഹന്‍ലാലിന്റെ ആടു തോമയായുള്ള പെര്‍ഫോമന്‍സ് തന്നെയാണ് ആ ചിത്രത്തിന്റെ വിജയവും. മോഹന്‍ലാലിന്റെ റെയ്ബാന്‍ ഗ്ലാസും മുണ്ട് ഉരിഞ്ഞുള്ള അടിയുമൊക്കെ പ്രേക്ഷകരുടെ ഹൃദയത്തിനുള്ളില്‍ ഇന്നും മറക്കാതെ കാത്തുസൂക്ഷിക്കുകയാണ്. മോഹന്‍ലാല്‍ എന്ന മഹാനടന്‍ ഒരുപാട് സൂപ്പര്‍ ഹിറ്റ് വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അതില്‍ എന്നും പ്രേക്ഷകര്‍ ഓര്‍മിച്ചിരിക്കുന്ന ഒരു കഥാപാത്രമാണ് ആട് തോമ. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത്. ഇപ്പോഴിതാം, ചിത്രത്തിന്റെ […]